Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ദര്‍ശനത്തിന്റെയും വ്യക്തിത്വത്തിന്റെയും സമന്വയമാണ് വെങ്കയ്യ നായിഡുവിന്റെ ജീവിതം: മോദി

മുന്‍ ഉപരാഷ്‌ട്രപതിക്ക് ഇന്ന് 75-ാം പിറന്നാള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2024, 02:15 am IST
inIndia
മുന്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ ജീവിതത്തെയും യാത്രയെയും സംബന്ധിച്ചുള്ള പുസ്തകങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഓണ്‍ലൈനായി പ്രകാശനം ചെയ്യുന്നത് ഹൈദരാബാദിലെ ചടങ്ങിലിരുന്ന് വീക്ഷിക്കുന്ന വെങ്കയ്യ നായിഡുവും ഭാര്യ ഉഷയും

മുന്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ ജീവിതത്തെയും യാത്രയെയും സംബന്ധിച്ചുള്ള പുസ്തകങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഓണ്‍ലൈനായി പ്രകാശനം ചെയ്യുന്നത് ഹൈദരാബാദിലെ ചടങ്ങിലിരുന്ന് വീക്ഷിക്കുന്ന വെങ്കയ്യ നായിഡുവും ഭാര്യ ഉഷയും

ന്യൂദല്‍ഹി: മുന്‍ ഉപരാഷ്‌ട്രപതി എം. വെങ്കയ്യ നായിഡുവിന് ഇന്ന് 75-ാം ജന്മദിനം. വെങ്കയ്യ നായിഡുവിന്റെ ജീവിതത്തെയും യാത്രയെയും സംബന്ധിച്ചുള്ള മൂന്ന് പുസ്തകങ്ങള്‍ പ്രധാനമന്ത്രി പ്രകാശനം ചെയ്തു. ആശയങ്ങളുടെയും ദര്‍ശനത്തിന്റെയും വ്യക്തിത്വത്തിന്റെയും സമന്വയത്തിന്റെ പൂര്‍ണ്ണതയാണ് വെങ്കയ്യ നായിഡുവിന്റെ ജീവിതമെന്ന് പ്രകാശന കര്‍മ്മം നിര്‍വഹിക്കവേ മോദി പറഞ്ഞു.

വെങ്കയ്യ ജിയോടൊപ്പം ദീര്‍ഘകാലം പ്രവര്‍ത്തിക്കാന്‍ തനിക്ക് അവസരം ലഭിച്ചതായി മുന്‍ ഉപരാഷ്‌ട്രപതിയുമായുള്ള ദീര്‍ഘകാല ബന്ധത്തെഅനുസ്മരിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. വെങ്കയ്യ ജി ബിജെപിയുടെ ദേശീയ അധ്യക്ഷനായിരുന്ന കാലത്താണ് ഈ സഹകരണം ആരംഭിച്ചത്, തുടര്‍ന്ന് അദ്ദേഹം മന്ത്രിസഭയിലെ മുതിര്‍ന്ന അംഗത്തിന്റെ റോളിലും രാജ്യത്തിന്റെ ഉപരാഷ്‌ട്രപതിയായും പിന്നീട് രാജ്യസഭാ അദ്ധ്യക്ഷനായും പ്രവര്‍ത്തിച്ചു. ബുദ്ധി, സ്വാഭാവികത, പെട്ടെന്നുള്ള കുറിക്കുകൊള്ളുന്ന മറുപടികള്‍ എന്നിവയ്‌ക്ക് നായിഡുവിന്റെ മികവ് മറ്റാര്‍ക്കുമില്ല. യുവതലമുറയ്‌ക്ക് പ്രചോദനത്തിന്റെ ഉറവിടമാണ് വെങ്കയ്യ ജിയുടെ ജീവിതയാത്ര.

