Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ആദ്യം വിറച്ചു; പിന്നെ തിരിച്ചടിച്ചു; ഇറ്റലിക്ക് വിജയത്തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2024, 12:39 am IST
in Football
അല്‍ബേനിയയ്‌ക്കെതിരെ വിജയം നേടിയ ഇറ്റാലിയന്‍ ടീമിന്റെ ആഹ്ലാദം

അല്‍ബേനിയയ്‌ക്കെതിരെ വിജയം നേടിയ ഇറ്റാലിയന്‍ ടീമിന്റെ ആഹ്ലാദം

മ്യൂണിക്: യൂറോ 2024-ല്‍ ഗ്രൂപ്പ് ബിയിലെ പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഇറ്റലിക്ക് വിജയത്തുടക്കം. അല്‍ബേനിയയെ 2-1ന് കീഴടക്കി. കളി തുടങ്ങി 23-ാം സെക്കന്‍ഡില്‍ അല്‍ബേനിയ ഗോള്‍ നേടി ഇറ്റലിയെ ഞെട്ടിച്ചെങ്കിലും അഞ്ച് മിനിറ്റിനിടെ രണ്ട് ഗോള്‍ നേടി ഇറ്റലി വിജയം സ്വന്തമാക്കുകയായിരുന്നു. അല്‍ബേനിയയ്‌ക്കായി നെദിം ബ്ജറാമി ലക്ഷ്യം കണ്ടപ്പോള്‍ ഇറ്റലിക്കായി 11-ാം മിനിറ്റില്‍ അലസ്സാന്‍ഡ്രോ ബസ്സോണിയും 16-ാം മിനിറ്റില്‍ നിക്കോളോ ബരെല്ലയും ലക്ഷ്യം കണ്ടു.

പന്ത് കൈവശം വയ്‌ക്കുന്നതിലും അവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും ഇറ്റലിയാണ് ഏറെ മുന്നിട്ടുനിന്നത്. എന്നാല്‍ 23-ാം സെക്കന്‍ഡില്‍ അസൂറികളെ ഞെട്ടിച്ച് അല്‍ബേനിയ ഗോളടിച്ചു. ഇറ്റാലിയന്‍ പ്രതിരോധത്തിന്റെ പിഴവില്‍ നിന്ന് നെദിം ബ്ജറാമിയാണ് അല്‍ബേനിയക്കായി സ്‌കോര്‍ ചെയ്തത്. ഇറ്റാലിയന്‍ പ്രതിരോധ താരം ഫെഡെറിക്കോ ഡിമാര്‍ക്കോ തങ്ങളുടെ പെനാല്‍റ്റി ബോക്‌സിനുള്ളിലേക്കെറിഞ്ഞ പന്ത് തട്ടിയെടുത്ത് നെദിം പോസ്റ്റിലേക്ക് അടിച്ചുകയറ്റുകയായിരുന്നു. യൂറോ കപ്പ് ചരിത്രത്തിലെ ഏറ്റവും വേഗമേറിയ ഗോളായി ഇത് മാറി. അപ്രതീക്ഷിത ഗോള്‍ വഴങ്ങിയതോടെ ഇറ്റലി കളിയില്‍ പിടിമുറുക്കി. തുടര്‍ച്ചയായ മുന്നേറ്റങ്ങളുമായി എതിര്‍ബോക്സിലേക്ക് ഇരച്ചുകയറിയ അവര്‍ 11-ാം മിനിറ്റില്‍ സമനില ഗോള്‍ നേടി. നല്ലൊരു ഹെഡ്ഡറിലൂടെ അലസ്സാന്‍ഡ്രോ ബസ്സോണിയാണ് ലക്ഷ്യം കണ്ടത്. കോര്‍ണര്‍ കിക്കില്‍ നിന്ന് തട്ടി ലഭിച്ച പന്ത് ലോറെന്‍സോ പെല്ലെഗ്രിനി നീട്ടി നല്‍കുകയും വലത് മൂലയില്‍ നിന്ന് അലസ്സാന്‍ഡ്രോ ബസ്സോണി ഹെഡ്ഡറിലൂടെ അത് വലയിലെത്തിക്കുകയുമായിരുന്നു. അഞ്ച് മിനിറ്റിനുശേഷം ഇറ്റലി ലീഡും സ്വന്തമാക്കി. നിക്കോളോ ബരെല്ലയാണ് 16-ാം മിനിറ്റില്‍ രണ്ടാം ഗോള്‍ സ്‌കോര്‍ ചെയതത്. സുന്ദരമായ വോളിയിലൂടെയാണ് താരം അല്‍ബേനിയ വല കുലുക്കിയത്.
ആദ്യപകുതിയിലായിരുന്നു ഗോളുകളെല്ലാം പിറന്നത്.

രണ്ടാം പകുതിയിലും ഇറ്റലി നിരവധി അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും അല്‍ബേനിയ ഗോളിയുടെ മികച്ച പ്രകടനം കൂടുതല്‍ ഗോളടിക്കുന്നതില്‍ നിന്ന് അവരെ തടഞ്ഞു നിര്‍ത്തുകയായിരുന്നു.

