Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളം പ്രത്യേക രാജ്യമോ? വിദേശകാര്യ സെക്രട്ടറി നിയമനം ഭരണഘടനാ ലംഘനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2024, 06:00 am IST
in Kerala

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ പരിധിയില്‍ വരുന്ന വിദേശകാര്യ മന്ത്രാലയത്തെ മറികടന്ന് സംസ്ഥാനത്ത് വിദേശകാര്യം നോക്കാന്‍ സെക്രട്ടറിയെ നിയമിച്ച പിണറായി സര്‍ക്കാരിന്റെ നടപടി ഭരണഘടനയുടെയും നിയമങ്ങളുടെയും ചട്ടങ്ങളുടെയും കീഴ്‌വഴക്കങ്ങളുടെയും നഗ്‌നമായ ലംഘനം. ഇതിനെതിരേ കേരളം പ്രത്യേക രാജ്യമാണോയെന്ന ചോദ്യമാണ് വലിയ തോതില്‍ ഉയരുന്നത്.

കേന്ദ്ര-സംസ്ഥാന ബന്ധം വഷളാക്കുന്ന, രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനം തകര്‍ക്കുന്ന ഒന്നാണ് പിണറായി സര്‍ക്കാരിന്റെ നടപടി.

തൊഴില്‍ വകുപ്പ്, നോര്‍ക്ക സെക്രട്ടറി ഡോ. കെ. വാസുകിയെ വിദേശകാര്യ സെക്രട്ടറിയായി നിയമിച്ച് ഈ 15നാണ് പൊതുഭരണ വകുപ്പ് പൊളിറ്റിക്കല്‍ വിഭാഗം വിവാദ ഉത്തരവ് ഇറക്കിയത്. നിലവിലുള്ള ചുമതലകള്‍ക്കു പുറമേ വിദേശ സഹകരണവുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ അധിക ചുമതല കെ. വാസുകി വഹിക്കുമെന്നും ഇതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഏകോപിപ്പിക്കുകയും മേല്‍നോട്ടം വഹിക്കുകയും ചെയ്യുമെന്നുമാണ് ഉത്തരവില്‍. കൂടാതെ വിദേശകാര്യ മന്ത്രാലയം, വിവിധ വിദേശ മിഷനുകള്‍, എംബസികളുമായുള്ള ബന്ധപ്പെടല്‍ തുടങ്ങിയ വിദേശ സഹകരണ കാര്യങ്ങളില്‍ സഹായിക്കണമെന്നും ഉത്തരവിലുണ്ട്.

നിലവില്‍ സെക്രട്ടറി പദവിയിലുള്ള ആള്‍ക്ക് മറ്റൊരു വകുപ്പിന്റെ അധിക ചുമതല നല്കുന്നത് ആ വകുപ്പിന്റെ സെക്രട്ടറി പദവി നല്കുന്നതിനു തുല്യമാണ്. കേന്ദ്ര സര്‍ക്കാരിന്റെ മാത്രം പരിധിയിലുള്ളതാണ് വിദേശ കാര്യം. അതില്‍ സെക്രട്ടറിയെ നിയമിക്കാനോ മറ്റ് രാജ്യങ്ങളുമായി നേരിട്ട് ബന്ധപ്പെടാനോ സംസ്ഥാന സര്‍ക്കാരിന് നിയമപരമായി അധികാരമില്ല. ഭരണഘടന പ്രകാരം പൂര്‍ണ ചുമതല വിദേശകാര്യ മന്ത്രാലയത്തിനാണ്. അതായത് ഭരണഘടന വരെ ലംഘിച്ചാണ് വിദേശ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഒരു സംസ്ഥാനം സെക്രട്ടറിയെ നിയമിച്ചത്.

