Wednesday, September 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കെ ആര്‍ നാരായണനും ശശി തരൂരും സഹമന്ത്രിമാര്‍; നെഹ്‌റു മന്ത്രി സഭകളില്‍ കേരളത്തില്‍ നിന്ന് കാബിനറ്റ് മന്ത്രിമാര്‍ ഇല്ലായിരുന്നു

പി. ശ്രീകുമാര്‍byപി. ശ്രീകുമാര്‍
Jun 10, 2024, 10:18 pm IST
inIndia

തിരുവനന്തപുരം: സുരേഷ് ഗോപിക്ക്‌ കാബിനറ്റ് പദവി നല്‍കാത്തതില്‍ വിഷമിക്കുന്നവര്‍ തിരിച്ചറിയുക ഭാരതത്തിന്റെ രാഷ്ടപതിയായിരുന്ന കെ ആര്‍ നാരായണനും ഐക്യരാഷ്ടസഭ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കാന്‍ തയ്യാറായ ശശിതരൂരും കേന്ദ്രത്തില്‍ സഹമന്ത്രിമാരായിരുന്നു എന്നത്. ജനസംഘത്തിന്റേയും ബിജെപിയുടേയും സംസ്ഥാന അധ്യക്ഷനും ദേശീയ നേതാവുമായിരുന്ന ഒ രാജഗോപാലും സഹമന്ത്രി ആയിരുന്നു.

ആറുതവണ ലോകസഭയിലേക്ക് ജയിച്ച പി സി തോമസ് സഹമന്ത്രി ആയിട്ടാണ് വാജ്‌പേയി മന്ത്രി സഭയില്‍ എത്തിയത്. കേരളത്തില്‍ നിന്ന് ജയിച്ച ആദ്യ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും തോമസായിരുന്നു

ചരിത്രത്തില്‍ ഇതേവരെ രണ്ടേരണ്ടു പേര്‍ മാത്രമേ കേരളത്തില്‍ നിന്ന് ജയിച്ച് കാബിനറ്റ് മന്ത്രിമാരായിട്ടുള്ളു. പനമ്പള്ളി ഗോവിന്ദ മേനോനും കെ പി ഉണ്ണികൃഷ്ണനും. 1966 ല്‍ ഇന്ദിര മന്ത്രി സഭയിലായിരുന്നു പമ്പളളി കാബിനറ്റ് പദവി വഹിച്ചത്. കെ പി ഉണ്ണികൃഷ്ണന്‍ 1989 ല്‍ വി പി സിംഗ് മന്ത്രിസഭയിലും കാബിനറ്റ് പദവി വഹിച്ചു. ആകെ 11 മലയാളികള്‍ കേന്ദ്ര കാബിനറ്റില്‍ അംഗമായിട്ടുണ്ടെങ്കിലും രണ്ടുപേരൊഴികെ എല്ലാവരും രാജ്യസഭിയില്‍ നിന്നോ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ജയിച്ചോ ആണ് പാര്‍ലമെന്റ് എത്തിയത്.

നെഹ്‌റുവിന്റെ മൂന്നു മന്ത്രിസഭകളിലും കേരളത്തില്‍ നിന്ന് കാബിനറ്റ് മന്ത്രിമാരില്ലായിരുന്നു. കെ കേളപ്പന്‍, പി.ടി. ചാക്കോ തുടങ്ങിയ തലമുതിര്‍ന്ന നേതാക്കള്‍ ഉണ്ടായിരുന്നിട്ടും മന്ത്രിമാരായില്ല.കേന്ദ്രത്തില്‍ മലയാളികളില്ലാതിരുന്ന മന്ത്രിസഭ ഒരിക്കല്‍ മാത്രം. കേരളത്തിന് മന്ത്രികുപ്പായം കിട്ടാതിരുന്നത് 1952 ല്‍ നെഹ്‌റു മന്ത്രി സഭയില്‍. പൊതുതെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ ആദ്യ മന്ത്രിസഭയായിരുന്നു അത്.
കേന്ദ്രം ഭരിച്ച പാര്‍ട്ടിക്ക് കേരളത്തില്‍ നിന്ന് പ്രതിനിധികള്‍ ഇല്ലാതിരുന്നിട്ടും മലയാളികളെ മന്ത്രിമാരാക്കിയിട്ടുമുണ്ട്. വാജ്്‌പേയി മന്ത്രിസഭയില്‍ ഒ രാജഗോപാലും നരേന്ദ്രമോദി സര്‍ക്കാരില്‍ അല്‍ഫോന്‍സ് കണ്ണന്താനവും വി മുരളീധരനും.

