Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ക്ഷേത്ര കൊടിയേറ്റു കണ്ടാല്‍ കൊടിയിറക്കും കാണണം

രമേശ് ഇളയിടത്ത്byരമേശ് ഇളയിടത്ത്
Jun 30, 2024, 01:10 am IST
inSamskriti

ദേവശരീരമായ ക്ഷേത്രത്തിന്റെ നട്ടെല്ലിന്റെ പ്രതീകമാണ് കൊടിമരം. അപ്പോള്‍ കൊടിക്കൂറ എന്നു പറഞ്ഞാലോ?
നട്ടെല്ലിന്റെ മൂലാധാരത്തില്‍ സ്ഥിതി ചെയ്യുന്ന കുണ്ഡലിനീ ശക്തിയുടെ പ്രതീകമാണത്. ദേവശരീരത്തിന്റെ നട്ടെല്ലിനെ പ്രതിനിധാനം ചെയ്യുന്ന കൊടിമരത്തില്‍ കൊടിക്കൂറ ഉയര്‍ത്തിയാണ് ഉത്സവം ആരംഭിക്കുന്നത്.
മനുഷ്യ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഊര്‍ജ്ജ കേന്ദ്രമാണ് നട്ടെല്ല് ആരംഭിക്കുന്നിടത്തുള്ള മൂലാധാരം.
മൂലാധാരത്തില്‍ നിന്നും(കൊടിമരം)
പൂജാവിധികളുടെയും, വാദ്യമേളങ്ങളുടെയും അകമ്പടിയോടെ ഉയര്‍ത്തുന്ന കൊടിക്കൂറ കുണ്ഡലിനീ ശക്തിയുടെ പ്രതീകമാണ്.
മൂലാധാരത്തിലാണ് കുണ്ഡലിനി ശക്തി നിലകൊള്ളുന്നത്. ഈ ശക്തി സാധാരണ മനുഷ്യശരീരത്തില്‍ ഉറങ്ങിക്കിടക്കുന്നു.
മനുഷ്യശരീരത്തില്‍ ആറു ആധാരങ്ങള്‍ ഉണ്ട് ഷഡാധാരം എന്നപേരില്‍ അവ അറിയപ്പെടുന്നു.

ഷഡ്ചക്രങ്ങള്‍
1. നട്ടെല്ലിന്റെ ഏറ്റവും ചുവട്ടിലായി മൂലാധാരം.
2. അതിനു തൊട്ടുമുകളിലായി മദ്ധ്യഭാഗത്തുവരുന്നത് സ്വാധിഷ്ഠാനം.
3. അതിനും മുകളിലായി പൊക്കിള്‍ക്കൊടിയുടെ ഭാഗത്തുവരുന്ന ചക്രത്തിന്റെ പേര് മണിപൂരകം.
4. അതിനു തൊട്ടുമുകളിലായി ഹൃദയത്തിന്റെ ഭാഗത്തുവരുന്ന ചക്രമാണ് അനാഹതം.
5. കഴുത്തിന്റെ ഭാഗത്തുവരുന്ന ചക്രത്തിന്റെ പേര് വിശുദ്ധി.
6. ഭ്രൂമദ്ധ്യത്തില്‍ വരുന്ന ആധാരത്തിന്റെ പേര് ആജ്ഞ.
ഇങ്ങനെയുള്ള ആറ് ആധാരങ്ങള്‍ മനുഷ്യശരീരത്തില്‍ ഉണ്ട്.
ഇതില്‍ മൂലാധാരത്തിന് ഒരു പ്രത്യേകത ഉണ്ട്.

ഈ പ്രപഞ്ചത്തിലെ മുഴുവന്‍ ദൈവീക ശക്തിയും, ഒരു മനുഷ്യനില്‍ സൂക്ഷ്മരൂപത്തില്‍ കുണ്ഡലിനീ എന്നപേരില്‍, മൂലാധാരത്തില്‍, മൂന്നരചുറ്റു സര്‍പ്പാകൃതിയില്‍ സൂക്ഷ്മാവസ്ഥയില്‍ സുഷുമ്നയില്‍ ഉറങ്ങി കിടക്കുന്നു എന്നാണ് വിശ്വാസം.

ഇതിനെ ഉണര്‍ത്താന്‍ യോഗികള്‍ക്കേ കഴിയൂ.
നിരന്തരം ഈശ്വരസാധന ചെയ്യുന്ന, ജ്ഞാനം തുളുമ്പുന്ന യോഗിക്കു മാത്രം.

കുണ്ഡലിനി ഉണര്‍ത്തിയാല്‍ എന്തു സംഭവിക്കും?
നട്ടെല്ലിനുള്ളിലെ ഇഡ എന്ന നാഡിയിലൂടെ, ഈ ശക്തി മുകളിലേക്ക് പിടിപടിയായി ഉയരും. ഉയര്‍ന്നാല്‍ ആറ് കടമ്പകള്‍ കടക്കേണ്ടതുണ്ട്.

മൂലാധാരത്തില്‍നിന്നും ഉയരുന്ന കുണ്ഡലിനീ ശക്തി, ഇഡ നാഡിയിലൂടെ മുകളിലേക്ക് ഉയരുമ്പോള്‍, സ്വാധിഷ്ഠാനം എന്ന ചക്രത്തില്‍ എത്തുന്നു.ം അതിനെ ഭേദിച്ചു വേണം അടുത്ത പടിയിലേക്കു കടക്കാന്‍.

തുടര്‍ന്ന് മണിപൂരകം, അനാഹതം, വിശുദ്ധി, ആജ്ഞ എന്നീ ചക്രങ്ങളെയെല്ലാം ഭേദിച്ചു ശിരസ്സില്‍ എത്തുന്നു.

