Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

ഉന്നത സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് തിരിച്ചുപിടിക്കാതെ കോടികള്‍; എജിയുടെ റിപ്പോര്‍ട്ട് 60 പേജ്

കാവാലം ശശികുമാര്‍byകാവാലം ശശികുമാര്‍
Jun 24, 2024, 03:06 am IST
inKerala

കോഴിക്കോട്: സംസ്ഥാനത്തെ ഉന്നത സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അക്കൗണ്ടന്റ് ജനറല്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ ക്രമക്കേടുകളില്‍ ചിലത് ഏറെ ഗൗരവമുള്ളത്.

കേന്ദ്ര സര്‍ക്കാരിന്റെ വിദ്യാഭ്യാസ ഫണ്ടില്‍നിന്ന് ഗുണനിലവാരം മെച്ചപ്പെടുത്താനും അദ്ധ്യാപകര്‍ക്ക് പരിശീലനവും പഠനവും നടത്താനും നല്‍കുന്ന സ്‌കോളര്‍ഷിപ്പുകള്‍ വിനിയോഗിക്കാന്‍ വ്യക്തമായ വ്യവസ്ഥകള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതനുസരിച്ച് രാജ്യത്തെ പൊതു ഖജനാവിന്റെ പണം ദുര്‍വിനിയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടത് അതത് സ്ഥാപനങ്ങളും സംസ്ഥാന സര്‍ക്കാരുമാണ്. പക്ഷേ, പിഎച്ച്ഡി നേടാന്‍ ചില അദ്ധ്യാപകര്‍ സര്‍ക്കാര്‍ ഫണ്ട് കൈപ്പറ്റിയെങ്കിലും പഠന കോഴ്‌സ് പൂര്‍ത്തിയാക്കാതെ മതിയാക്കി. ചിലര്‍ സ്ഥാപനം മാറി, ചിലര്‍ ജോലി ഉപേക്ഷിച്ചു. എന്നാല്‍, ഇവരില്‍നിന്ന് അവര്‍ സ്വീകരിച്ച പണം തിരികെ പിടിക്കണമെന്നാണ് ചട്ടം. പക്ഷേ അവര്‍ ബോണ്ട് ഒപ്പിട്ടു നല്കിയിട്ടുണ്ടെങ്കിലും 12.5 ശതമാനം പലിശ സഹിതം പണം തിരിച്ചുപിടിക്കുന്നതില്‍ അധികൃതര്‍ വീഴ്ച വരുത്തിയതാതി അക്കൗണ്ടന്റ് ജനറല്‍ കണ്ടെത്തിയിട്ടുണ്ട്. ഇതുസംബന്ധിച്ച് ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ തക്ക വിശദീകരണം നല്കിയിട്ടില്ല. ഇത്തരത്തില്‍ 1.30 കോടിയിലേറെ രൂപ അദ്ധ്യാപകരില്‍നിന്ന് പിടിക്കേണ്ടതുണ്ട്.

സ്‌കോളര്‍ഷിപ്പ് വാങ്ങുന്ന വിദ്യാര്‍ത്ഥികള്‍ പഠനം പൂര്‍ത്തിയാക്കാതെ പോയാലും കൈപ്പറ്റിയ പണം തിരിച്ചു പിടിക്കണം. എന്നാല്‍ പാലക്കാട് എഞ്ചിനീയറിങ് കോളജിലെ റമീസ് മൊഹമ്മദ് എന്ന വിദ്യാര്‍ത്ഥിയില്‍നിന്നു മാത്രം 18.02 ലക്ഷം രൂപ പിടിക്കാനുണ്ട്. കോഴിക്കോട് എഞ്ചിനീയറിങ് കോളജിലെ മുന്‍ അദ്ധ്യാപിക 11 ലക്ഷം തിരിച്ചടച്ചിട്ടില്ല. ഇതിലൊന്നും സര്‍ക്കാരോ ഡയറക്ടറേറ്റോ നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട് പറയുന്നു.

സംസ്ഥാന സര്‍ക്കാര്‍ 2016-17 വര്‍ഷത്തില്‍ സംസ്ഥാനത്ത് ബാംബു ടെക്‌നോളജി സെന്റര്‍ സ്ഥാപിക്കാന്‍ തിരുവനന്തപുരം ബാര്‍ട്ടണ്‍ ഹില്‍ എഞ്ചിനീയറിങ് കോളജിന് 30 ലക്ഷം രൂപ അനുവദിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതിയും ധനസഹായവും വിനിയോഗിച്ചാണ് സെന്റര്‍ വിഭാവനം ചെയ്തത്. എന്നാല്‍ 9.47 ലക്ഷം രൂപയ്‌ക്ക് ചില യന്ത്രസാമഗ്രികള്‍ വാങ്ങിയതല്ലാതെ 2019 നു ശേഷം ഒരു പുരോഗതിയും അതില്‍ ഉണ്ടായിട്ടില്ല. നാലുവര്‍ഷം കഴിഞ്ഞിട്ടും സംസ്ഥാന സര്‍ക്കാരും ഒന്നും അന്വേഷിക്കുകയും ചെയ്തിട്ടില്ല.

ഉന്നത സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ എട്ടു സ്ഥാപനങ്ങളിലെ ഓഡിറ്റ് റിപ്പോര്‍ട്ടിലാണ് ഈ ക്രമക്കേടുകള്‍. മറ്റു സ്ഥാപനങ്ങളുടെ സ്ഥിതി ഇതിനേക്കാള്‍ മോശമാകാം. എഞ്ചിനീയറിങ് കോളജുകളുടെ കാര്യത്തില്‍ മാത്രമല്ല, പോളി ടെക്‌നിക്കുകള്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ തുടങ്ങിയവയിലും ഇതാണ് സ്ഥിതി. ഉദാഹരണത്തിന്, ആലപ്പുഴ ജില്ലയിലെ കാവാലത്തെ ടെക്‌നിക്കല്‍ ഹയര്‍ സെക്കന്‍ഡറിക്ക് സ്ഥലം വാങ്ങാന്‍ 22.5 ലക്ഷം രൂപ അനുവദിച്ചത് മൂന്നുവര്‍ഷമായി വിനിയോഗിക്കാതെ കിടക്കുകയാണ്. ഇത്തരത്തില്‍ ഗുരുതരമായ വീഴ്ചകളും ക്രമക്കേടുകളുമാണ് 60 പേജ് റിപ്പോര്‍ട്ടില്‍ അക്കൗണ്ടന്റ് ജനറല്‍ കണ്ടെത്തി സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് കൈമാറിയിരിക്കുന്നത്.

 

Tags: Kerala GovernmentHigher Technical Education DepartmentAG's report
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത വർധിപ്പിച്ചു;നവംബർ ഒന്നാം തീയതി ശമ്പളത്തിനൊപ്പം വിതരണം ചെയ്യും

കൊടുങ്ങല്ലൂര്‍ ബൈപാസ് സൗന്ദര്യവല്‍ക്കരണത്തിനായി 1.16 കോടി രൂപ ചെലവഴിച്ച് വാങ്ങിയ വൈദ്യുതോപകരണങ്ങള്‍ നശിക്കുന്നു.
Kerala

ടൂറിസം പദ്ധതികളിൽ കോടികളുടെ ക്രമക്കേട്; പാഴായത് പൊതുപണം, ഉപയോഗശൂന്യമായി ആസ്തികൾ: സിഎജി റിപ്പോർട്ട്

Kerala

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

Kerala

മാസപ്പടി കേസിൽ പിണറായി വിജയന് ഹൈക്കോടതിയിൽ തിരിച്ചടി; പ്രാഥമിക അന്വേഷണത്തിന് കാത്തുനിൽക്കാതെ എഫ്ഐആർ രജിസ്റ്റർ ചെയ്യാം

Kerala

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്ന് ക്ഷാമം; രൂക്ഷം; ഗുരുതര പ്രതിസന്ധി ക്ഷാമം കൃത്രിമമെന്ന് ആരോഗ്യമന്ത്രി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ക്ഷേത്രഭൂമി താലൂക്ക് ഓഫീസിനായി ഏറ്റെടുത്ത തമിഴ് നാട് സര്‍ക്കാരിന് തിരിച്ചടി, സംരക്ഷകനാണ്, ഉടമസ്ഥനല്ലെന്ന് സുപ്രീം കോടതി

ന്യൂഡൽഹി ട്രേഡേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് അതുൽ ഭാർഗവയും ഭാരതീയ ഉദ്യോഗ് വ്യാപാര്‍ മണ്ഡല്‍ നേതാവും (നടുവിലും വലത്തും)

ദല്‍ഹിയിലെ കോണ്‍ഗ്രസ്-സിജെപി സമരങ്ങള്‍ക്കെതിരെ വ്യാപാരികളും ജനങ്ങളും ഇറങ്ങുന്നു; ഇനിയും സമരം തുടര്‍ന്നാല്‍ അടിച്ചോടിക്കും

മൂന്ന് മാസം ഗർഭിണിയായ തന്നെ ദുരുപയോഗം ചെയ്തു, ഭീഷണിപ്പെടുത്തി, ബലപ്രയോഗം നടത്തി ; രാഹുൽ ഗാന്ധിക്കെതിരെ ഡിസിപിക്ക് പരാതി നൽകി റിച്ച പരാശർ

ഓംപ്രകാശ് മാഥൂര്‍ 23ന് കേരളം ഗവര്‍ണറായി ചുമതലയേല്‍ക്കും

വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക ബന്ധം: ട്രാന്‍സ് വുമണിന് സ്ത്രീയുടെ നിയമ പരിരക്ഷയില്ലെന്ന് കോടതി

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

നേഹ ബോറയ്‌ക്ക് വേണ്ടി ഇടത് പക്ഷവും കോണ്‍ഗ്രസും തമ്മില്‍ പിടിവലി…

കിഫ്ബി പൊന്മുട്ടയിട്ടിരുന്ന താറാവെന്ന് മുന്‍ മന്ത്രി വി എന്‍ വാസവന്‍, മുട്ട കിട്ടിയത് ആര്‍ക്കെന്ന ചോദ്യം ബാക്കി

വിവാഹ വാഗ്ദാനം നല്‍കി വനിതകളില്‍ നിന്നും പണം തട്ടുന്ന വിരുതന്‍ മലപ്പുറത്ത് പിടിയിലായി

‘നൊ ആഡഡ് ഷുഗര്‍’ കോടതി കയറി, ഫുഡ് സേഫ്റ്റി അതോറിറ്റിയുടെ ഉത്തരവിന് സ്‌റ്റേ

കൂറകൾ നാട് കുട്ടിച്ചോറാക്കും , ഇത്തരം വിഘടന വാദങ്ങളെ അടിച്ചൊതുക്കണം ; ഇല്ലെങ്കിൽ ഇന്ത്യ പിന്നെ ഇല്ല ;  ആരിഫ് ഹുസൈൻ തെരുവത്ത് 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.