Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

മാഗ്നസ് കാള്‍സനുമായുള്ള രണ്ടാം കളിയില്‍ പ്രജ്ഞാനന്ദയ്‌ക്ക് ആദ്യം സമനില; പിന്നെ ആര്‍മഗെഡ്ഡോണില്‍ പ്രജ്ഞാനന്ദ തോറ്റു

നോര്‍വ്വെ ചെസ്സില്‍ ആദ്യ കളിയില്‍ ലോക ഒന്നാം നമ്പര്‍ താരമായ മാഗ്നസ് കാള്‍സനെ തോല്‍പിച്ച പ്രജ്ഞാനന്ദ എട്ടാം റൗണ്ടിലെ രണ്ടാം കളിയില്‍ പൊരുതിത്തോറ്റു. കാള്‍സനുമായുള്ള ക്ലാസിക്കല്‍ ഗെയിം സമനിലയില്‍ കലാശിച്ചു.

ഗിരീഷ്‌കുമാര്‍ പി. ബി.byഗിരീഷ്‌കുമാര്‍ പി. ബി.
Jun 5, 2024, 03:47 pm IST
inSports

ഓസ്ലോ: നോര്‍വ്വെ ചെസ്സില്‍ ആദ്യ കളിയില്‍ ലോക ഒന്നാം നമ്പര്‍ താരമായ മാഗ്നസ് കാള്‍സനെ തോല്‍പിച്ച പ്രജ്ഞാനന്ദ എട്ടാം റൗണ്ടിലെ രണ്ടാം കളിയില്‍ പൊരുതിത്തോറ്റു. കാള്‍സനുമായുള്ള ക്ലാസിക്കല്‍ ഗെയിം സമനിലയില്‍ കലാശിച്ചു. തുടര്‍ന്നാണ് ആര്‍മഗെഡ്ഡോണ്‍ വേണ്ടി വന്നത്. അതില്‍ പ്രജ്ഞാനന്ദ തോറ്റു. ആര്‍മഗെഡ്ഡോണില്‍ തോറ്റതിനാല്‍ പ്രജ്ഞാനന്ദയ്‌ക്ക് ഒരു പോയിന്‍റ് കിട്ടി. കാള്‍സന് ഒന്നരപോയിന്‍റും. ഇതോടെ 12 പോയിന്‍റായ പ്രജ്ഞാനന്ദ മൂന്നാം സ്ഥാനം നിലനിര‍്ത്തുകയാണ്. ഈ ജയത്തോടെ ഒന്നര പോയിന്‍റ് നേടിയ മാഗ്നസ് കാള്‍സന്‍ ഒന്നാം സ്ഥാനത്താണ്.

