Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

യോഗ അച്ചടക്കം മാത്രമല്ല ശാസ്ത്രം കൂടിയാണ്; ആഗോളനന്മയുടെ കരുത്തുറ്റ ഘടകമായി ലോകം യോഗയെ കാണുന്നു: പ്രധാനമന്ത്രി നരേന്ദ്രമോദി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2024, 12:00 pm IST
inIndia

ശ്രീനഗർ: യോഗയെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കണമെന്ന് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോകമെമ്പാടും യോഗ പരിശീലിക്കുന്നവരുടെ എണ്ണം കൂടിവരികയാണ്. യോഗയിൽ നിന്നുള്ള അന്തരീക്ഷവും ഊർജവും അനുഭവവും ഇന്ന് ജമ്മു കശ്മീരിൽ ഉൾക്കൊള്ളാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ശ്രീനഗറിൽ പത്താമത് അന്താരാഷ്‌ട്ര യോഗാ ദിന (IYD) പരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

യോഗ അഭ്യസിക്കുന്നവരുടെ എണ്ണം ലോകമെമ്പാടും വർധിക്കുകയാണെന്നും യോഗയുടെ ആകർഷകത്വം നിരന്തരം വർധിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. യോഗയുടെ പ്രയോജനവും ജനങ്ങൾ അംഗീകരിക്കുന്നുണ്ടെന്നു ചൂണ്ടിക്കാട്ടിയ അദ്ദേഹം, തന്റെ ആശയവിനിമയവേളയിൽ യോഗയെക്കുറിച്ചു ചർച്ച ചെയ്യാത്ത ഒരു ലോകനേതാവും ഉണ്ടാകില്ലെന്നും പറഞ്ഞു. “എല്ലാ ലോക നേതാക്കളും എന്നോട് ആശയവിനിമയം നടത്തുമ്പോൾ യോഗയിൽ അതീവ താൽപ്പര്യം കാണിക്കുന്നു” – അദ്ദേഹം പറഞ്ഞു.

ലോകത്തിന്റെ എല്ലാ കോണുകളിലും യോഗ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാറിയെന്ന് അദ്ദേഹം തറപ്പിച്ചു പറഞ്ഞു. ലോകമെമ്പാടും യോഗയുടെ സ്വീകാര്യത വർധിച്ചുവരുന്നതിലേക്കു വെളിച്ചം വീശിയ പ്രധാനമന്ത്രി, 2015-ൽ തുർക്ക്മെനിസ്ഥാൻ സന്ദർശനവേളയിൽ യോഗാകേന്ദ്രം ഉദ്ഘാടനംചെയ്ത കാര്യം അനുസ്മരിച്ചു. യോഗ ഇന്ന് ആ രാജ്യത്തു വളരെ പ്രചാരത്തിലായിരിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി. തുർക്ക്മെനിസ്ഥാനിലെ വൈദ്യശാസ്ത്ര സർവകലാശാലകളിൽ യോഗാ ചികിത്സ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും സൗദി അറേബ്യ ഇത് അവരുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ഭാഗമാക്കിയിട്ടുണ്ടെന്നും മംഗോളിയൻ യോഗാ ഫൗണ്ടേഷൻ നിരവധി യോഗാ വിദ്യാലയങ്ങൾ നടത്തുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.

