Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

പോര്‍ച്ചുഗലിനെ അട്ടിമറിച്ച് ജോര്‍ജിയ പ്രീക്വാര്‍ട്ടറില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2024, 11:35 pm IST
in Football
പോര്‍ചുഗലിനെതിരായ അവസാന ഗ്രൂപ്പ് പോരാട്ടത്തില്‍ ഗോള്‍ നേടിയ ജോര്‍ജിയ താരങ്ങളായ ഖ്വിച്ച ക്വാരാറ്റ്‌സ്ഖീലിയ(ഇടത്), ജോര്‍ജെസ് മിക്കാവുറ്റാഡ്‌സെ എന്നിവര്‍

പോര്‍ചുഗലിനെതിരായ അവസാന ഗ്രൂപ്പ് പോരാട്ടത്തില്‍ ഗോള്‍ നേടിയ ജോര്‍ജിയ താരങ്ങളായ ഖ്വിച്ച ക്വാരാറ്റ്‌സ്ഖീലിയ(ഇടത്), ജോര്‍ജെസ് മിക്കാവുറ്റാഡ്‌സെ എന്നിവര്‍

ഗെല്‍സെന്‍കിര്‍ചെന്‍: തുടക്കം മുതല്‍ ഒടുക്കം വരെ അത്യുഗ്രന്‍ പോരാട്ടം കാഴ്‌ച്ചവച്ച പോര്‍ച്ചുഗലിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് അട്ടിമറിച്ച് ജോര്‍ജിയ. പുതുമുഖ ടീമായ ജോര്‍ജിയ ചരിത്രത്തില്‍ ആദ്യമായി യൂറോ കപ്പില്‍ വിജയം നേടുന്നത് വമ്പന്‍മാരായ പോര്‍ച്ചുഗലിനെ തോല്‍പ്പിച്ചുകൊണ്ടാണ്. കരുത്തന്‍ പ്രതിരോധം തീര്‍ത്ത ജോര്‍ജിയ കിട്ടയ കൗണ്ടര്‍ അറ്റാക്കുകളില്‍ പോര്‍ചുഗല്‍ ഗോള്‍ മുഖം ലക്ഷ്യമാക്കി നേട്ടം കൊയ്യുകയായിരുന്നു.

കളി തുടങ്ങി രണ്ടാം മിനിറ്റില്‍ തന്നെ ഈ നയം ജോര്‍ജിയ നടപ്പാക്കി. ഖ്വിച്ച ക്വാരാത്ത്‌സ്ഖീലിയ നേടിയ ഗോളില്‍ ജോര്‍ജിയ മുന്നിലെത്തി. ഇതിന് പിന്നാലെ ആദ്യ പകുതിയിലുടനീളം നിരവധി മുന്നേറ്റങ്ങളാണ് പോര്‍ചുഗല്‍ നടത്തിയത്. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അടക്കമുള്ളവര്‍ തൊടുത്ത ഷോട്ടുകള്‍ക്ക് മുന്നില്‍ ജോര്‍ജിയ ഗോളി ജിയോര്‍ഗി മമാര്‍ദഷ്‌വിലി തടസ്സം സൃഷ്ടിച്ചുകൊണ്ടിരുന്നു. ഒരുതരത്തില്‍ പറഞ്ഞാല്‍ മത്സരത്തില്‍ ജോര്‍ജിയയുടെ വിജയശില്‍പ്പി ഈ ഗോള്‍ കീപ്പര്‍ അല്ലാതെ മറ്റാരുമല്ല. സ്പാനിഷ് ക്ലബ്ബ് വലന്‍സിയയുടെ ഗോള്‍ വല കാക്കുന്ന താരമാണ് ജിയോര്‍ഗി.

ഒരു ഗോള്‍ നഷ്ടത്തില്‍ പോര്‍ചുഗല്‍ രണ്ടാം പാതി കളിക്കാനിറങ്ങി. ഗംഭീര ആക്രമണങ്ങളും മുന്നേറ്റങ്ങളും കാഴ്‌ച്ചവച്ചു ഗോളിലേക്ക് മികച്ച ഷോട്ടുകള്‍ തൊടുത്തു പക്ഷെ തെല്ല് വ്യത്യാസത്തില്‍ എല്ലാം നിഷ്പ്രഭമായി അല്ലെങ്കില്‍ ജിയോര്‍ഗി തട്ടിയകറ്റും. ഇതായിരുന്നു സ്ഥിതി. ഇതിനിടെ രണ്ട് വട്ടം ജോര്‍ജിയയ്‌ക്ക് പ്രത്യാക്രമണത്തിന് അവസരം ലഭിച്ചു. അതിലൊന്നില്‍ അവര്‍ പെനല്‍റ്റി നേടിയെടുത്തു. കിക്കെടുത്ത ജോര്‍ജെസ് മികാവുറ്റാഡ്‌സെ പന്ത് വലയിലെത്തിച്ചു ലീഡ് ഇരട്ടിയാക്കി. പിന്നീട് അവസാനം വരെ പോര്‍ചുഗല്‍ കിണഞ്ഞു ശ്രമിച്ചിട്ടും ഒരു ആശ്വാസ ഗോള്‍ പോലും നേടാനാകാതെ മടങ്ങേണ്ടിവന്നു.