ശിരസ്സില്‍ എന്തുണ്ട്?

ശിരസ്സിലാണ് സഹസ്രാരപത്മം ഉള്ളത്. സഹസ്രാരപത്മം എന്നാല്‍ ‘ആയിരം ദലങ്ങതാമര. ആ താമര ദലങ്ങള്‍ കൂമ്പിയ നിലയിലല്ല, വിടര്‍ന്നു നില്‍ക്കുന്ന രൂപത്തിലുള്ളതാണെന്നാണ് യോഗികള്‍ പറയുന്നത്. കുണ്ഡലിനി ശക്തി ശിരസ്സില്‍ എത്തിയാല്‍, സാധകനായ സാധാണക്കാരനും അമാനുഷിക സിദ്ധികളുള്ള യോഗിവര്യനായി ആയി മാറും.

കുണ്ഡലിനി ശക്തിയുടെ പ്രതീകമാണ് കൊടിക്കൂറ, നട്ടെല്ലിന്റെ പ്രതീകമാണ് കൊടിമരം. എന്നു നേരത്തെ പറഞ്ഞല്ലോ. കൊടിമരത്തിലെ പറകള്‍ കശേരുക്കളുടെ പ്രതീകമാണ്. അപ്പോള്‍ കൊടിയേറ്റും കൊടിയിറക്കും എന്താണെന്നു പറയേണ്ടതില്ലല്ലോ.!

ജ്ഞാന നിഷ്ഠനായിരിക്കുന്ന ഒരു മനുഷ്യനിലെ കുണ്ഡലിനി ശക്തിയെ നിഷ്ഠയോടുകൂടി ഉണര്‍ത്തി, ഉയര്‍ത്തി അവന്റെതന്നെ സഹസ്രാര പത്മത്തില്‍ എത്തിയാല്‍ അവന്‍, ഭോഗി എന്ന അവസ്ഥയില്‍ നിന്നും, യോഗി എന്ന അവസ്ഥയിലേക്ക് ഉയര്‍ത്തപ്പെടുന്നു. ഇതു പ്രതീകാത്മകമായി ബോധ്യപ്പെടുത്തുന്ന ചടങ്ങാണ് കൊടിയേറ്റും കൊടിയിറക്കും.
അങ്ങനെ സഹസ്രാരപത്മത്തില്‍ കുണ്ഡലിനി ശക്തിയെത്തിയ യോഗിവര്യനു പിന്നെ ലൗകിക ജീവിതം നയിക്കാന്‍ സാധിക്കുമോ? സാധിക്കില്ലതന്നെ.

പക്ഷേ കൊടിയേറ്റം സാധാരണക്കാരായ ഭക്തര്‍ക്കു വേണ്ടിയാണ്. അതിനാല്‍ ക്ഷേത്രമതിലകത്താകെ അമൃതകല വിതറുന്ന ആത്മീയോര്‍ജ്ജത്തെ പൂര്‍വ്വ സ്ഥിതിയില്‍ കൊണ്ടുവന്നിട്ടു വേണം ഭക്തര്‍ക്കു ലൗകികജീവിതം തുടരാന്‍.

കുണ്ഡലിനീ ശക്തി ഇഡ നാഡിയിലൂടെ സഹസ്രാരപത്മത്തില്‍ എത്തിയ ശേഷം, പിംഗള നാഡിയിലൂടെ മൂലാധാരത്തിലേക്കു തിരിച്ചിറക്കിയാണ് യോഗികള്‍ ലോകക്ഷേമത്തിനു വേണ്ടി ഇഹലോകജീവിതം തുടരുന്നത്. ഇതേപോലെ കൊടിയിറക്കം കുണ്ഡലിനീ ശക്തിയെ തിരിച്ചു മൂലാധാരത്തിലെത്തിക്കുന്ന ചടങ്ങാണ്.

ഉത്സവ ദിവസങ്ങള്‍. ദേവ ചൈതന്യം അതിന്റെ പാരമ്യതയിലെത്തിനില്‍ക്കുന്ന സമയമാണ്. അത്യുജ്വലമായ ദേവചൈതന്യം ഏറ്റുവാങ്ങാന്‍വേണ്ടിയാണ് കൊടിയേറ്റു മുതല്‍ കൊടിയിറക്കം വരെ ഭക്തജനങ്ങള്‍ ദേവസന്നിധിയില്‍ ഉണ്ടാവണമെന്ന് പറയുന്നത്.

കൊടിയേറുന്നതുകണ്ടാല്‍,
കൊടിയിറങ്ങുന്നതുവരെ വൃതാനുഷ്ഠാനം വേണം..ഓം നമോ നാരായണായ നമഃ

Tags: DevotionalHinduismtemple flag
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

കൃഷ്ണസ്പര്‍ശം: ഉദ്ധവസന്ദേശം- അകലം വന്നാലും സ്‌നേഹം അവസാനിക്കണമെന്നില്ല

Samskriti

ഗായത്രീമന്ത്രം: വാതായനങ്ങളും, വ്യതിയാനങ്ങളും

Samskriti

ആലോചനാമൃതം: കാഴ്ച പോരാ, വേണം ഉള്‍ക്കാഴ്‌ച്ച

Samskriti

വരമ്പില്‍ വിരിഞ്ഞ ബ്രഹ്‌മജ്ഞാനം

Samskriti

കൃഷ്ണസ്പര്‍ശം: സഹായം തേടാന്‍ മടിക്കരുത്

പുതിയ വാര്‍ത്തകള്‍

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം: മുന്‍കൂര്‍ ജാമ്യം തേടി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.