Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പ്രളയത്തിന് ശേഷം മലയോരത്ത് പെരുമ്പാമ്പ് പെരുകി; കൂടുതലായി കണ്ടുവരുന്നത് ഇന്ത്യന്‍ റോക്ക് പൈത്തണ്‍ ഇനത്തെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 24, 2026, 02:07 pm IST
inKerala, Pathanamthitta

തെള്ളിയൂര്‍: കിഴക്കന്‍ മേഖലകളില്‍ വെള്ളപ്പൊക്കം കഴിഞ്ഞതോടെ ഇഴജന്തുക്കളുടെ ശല്യം രൂക്ഷമാകുന്നു. ഇത്തവണ പെരുമ്പാമ്പിനെയാണ് കൂടുതലായി കാണുന്നത്. പെരുമ്പാമ്പുകളുടെ കടന്നുകയറ്റം രൂക്ഷമായതോടെ നാട്ടുകാര്‍ ആശങ്കയിലാണ്. തെള്ളിയൂര്‍ സഹകരണ ബാങ്കിന് സമീപം പെരുമ്പാമ്പിനെ പിടികൂടി. പ്രദേശവാസികള്‍ ഫോറസ്റ്റ് ഓഫീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് റസ്‌ക്യൂ ടീം എത്തി പാമ്പിനെ പിടികൂടുകയായിരുന്നു.

മേഖലയില്‍ പെരുമ്പാമ്പിന്റെ സാന്നിധ്യം ഉള്ളതിനാല്‍ ഫോറസ്റ്റ് കൂടുതല്‍ പരിശോധനകള്‍ നടത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ 15 ദിവസത്തിനിടയില്‍ ഏഴിടത്താണു രാപകല്‍ ഭേദമെന്യേ പെരുമ്പാമ്പിനെ കണ്ടത്. പെരുമ്പെട്ടിയിലൂം എഴുമറ്റൂരിലും റാന്നിയിലും സമാന അവസ്ഥയാണ്. പെരുമ്പെട്ടി പബ്ലിക് ലൈബ്രറിക്കു സമീപം ഏലായില്‍ പെരുമ്പാമ്പ് സ്ഥിരം കാഴ്ചയാണ്. കഴിഞ്ഞ വര്‍ഷം ദേവസ്വം പാ ടത്തിനു സമീപം സ്വകാര്യ ഏലായില്‍ ഉരുക്കള്‍ക്കു തീറ്റ സംഭരിക്കെനെത്തിയ സ്ത്രീക്ക് പെരുമ്പാമ്പിന്റെ കടിയേറ്റു. തൊടിയില്‍ വിള സംരക്ഷിക്കാന്‍ സ്ഥാപിച്ചിരുന്ന പന്നിമറയുടെ വാതി ല്‍ നീക്കുന്നതിനിടയില്‍ ഇതിലെ വലയില്‍ കുരുങ്ങിക്കിടന്ന പാമ്പാണു കടിച്ചത്.

വലിയകാവ് വനത്തില്‍ നിന്ന് ഉല്‍ഭവിക്കുന്ന പെരുമ്പെട്ടി വലിയതോടിന്റെ ഇരുവശങ്ങളിലുമുള്ള അമ്പലവയല്‍, ഉള്ളന്മല, കീച്ചേരിപ്പടി, ഇല്ലത്തുപാടശേഖരങ്ങളുടെ ഓരപ്ര ദേശങ്ങളിലാണു പെരുമ്പാമ്പ് ശല്യം രൂക്ഷം.

കാടുകള്‍ ശ്രദ്ധിക്കണം
കാടുമൂടിയ തൊടികളിലും റബര്‍, ജാതിത്തോട്ടങ്ങളിലും ഇവയുടെ സാന്നിധ്യമുണ്ട്. ഇരുട്ടു വീണാല്‍ പിന്നെ നാട്ടുകാര്‍ ആശങ്കയോടെയാണ് സഞ്ചരിക്കുന്നത്. വാഹന സഞ്ചാരം കുറയുന്നതോടെ രാത്രി റോഡുകളി ലേക്കും ഇവ ഇഴഞ്ഞെത്തും. ഈ കാലാവസ്ഥയില്‍ പാമ്പുകളെ കൂടുതല്‍ കണ്ടെന്നു വരാം.