ജയത്തോടെ ഗ്രൂപ്പ് എഫില്‍ നാല് പോയിന്റുമായി ജോര്‍ജിയ മികച്ച മൂന്നാം സ്ഥാനക്കാരായി പ്രീക്വാര്‍ട്ടറിന് അര്‍ഹത നേടി.

പ്രീക്വാര്‍ട്ടര്‍ ലൈനപ്പ്

സ്വിറ്റ്‌സര്‍ലന്‍ഡ്-ഇറ്റലി            (നാളെ രാത്രി 9.30)
ജര്‍മനി-ഡെന്‍മാര്‍ക്ക്              (നാളെ രാത്രി 12.30)
ഇംഗ്ലണ്ട്-സ്ലൊവേനിയ             (ഞായര്‍ രാത്രി 9.30)
സ്‌പെയിന്‍-ജോര്‍ജിയ             (ഞായര്‍ രാത്രി 12.30)
ഫ്രാന്‍സ്-ബെല്‍ജിയം             (തിങ്കള്‍ രാത്രി 9.30)
പോര്‍ച്ചുഗല്‍-സ്ലൊവേനിയ    (തിങ്കള്‍ രാത്രി 12.30)
റൊമേനിയ-നെതര്‍ലന്‍ഡ്‌സ് (ചൊവ്വ രാത്രി 9.30)
ഓസ്ട്രിയ-തുര്‍ക്കി                    (ചൊവ്വ രാത്രി 12.30)

Tags: GeorgiaPortugalEuro Cup 2024prequarters
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ കണ്ട സന്തോഷത്തില്‍ പൊട്ടിക്കരഞ്ഞ് ബെല്‍ജിയന്‍ വനിതാ യൂട്യൂബര്‍, ‘ആദ്യം കവിളിലെ കണ്ണീര്‍ തുടയ്‌ക്കൂ’ എന്ന് റൊണാള്‍ഡോ

Football

ഫിഫ ലോകകപ്പ് 2026: റോണോയും പിള്ളേരും പിന്നെ ഗ്രൂപ്പ് കെയും

Football

പൂരം വരവായി… ഇനി 20 നാള്‍

Football

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ -7; ഇത് ആറാം തവണ

India

മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾക്കിടയിൽ ഇന്ത്യയും പോർച്ചുഗലും കൂടുതൽ അടുക്കുന്നു ; എസ് ജയശങ്കർ വിദേശകാര്യ മന്ത്രി പൗലോ റാഞ്ചലുമായി ഫോണിൽ സംസാരിച്ചു

പുതിയ വാര്‍ത്തകള്‍

ജി7 ഉച്ചകോടി പ്രധാനമന്ത്രി ഫ്രാൻസിലെത്തി: ഇന്ന് മോദി – ട്രംപ് നിർണ്ണായക കൂടിക്കാഴ്ച

ബംഗാൾ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടത് മലയാളിയല്ല; മരിച്ചത് സന്ദീപ് നായരെന്നത് വ്യാജ പ്രചാരണം , യാഥാർഥ്യം മറ്റൊന്ന്

ഹോർമുസ് ഗതാഗതം പുനരാരംഭിച്ചു: എൽഎൻജിയുമായി ‘ദിഷ’ ഇന്ത്യയിലേക്ക്, ആവശ്യവസ്തുക്കളുമായി 34 കപ്പലുകൾ ഭാരതത്തിലേക്ക്

യുഎസ്-ഇറാൻ കരാർ തീരുമാനം ട്രംപിന്റേത്, ഇസ്രായേലിന് സ്വന്തം താല്പര്യങ്ങളുണ്ട്, യുഎസിന്റെ നിർദ്ദേശങ്ങൾ തള്ളി നെതന്യാഹു, ലെബനനിൽ നിന്ന് പിന്മാറില്ല

നിങ്ങളുടെ കാലുകൾക്ക് ബലക്കുറവുണ്ടോ? എങ്കിൽ ഡിമെൻഷ്യ വരാൻ സാധ്യതയേറെ

ഒടുവിൽ ലോകത്തിന് ആശ്വാസമായി യുദ്ധം അവസാനിക്കുന്നു, യു.എസ്.-ഇറാൻ കരാർ യാഥാർഥ്യമായി; ഹോർമുസ് വെള്ളിയാഴ്ച തുറക്കും

അമേരിക്കൻ വ്യോമസേനയുടെ ബി-52 ബോംബർ വിമാനം തകർന്നു വീണു; എട്ട് ഉദ്യോഗസ്ഥർക്ക് ദാരുണാന്ത്യം

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സ്ലൊവാക്യയുടെ പരമോന്നത ബഹുമതി; മോദിക്ക് ലഭിക്കുന്ന 33-ാമത് അന്താരാഷ്‌ട്ര പുരസ്കാരം

സമൂഹത്തിൽ ഉയർന്ന പദവികളുംകാര്യവിജയങ്ങളും! സമ്പൂർണ്ണ രാശിഫലം (16 ജൂൺ 2026) – AI ജ്യോതിഷം

ആയുർവ്വേദാധിപനായ ശ്രീധന്വന്തരീ മൂർത്തി കുടികൊള്ളുന്ന ക്ഷേത്രത്തെക്കുറിച്ചറിയാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.