യൂറോപ്പിൽ യോഗയ്‌ക്കു ലഭിച്ച സ്വീകാര്യതയെക്കുറിച്ചു പറഞ്ഞ പ്രധാനമന്ത്രി, ഇതുവരെ 1.5 കോടി ജർമൻ പൗരന്മാർ യോഗാ പരിശീലകരായി മാറിയെന്നു വ്യക്തമാക്കി. ഒരിക്കൽപോലും ഇന്ത്യ സന്ദർശിച്ചിട്ടില്ലെങ്കിലും യോഗയ്‌ക്കു നൽകിയ സംഭാവനകൾ മാനിച്ച് 101 വയസ്സുള്ള ഫ്രഞ്ച് യോഗാധ്യാപികയ്‌ക്ക് ഇന്ത്യ ഈ വർഷം പത്മശ്രീ നൽകി ആദരിച്ചതും അദ്ദേഹം അനുസ്മരിച്ചു. യോഗ ഇന്നു ഗവേഷണവിഷയമായി മാറിയെന്നും നിരവധി ഗവേഷണപ്രബന്ധങ്ങൾ ഇതിനകം പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ പത്തുവർഷത്തിനിടയിൽ യോഗയുടെ വികാസത്തിലൂടെ യോഗയെക്കുറിച്ചുള്ള ധാരണകൾ മാറ്റാനായി. യോഗാ ധ്യാനകേന്ദ്രങ്ങൾ, സുഖവാസകേന്ദ്രങ്ങൾ, വിമാനത്താവളങ്ങളിലും ഹോട്ടലുകളിലും യോഗയ്‌ക്കുള്ള പ്രത്യേക സൗകര്യങ്ങൾ, യോഗാ വസ്ത്രങ്ങളും ഉപകരണങ്ങളും, വ്യക്തിഗത യോഗാ പരിശീലകർ, യോഗാ-ഏകാഗ്രത-സൗഖ്യ സംരംഭങ്ങൾ നടത്തുന്ന കമ്പനികൾ എന്നിവയെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. ഇവയെല്ലാം യുവാക്കൾക്കു പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജമ്മു കശ്മീരിലെ, പ്രത്യേകിച്ചു ശ്രീനഗറിലെ, ജനങ്ങളുടെ യോഗയോടുള്ള ആവേശത്തെ പ്രകീർത്തിച്ച പ്രധാനമന്ത്രി, കേന്ദ്രഭരണപ്രദേശത്തിന്റെ വിനോദസഞ്ചാരസാധ്യതകൾ വർധിപ്പിക്കുന്നതിന് ഇതു വേദിയൊരുക്കുന്നുവെന്നും പറഞ്ഞു. മഴക്കാലം വകവയ്‌ക്കാതെ മുന്നിട്ടിറങ്ങി പിന്തുണ പ്രകടിപ്പിച്ച ജനങ്ങളുടെ മനോഭാവത്തെയും അദ്ദേഹം പ്രശംസിച്ചു. ജമ്മു കശ്മീരിൽ 50,000 മുതൽ 60,000 വരെ ജനങ്ങൾ യോഗാ പരിപാടിയുമായി സഹകരിക്കുന്നത് വലിയ കാര്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

https://x.com/narendramodi/status/1803999394481512904

Tags: Narendra ModiYogaJammu KashmirSrinagaryoga day
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഫ്‌ലൈ ദുബായ് വിമാന അപകടം: ‘റിയല്‍ ഹീറോ’… ഭാരത പൈലറ്റ് സ്മിത് മച്ചാറിന്റെ ധീരതയെ പ്രശംസിച്ച് പ്രധാനമന്ത്രി മോദിയും നെതന്യാഹുവും

Kerala

നരേന്ദ്ര മോദിക്ക് മാര്‍ത്തോമ്മാ സഭാധ്യക്ഷന്റെ കത്ത്; പ്രാര്‍ത്ഥനകളും നന്ദിയും…

പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം അശോക് സിംഗാള്‍ (ഫയല്‍)
Main Article

രാഷ്‌ട്രനിര്‍മാണത്തിന് സമര്‍പ്പിച്ച മഹദ് വ്യക്തിത്വം; അശോക് സിംഗാളിന്റെ ജന്മശതാബ്ദി ആഘോഷനിറവില്‍ രാജ്യം

India

വെടിയൊച്ചകള്‍ക്കും ഭീകര പ്രവര്‍ത്തനങ്ങള്‍ക്കും അറുതി; മൂന്ന് പതിറ്റാണ്ടിനുശേഷം ശീതള്‍നാഥില്‍ മന്ത്രധ്വനി