എട്ടാം റൗണ്ടിലെ കാള്‍സന്‍-പ്രജ്ഞാനന്ദ പോരാട്ടത്തെ ഒരു മനോഹരമായ മാസ്റ്റര്‍ പീസ് എന്നാണ് അമേരിക്കന്‍ ഗ്രാന്‍റ് മാസ്റ്റര്‍ ഹികാരു നകാമുറ വിശേഷിപ്പിച്ചത്. ക്ലാസിക്കല്‍ ഗെയിമില്‍ വെള്ളക്കരുക്കള്‍ കൊണ്ട് കളിച്ച കാള്‍സനെ സമനിലയില്‍ കുരുക്കുക എന്നത് പ്രയാസകരമാണ്. അതാണ് പ്രജ്ഞാനന്ദ സാധ്യമാക്കിയത്. വിജയിയെ കണ്ടെത്താന്‍ ഇരുവരും പിന്നീട് ആര്‍മഗെഡ്ഡോണ്‍ ഗെയിം കളിച്ചു. ആര്‍മഗെഡ്ഡോണ്‍ നിയമപ്രകാരം കരുക്കള്‍ നീക്കാന്‍ വെള്ളക്കരു ഉപയോഗിക്കുന്നയാള്‍ക്ക് കൂടുതല്‍ സമയം കിട്ടും. ഗെയിം സമനിലയായാല്‍ കറുത്ത കരുക്കള്‍ ഉള്ളയാള്‍ക്ക് ജയിക്കാം. എങ്ങിനെയെങ്കിലും ഈ ഗെയിമിനെ സമനിലയില്‍ കുരുക്കി ജയിക്കാനായിരുന്നു പ്രജ്ഞാനന്ദയുടെ പദ്ധതി. റുയ് ലോപസ് എന്ന ഓപ്പണിംഗ് ശൈലിയിലാണ് ഇരുവരും കളിച്ചത്. സമനില ഉദ്ദേശിച്ച് തന്നെയാണ് പ്രജ്ഞാനന്ദ കളിച്ചത്. മികച്ച നീക്കങ്ങളും നടത്തി. പക്ഷെ കാള്‍സന്റെ കരുത്തുറ്റ കുതിര, പ്രജ്ഞാനന്ദയുടെ നിര്‍ജ്ജീവമായ കറുത്ത ആനയ്‌ക്ക്(ബിഷപ്പ്) മേല്‍ വിജയം വരിച്ചു എന്ന് പറയാം. അസാധ്യനീക്കങ്ങളിലൂടെയാണ് മാഗ്നസ് അപകടകാരിയായ കുതിരയെ ഉപയോഗിച്ച് പ്രജ്ഞാനന്ദയെ മുട്ടുകുത്തിച്ചത്. റുയ് ലോപസില്‍ കണ്ട ക്ലാസിക് വേരിയേഷന്‍. അപൂര്‍വ്വ പ്രതിഭയ്‌ക്ക് മാത്രം സാധിക്കുന്ന വിസ്മയമാണ് കാള്‍സന്‍ സാധിച്ചെടുത്തത്. “നിര്‍ണ്ണായക നിമിഷങ്ങളില്‍ തനിക്ക് അനുകൂലമായി ഗെയിമിനെ മാറ്റിയെടുക്കാന്‍ അപൂര്‍വ്വ പ്രതിഭയ്‌ക്കേ സാധിക്കൂ.”- ഹികാരു നകാമുറ പറഞ്ഞു.

ആദ്യ റൗണ്ടുകളില്‍ പിന്നില്‍ നിന്നിരുന്ന ഫ്രാന്‍സിന്റെ അലിറെസ ഫിറൂഷ ഇപ്പോള്‍ നല്ല ഫോമിലാണ്. എട്ടാം റൗണ്ടില്‍ ലോക രണ്ടാം നമ്പര്‍ താരമായ ഹികാരു നകാമുറയെ ഫ്രാന്‍സിന്റെ അലിറെസ ഫിറൂഷ അട്ടിമറിച്ചു. അതും ആര്‍മഗെഡ്ഡോണിലാണ് അലിറെസ വിജയം കൊയ്തത്. ഈ തോല്‍വിയോടെ 13.5 പോയിന്‍റോടെ ഹികാരു നകാമുറ രണ്ടാം സ്ഥാനത്തേക്ക് താഴ്ന്നു. മികച്ച ഫോമിലൂടെ തുടര്‍ച്ചയായ വിജയങ്ങളിലൂടെ കയറിവരുന്ന അലിറെസ ഫിറൂഷ ഇപ്പോള്‍ 11 പോയിന്‍റോടെ നാലാം സ്ഥാനത്താണ്.

നിലവിലെ ലോകചാമ്പ്യനായ ഡിങ്ങ് ലിറന്‍ തന്റെ മോശം ഫോം തുടരുകയാണ്. എട്ടാം റൗണ്ടില്‍ യുഎസിന്റെ ലോക മൂന്നാം നമ്പര്‍ താരം ഫാബിയാനോ കരുവാനയുമായി ക്ലാസിക് ഗെയിം സമനിലയില്‍ പിടിച്ചെങ്കിലും ആര്‍മഗെഡ്ഡോണില്‍ തോറ്റുപോയി. ഇതോടെ 9 പോയിന്‍റോടെ ഫാബിയാനോ കരുവാന അഞ്ചാം സ്ഥാനത്തും വെറും 4.5 പോയിന്‍റ് മാത്രമുള്ള ഡിങ്ങ് ലിറന്‍ ആറാം സ്ഥാനത്തുമാണ്.

