Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

എന്‍ഡിഎ മുന്നേറ്റം: ആലപ്പുഴയില്‍ ഇടതുകുത്തക തകര്‍ന്നു; സിപിഎമ്മില്‍ വെട്ടിനിരത്തിലിന് കളമൊരുങ്ങുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 5, 2024, 08:55 pm IST
inKerala

ആലപ്പുഴ: എന്‍ഡിഎയുടെ വന്‍ മുന്നേറ്റത്തില്‍ ഇടതുപക്ഷത്തിന്റെ ശക്തികേന്ദ്രങ്ങള്‍ തകര്‍ന്നടിഞ്ഞു. സിപിഎമ്മിന്റ അനുഭാവികളുടെയും പാര്‍ട്ടി കേഡര്‍മാരുടെയും വോട്ടുകള്‍ ഇത്തവണ ബിജെപിക്ക് ലഭിച്ചു. എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്‍ നേടിയ 2,99,648 വോട്ടുകള്‍ ഇടതു, വലതു കേന്ദ്രങ്ങളെ ഒരു പോലെ ഞെട്ടിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം വന്‍ ഭൂരിപക്ഷത്തില്‍ ജയിച്ച മണ്ഡലങ്ങളില്‍ കനത്ത വോട്ടു ചോര്‍ച്ചയാണ് സിപിഎം സ്ഥാനാര്‍ത്ഥിക്ക് ഇത്തവണയുണ്ടായത്.

സിപിഎമ്മില്‍ ആരീഫിനെതിരെ നീക്കം നടന്നിരുന്നു എന്ന് ആക്ഷേപം തുടക്കം മുതലുണ്ടായിരുന്നു. സിപിഎമ്മുകാരായ എംഎല്‍എമാര്‍ പാലം വലിക്കുമെന്നും പ്രചാരണം ഉണ്ടായിരുന്നു. സംസ്ഥാന സര്‍ക്കാരിനെതിരെ വലിയ ജനവികാരമാണ് ഇടതു ശക്തികേന്ദ്രങ്ങളില്‍ പോലും ഉണ്ടായിരുന്നത്. നരേന്ദ്രമോദി സര്‍ക്കാരിന്റെ വികസന നേട്ടങ്ങളും. എന്‍ഡിഎയുടെ സംഘടനാ സ്വാധീനവും സ്ഥാനാര്‍ത്ഥിയുടെ മികവും ഉറച്ച സിപിഎം വോട്ടുകളെ പോലൂം സ്വാധീനിച്ചെന്ന് പാര്‍ട്ടി നേതാക്കള്‍ തന്നെ സമ്മതിക്കുന്നു. കൂടാതെ സിപിഎമ്മിലെ വിഭാഗീയതയും ആരീഫിന് തിരിച്ചടിയായി.

ഹരിപ്പാടും കായംകുളത്തും ഇടതുമുന്നണി മൂന്നാം സ്ഥാനത്തായതും സിപിഎമ്മിന് മാനക്കേടായി. രമേശ് ചെന്നിത്തലയുടെ മണ്ഡലമായ ഹരിപ്പാട് കെ.സി.വേണുഗോപാലിന്റെ ഭൂരിപക്ഷം 1345 വോട്ടായി കുറഞ്ഞത് കോണ്‍ഗ്രസിലും ചര്‍ച്ചയായി. ശോഭ നേടിയ മൂന്നു ലക്ഷത്തോളം വോട്ടില്‍ തങ്ങളുടെ കൂട്ടത്തില്‍ നിന്നുള്ള വോട്ട് എത്രയെന്ന അന്വേഷണം സിപിഎമ്മില്‍ പല വെട്ടിനിരത്തലുകള്‍ക്കും ഇടയാക്കും. ഒരിക്കലും നഷ്ടമാകില്ലെന്ന് സിപിഎം നേതൃത്വം ഉറച്ച് വിശ്വസിച്ച ചില മേഖലകളില്‍ ബിജെപി സ്ഥാനാര്‍ത്ഥി ലീഡ് ചെയ്തു. ആകെ വോട്ടുനിലയില്‍ ശോഭ സുരേന്ദ്രനും എ.എം.ആരിഫും തമ്മിലുള്ള വ്യത്യാസം 39,755 വോട്ട് മാത്രമാണ്. എല്ലാക്കാലത്തും ഉരുക്കുകോട്ടയായി ഇടതിനെ കാത്ത കായംകുളത്തും ചേര്‍ത്തലയിലും വോട്ട് മറിഞ്ഞു. കായംകുളത്ത് സിപിഎം. മൂന്നാംസ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു എന്നതാണ് വലിയ തിരിച്ചടി. ശോഭാ സുരേന്ദ്രന് ആരിഫിനെക്കാള്‍ 755 വോട്ട് കൂടുതല്‍ കിട്ടി.കായംകുളത്ത് 2019ല്‍ ആരിഫ് 4297 വോട്ടിന്റെ ഭൂരിപക്ഷം നേടിയതാണ്.