ഗ്രാമങ്ങളെയും പാവപ്പെട്ടവരെയും കര്‍ഷകരെയും സേവിക്കാനാണ് നായിഡു ആഗ്രഹിച്ചിരുന്നത്. ഒരു ചെറിയ ഗ്രാമത്തില്‍ നിന്നു വരുന്ന ഒരാള്‍ ഇത്തരം സുപ്രധാന പദവികള്‍ വഹിക്കുമ്പോള്‍ സമാഹരിച്ച അനുഭവസമ്പത്ത് ഊഹിക്കാന്‍ കഴിയുന്നതാണ്. ഞാന്‍ വെങ്കയ്യ ജിയില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിച്ചു, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹിന്ദുദിനപത്രത്തിന്റെ, ഹൈദരാബാദ് മുന്‍ റസിഡന്റ് എഡിറ്റര്‍ എസ്. നാഗേഷ് കുമാര്‍ രചിച്ച മുന്‍ ഉപരാഷ്‌ട്രപതിയുടെ ജീവചരിത്രം ‘വെങ്കയ്യ നായിഡു – ലൈഫ് ഇന്‍ സര്‍വീസ്’, മുന്‍ ഉപരാഷ്‌ട്രപതിയുടെ സെക്രട്ടറി ഡോ. ഐ.വി. സുബ്ബ റാവു സമാഹരിച്ച ഫോട്ടോ ക്രോണിക്കിളായ ”സെലിബ്രേറ്റിംഗ് ഭാരത് – ദ മിഷന്‍ ആന്റ് മെസേജ് ഓഫ് ശ്രീ എം വെങ്കയ്യ നായിഡു ആസ് 13-ത് വൈസ്പ്രസിഡന്റ് ഓഫ് ഇന്ത്യ”, സഞ്ജയ് കിഷോര്‍ രചിച്ച മഹാനേതാ – ലൈഫ് ആന്‍ഡ് ജേര്‍ണി ഓഫ് ശ്രീ എം. വെങ്കയ്യ നായിഡു” എന്ന തെലുങ്ക് സചിത്ര ജീവചരിത്രം എന്നിവയാണ് പ്രധാനമന്ത്രി പുറത്തിറക്കിയത്.

 

Tags: Narendra ModiM Venkaiah Naidu
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

2001 ഒക്ടോബര്‍ 7 ന് നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നു (ഫയല്‍)
Vicharam

സേവനത്തിന്റെ മോദി മാതൃക

India

‘ദീർഘവീക്ഷണത്തോടെയുള്ള മികച്ച നേതൃത്വം’: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ലോകനേതാക്കൾ

Vicharam

വര്‍ത്തമാനകാലത്തിന്റെ അവതാരപുരുഷന്‍

Vicharam

മോദിയുടെ സേവന രാഷ്‌ട്രീയം മാതൃക

Vicharam

ഭാരതത്തിന്റെ ഭീകരവിരുദ്ധ പോരാട്ടം: തന്ത്രപരമായ നീക്കങ്ങളുടെ ഒരു പതിറ്റാണ്ട്

പുതിയ വാര്‍ത്തകള്‍

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

വഴങ്ങാത്തവർക്ക് മാർക്ക് കുറയ്‌ക്കും! 11 വിദ്യാർത്ഥിനികളുടെ ലൈംഗിക പീഡന പരാതിയിൽ​ കോൺഗ്രസ് എംപിയായ അധ്യാപകനെ ജെഎൻയു പിരിച്ചുവിട്ടു

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

പാകിസ്ഥാന്‍കാര്‍ക്ക് ഇനി വിസ എളുപ്പമല്ല; എസ്ഐആര്‍ കാലത്ത് പല മാധ്യമങ്ങളും തമസ്‌കരിച്ച വിധി

പിണറായി വിജയൻ, കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എന്നിവർ കസ്റ്റഡിയിൽ

അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

ഡൽഹിയിൽ വിമാനത്തിനുള്ളിൽ നിന്ന് അഭിജീത് ദിപ്കെയെ കസ്റ്റഡിയിലെടുത്ത് പോലീസ്

ജന്തർ മന്തറിലെ സിജെപി പ്രതിഷേധം; ദൽഹിയിൽ കനത്ത സുരക്ഷ, 35,000 പോലീസുകാരെ വിന്യസിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.