ഇതു പാമ്പുകളുടെ പ്രജനനകാലമാണ്
ഇപ്പോള്‍ പാമ്പുകളുടെ പ്രജനനകാലമാണ്. ഇന്ത്യന്‍ റോക്ക് പൈത്തണ്‍ എന്ന പെരുമ്പാമ്പാണ് ജില്ലയില്‍ കണ്ടുവരുന്നത്. ഇവ ജനവാസ മേഖലയിലെ കോഴികളേയും വളര്‍ത്തുമൃഗങ്ങളെ യും അവയുടെ കൂട്ടില്‍ നിന്നു പിടിക്കുന്നത് പതിവാണ്. ഇവ മന ുഷ്യനെ വിഴുങ്ങാറില്ല. ഇതിനുള്ള ആകാരവലുപ്പം നാട്ടിലെ പെ രുമ്പാമ്പുകള്‍ക്ക് ഇല്ലെന്നു വിദഗ്ധര്‍ പറയുന്നു. അവ മനുഷ്യനെ സ്വാഭാവിക ഇരകളായി കാണുന്നില്ല. എലി, പക്ഷികള്‍, തവളകള്‍ എന്നിവയാണ് പെരുമ്പാമ്പുകളുടെ ആഹാരം.

വനംവകുപ്പിനെ അറിയിക്കണം കാര്യം കേസാണ്
വനംവകുപ്പിന്റെ പരിശീലനം ലഭിച്ച ആളുകള്‍ മാത്രമേ പാമ്പുകളെ ശാസ്ത്രീയമായി പിടികൂടാന്‍ പാടുള്ളൂ. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പാമ്പിനെ വേഗത്തില്‍ കണ്ടെത്താന്‍ സാധിക്കും. പരിശീലനം കിട്ടാത്തവര്‍ പാമ്പു പിടിച്ചാല്‍ കേസാകും. മൊബൈലില്‍ വനംവകുപ്പിന്റെ സര്‍പ്പ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്താല്‍, തൊട്ടടുത്തുള്ള സര്‍ട്ടിഫൈഡ് പാമ്പുപിടുത്തക്കാരുടെ നമ്പറും വനം വകുപ്പ് ഉദ്യോഗസ്ഥരുടെ വിവരങ്ങളും വേഗത്തില്‍ കണ്ടെത്താം.

അക്രമകാരിയാണ് അടുക്കരുത്
പെരുമ്പാമ്പ് ചില്ലറക്കാരനല്ല. ജീവന്‍ അപകടത്തിലാണെന്നു തോന്നുന്നപക്ഷം പെരുമ്പാമ്പ് മനുഷ്യനെ ചുറ്റിവരിഞ്ഞുകൊല്ലാന്‍ ശ്രമിക്കും. അതിനാല്‍ പെരുമ്പാമ്പുകളെ കണ്ടാല്‍ സ്വന്തം നിലയ്‌ക്ക് പിടികൂടരുത്. വൈദഗ്ധ്യം നേടിയ ആളുകളുടെയോ വനംവകുപ്പിന്റെ സഹായമോ തേടണം. ഇവ ഇങ്ങോട്ട് വന്നു ആക്രമിക്കാറില്ല. എന്നാല്‍ പെരുമ്പാമ്പ് നന്നായി കടിക്കും. വിഷമില്ലെങ്കിലും നല്ല ബലമുള്ള പല്ലുകള്‍ ഉള്ളതിനാല്‍ കടി ആഴത്തിലാവും. ഞരമ്പുകള്‍ മുറിയും. വലിയ തോതില്‍ രക്തസ്രാവം ഉണ്ടാകും. മുറിവില്‍ അണു ബാധ ഉണ്ടാകും. അതുകൊണ്ട് കടിയേറ്റയാളെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിക്കേണ്ടത് അത്യാവശ്യമാണ്. മുറിവില്‍ പച്ചമരുന്നുകള്‍ വച്ചു കെട്ടുന്നതും മറ്റ് പൊടിക്കൈകളും ഒഴിവാക്കുക. പാമ്പ് എങ്ങോട്ടാണ് നീങ്ങുന്നതെന്ന് സുരക്ഷിതമായ അകലത്തില്‍ നിന്ന് നിരീക്ഷിക്കുക.