ചേര്‍ത്തലയില്‍ കഴിഞ്ഞപ്രാവശ്യം ആരിഫിന് 16,895 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചിരുന്നു. ഇക്കുറി വേണുഗോപാലിനാണ് ഭൂരിപക്ഷം 843. ഇവിടെ കഴിഞ്ഞപ്രാവശ്യം ആരിഫിനു ലഭിച്ചത് 83,221 വോട്ട്. ഇക്കുറി 61,858 മാത്രം. അതേസമയം എന്‍ഡിഎയ്‌ക്ക് കഴിഞ്ഞപ്രാവശ്യം ഇവിടെ ലഭിച്ചത് 22,655 ആയിരുന്നത് ഇക്കുറി 40,474 ആയി. ഹരിപ്പാട് മണ്ഡലത്തില്‍ ആരിഫിന് കഴിഞ്ഞ തവണ 55,601 വോട്ട് ലഭിച്ചതാണെങ്കില്‍ ഇക്കുറി 41,769 വോട്ടുമാത്രമാണ്. എന്നാല്‍, എന്‍ഡിഎയ്‌ക്ക് കഴിഞ്ഞപ്രാവശ്യം 26,238 വോട്ടുകിട്ടിയത് ഇക്കുറി 47,121 വോട്ടായി കുതിച്ചു. 5352 വോട്ട് ആരിഫിനെക്കാള്‍ കൂടുതല്‍ ശോഭാ സുരേന്ദ്രന്‍ പിടിച്ചു. കരുനാഗപ്പള്ളിയില്‍ വെറും 191 വോട്ടിന്റെയും അമ്പലപ്പുഴയില്‍ 110 വോട്ടിന്റെയും വ്യത്യാസംമാത്രമാണ് ആരിഫും ശോഭാ സുരേന്ദ്രനും തമ്മിലുള്ളത്.

ഇത്തവണ വോട്ട് വര്‍ദ്ധിച്ചത് ബിജെപിക്ക് മാത്രമാണ്. കോണ്‍ഗ്രസിനും, സിപിഎമ്മിനും വോട്ട് ഗണ്യമായി കുറഞ്ഞു. ബിജെപിക്ക് ഇത്തവണ 1,11, 919 വോട്ടുകളുടെ വലിയ വര്‍ദ്ധനവാണുണ്ടായത്. കോണ്‍ഗ്രസിന് 30,936 വോട്ടുകളുടെ കുറവുണ്ടായി. എല്‍ഡിഎഫിനാകട്ടെ 1,04923 വോട്ടുകളുടെ വന്‍ കുറവാണ് ഉണ്ടായത്.

 

Tags: cpmNDAAlappuzha Lok Sabha ConstituencyLeft party collapses
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സി പി എം നേതാവ് എ പത്മകുമാറിന്റെ പാര്‍ട്ടിയില്‍ നിന്നുളള സസ്‌പെന്‍ഷന്‍ തുടരും

Kerala

കോഴ സ്വന്തം ‘ശൈലി’യാക്കിയ തൃക്കണ്ണാപുരത്തെ സി പി എം കൗണ്‍സിലര്‍ അജിനെതിരെ വിജിലന്‍സ് അന്വേഷണം

Kerala

മതേതര മുഖംമൂടിക്ക് ബലംപകരാന്‍ മുസ്ലിം ലീഗ്, സി പി എം മുന്‍ നേതാവ് ശ്യാം സുന്ദര്‍ വൈസ് പ്രസിഡന്റ്

Kerala

സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗസ്ഥലത്ത് ഒറ്റയാള്‍ പ്രതിഷേധവുമായി മുന്‍ ബ്രാഞ്ച് സെക്രട്ടറി വായ്‌പ ക്രമക്കേടിലൂടെ സ്ഥലംതട്ടിയെടുത്തെന്ന് പരാതി

Kerala

ജയില്‍ മോചിതനായ സുഗതന് ആവേശകരമായ സ്വീകരണം, സുരേഷ് ഗോപിയും എത്തി, ജനങ്ങള്‍ക്ക് വേണ്ടി ഇനിയും ജയില്‍വാസത്തിന് തയാര്‍, ഗുണ്ടയാക്കിയത് സി പി എം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.