ജോണ്‍ മത്തായി (നെഹ്‌റു), വി.കെ. കൃഷ്ണമേനോന്‍ (നെഹ്‌റു), പനമ്പിള്ളി ഗോവിന്ദമേനോന്‍ (ഇന്ദിര), ജി. രവീന്ദ്ര വര്‍മ (മൊറാര്‍ജി), സി.എം.സ്റ്റീഫന്‍ (ഇന്ദിര), കെ.പി. ഉണ്ണികൃഷ്ണന്‍, (വി.പി. സിങ്), എ.കെ. ആന്റണി (നരസിംഹറാവു, മന്‍മോഹന്‍സിങ്), കെ. കരുണാകരന്‍ (നരസിംഹറാവു), സി.എം. ഇബ്രാഹിം (ദേവഗൗഡ), പി.എം. സഈദ് (മന്‍മോഹന്‍സിങ്്), വയലാര്‍ രവി (മന്‍മോഹന്‍സിങ്) എന്നിവരാണ് കാബിനറ്റ് മന്ത്രിമാരായിട്ടുള്ളത്.

സ്വാതന്ത്ര്യം കിട്ടിയ ഉടന്‍ നെഹ്‌റു പ്രധാനമന്ത്രിയായി രൂപീകരിച്ച 16 അംഗ മന്ത്രിസഭയില്‍ മലയാളിയുണ്ടായിരുന്നു. ജോണ്‍ മത്തായി. റെയില്‍വേ മന്ത്രി. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ റെയില്‍വേ ബജറ്റവതരിപ്പിച്ചത് ഇദ്ദേഹമാണ്. രണ്ടാമത്തെ പൊതു ബജറ്റ് അവതരിപ്പിക്കാനുള്ള അവസരവും ജോണ്‍ മത്തായിക്ക് ലഭിച്ചു. ധനമന്ത്രിയായിരുന്ന ആര്‍.കെ. ഷണ്മുഖം ചെട്ടി രാജിവച്ചതിനാലാണിത്.

തെരഞ്ഞെടുപ്പിനുശേഷം ആദ്യ കേന്ദ്രമന്ത്രിയും ആദ്യ കാബിനറ്റ് മന്ത്രിയുമായ മലയാളി വി.കെ. കൃഷ്ണമേനോനാണ്. കേന്ദ്രമന്ത്രിസഭയിലെ കോണ്‍ഗ്രസ് പ്രതിനിധിയല്ലാത്ത ആദ്യ മലയാളി ജി. രവീന്ദ്രവര്‍മയാണ്.

ഏറ്റവും കൂടുതല്‍ മന്ത്രി സഭയില്‍ അംഗമായിരുന്ന മലയാളി എ.എം.തോമസാണ്. 1957 മുതല്‍ 1967 വരെയുള്ള കാലത്ത് നെഹ്‌റു, നന്ദ, ലാല്‍ ബഹദൂര്‍ ശാസ്ത്രി, ഇന്ദിരാഗാന്ധി എന്നീ നാല് പ്രധാനമന്ത്രിമാരോടൊപ്പം ആറ് മന്ത്രിസഭകളില്‍ അദ്ദേഹം അംഗമായിരുന്നു. എ.കെ. ആന്റണി രണ്ടു പ്രധാനമന്ത്രിമാരോടൊപ്പം (നരസിംഹറാവു, മന്‍മോഹന്‍സിങ്) മൂന്നു മന്ത്രിസഭകളില്‍ ക്യാബിനറ്റ് മന്ത്രി പദവി വഹിച്ചു.