 

 

 

 

 

 

 

 

Tags: NorwayChess2024PraggnanandhaaDing LirenChessAlireza FiroujzaFabianocaruanaHikaru NakamuraArmageddonNorwaychess
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Chess

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ പ്രജ്ഞാനന്ദയ്‌ക്ക് ശക്തമായ തിരിച്ചുവരവ് വാന്‍ ഫോറീസ്റ്റിനെ തോല്‍പിച്ചു, സോയുമായി സമനിലയും

India

ഇന്ത്യക്കാരനായ ശ്രേയസ് റോയല്‍ ബ്രിട്ടനിലെ ചെസ് ചാമ്പ്യന്‍; ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യന്‍

India

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

Sports

സെന്‍റ് ലൂയിസ് ചെസ്സില്‍ റാപ്പിഡ് വിഭാഗത്തില്‍ ചാമ്പ്യനായി പ്രജ്ഞാനന്ദ; ലോകപ്രശസ്ത ഗ്രാന്‍റ് ടൂര്‍ ചെസ്സിന്റെ ഫൈനലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു

Sports

ലോക രണ്ടാം നമ്പര്‍താരമായ അമേരിക്കയുടെ ഫാബിയാനോ കരുവാനയെ ഫ്രഞ്ച് ഡിഫന്‍സില്‍ പ്രജ്ഞാനന്ദ വീഴ്‌ത്തിയ കളി കാണാം

പുതിയ വാര്‍ത്തകള്‍

വിദ്യാർത്ഥിയുടെ തുടയിൽ തുളച്ചു കയറിയ സൈക്കിൾ ഹാൻഡിൽ നീക്കം ചെയ്തു : അപകടം നടന്നത് സ്കൂളിൽ പരീക്ഷയ്‌ക്ക് പോകുന്നതിനിടെ

എഫ്ആര്‍എസ് ഉപയോഗിച്ചത് ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ കണ്ടെത്താന്‍ മാത്രമെന്ന് ദല്‍ഹി പൊലീസ് സുപ്രീം കോടതിയില്‍

ഒസാമ ബിന്‍ ലാദനെ പിടികൂടാന്‍ അമേരിക്ക ഉപയോഗിച്ച എംക്യു-9ബി ഡ്രോണ്‍ ഇന്ത്യ വാങ്ങുന്നു

ഓഗസ്റ്റ് 15-ന് മുമ്പ് ഷഹ്‌സാദ് ഭട്ടിയുടെ തീവ്രവാദ ശൃംഖല തകർക്കപ്പെട്ടു : 14 സംസ്ഥാനങ്ങളിൽ നിന്നായി കസ്റ്റഡിയിലെടുത്തത് 253 പേരെ

ബലാത്സംഗ കേസില്‍ തരുണ്‍ തേജ്പാലിന്റെ ശിക്ഷ ജീവപര്യന്തമായി ഉയര്‍ത്തണം: അപ്പീല്‍ നല്‍കി ഗോവ സര്‍ക്കാര്‍

സിജെപി പ്രക്ഷോഭം: അതിക്രമങ്ങള്‍ പരിശോധിക്കാന്‍ ഉന്നതാധികാര സമിതി രൂപീകരിക്കുമെന്ന് സുപ്രീം കോടതി

ഡൽഹി ജലബോർഡ് അഴിമതി കേസ് ; എഎപി നേതാവ് സത്യേന്ദ്ര ജെയിൻ അറസ്റ്റിൽ ; മോദി സർക്കാരിനെ താഴെയിറക്കുമെന്ന് കെജ്രിവാൾ

‘ആശങ്കാജനകം’: സിറിയയ്‌ക്കെതിരായ ഇസ്രായേലിന്റെ വ്യോമാക്രമണങ്ങളെ അപലപിച്ച് യുഎന്‍

റെയില്‍ പാളത്തിലേക്ക് മുട്ടിലിഴഞ്ഞ് എത്തിയ കുഞ്ഞ് ട്രെയിന്‍ ഇടിച്ചു മരിച്ചു

ഇടുക്കിയില്‍ അമ്മയെ കൊലപ്പെടുത്തിയ മകന്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.