Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ഷൂട്ടൗട്ടില്‍ വെനസ്വേലയെ വീഴ്‌ത്തി കാനഡ: സെമിയില്‍ എതിരാളികള്‍ അര്‍ജന്റീന

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 7, 2024, 12:19 am IST
inFootball
കോപ്പ അമേരിക്ക ക്വാര്‍ട്ടര്‍ വിജയിച്ച നിമിഷം കനേഡിയന്‍ ഫുട്‌ബോള്‍ ടീം ആഹ്ലാദത്തില്‍

കോപ്പ അമേരിക്ക ക്വാര്‍ട്ടര്‍ വിജയിച്ച നിമിഷം കനേഡിയന്‍ ഫുട്‌ബോള്‍ ടീം ആഹ്ലാദത്തില്‍

ആര്‍ലിങ്ടണ്‍(ടെക്‌സസ്): പരിശീലകന്‍ ജെഫെ മാര്‍ഷിന് കീഴില്‍ വിജയക്കുതിപ്പ് തുടര്‍ന്ന് കാനഡ. ഫുട്‌ബോളിലെ ലാറ്റിനമേരിക്കന്‍ കരുത്തരായ വെനസ്വേലയെ കീഴടക്കി ടീം ചരിത്രത്തില്‍ ആദ്യമായി ടൂര്‍ണമെന്റിന്റെ സെമിയിലേക്ക് മുന്നേറി. ബുധനാഴ്ച വെളുപ്പിന് അഞ്ചരയ്‌ക്ക് ന്യൂയോര്‍ക്കില്‍ നടക്കുന്ന ആദ്യ സെമിയില്‍ അര്‍ജന്റീനയുമായി പോരടിക്കും.

ഇക്കുറി കോപ്പ അമേരിക്ക ഉദ്ഘാടന മത്സരം അര്‍ജന്റീന-കാനഡ പോരാട്ടത്തോടെയായിരുന്നു. നിലവിലെ ജേതാക്കളായ അര്‍ജന്റീനയ്‌ക്കെതിരായ ഈ ആദ്യ മത്സരത്തില്‍ കാനഡയുടെ കളി ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. മത്സരത്തില്‍ അര്‍ജന്റീന എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ജയിച്ചു. വലിയ പരിശ്രമത്തോടെയാണ് സൂപ്പര്‍ താരം ലയണല്‍ മെസിയും സംഘവും അന്ന് ജയിച്ചുകയറിയത്. തുടര്‍ന്ന് തൊട്ടടുത്ത ഗ്രൂപ്പ് പോരാട്ടത്തില്‍ പെറുവിനെതിരെ എതിരില്ലാത്ത ഒരു ഗോളിന്
ജയിച്ചു. സെമി വരെ മുന്നേറിയ കാനഡ ടൂര്‍ണമെന്റില്‍ ഇതേവരെ നിശ്ചിത സമയത്ത് നേടിയ ഏക ഗോള്‍ അത് മാത്രമാണ്. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന പോരാട്ടത്തില്‍ അവര്‍ മുന്‍ ജേതാക്കളായ ചിലിയെ ഗോള്‍ രഹിത സമനിലയില്‍ തളച്ചുകൊണ്ട് ക്വാര്‍ട്ടര്‍ ഉറപ്പാക്കി.

കോന്‍കാകാഫില്‍ നിന്നും കോപ്പ അമേരിക്ക സെമിയിലെത്തുന്ന നാലാമത്തെ ടീമായി കാനഡ. ഇതിന് മുമ്പ് മെക്‌സിക്കോ, ഹോണ്ടുറാസ്, അമേരിക്ക ടീമുകളാണ് കോപ്പ അമേരിക്കയുടെ അന്തിമ നാലില്‍ കളിച്ചിട്ടുള്ളത്.

ഇന്നലെ നടന്ന ക്വാര്‍ട്ടര്‍ പോരില്‍ വെനസ്വേലയ്‌ക്കെതിരെ മികച്ച മത്സരമാണ് കനേഡിയന്‍ ടീം പുറത്തെടുത്തത്. വെനസ്വേലയെക്കാള്‍ മികച്ച പ്രകടനം കാഴ്‌ച്ചവച്ചത് കാനഡയാണ്. ഒടുവില്‍ ഷൂട്ടൗട്ട് വിജയികളെ നിര്‍ണയിച്ചു. അഞ്ച് വീതം പെനല്‍റ്റി കിക്കുകളും കടന്ന് സഡന്‍ ഡെത്തിലേക്ക് കടന്ന മത്സരത്തിലാണ് വിജയികളെ കണ്ടെത്തിയത്. ആദ്യ അഞ്ച് കിക്കുകളില്‍ കാനഡയ്‌ക്കായി ജോനാഥന്‍ ഡെവിഡ്, മോയിസ് ബോംബിറ്റോ, അല്‍ഫോന്‍സോ ഡവീസ് എന്നിവര്‍ സ്‌കോര്‍ ചെയ്തു. ലിയാം മില്ലറും സ്റ്റീഫന്‍ യൂസ്റ്റാക്വിയോയും അവസരങ്ങള്‍ പാഴാക്കി. രണ്ടാമത്തെയും നാലാമത്തെയും കിക്കുകളാണ് ഇരുവരും പാഴാക്കിയത്. വെനസ്വേല താരങ്ങളും രണ്ടും നാലും കിക്കുകള്‍ പാഴാക്കി. രണ്ടാം കിക്കെടുത്ത യാംഗെല്‍ ഹെരേര, നാലാം കിക്കെടുത്ത ജഫെവ്‌സണ്‍ സവാരിനോ എന്നിവരാണ് അവസരം തുലച്ചത്. സോലോമോന്‍ റൊണ്ടന്‍, ടോമസ് റിന്‍കോന്‍, ജോണ്ടര്‍ കാഡിസ് എന്നിവര്‍ ലക്ഷ്യം കണ്ടു. ഇതോടെ ആദ്യ അഞ്ച് കിക്കുകള്‍ 3-3 സമനിലയിലായി. സഡന്‍ ഡെത്തിലെ ആദ്യ അവസരം വെനസ്വേലയുടെ വില്‍ക്കര്‍ ഏയ്ഞ്ചല്‍ പാഴാക്കി. കാനഡയ്‌ക്കായി എത്തിയ ഇസ്മായില്‍ കോന്‍ വിജയഗോള്‍ നേടി ആഘോഷം തുടങ്ങി.

