ന്യൂദല്‍ഹി: മൂന്നാം മോദി മന്ത്രിസഭയില്‍ കാബിനറ്റ് മന്ത്രി സ്ഥാനം നല്‍കാത്തതിനെ തുടര്‍ന്നുളള വിവാദങ്ങളില്‍ വിശദീകരണവുമായി എന്‍സിപി അജിത് പവാര്‍ പക്ഷം. ബിജെപിയോട് പിണക്കമില്ലെന്ന് പ്രഫുല്‍ പട്ടേല്‍ പ്രതികരിച്ചു.
ഇന്നലെ വൈകിയാണ് മന്ത്രിസഭയുടെ ഭാഗമാകണമെന്ന് നിര്‍ദേശം കിട്ടിയത്. കാബിനറ്റ് മന്ത്രിപദത്തില്‍ നിന്നും സഹമന്ത്രിയാവുക എന്നത് അംഗീകരിക്കാനാകില്ലെന്നും പ്രഫുല്‍ പട്ടേല്‍ പ്രതികരിച്ചു.
രണ്ട് പാര്‍ട്ടികള്‍ക്കിടയിലുമുണ്ടായ ആശയകുഴപ്പമാണിത്. ഏതാനും ദിവസത്തിനകം പ്രശ്നം പരിഹരിക്കുമെന്നും പ്രഫുല്‍ പട്ടേല്‍ പറഞ്ഞു. അതേസമയം, മൂന്നാം മോദി സര്‍ക്കാരിന്റെ സത്യ പ്രതിജ്ഞ ചടങ്ങില്‍ അജിത് പവാര്‍ പങ്കെടുക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: