Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara Gulf

ബലാത്സംഗത്തിന് ഇരകളാകുന്നവര്‍ക്ക് ഗര്‍ഭഛിദ്രത്തിന് അനുമതി; ചരിത്ര നടപടിയുമായി യുഎഇ, ലക്ഷ്യം സ്ത്രീകളുടെ ആരോഗ്യവും സുരക്ഷയും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 22, 2024, 10:55 am IST
inGulf, Marukara

അബുദാബി: ബലാത്സംഗത്തിന് ഇരകളാകുന്ന സ്ത്രീകള്‍ക്ക് ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്കി യുഎഇ. ബലാത്കാരമായോ, ഇഷ്ടമില്ലാതെയുള്ളതോ ആയ ശാരീരിക ബന്ധത്താലുണ്ടാകുന്ന ഗര്‍ഭം അലസിപ്പിക്കാനാണ് അനുമതി. ഈ മാസം തുടക്കത്തില്‍ യുഎഇ മന്ത്രിസഭ പാസാക്കിയ ആരോഗ്യ സംരക്ഷണ നിയമത്തിലാണ് ഇക്കാര്യം പരാമര്‍ശിക്കുന്നത്. സ്ത്രീകളുടെ ആരോഗ്യവും സുരക്ഷയും ശക്തിപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് നടപടി.

ഗര്‍ഭച്ഛിദ്രം നടത്തുന്നത് സംബന്ധിച്ചുള്ള പുതിയ നടപടിക്രമങ്ങളും മാനദണ്ഡങ്ങളും ആരോഗ്യ- പ്രതിരോധ മന്ത്രാലയം നേരത്തെ തന്നെ പുറത്തിറക്കിയിട്ടുണ്ട്. ആരോഗ്യ വകുപ്പിന്റെയോ എമിറേറ്റിലെ ആരോഗ്യ അതോറിറ്റി തലവന്റെയോ തീരുമാന പ്രകാരമാണ് അനുമതി ലഭിക്കുക. ഇതിനായി എല്ലാ എമിറേറ്റുകളിലും വിദഗ്ധ സമിതി രൂപീകരിക്കും. ഗൈനക്കോളജി സ്‌പെഷലിസ്റ്റ്, മാനസികാരോഗ്യ വിദഗ്ധന്‍, പബ്ലിക്ക് പ്രോസിക്യൂഷന്‍ പ്രതിനിധി എന്നിവരാണ് സമിതിയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. പബ്ലിക്ക് പ്രോസിക്യൂഷന്‍ നല്കിയ തെളിവ് സഹിതമുള്ള റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമേ നടപടിയുണ്ടാകൂ.

ഗര്‍ഭധാരണം സ്ത്രീയുടെ ജീവന്‍ അപകടപ്പെടുത്തുന്ന തരത്തിലോ ഗര്‍ഭപിണ്ഡത്തിന്റെ രൂപഭേദം ഗുരുതരമായതും നവജാത ശിശുവിന്റെ ആരോഗ്യത്തെ ബാധിക്കുകയോ ചെയ്യുന്നതാണെങ്കിലും ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്കാമെന്നും പുതിയ ഭേദഗതിയില്‍ പരാമര്‍ശിക്കുന്നുണ്ട്. ഗര്‍ഭച്ഛിദ്രം നടത്തുന്നതിനുമുമ്പ് സ്ത്രീരോഗ വിദഗ്ധ പരിശോധിച്ച് സുരക്ഷ ഉറപ്പുവരുത്തണം. ഗര്‍ഭച്ഛിദ്രം നടക്കുമ്പോള്‍ ഭ്രൂണത്തിന് 120 ദിവസത്തില്‍ താഴെ വളര്‍ച്ച മാത്രമേ ഉണ്ടാകാവൂ. ഗര്‍ഭിണിയുടെ ജീവന് ഭീഷണിയുണ്ടാകരുത്. ആരോഗ്യ അതോറിറ്റിയുടെ ലൈസന്‍സുള്ള ആശുപത്രിയിലായിരിക്കണം ഗര്‍ഭച്ഛിദ്രം നടത്തേണ്ടതെന്നും നിര്‍ദേശങ്ങളില്‍ പറയുന്നുണ്ട്. കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും യുഎഇയില്‍ താമസിച്ചവര്‍ക്കാണ് നിയമം ബാധകമാവുക.