India

സ്വര്‍ണം ഇറക്കുമതി: പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് ഫലം കാണുന്നു

പുതിയ വാര്‍ത്തകള്‍

ആവേശം എന്ന സിനിമയില്‍ രംഗണ്ണന്‍ എന്ന കഥാപാത്രത്തിന് ഉപയോഗിച്ച് നസ്രിയയുടെ ആഭരണങ്ങളെന്ന് ഫഹദ് ഫാസില്‍

ഇടവേളയ്‌ക്ക് ശേഷം മേനക വീണ്ടും, സഞ്ജീവ് ശിവന്റെ ഒരു കൊറിയൻ കണ്‍ഫ്യൂഷനില്‍ നായിക

സാമ്പത്തിക നേട്ടം ഉടൻ ഉണ്ടാകുമോ? ധനരേഖയും ഫലങ്ങളും ഇങ്ങനെ

എച്ച് ഡിഎഫ് സി ബാങ്കിന്‍റെ പുതിയ എംഡിയായി ഒക്ടോബര്‍ 26ന് ചുമതലയേല്‍ക്കുന്ന അനുപ് ബാഗ് ചി

അനൂപ് ബാഗ്ചി എച്ച് ഡി എഫ് സി ബാങ്കിന്റെ പുതിയ എംഡിയും സിഇഒയും; ശശിധർ ജഗദീശൻ ഒഴിയുന്ന ഒക്ടോബർ 26-ന് സ്ഥാനമേല്‍ക്കും

കടബാധ്യത വന്ന സമയത്ത് അമ്മ പറഞ്ഞത് എന്റെയടുത്ത് വരരുതെന്നാണ് ; ​ഗർഭിണിയായ സമയത്ത് അമ്മയെ വിളിച്ചിട്ടും വന്നില്ല : സാന്ദ്ര

സ്മിത് മച്ചാറിന്റെ ധീരതയെ ലോകം പ്രശംസിക്കുമ്പോൾ മൗനമായി രാഹുൽ ; ഇസ്ലാമിസ്റ്റുകളെ ഭയന്ന് ഭാവി പ്രധാനമന്ത്രി

മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണ(ഇടത്ത്) പാറ്റകളുടെ പാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെ ഉമര്‍ഖാലിനെക്കുറിച്ച് പ്രസംഗിക്കുന്നു (വലത്ത്). 59പെരുടെ മരണത്തിനിടയാക്കിയ ദല്‍ഹി കലാപം ആസൂത്രണം ചെയ്തതിലെ മുഖ്യആളാണ് ഉമര്‍ ഖാലിദ്.

പാറ്റപാര്‍ട്ടിക്കാരുടെ ഉമര്‍ഖാലിദിനെപ്പോലുള്ളവരുമായുള്ള ബന്ധമാണ് പ്രശ്നമെന്നും ഇത് അനുവദിക്കില്ലെന്നും മഹാരാഷ്‌ട്ര മന്ത്രി നിതേഷ് റാണ

നടി പ്രത്യുഷ ബാനര്‍ജിയുടെ മരണം: പത്തുവര്‍ഷങ്ങള്‍ക്കുശേഷം നടന്‍ രാഹുല്‍ രാജ് കുറ്റവിമുക്തന്‍

ജിഹാദികളുടെ അടികൊള്ളാതെ ലണ്ടനില്‍ നിന്നും ഓടിവന്ന ആളാണ് ഞാന്‍…ഇസ്ലാം തീവ്രവാദത്തെ എതിര്‍ത്തില്ലെങ്കില്‍ കേരളത്തില്‍ നിന്നാണ് ഭീകരര്‍ ഉണ്ടാകും

ഫ്ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ചത് ഒമാന്‍ സ്വദേശിയായ പൈലറ്റ്, ഇയാളെ സൗദിയില്‍ ചോദ്യം ചെയ്യുന്നു, ഭീകരപരിശീലനം ലഭിച്ചയാളെന്ന് നെതന്യാഹു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.