വമ്പന്മാരെ ഞെട്ടിച്ച് യോഗ്യതാറൗണ്ടില്‍ കളിച്ച ഗ്രൂപ്പില്‍നിന്ന് ഒന്നാമതായാണ് അല്‍ബേനിയ യൂറോ കപ്പിനെത്തിയത്. യോഗ്യതാറൗണ്ടില്‍ ഒരു മത്സരത്തില്‍ മാത്രം തോറ്റ അവര്‍ക്ക് യൂറോ കപ്പിലെ തങ്ങളുടെ ആദ്യ കളിയില്‍ തന്നെ പാളി. 21ന് നടക്കുന്ന സൂപ്പര്‍ പോരാട്ടത്തില്‍ ഇറ്റലിക്ക് എതിരാളികള്‍ സ്പെയിനാണ്.

Tags: ItalyEuroCup 2024
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

‘നിങ്ങളുടെ സുഹൃത്തായതുകൊണ്ട് തീർച്ചയായും ഒരു പ്രയോജനവും ഉണ്ടായിട്ടില്ല’: ട്രംപിനെതിരെ പൊട്ടിത്തെറിച്ച് മെലോണി

World

‘ഞാനോ ഇറ്റലിയോ ഒരിക്കലും യാചിച്ചിട്ടില്ല ‘: തന്നോടൊപ്പമുള്ള ഫോട്ടോയ്‌ക്ക് വേണ്ടി മെലോണി യാചിച്ചു എന്ന ട്രംപിന്റെ പൊങ്ങച്ചത്തിന് മെലോണിയുടെ മറുപടി

India

അമ്മയുടെ നാടായ ഇറ്റലിയില്‍ മോദി ഷൈന്‍ ചെയ്യുന്നതില്‍ രാഹുല്‍ ഗാന്ധിയ്‌ക്ക് അസൂയയോ? മെലോണി-മോദി വീഡിയോയെ രാഹുല്‍ അധിക്ഷേപിച്ചതെന്തിന്?

World

ജോർജിയ മെലോണിയുമായുള്ള കൂടിക്കാഴ്ച ഫലപ്രദം :  ഇന്ത്യയും ഇറ്റലിയും തമ്മിലുളള തന്ത്രപരമായ പങ്കാളിത്തം ഉറപ്പാക്കിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി 

India

പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്ക് അത്താഴ വിരുന്നൊരുക്കി ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജ്ജിയ മെലോണി

പുതിയ വാര്‍ത്തകള്‍

വൈവാഹിക ബലാത്സംഗം കുറ്റകരമാക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി, കേന്ദ്ര സര്‍ക്കാരിന് നോട്ടീസയച്ച് സുപ്രീം കോടതി

ബംഗാളിലെ എയര്‍പോര്‍ട്ട് റണ്‍വേയ്‌ക്ക് തടസ്സമായ മസ്ജിദ് പൊളിച്ചു നീക്കുന്നതിനെതിരെ ഇസ്ലാമിസ്റ്റുകൾ സംഘടിക്കുന്നു : കലാപം നടത്താനുള്ള ശ്രമം പൊളിഞ്ഞു

സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്കും അസംഘടിതര്‍ക്കും പി.എഫ് ? യൂണിവേഴ്സല്‍ പ്രൊവിഡന്റ് ഫണ്ട് പദ്ധതി ആലോചനയില്‍

ബുദ്ധിജീവി ആയില്ലെങ്കിലും അത്യാവശ്യം ബുദ്ധി മുഖ്യമന്ത്രിക്കുണ്ടാകണം : പി രാജീവ്

പാസ്പോര്‍ട്ട്, വിസ സേവനങ്ങളുടെ ഔട്ട്സോഴ്സിംഗ്: ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

കെ എസ് യുവിന്റെ ചരിത്രം ഓര്‍മ്മിപ്പിച്ച് കെ സി വേണുഗോപാല്‍, സംഭവം പ്ലീഡര്‍ നിയമനത്തില്‍ മുഖ്യമന്ത്രിയും കെ എസ് യുവും തമ്മില്‍ പോര് കടുത്തിരിക്കെ

2025 ൽ വാങ്ചുക് പാകിസ്ഥാൻ സന്ദർശിച്ചു ; മുഹമ്മദ് യൂനുസുമായും അടുപ്പം : ലഡാക്ക് കലാപത്തിന് മുൻപും നടത്തിയത് നിരാഹാര സമരം

പശ്ചിമ ബംഗാളിലെ എസ്.ഐ.ആര്‍ ഹര്‍ജികള്‍ ആഗസ്റ്റില്‍ പരിഗണിക്കാന്‍ സുപ്രീം കോടതി

ആമിര്‍ ഖാന്‍ (ഇടത്ത്) ത്രീ ഇഡിയറ്റ്സ് എന്ന സിനിമയുടെ സംവിധായകന്‍ രാജ് കുമാര്‍ ഹിരാനി (വലത്ത്) സോനം വാങ് ചുക് (നടുവില്‍)

‘ത്രീ ഇഡിയറ്റ്‌സ്’ സോനം വാങ്‌ചുകിന്റെ ജീവിതമല്ലെന്ന് ആമിര്‍ ഖാന്‍; സമരത്തിന് ബോളിവുഡ് പിന്തുണ തേടുന്ന സിജെപിക്ക് ആമിര്‍ ഖാന്റെ വാക്കുകള്‍ തിരിച്ചടി

ഭിന്നശേഷിക്കാര്‍ക്ക് കെഎസ്ആര്‍ടിസി യാത്രാപാസ് ലഭിക്കാനുളള വരുമാനപരിധി ഉയര്‍ത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.