ക്രിമിനല്‍ നിയമപ്രകാരം 18 വയസിന് താഴെയുള്ള പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്നത് വധശിക്ഷയോ ജീവപര്യന്തം തടവോ ലഭിക്കാവുന്ന കുറ്റമാണ്. ഒക്‌ടോബറിലും യുഎഇ ഒരു ഗര്‍ഭച്ഛിദ്ര നിയമവും കൊണ്ടുവന്നിരുന്നു. അടിയന്തര ഘട്ടങ്ങളില്‍ ഭര്‍ത്താവിന്റെ അനുമതിയില്ലാതെ സ്ത്രീകള്‍ക്ക് ഗര്‍ഭം അലസിപ്പിക്കാനുള്ള അനുമതി നല്കുന്നതാണിത്.

Tags: UAEabortionRAPEVictim
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

18 വയസ്സിനു താഴെയുള്ള പെൺകുട്ടി ഭാര്യ ആയാലും അവരുമായുള്ള ലൈംഗിക ബന്ധം കുറ്റകരം: നിർണായക വിധിയുമായി കേരള ഹൈക്കോടതി

Gulf

ഗൾഫിലെ പാക് സാന്നിധ്യത്തിനെതിരെ ഭാരതതിന്റെ തുറുപ്പ് ചീട്ട് : പ്രതിരോധ സഹകരണം വിപുലീകരിക്കാൻ ഇന്ത്യയും കുവൈറ്റും ധാരണയായി

India

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

Kerala

കരുവാറ്റ കൊലക്കേസ്: എസ് പി വിഷ്ണു പ്രദീപ് കൊല്ലപ്പെട്ടയാളെ അവഹേളിച്ചുവെന്ന് പരാതി

India

യുഎഇയ്‌ക്ക് നേരെ ഇറാന്‍ മിസൈലാക്രമണം നടത്തി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സിന്ധ് വിഭജിക്കില്ലെന്ന് പിപിപി: പാകിസ്ഥാനില്‍ പുതിയ പ്രവിശ്യാ വിവാദം

ചൈനയില്‍ ചൈനീസ് ടീമിനെ വീഴ്‌ത്തി ഇന്ത്യയുടെ സാത്വിക് -ചിരാഗ് ഷെട്ടി ടീം കിരീടം നേടി

മമത എന്തുകൊണ്ട് ജയിലില്‍ ഇല്ല? ആര്‍ജി കര്‍ കേസില്‍ പൊട്ടിത്തെറിച്ച് ഇരയുടെ അമ്മ

ബിജെപി വക്താവായ ഗൗരവ് ഭാട്ടിയയുടെ ഇപ്പോഴത്തെ രൂപം (ഇടത്ത് മുകളില്‍) സമൂഹത്തോട് ഒരു പ്രതിബദ്ധതയുമില്ലാത്ത പുത്തന്‍ പണക്കാരനായ യുവാവായി എഐ ഉപയോഗിച്ച് സൃഷ്ടിച്ച ഗൗരവ് ഭാട്ടിയയുടെ വ്യാജ ഫോട്ടോ (ഇടത്ത് താഴെ)

ബിജെപി വക്താവ് ഗൗരവ് ഭാട്ടിയയുടെ എഐയില്‍ സൃഷ്ടിച്ച വ്യാജ ഫോട്ടോയും പ്രസ്താവനയും സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു; സിജെപിയുടെ സൗരവ് ദാസ് മാപ്പ് പറഞ്ഞു

സിനിമ അനിസ്ലാമികമെന്ന് ഫത്വ ഇറക്കിയവർ കണ്ണ് തുറന്ന് കാണട്ടെ : കശ്മീരിന്റെ ചരിത്രത്തിലെ ആദ്യ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിന് നാളെ തുടക്കം

ആരോ കമന്റിട്ടതിനാണ് കേസെടുത്തത് ; അപര്‍ണ കുറുപ്പിന്റെ പരാതിയില്‍ ബാസിലിനെതിരായ പൊലീസ് നടപടിയ്‌ക്കെതിരെ വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍

മുന്‍ സംയുക്തസേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്) പാകിസ്ഥാന്‍ ജനറല്‍ അസിം മുനീര്‍ (വലത്ത്)

ഇന്ത്യയുടെ സുരക്ഷയ്‌ക്കുള്ള പ്രധാന ആശങ്ക പാകിസ്ഥാൻ തന്നെയെന്ന് മുൻ സംയുക്തസേനാമേധാവി അനിൽ ചൗഹാന്റെ താക്കീത്

സംസ്ഥാനത്ത് താപനില വര്‍ദ്ധിക്കുന്നു,ജാഗ്രത നിര്‍ദ്ദേശം

ദല്‍ഹിയില്‍ കെട്ടിടം തകര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം 3 ആയി

ചൈനയ്‌ക്കെതിരെ ജപ്പാ‍ന്‍ യുദ്ധത്തിനൊരുങ്ങുകയാണ്…ഇക്കുറി പ്രതിരോധത്തിന് ആവശ്യപ്പെട്ടത് 5500 കോടി ഡോളര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.