ബിഹാറില്‍ നിന്നുള്ള രാജ്യസഭാംഗമായിരുന്ന ലക്ഷ്മി എന്‍. മേനോനാണ് കേന്ദ്രമന്ത്രിയായ ഏക മലയാളി വനിത. മുന്‍ രാഷ്‌ട്രപതി കെ.ആര്‍. നാരായണന്‍ രാജീവ് ഗാന്ധി മന്ത്രിസഭയില്‍ 1984 മുതല്‍ 1989 വരെ സഹമന്ത്രിയായിരുന്നു. മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് രാജ്യസഭയിലെത്തി മന്ത്രിമാരായവര്‍ ആറു പേരാണ്. ലക്ഷ്മി എന്‍. മേനോന്‍ (ബിഹാര്‍), ഒ. രാജഗോപാല്‍ (മധ്യപ്രദേശ്), സി.എം. ഇബ്രാഹിം (കര്‍ണാടക), അല്‍ഫോന്‍സ് കണ്ണന്താനം (രാജസ്ഥാന്‍), വി. മുരളീധരന്‍ (മഹാരാഷ്‌ട്ര), രാജീവ് ചന്ദ്രശേഖര്‍ (കര്‍ണാടക)..

ലക്ഷദ്വീപില്‍നിന്ന് ജയിച്ച് മന്ത്രിയായ പി.എം. സയീദും മലയാളിയുടെ പട്ടികയില്‍ വരും. ഏറ്റവും കൂടുതല്‍ മലയാളികളുണ്ടായിരുന്ന മന്ത്രിസഭ രണ്ടാം യുപിഎ ആണ്. രണ്ട് കാബിനറ്റ് മന്ത്രിമാരും ആറ് സഹമന്ത്രിമാരുമുള്‍പ്പെടെ എട്ടു പേര്‍. എ.കെ. ആന്റണിയും വയലാര്‍ രവിയുമായിരുന്നു കാബിനറ്റ് മന്ത്രിമാര്‍. മുല്ലപ്പള്ളി രാമചന്ദ്രന്‍, ഇ. അഹമ്മദ്, ശശി തരൂര്‍, കെ.സി. വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്, കെ.വി. തോമസ് എന്നിവരാണ് സഹമന്ത്രിമാര്‍.

അല്‍ഫോന്‍സ് കണ്ണന്താനം, വി. മുരളീധരന്‍, രാജീവ് ചന്ദ്രശേഖര്‍, സുരേഷ് ഗോപി, ജോര്‍ജ്ജ് കുര്യന്‍ എന്നിവരാണ് നരേന്ദ്ര മോദി മന്ത്രിസഭയില്‍ ഇടം തേടിയ മലയാളികള്‍

 