Tags: pathanamthittafloodpython
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പത്തനംതിട്ടയിലെ ജനവാസമേഖലയിൽ കരിമ്പുലിയിറങ്ങി; ഭീതിയിൽ നാട്ടുകാർ

Kerala

ഗവിയിലേക്ക് പോയ കെഎസ്ആർടിസി ബസിന് നേരെ കാട്ടുതേനീച്ചയുടെ ആക്രമണം; ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെ നിരവധി യാത്രക്കാർക്ക് കുത്തേറ്റു

Kerala

മലപ്പുറത്ത് മലവെള്ളപ്പാച്ചിലില്‍ 4 പേര്‍ ഒഴുക്കില്‍ പെട്ടു, ഒരാള്‍ മരിച്ചു

Kerala

പത്തനംതിട്ട മെഡിക്കൽ കോളേജിൽ 15കാരിക്ക് എക്സ്-റേ ഫിലിം മാറി നൽകിയ സംഭവം : നടപടിക്ക് നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി

Kottayam

ചൂട് കനക്കുന്നു; കോട്ടയത്ത് 35 ഡിഗ്രി വരെ ഉയര്‍ന്ന താപനില, പുറത്തിറങ്ങിയാല്‍ വസ്ത്രങ്ങളില്‍ തീകോരിയിട്ടതു പോലെ

പുതിയ വാര്‍ത്തകള്‍

ദുർഗ്ഗാ പദ്ധതി: ദൽഹി സർക്കാർ 1170 സ്ത്രീകൾക്ക് പിങ്ക് ഓട്ടോ റിക്ഷകൾ നൽകാൻ തീരുമാനിച്ചു

എക്‌സാലോജിക് ഇടപാടിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തത് എന്തുകൊണ്ട്? മുഖ്യമന്ത്രി മറുപടി പറയണം: രാജീവ് ചന്ദ്രശേഖർ

ശബരിമലയിലെ സ്വർണക്കിരീടത്തെക്കുറിച്ചുള്ള ആശയക്കുഴപ്പം ഗുരുതരം; സ്വർണക്കൊള്ള അന്വേഷണം എവിടെയെത്തി: മുരളീധരൻ എംഎൽഎ

പ്രിയതമൻ ആരംഭിച്ചു

“അമാനുഷികം” സെപ്റ്റംബർ 25-ന്.

മാജിക് മാജിക്ക് മൊമെന്റ് ഒക്ടോബറിൽ തീയറ്ററുകളിൽ

നിവിൻ പോളി-റാം ചിത്രം ‘യേഴു കടൽ യേഴു മലൈ’ ട്രെയ്‌ലർ പുറത്ത്

വിടപറഞ്ഞത് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് താങ്ങും തണലുമായിരുന്ന അമ്മ; തേങ്ങലോടെ പൂവനായി പുതിയവീട്

തെരഞ്ഞെടുപ്പ് കാലത്ത് പണം വാങ്ങിയിട്ടുണ്ടാകും ; അഴിമതിപ്പണവും തെരഞ്ഞെടുപ്പിന് പണം വാങ്ങുന്നതും വ്യത്യാസമുണ്ടെന്ന് കെ മുരളീധരൻ

സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിച്ചാല്‍ കൈ കെട്ടി നോക്കിയിരിക്കുമെന്ന് ആരും കരുതണ്ടാ ; ജ്യോതികുമാർ ചാമക്കാലയ്‌ക്കെതിരെ ഗണേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.