Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

അടുത്ത 20 വര്‍ഷവും എന്‍ഡിഎ ഭരണം തന്നെ; കോണ്‍ഗ്രസ് ഭരണഘടനാ വിരോധികള്‍: പ്രധാനമന്ത്രി

സന്ദീപ്‌ എസ്.byസന്ദീപ്‌ എസ്.
Jul 4, 2024, 02:42 am IST
inIndia

ന്യൂദല്‍ഹി: അടുത്ത 20 വര്‍ഷവും എന്‍ഡിഎ തന്നെ രാജ്യം ഭരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ ഏറ്റവും വലിയ ഭരണഘടനാ വിരോധികള്‍ കോണ്‍ഗ്രസാണ്. പത്തു വര്‍ഷത്തെ ഭരണം തുടക്കം മാത്രമായിരുന്നു. വരുന്ന അഞ്ചു വര്‍ഷം കൊണ്ട് രാജ്യത്തു നിന്നു ദാരിദ്ര്യം പൂര്‍ണമായും തുടച്ചുനീക്കും. രാഷ്‌ട്രപതിയുടെ നയപ്രസംഗത്തിനു രാജ്യസഭയില്‍ നന്ദി പറയുകയായിരുന്നു നരേന്ദ്ര മോദി.

തെരഞ്ഞെടുപ്പു ഫലം വന്നതു മുതല്‍ മൂന്നിലൊന്നു സര്‍ക്കാരാണിതെന്നാണ് രാഹുല്‍ നിരന്തരം പറയുന്നത്. സത്യമാണത്. 10 വര്‍ഷം മാത്രമേ കഴിഞ്ഞുള്ളൂ. ഇനിയും 20 വര്‍ഷം കൂടി ഞങ്ങളുണ്ടാകും. പത്തു വര്‍ഷത്തെ ഭരണത്തിനു ശേഷവും മൂന്നാംവട്ടം ഒരു സര്‍ക്കാരിന് രാജ്യത്തെ ജനങ്ങള്‍ പിന്തുണ നല്കുന്നത് 60 വര്‍ഷത്തിനു ശേഷമാണെന്നോര്‍ക്കണം. കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവച്ച വികസിത ഭാരതം, ആത്മനിര്‍ഭര്‍ ഭാരതം എന്നിവയുടെ പ്രാധാന്യം രാജ്യം മനസിലാക്കി. എന്നാല്‍ എന്‍ഡിഎ സര്‍ക്കാരിനു ജനങ്ങള്‍ നല്കിയ പിന്തുണയെ അവഗണിക്കാനാണ് ഇത്തവണയും തോറ്റവര്‍ ശ്രമിക്കുന്നത്.

യുപിഎ കാലത്ത് പ്രധാനമന്ത്രിപദത്തെ നോക്കുകുത്തിയാക്കി ദേശീയ ഉപദേശക കൗണ്‍സിലെന്ന ഉന്നത സമിതിയുണ്ടാക്കി സോണിയ രാജ്യം ഭരിച്ചത് ഏതു ഭരണഘടന പ്രകാരമാണെന്നു മോദി ചോദിച്ചു. പ്രധാനമന്ത്രിപദത്തെ നിങ്ങള്‍ അപമാനിച്ചു. പ്രോട്ടോക്കോളില്‍ ഒരു കുടുംബത്തിനു മാത്രം പ്രാധാന്യം നല്കിയത് ഏതു ഭരണഘടന പ്രകാരമാണ്. ഇന്ത്യ ഇന്ദിര, ഇന്ദിര ഇന്ത്യ എന്നു പറഞ്ഞു ജീവിച്ചവര്‍ക്ക് എന്നാണ് ഭരണഘടനയോടു ബഹുമാനമുണ്ടായത്. ഭരണഘടനയുടെ ശത്രുക്കളാണ് കോണ്‍ഗ്രസുകാര്‍. അടിയന്തരാവസ്ഥ പഴയ കാര്യമല്ലേയെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. പഴയതാണെങ്കില്‍ നടന്നതു പറയാന്‍ പാടില്ലെന്നാണോ, മോദി ചോദിച്ചു.

കേരള മുഖ്യമന്ത്രിയെ ജയിലിലിടൂയെന്ന് ദേശീയ അന്വേഷണ ഏജന്‍സികളോടു പറയുന്നത് കോണ്‍ഗ്രസാണ്. ദല്‍ഹി മദ്യനയ അഴിമതിയിലും ഇതേ ഏജന്‍സികളോടാണ് കോണ്‍ഗ്രസ് നടപടിയാവശ്യപ്പെട്ടു പരാതി നല്കിയത്. യഥാര്‍ഥത്തില്‍ രാജ്യത്ത് അന്വേഷണ ഏജന്‍സികളെ ദുരുപയോഗിച്ച ചരിത്രം കോണ്‍ഗ്രസിന്റേതാണ്. 2013ല്‍ കോണ്‍ഗ്രസ് പ്രതിപക്ഷത്തെ ഉപദ്രവിക്കുന്നെന്നു പരാതിപ്പെട്ടത് മുലായം സിങ് യാദവാണ്. 2013ല്‍ കോണ്‍ഗ്രസ് പ്രതിപക്ഷത്തിനെതിരേ സിബിഐയെ ഉപയോഗിക്കുന്നെന്ന് ആരോപിച്ചത് പ്രകാശ് കാരാട്ടാണ്.