കേന്ദ്ര മന്ത്രിസഭകളിലെ മലയാളികള്‍

1. ഡോ. ജോണ്‍ മത്തായി* -നെഹ്‌റു

2. വി.കെ കൃഷ്ണമേനോന്‍(മഹാരാഷ്ട)* നെഹ്‌റു, നന്ദ

3. ലക്ഷ്മി എന്‍. മേനോന്‍- നെഹ്‌റു, നന്ദ, ശാസ്ത്രി

4. എ.എം. തോമസ്- ഇന്ദിരാ ഗാന്ധി

5. പനമ്പിള്ളി ഗോവിന്ദ മേനോന്‍ * ഇന്ദിരാ ഗാന്ധി

6 എ സി ജോര്‍ജ്ജ്്- ഇന്ദിരാ ഗാന്ധി

7. വി. എ സെയ്ത് മുഹമ്മദ്-ഇന്ദിരാ ഗാന്ധി

8. ജി. രവിന്ദ്ര വര്‍മ്മ(ബീഹാര്‍)*- മൊറാര്‍ജി ദേശായി

9. ഡോ. ഹെന്റി ഓസ്റ്റിന്‍- ചരണ്‍സിംഗ്,

10. പി.എം. സയ്ദ്* (ലക്ഷദ്വീപ്)-ചരണ്‍സിംഗ്, നരസിംഹ റാവു, മന്‍മോഹന്‍സിങ്

11. സി.എം സ്റ്റീഫന്‍*- ഇന്ദിരാ ഗാന്ധി

12. എ എ റഹിം- ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി

13. കെ ആര്‍ നാരായണന്‍- രാജീവ് ഗാന്ധി

14. എസ്. കൃഷ്ണകുമാര്‍-രാജീവ് ഗാന്ധി, നരസിംഹ റാവു

15.എംഎം ജേക്കബ്ബ്- രാജീവ് ഗാന്ധി, നരസിംഹ റാവു

16. കെ.പി. ഉണ്ണികൃഷ്ണന്‍- വി പി സിംഗ്

17. പ്രൊഫ എംജികെ മോനോന്‍- വി പി സിംഗ്

18. അരങ്ങില്‍ ശ്രീധരന്‍- വി പി സിംഗ്

19. പ്രൊഫ. പി ജെ കുര്യന്‍-നരസിംഹ റാവു

20. മുല്ലപ്പള്ളി രാമചന്ദ്രന്‍-നരസിംഹ റാവു

21. എ.കെ. ആന്റണി*- നരസിംഹ റാവു, മന്‍മോഹന്‍സിങ്

22. കെ. കരുണാകരന്‍*-നരസിംഹ റാവു

23. സി.എം. ഇബ്രാഹിം(കര്‍ണാടക)*-ദേവഗൗഡ

24. എം. പി വീരേന്ദ്രകുമാര്‍-ദേവഗൗഡ, ഐ കെ ഗുജറാള്‍

25. ഒ രാജഗോപാല്‍ – എ ബി വാജ്‌പേയി

26. പി സി തോമസ്- എ ബി വാജ്‌പേയി

27 ഇ അഹമ്മദ്-മന്‍മോഹന്‍സിങ്

28.വയലാര്‍ രവി*-മന്‍മോഹന്‍സിങ്

29. മുല്ലപ്പള്ളി രാമചന്ദ്രന്‍-മന്‍മോഹന്‍സിങ്

30 ശശി തരൂര്‍-മന്‍മോഹന്‍സിങ്

31. കെ.സി. വേണുഗോപാല്‍-മന്‍മോഹന്‍സിങ്

32. കൊടിക്കുന്നില്‍ സുരേഷ്-മന്‍മോഹന്‍സിങ്

33. കെ.വി. തോമസ് -മന്‍മോഹന്‍സിങ്

34. അല്‍ഫോന്‍സ് കണ്ണന്താനം- നരേന്ദ്ര മോദി

35. വി. മുരളീധരന്‍- നരേന്ദ്ര മോദി

36. രാജീവ് ചന്ദ്രശേഖര്‍(കര്‍ണാടക)- നരേന്ദ്ര മോദി

37.സുരേഷ് ഗോപി- നരേന്ദ്ര മോദി

38. ജോര്‍ജ്ജ് കുര്യന്‍ – നരേന്ദ്ര മോദി

*- ക്യാബിനറ്റ് മന്ത്രി

Tags: Shashi Tharoorsuresh gopiKR Narayanan
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എംപിമാരുടെ ശ്രദ്ധയ്‌ക്ക്… കേരളത്തിലെ ആരോഗ്യമേഖലയ്‌ക്ക് കേന്ദ്രം നൽകിയത് 1,759 കോടി; ഫണ്ട് വിനിയോഗം കർശനമായി നിരീക്ഷിക്കണം: കേന്ദ്രമന്ത്രി സുരേഷ് ഗോപി

