Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കനത്ത മഴയില്‍ സംസ്ഥാനത്ത് വ്യാപക നാശം,മഴക്കെടുതിയില്‍ ചൊവ്വാഴ്ച മരിച്ചത് 9 പേര്‍

കോട്ടയം ജനറല്‍ ആശുപത്രി മോര്‍ച്ചറി കെട്ടിടത്തിന് മുകളില്‍ മരം വീണ് ഒരു ഭാഗം തകര്‍ന്നതോടെ മോര്‍ച്ചറി പ്രവത്തനവും പോസ്റ്റമോര്‍ട്ടവും താത്കാലികമായി നിര്‍ത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 16, 2024, 10:59 pm IST
inKerala

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയില്‍ വ്യാപക നാശം. മഴക്കെടുതിയില്‍ ഇന്ന് മാത്രം ഒമ്പത് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. തിരുവനന്തപുരം വഴയിലയ്‌ക്ക് സമീപം ആറാം കല്ലില്‍ ഓടിക്കൊണ്ടിരുന്ന കാറിന് മുകളില്‍ മരം വീണ് തൊളിക്കോട് സ്വദേശിനി മോളി(42) മരിച്ചു.

പാലക്കാട് വീട് ഇടിഞ്ഞുവീണ് കിടപ്പുരോഗിയായ അമ്മയും മകനും മരിച്ചു. കണ്ണൂരില്‍ വെള്ളക്കെട്ടില്‍ വീണ് രണ്ട് പേര്‍ മരിച്ചു. തിരുവല്ലയിലും വയനാട്ടിലും ഷോക്കേറ്റ് രണ്ട് മരണം. മഴയിലും കാറ്റിലും മരം വീണും മറ്റും നിരവധി വീടുകളും തകര്‍ന്നു. മലപ്പുറത്ത് മാത്രം 35 വീടുകള്‍ക്ക് നാശമുണ്ടായി.

ചിറ്റൂര്‍ പുഴയില്‍ കുടുങ്ങിയ നാലംഗ സംഘത്തെ അഗ്നിശമന സേന സാഹസികമായി രക്ഷപ്പെടുത്തി. പാലക്കാട് അലനല്ലൂര്‍ വെള്ളിയാറില്‍ ശനിയാഴ്ച കാണാതായ യൂസഫിന്റെ മൃതദേഹം മലപ്പുറം മേലാറ്റൂരില്‍ ഇന്ന് കണ്ടെത്തി. മലപ്പുറം കാടാമ്പുഴയില്‍ യുവാവ് കുളത്തില്‍ വീണ് മരിച്ചു. മട്ടന്നൂര്‍ കോളാരിയിലെ കുഞ്ഞാമിന വയലിലെ വെള്ളക്കെട്ടില്‍ വീണാണ് മരിച്ചത്. ചൊക്ലി ഒളവിലത്ത് റോഡരികിലെ വെളളക്കെട്ടിലാണ് പെയിന്റിംഗ് തൊഴിലാളിയായ ചന്ദ്രശേഖരന്റെ മൃതദേഹം കണ്ടെത്തിയത്. പാലക്കാട് അയിലൂര്‍ മുതുകുന്നി പുഴയില്‍ നാളികേരം എടുക്കാന്‍ ഇറങ്ങി കാണാതായ പുത്തന്‍വീട്ടില്‍ രാജേഷിനായുള്ള തിരച്ചില്‍ തുടരുന്നു.

മലപ്പുറം ജില്ലയില്‍ കനത്ത മഴയിലും കാറ്റിലും മരം വീണ് ആറ് പേര്‍ക്ക് പരിക്ക്. താമരക്കുഴിയില്‍ ഓടിക്കൊണ്ടിരുന്ന ഗുഡ്‌സ് ഓട്ടോയ്‌ക്ക് മുകളില്‍ മരം വീണ് പരിക്കേറ്റ ഡ്രൈവര്‍ അബ്ദുള്‍ ഹമീദിനെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എടവണ്ണപ്പാറ പണിക്കരപുറായയില്‍ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് മുകളിലേക്ക് മരം വീണ് പരിക്കേറ്റ കണ്ടക്ടറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൃശൂര്‍ തളിക്കുളം നമ്പിക്കടവില്‍ വീടിന് മുകളില്‍ തെങ്ങ് പതിച്ച് മൂന്നുപേര്‍ക്ക് പരിക്കേറ്റു.

