Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നാട്ടുരാജ്യങ്ങള്‍ മറഞ്ഞിട്ട് 75 വര്‍ഷം, കേരളം വന്നാലും ഇവിടം കേരള തന്നെ

ജയേഷ് മുള്ളത്ത് by ജയേഷ് മുള്ളത്ത്
Jul 2, 2024, 08:30 am IST
in Kerala
മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ട് ഗ്രാമപ്പഞ്ചായത്തിലെ 'കേരള'

മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ട് ഗ്രാമപ്പഞ്ചായത്തിലെ 'കേരള'

കരുവാരക്കുണ്ട്(മലപ്പുറം): തിരുവിതാംകൂര്‍, കൊച്ചി നാട്ടുരാജ്യങ്ങള്‍ തിരു- കൊച്ചിയായി ജനാധിപത്യ സംവിധാനം നിലവില്‍ വന്നിട്ട് 75 വര്‍ഷം തികഞ്ഞത് ഇന്നലെയായിരുന്നു. 1949 ജൂലൈ ഒന്നിനാണ് ‘തിരു-കൊച്ചി’ ലയനം. പിന്നെയും ഏഴുവര്‍ഷം കഴിഞ്ഞാണ് കേരളം പിറന്നത്. അത് രേഖകളില്‍ ‘കേരള’ ആയത്, കേരള സര്‍ക്കാര്‍ ആയപ്പോഴാണ്. ഇപ്പോള്‍ കേരള ‘കേരളം’ ആക്കണമെന്ന ആവശ്യം സംസ്ഥാന സര്‍ക്കാര്‍ തന്നെ മുന്നോട്ടുവെച്ചിരിക്കുന്നു. കഴിഞ്ഞ ദിവസമാണ് പേര് ഭരണഘടനയില്‍ കേരളം എന്നാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചത്.

കേരള സര്‍ക്കാര്‍ ‘കേരളം സര്‍ക്കാര്‍’ ആകുമോ എന്ന കുസൃതിച്ചോദ്യങ്ങള്‍ ഒരുവശത്ത്, മറ്റു ചിലര്‍ കേരളം രണ്ടാക്കണമെന്ന ആവശ്യം ഉയര്‍ത്തുന്നു. അതിനിടെ പേരുമാറ്റിയാലും എന്ത് പരിഷ്‌കാരം കൊണ്ടുവന്നാലും ‘ഈ കേരളകള്‍’ നിലനില്ക്കുക തന്നെ ചെയ്യും. സംസ്ഥാനത്ത് പേര് മാറാനിടയില്ലാത്തതാണ് മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ട് ഗ്രാമപ്പഞ്ചായത്തിലെ ‘കേരള.’ മലയോര ഹൈവേയില്‍ കാളികാവിനും കരുവാരക്കുണ്ടിനും ഇടയിലുള്ള പ്രദേശത്തിന്റെ രണ്ടു വശങ്ങളിലും ‘കേരള’ എന്ന് സ്ഥല നാമം രേഖപ്പെടുത്തിയ ബോര്‍ഡുകള്‍ കാണാം.

പ്രദേശത്തിലൂടെ ആദ്യമായി യാത്ര ചെയ്യുന്നവര്‍ക്ക് സംസ്ഥാന നാമം രേഖപ്പെടുത്തിയ ഗ്രാമത്തിന്റെ പേര് കാണുമ്പോള്‍ കൗതുകമാണ്. സംസ്ഥാനത്തിന്റെ തന്നെ പേരാണ് ചെറിയ ഒരു ഗ്രാമത്തിനുള്ളത്.

ബ്രിട്ടീഷുകാരാണ് ഈ പേരിട്ടത്. ബ്രിട്ടീഷ് ഭരണകാലത്താണ് പരീക്ഷണ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് റബര്‍ എസ്റ്റേറ്റ് ആരംഭിച്ചത്. കരുവാരക്കുണ്ട് ഭാഗത്ത് തുടങ്ങിയ തോട്ടത്തിന് കേരളത്തിലെ എസ്റ്റേറ്റ് എന്ന നിലയില്‍ ‘കേരള എസ്റ്റേറ്റ്’ എന്ന് പേരിട്ടു. എസ്റ്റേറ്റിനോട് അനുബന്ധമായി രൂപപ്പെട്ട ചെറിയ കവല പിന്നീട് കേരള എന്ന പേരില്‍ അറിയപ്പെട്ടു. മലയോര ഹൈവേ നിര്‍മാണം പൂര്‍ത്തിയായതോടെ കേരള എന്ന ബോര്‍ഡ് അധികൃതര്‍ സ്ഥാപിക്കുകയും ചെയ്തു.