വാസുകിയെ മേയ് 22നാണ് നോര്‍ക്ക റൂട്ട്‌സിന്റെ സെക്രട്ടറിയാക്കി ഉത്തരവിറക്കിയത്. പിന്നാലെ വിദേശകാര്യ ഏകോപനത്തിന്റെ ചുമതല കൂടി നല്കുകയായിരുന്നു. മറ്റൊരു സംസ്ഥാനത്തുമില്ലാത്ത നടപടികളാണ് ഭരണതലത്തിലുണ്ടാകുന്നതെന്ന് മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു. 2021ല്‍ മുന്‍ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ വേണുരാജാമണിക്ക് ചീഫ് സെക്രട്ടറിയുടെ പദവി നല്കി സ്‌പെഷല്‍ ഡ്യൂട്ടി ഓഫീസറായി ദല്‍ഹിയില്‍ നിയമിച്ചിരുന്നു. വാസുകിക്ക് ഇപ്പോള്‍ നല്കിയിരിക്കുന്ന ചുമതലകള്‍ നിര്‍വഹിക്കാനായിരുന്നു നിയമനം. എന്നാല്‍ മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും മന്ത്രിമാരുടെയും വിദേശ സന്ദര്‍ശനങ്ങള്‍ക്ക് സൗകര്യം ഒരുക്കാന്‍ മാത്രമാണ് സ്‌പെഷല്‍ ഡ്യൂട്ടി ഓഫീസര്‍ക്ക് കഴിഞ്ഞത്. പിന്നാലെ വേണുരാജാമണിയെ പദവിയില്‍ നിന്നു മാറ്റി. അതിനുശേഷമാണ് വാസുകിയെ നിയമിച്ചത്.

നേരത്തേയും പിണറായി സര്‍ക്കാര്‍ വിദേശകാര്യ ചട്ടങ്ങള്‍ ലംഘിച്ചത് വിവാദമായിരുന്നു. യുഎഇ കോണ്‍സുലേറ്റുമായുള്ള ബന്ധങ്ങള്‍, യുഎഇ റെഡ് ക്രസന്റ് സൊസൈറ്റിയില്‍ നിന്നു വീടു നിര്‍മാണത്തിന് പണം എത്തിച്ചതും നോമ്പിന് സക്കാത്ത് നല്കിയതും ഖുറാന്‍ എത്തിച്ചതും ഏറെ വിവാദമായിരുന്നു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടുള്ള വിദേശകാര്യ ചട്ട ലംഘനങ്ങള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതുമാണ്. അന്ന് കേന്ദ്രസര്‍ക്കാര്‍ തന്നെ വിദേശകാര്യ വകുപ്പില്‍ സംസ്ഥാനത്തിന് ചുമതലയില്ലെന്ന് വ്യക്തമാക്കിയതുമാണ്.

Tags: Pinarayi GovernmentUnconstitutionalState Foreign SecretaryKerala a separate country
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേന്ദ്രത്തിൽ നിന്ന് കടമെടുക്കാനായി കണക്കിൽ കൃത്രിമം കാട്ടി: പിണറായി സർക്കാരിനെതിരെ ഗുരുതര കണ്ടെത്തലുമായി സിഎജി റിപ്പോർട്ട്

Kerala

കഞ്ചിക്കോട്ടെ ബ്രൂവറിക്ക് 13.81 കോടി നികുതി ഒഴിവാക്കി

Kerala

സിഎജി റിപ്പോര്‍ട്ട്: പിണറായിയുടെ കാലത്ത് ദുരിതാശ്വാസ നിധിയില്‍ നിന്ന് 262.06 കോടി വകമാറ്റി

Kerala

എല്‍ഡിഎഫ് ഒരുക്കിയ വഴിയിലൂടെ യുഡിഎഫും; ഇനി കേരളത്തിലെങ്ങും ഒഴുകും മദ്യം

Kerala

പണി ഈ സര്‍ക്കാരിനിരിക്കട്ടെ… പോണപോക്കില്‍ മുനമ്പം ഭൂമി വഖഫ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തു: മുഖ്യമന്ത്രി

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.