നിശ്ചിത സമയ മത്സരത്തില്‍ 13-ാം മിനിറ്റില്‍ ഇടത് വിങ്ങര്‍ ജേക്കബ് ഷഫല്‍ബര്‍ഗ് നേടിയ ഗോളില്‍ കാനഡ മുന്നിലെത്തി. രണ്ടാം മിനിറ്റില്‍ കളിക്ക് 64 മിനിറ്റെത്തിയപ്പോള്‍ സാലോമോന്‍ റോണ്ടന്‍ വെനസ്വേലയ്‌ക്ക് സമനില സമ്മാനിച്ചു. പക്ഷെ തിരിച്ചടിക്കാനും മുന്നിലെത്താനും കാനഡയ്‌ക്ക് പലതവണ അവസരം ലഭിച്ചെങ്കിലും വിജയഗോള്‍ മാത്രം കണ്ടില്ല. ഒടുവില്‍ നിശ്ചിത സമയം തീര്‍ന്നതോടെ മത്സരഫലം പെനല്‍റ്റി ഷൂട്ടൗട്ടിലൂടെ നിര്‍ണയിച്ചു.

Tags: CanadaArgentinaCopa America 2024Venezuela
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ട്രക്കുകളില്‍ ലഹരിക്കടത്ത് : കാനഡയില്‍ 9 ഇന്ത്യന്‍ വംശജര്‍ അറസ്റ്റിലായത് മലയാളികള്‍ക്കടക്കം കുരുക്കായി

World

അണയാതെ കാട്ടുതീ : കാനഡയ്‌ക്ക് മേല്‍ പുതിയ തീരുവ ചുമത്തുമെന്ന് ട്രംപിന്‌റെ ഭീഷണി

Football

ഫിഫ ലോകകപ്പ് ഫൈനലിന് ശേഷം ലയണൽ മെസ്സി വിരമിക്കുമോ ? സോഷ്യൽ മീഡിയയിൽ വൈകാരികമായ പോസ്റ്റ് പങ്കിട്ട് ഫുട്ബോൾ മിശിഹ

Football

ലോകകപ്പ് ഫൈനലിന് ഭീഷണിയായി കാട്ടുതീ; താരങ്ങൾക്കും കാണികൾക്കും ആരോഗ്യപ്രശ്നമുണ്ടാക്കുമെന്നും മുന്നറിയിപ്പ്

Football

ഫോക്ക്‌ലാന്‍ഡ് ദ്വീപ് അര്‍ജന്റീനയുടേത്

പുതിയ വാര്‍ത്തകള്‍

സ്‌പെയിനിലെ കുടിയേറ്റം ഭാരതത്തോട് പറയുന്നത്

ജലം: ജീവിതത്തിന്റെയും വികസനത്തിന്റെയും ആധാരം

നമാമി രാമം 22: പക്ഷിശ്രേഷ്ഠന്‍, വിണ്ണോളം വിശ്വസ്തന്‍

രാമസ്പര്‍ശം 22: ബാലിവധം: ധര്‍മ്മത്തിന്റെ കഠിനമായ തീരുമാനം

പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ഭക്ഷ്യസാധനങ്ങള്‍ കൈമാറാന്‍ തോണിയില്‍ പോകുന്ന സുരേഷ്‌കുമാര്‍

അവസാന നിമിഷവും സേവാനിരതം; കണ്ണീരോര്‍മയായി സുരേഷ്‌കുമാര്‍

ഭാരത് മാതാ കീ ജയ് വിളി വര്‍ഗീയമെന്ന് സിപിഎം

ഓഡിറ്റില്‍ സ്ഥിരീകരണം: അയോദ്ധ്യ ക്ഷേത്ര ട്രസ്റ്റിന് ലഭിച്ച 3300 കോടിക്കും കൃത്യമായ കണക്ക്; മോഷ്ടിച്ചത് ഭണ്ഡാരത്തിലെ പണം

കൗണ്‍സിലര്‍ സുഗതന് ജയില്‍ വാസം; ആയങ്കിക്കു മുന്നില്‍ പോലീസിന് മുട്ട് വിറയ്‌ക്കുന്നു

കേരളം ഭീകരരുടെ സുരക്ഷിത താവളം

നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ സിബിഐ കുറ്റപത്രം; കേരളം വരെ നീളുന്ന വന്‍ ശൃംഖല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.