അഴിമതിക്കെതിരായ പോരാട്ടം എന്റെ ദൗത്യമാണ്. രാഷ്‌ട്രീയ നേട്ടത്തിനായല്ല ഞാനതു ചെയ്യുന്നത്. അഴിമതിക്കാര്‍ക്കെതിരേ ഏജന്‍സികള്‍ പ്രവര്‍ത്തിക്കും. അഴിമതിക്കാര്‍ക്കു നിയമപരമായ ശിക്ഷ നല്കും. ആരെയും രക്ഷപ്പെടാന്‍ അനുവദിക്കില്ല, പ്രധാനമന്ത്രി പറഞ്ഞു. നന്ദി പ്രമേയ ചര്‍ച്ച പൂര്‍ത്തിയാക്കി രാജ്യസഭയും അനിശ്ചിത കാലത്തേക്ക് ഇന്നലെ പിരിഞ്ഞു.

Tags: congressNarendra ModiCongress anti-constitutionalists
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

വര്‍ത്തമാനകാലത്തിന്റെ അവതാരപുരുഷന്‍

Editorial

കോടതി കയ്യൊഴിഞ്ഞപ്പോള്‍ തെരുവ് യുദ്ധവും

Vicharam

മോദിയുടെ സേവന രാഷ്‌ട്രീയം മാതൃക

India

പബ്ലിക് സെക്യൂരിറ്റി ആക്ട് : ലക്ഷ്യം തീവ്രവാദം തടയലെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍, എതിര്‍ത്ത് കോണ്‍ഗ്രസും സിപിഐയും

India

’55 വർഷത്തെ ഭരണവും രണ്ട് വർഷത്തെ അടിയന്തരാവസ്ഥയും’ : കോൺഗ്രസിന്റെ ജനാധിപത്യ അവകാശവാദങ്ങളെ വിമർശിച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു

പുതിയ വാര്‍ത്തകള്‍

ഷാൾ അണിയിച്ച് രാജീവ് ചന്ദ്രശേഖറും വി.മുരളീധരനും; തലസ്ഥാനത്ത് എത്തിയ ആർ സുഗതന് വൻ സ്വീകരണം

എല്ലാ ഒപ്പുകളും ഞാൻ തന്നെയാണ് ഇട്ടത്, കോർപറേഷന്റെ മുക്കിലും മൂലയിലും ക്യാമറകളുണ്ട് ; സംശയമുള്ളവർക്ക് പരിശോധിക്കാം : ആർ. സുഗതൻ

ശബരിമലയിൽ ദർശനത്തിന് എത്തുന്ന വരെ തടയരുത് ; ഭക്തരോട് സഹാനുഭൂതിയോടെ ഇടപഴകണം ; പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദേശങ്ങളുമായി രമേശ് ചെന്നിത്തല

സ്പാകളുടെ മറവില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍; പോലീസ് – രാഷ്‌ട്രീയ ഒത്താശയെന്ന് ആക്ഷേപം

വിവരങ്ങൾ പുറത്ത് വിടരുത് ; 30 കോടിയുടെ തിരുവോണം ബംപർ സമ്മാനത്തുക കൈപ്പറ്റി ; അജ്ഞാതനായി തുടരണമെന്ന് വിജയി

അബ്‌കാരി കേസിൽ ആന്റോ അഗസ്റ്റിന്റെ ഭാര്യാ മാതാവിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

കല്ലമ്പലത്ത് യുവാവിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; ചാർക്കോൾ കത്തിച്ച് വിഷവാതകം ശ്വസിച്ചതായി കണ്ടെത്തി

ശബരിമലയില്‍ മുറി ബുക്ക് ചെയ്യല്‍ പൂര്‍ണമായും ഓണ്‍ലൈനിൽ; ബുക്കിങ് ഇന്ന് രാവിലെ 7 മണി മുതൽ തുടങ്ങി

സ്ഥാനക്കയറ്റ പട്ടികയുമായി ബന്ധപ്പെട്ട് ഇറക്കിയ വിജ്ഞാപനം

ഭരണകക്ഷി നേതാക്കളുടെ വിലപേശല്‍; സ്ഥാനക്കയറ്റ പട്ടികയില്‍ അന്തിമ ഉത്തരവ് ഇറക്കാതെ മോട്ടോര്‍ വാഹന വകുപ്പ്

ജനകോടികളുടെ കാൽക്കൽ എന്റെ പ്രണാമം; ഞാൻ നിങ്ങൾക്ക് അവകാശപ്പെട്ടത്: 25 ാം വർഷത്തിൽ പ്രധാനമന്ത്രി മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.