കോട്ടയം ജനറല്‍ ആശുപത്രി മോര്‍ച്ചറി കെട്ടിടത്തിന് മുകളില്‍ മരം വീണ് ഒരു ഭാഗം തകര്‍ന്നതോടെ മോര്‍ച്ചറി പ്രവത്തനവും പോസ്റ്റമോര്‍ട്ടവും താത്കാലികമായി നിര്‍ത്തി. കുമ്മനം ഇളങ്കാവ് ക്ഷേത്രത്തിലെ അഞ്ഞൂറ് വര്‍ഷം പഴക്കമുള്ള കാഞ്ഞിരമരം കടപുഴകി വീണ് നടപന്തലും ആനകൊട്ടിലും തകര്‍ന്നു.

കോഴിക്കോട്ട് 16 വീടുകളാണ് ഭാഗികമായി തകര്‍ന്നത്. ഇരുവഞ്ഞിപുഴയിലും ചെറുപുഴയിലും ജലനിരപ്പ് ഉയര്‍ന്നു. കനത്ത മഴ കാരണം ജില്ലയില്‍ ജില്ലാ ടൂറിസം പ്രൊമോഷന്‍ കമ്മിറ്റിയുടെ കീഴിലുള്ള ഒരു വിനോദസഞ്ചാര കേന്ദ്രവും ബുധനാഴ്ച പ്രവര്‍ത്തിക്കില്ല. കോഴിക്കോട് സരോവരം, ഭട്ട് റോഡ് ബീച്ച്, കാപ്പാട്, വടകര സാന്‍ഡ്ബാങ്ക്‌സ്, അരീപ്പാറ ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങള്‍ക്ക് നാളെ അവധി .

അട്ടപ്പാടിയില്‍ ഭവാനി പുഴ കരകവിഞ്ഞ് താവളം പാലം വെള്ളത്തനടിയിലായി. ശക്തമായ മഴയില്‍ ഒരുവര്‍ഷം മുന്‍പ്മാത്രം പണിത വെങ്ങന്നിയൂര്‍ പൈപ്പ് ലൈന്‍ പാലം തകര്‍ന്നു. ആളിയാറില്‍ മൂലത്തറ റെഗുലേറ്ററിന്റെ ഷട്ടറുകള്‍ തുറന്നതിനാല്‍ ചിറ്റൂര്‍ പുഴയോരത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശമുണ്ട്. ഭാരതപ്പുഴയില്‍ നീരൊഴുക്ക് കൂടിയതോടെ വെള്ളിയാങ്കല്ല് തടയണയുടെ കൂടുതല്‍ ഷട്ടറുകളും തുറന്നു. മധ്യകേരളത്തില്‍ മീനച്ചിലാറിലും മണിമലയാറ്റിലും പെരിയാറിലും ജലനിരപ്പ് ഉയര്‍ന്നു. ലോവര്‍പെരിയാര്‍ വൈദ്യുതി നിലയത്തിലെ സ്വിച്ച് യാര്‍ഡിലേക്ക് വീണ്ടും മണ്ണിടിഞ്ഞു വീണു. ഇടുക്കിയില്‍ മലയോര മേഖലയില്‍ മണ്ണിടിച്ചിലുണ്ടായി. ഗതാഗത തടസം നീക്കി.