Kerala

ഓണക്കാലത്ത് ആ കുടുംബങ്ങൾ പട്ടിണിയിലാകരുത് ; കുടുംബശ്രീ ജീവനക്കാരുടെ ശമ്പളമായി 32 ലക്ഷം സ്വന്തം അക്കൗണ്ടില്‍ നിന്ന് നല്‍കാമെന്ന് സുരേഷ് ഗോപി

Kerala

കേരളത്തിലെ മുസ്ലിങ്ങള്‍ക്കിടയില്‍ യാഥാസ്ഥിക, മൗലിക ചിന്താഗതികള്‍ ശക്തമായി, പുറത്തുകടക്കാന്‍ മുസ്ലിങ്ങള്‍ ആത്മപരിശോധന നടത്തണം: ശശി തരൂര്‍

Kerala

എനിക്കിഷ്ടമാണ് പുലിക്കളി , തൃശൂർ പൂരത്തോളം വലിപ്പത്തിൽ ജനസഞ്ചയം പുലിക്കളി കാണാനെത്തുന്നത് അതു വൈകൃതമായതു കൊണ്ടാണോ ?

Kerala

മലമ്പുഴ ഉദ്യാന നവീകരണം; അലംഭാവം അനുവദിക്കാനാവില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി, നവീകരണം നിരീക്ഷിക്കാന്‍ ജനകീയ കമ്മിറ്റി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വിഴിഞ്ഞത്ത് നിന്നും ചരക്കുമായി സ്‌പെയിനിലേക്ക് നേരിട്ടുള്ള ആദ്യ കപ്പല്‍ പുറപ്പെട്ടു

ഒടുവിൽ ദേവസ്വം ബോർഡ് മനസിലാക്കി ; സണ്ണി കപിക്കാടിന്റെ പരാമർശം അയ്യപ്പനെ അവഹേളിച്ചു ; നിയമ നടപടിക്ക് നീക്കം

യോഗി ആദിത്യനാഥ് പൈപ്പ് വലിക്കുന്ന വ്യാജ എഐ വീഡിയോ പ്രചരിപ്പിച്ച് അഖിലേഷ് യാദവ്; വിമര്‍ശനവുമായി സന്യാസിമാരും ഹിന്ദു സംഘടനകളും

പ്രവാചകന്റെ ആദ്യ ഭാര്യ കദീജ ബീഗം പുരുഷന്മാരുമായി വ്യാപാരം നടത്തിയിരുന്നു ; കാന്തപുരത്തിനെതിരെ ഡോ. ഷമ മുഹമ്മദ്

മുഖ്യമന്ത്രിയുമായി വാക്കേറ്റം നടത്തിയ ഡിസിസി മുന്‍ അംഗം ചേന്തി അനിലിന് ജാമ്യം

പ്രധാനമന്ത്രി ആരാകണമെന്ന് തമിഴ്നാടാണ് തീരുമാനിക്കും ; രാഹുലിന്റെ കൈ പിടിച്ച് വിജയ് പ്രധാനമന്ത്രിയാവും ; ടി.വി.കെ

അമ്പൂരിയില്‍ റിസോര്‍ട്ട് ഉടമയെ മര്‍ദിച്ച് അവശനാക്കി തട്ടിക്കൊണ്ട് പോയെന്ന് പരാതി

കേരള ഹൗസില്‍ ’നിയമം കൈവിട്ട് കയ്യാങ്കളി’; സ്ഥലംമാറ്റിയ നിയമ വിഭാഗം മേധാവി ആക്രമിച്ചെന്ന് ഡെപ്യൂട്ടി സെക്രട്ടറി

നിങ്ങളൊരു കാൻസർ രോ​ഗിയാണെന്ന് ഓർമ്മ വേണം ;അവാർഡ് തള്ളിയപ്പോൾ അവർക്കത് മനസിലായി

മോഹന്‍ ഭാഗവതിന്റെ യുഎസ് സന്ദര്‍ശനം ഹിന്ദുസമൂഹത്തിന് വഴിത്തിരിവ്: ശ്രീധര്‍ വെമ്പു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.