മറ്റൊന്ന് കേരളാംകുണ്ടാണ്. ‘കേരള’ത്തിന്റെ സ്വന്തം പേരിലുള്ള വെള്ളച്ചാട്ടമാണിത്. കേരള എസ്റ്റേറ്റിനോട് ചേര്‍ന്നുള്ള പ്രകൃതി സുന്ദരമായ വെള്ളച്ചാട്ടമായതിനാലാണ് കേരളാംകുണ്ട് എന്ന പേര് വന്നത്. കെടിഡിസിയുടെ നിയന്ത്രണത്തിലാണിവിടം. ‘കേരളപ്പേരു’മായി താനൂരിലും ഉണ്ട് ഒരു ഗ്രാമം; കേരളാധീശപുരം. അതിര്‍ത്തികള്‍ കടന്ന് തമിഴ്‌നാട്ടിലുമുണ്ട് കേരളപ്പെരുമയുമായി ‘കേരളപുരം’ എന്ന ഗ്രാമം.

Tags: keralaKerala Governmentkeralamprincely kingdoms
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മദ്യത്തിനുള്ള നികുതി ഇളവിന് പിന്നിൽ കേരള-കർണാടക മദ്യ ഇടനാഴിക്കുള്ള നീക്കം: ബി.ബി ഗോപകുമാർ എം.എൽ.എ

Kerala

അനധികൃത കുടിയേറ്റം; കേരളത്തിലേക്ക് വരുകയായിരുന്ന 40 ബംഗ്ലദേശ് പൗരന്മാർ മൈസൂരുവിൽ പിടിയിൽ

ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ എറണാകുളത്ത് നടത്തിയ പ്രതിഷേധ മാര്‍ച്ച്
Kerala

ഇതര സംസ്ഥാന തൊഴിലാളികളുടെ രേഖകള്‍ പരിശോധിക്കണം: ഹിന്ദു ഐക്യവേദി

Editorial

പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ

Kerala

എല്‍ഡിഎഫ് ഒരുക്കിയ വഴിയിലൂടെ യുഡിഎഫും; ഇനി കേരളത്തിലെങ്ങും ഒഴുകും മദ്യം

പുതിയ വാര്‍ത്തകള്‍

അബ്ദുള്ള താലിബിന്റെ നുണ കയ്യോടെ പിടിച്ച് നീറ്റ് പരീക്ഷ നടത്തുന്ന എന്‍ടിഎ, നാഗ്പൂര്‍ പരീക്ഷാകേന്ദ്രം ചോദിച്ചതിന് അബുദാബി കിട്ടിയെന്ന വാദം കള്ളം

ഉപരാഷ്‌ട്രപതിയുമായി കൂടിക്കാഴ്ച നടത്തി എബിവിപി പ്രതിനിധി സംഘം ; യുവജന ശാക്തീകരണം, രാഷ്‌ട്രനിർമ്മാണം തുടങ്ങി നിരവധി ചർച്ചകൾ നടന്നു

പാക് അധീന കശ്മീരില്‍ ചോരപ്പുഴ ഒഴുകുന്നു, പാക് പട്ടാളത്തെ ഭയക്കാതെ തെരുവിലിറങ്ങി സ്ത്രീകളും കുട്ടികളും, പാക് പട്ടാളത്തിന് ഉറക്കമില്ലാരാത്രികള്‍

ഒരു പെണ്ണ് പിടിയന്‍ കാരണം എംഎല്‍എ ആയ ആള്‍, രമേഷ് പിഷാരടി വന്നതുകൊണ്ട് അമ്മയ് എന്തെങ്കിലും മാറ്റം വരുമെന്ന് തോന്നുന്നില്ലെന്ന് ശാന്തിവിള ദിനേശ്

എയ്‌റോസ്‌പേസിനായി കർണാടക സർക്കാർ അനുവദിച്ച 100 കോടിയുടെ ഭൂമി ലഭിച്ചത് ഖാർഗെ കുടുംബത്തിന് : സ്വന്തമാക്കിയത് സിദ്ധാർത്ഥ് വിഹാർ ട്രസ്റ്റ് വഴി

കാടുകളിൽ നിന്ന് വിചിത്രമായ ശബ്ദങ്ങൾ ; ഈ സ്ഥലത്ത് ദിനോസറുകൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്!

നെയ്‌മര്‍ ബ്രസീലിന് വേണ്ടി ഇറങ്ങുന്നു, സ്കോട്ട് ലാന്‍റിന്റെ അന്തകനാകുമോ?

തമിഴ്നാടിനെ മറ്റൊരു രാജ്യമായി വിശേഷിപ്പിച്ച് യുഎസ് അംബാസഡർ സെർജിയോ ഗോർ ; തിരുത്താതെ വിജയ് : ഇന്ത്യയ്‌ക്കെതിരെ ഡീപ് സ്റ്റേറ്റ് അജണ്ട ഒരുങ്ങുന്നോ ?

അവസാന നിമിഷത്തെ യാത്രക്കാർക്കായി കറന്റ് ബുക്കിംഗ് സംവിധാനം; വന്ദേഭാരതിന്റെ പോക്കറ്റ് നിറയ്‌ക്കുന്ന റെയില്‍വേയുടെ പരിഷ്കാരം ഹിറ്റ്

തലക്കറിയും കള്ളും കഴിച്ച് മരണം: ഏഴ് കള്ള്ഷാപ്പുകളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.