 

Tags: deathriverfloodRainDisasterWaterlogging
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹിന്ദി സിനിമാതാരം അനന്യ രാജ് 27ാം വയസ്സില്‍ മരിച്ചു, മരണവാര്‍ത്ത കുടുംബം പുറത്തുവിട്ടത് ഒരു മാസത്തിന് ശേഷം

India

അരുണാചലിൽ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 5 സൈനികരെ കാണാതായി : 4 തൊഴിലാളികൾ മരിച്ചതായി സംശയം

Kerala

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

News

മുംബൈ ഘട്‌കോപ്പർ മണ്ണിടിച്ചിൽ, മരണം; രക്ഷാപ്രവർത്തനം തുടരുന്നു

Kerala

പൊന്‍മുടി ഇക്കോ ടൂറിസം കേന്ദ്രം വീണ്ടും തുറക്കുന്നു

പുതിയ വാര്‍ത്തകള്‍

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ പ്രജ്ഞാനന്ദയ്‌ക്ക് ശക്തമായ തിരിച്ചുവരവ് വാന്‍ ഫോറീസ്റ്റിനെ തോല്‍പിച്ചു, സോയുമായി സമനിലയും

അഗ്നി പാകിസ്ഥാന്‍ സ്വാതന്ത്ര്യസമരത്തിന് ആശംസ നേരുന്ന കോണ്‍ഗ്രസ് നേതാവ് റെജി പുത്തൂര്‍. ആന്‍റോ ആന്‍റണിയുടെ അനുയായി ആണ് റെജി പുത്തൂര്‍ (ഇടത്ത്) റെജി പുത്തൂരും ആന്‍റോ ആന്‍റണിയും (നടുവില്‍)

പാകിസ്ഥാന് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് കേരളത്തിലെ കോൺഗ്രസ് നേതാവ്; കോണ്‍ഗ്രസ് ഇന്ത്യാ വിഭജനം ആഘോഷിക്കുന്നു:അനൂപ് ആന്‍റണി

വന്ദേമാതര അവഹേളനം:മുഹമ്മദ് അലി ജിന്നയുടെയും മുഖ്യമന്ത്രി വി ഡി സതീശന്റെയും കോലം കത്തിച്ച് യുവമോർച്ച പ്രതിഷേധം

മാജികിന് സാക്ഷിയാവുകയെന്ന് കിയാര മുതല്‍ നയന്‍താര വരെ…. ഗീതു മോഹന്‍ദാസിന്റെ സിനിമയെക്കുറിച്ച് ടോക്സിക് സിനിമയിലെ സുന്ദരികള്‍

ചിത്രം എന്ന സിനിമ തമിഴില്‍ റീമേക്ക് ചെയ്തപ്പോള്‍ വിജയിക്കില്ലെന്ന് ഉറപ്പായിരുന്നു. കാരണം ഞാന്‍ മോഹന്‍ലാലിനെപ്പോലെ ക്യൂട്ടല്ല: സത്യരാജ്

ചിങ്ങ മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, പുലര്‍ച്ചെ മുതല്‍ ഭക്തര്‍ക്ക് ദര്‍ശനം

‘ബങ്കിം ചന്ദ്ര ആരാണെന്നോ സ്വാതന്ത്ര്യ സമര സേനാനികൾ തൂക്കുമരം ചുംബിക്കുമ്പോൾ ചുണ്ടുകളിൽ വന്ദേമാതരം ഉണ്ടായിരുന്നെന്നും സോണിയയ്‌ക്ക് അറിയില്ല’

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വേണ്ട, ‘നാല്‍സാറി’നു പിന്നാലെ ബംഗളൂരുവിലെ നിയമവിദ്യാര്‍ത്ഥികളും പ്രതിഷേധത്തില്‍

ദല്‍ഹി മെട്രോയില്‍ യുവതിയുടെ ചിത്രം ഫോണില്‍ പകര്‍ത്തി: സിഐഎസ്എഫ് ജവാനെ സസ്പന്‍ഡ് ചെയ്തു

‘ദാമു’വിലൂടെ ശ്രദ്‌ധേയനായ വിഖ്യാത ബംഗാളി ചലച്ചിത്രകാരന്‍ രാജ സെന്‍ അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.