Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സംസ്ഥാനത്ത് മഴക്കാല പൂര്‍വ ശുചീകരണം പാളി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 3, 2024, 11:13 pm IST
inKerala

കൊച്ചി: മഴക്കാലം എത്തുന്നതിന് മുന്നോടിയായി നടത്തേണ്ട ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് പലയിടത്തും പാതിവഴിയില്‍ പാളി. പല ജില്ലകളിലും ശുചീകരണ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ഉദ്ഘാടന മഹാമഹം നടന്നെങ്കിലും പ്രവര്‍ത്തനങ്ങള്‍ കാര്യമായ ഫലം കണ്ടില്ല.

തെരഞ്ഞെടുപ്പിന്റെ തിരക്കും പിന്നാലെ മെയ് മാസം രണ്ടാം വാരം തുടക്കം മുതല്‍ മഴ ശക്തമായതുമാണ് പലയിടത്തും പ്രതിസന്ധിയായത്. ത്രിതല പഞ്ചായത്തുകളും സ്‌കൂളുകളും കേന്ദ്രീകരിച്ചും നഗര- ഗ്രാമ മേഖലയിലും ശുചീകരണം നടത്താന്‍ ശ്രമങ്ങള്‍ കഴിഞ്ഞമാസം അവസാന വാരങ്ങളിലാണ് തുടങ്ങിയത്. ഈ സമയം മഴ ശക്തമായി തുടര്‍ന്നതിനാ
ല്‍ പ്രവര്‍ത്തനങ്ങള്‍ വേണ്ടപോലെ നടത്താനുമായില്ല.

ഇക്കാര്യങ്ങള്‍ ഉദ്യോഗസ്ഥരും സ്ഥിരീകരിക്കുന്നുണ്ട്. കാര്യങ്ങള്‍ കൃത്യമായി മുന്‍കൂട്ടി കണ്ട് നടപടിയെടുക്കാന്‍ കഴിയാതെ പോയതാണ് തിരിച്ചടിയാകുന്നത്. മഴ ശക്തമാകുന്നത് വരെ ഈ പ്രവര്‍ത്തനങ്ങള്‍ നീട്ടി വെച്ചതും ആസൂത്രണത്തിലെ വലിയ പാകപ്പിഴവാണ്.

പലയിടത്തും ഓടയുടെ സ്ലാബ് മാറ്റി മാലിന്യം നീക്കുന്ന പ്രവര്‍ത്തനങ്ങള്‍ പോലും ഇനിയും നടത്താനായിട്ടില്ല. ഇത് വലിയ തോതില്‍ വെള്ളക്കെട്ടിനും ഇടയാക്കുന്നുണ്ട്. മെയ് ആദ്യം തന്നെ ഡെങ്കിപ്പനിയടക്കമുള്ള സാക്രമിക രോഗങ്ങള്‍ വിവിധ ജില്ലകളില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മഴ ഇടവിട്ട് ലഭിച്ചതോടെ രോഗം എല്ലാ സ്ഥലങ്ങളിലേക്കും പടര്‍ന്നു. ദിവസവും നൂറ് കണക്കിന് കേസുകളാണ് സംസ്ഥാനത്തെമ്പാടും റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിനൊപ്പം പകര്‍ച്ചപ്പനി പോലുള്ള രോഗങ്ങളും. ചുമ, ജലദോഷം, തൊണ്ടവേദന പോലുള്ളവ വന്നാല്‍ കുറയാന്‍ ഏറെ സമയം എടുക്കുന്നത് രോഗബാധിതരെ വലയ്‌ക്കുകയാണ്. വരും ദിവസങ്ങളില്‍ മഴ കുറയുമെന്നാണ് കേന്ദ്ര അന്തരീക്ഷ ശാസ്ത്ര കേന്ദ്രത്തിന്റെ പ്രവചനം. ഇത്തരത്തില്‍ വന്നാല്‍ അത് വലിയ തോതില്‍ കൊതുക് അടക്കമുള്ളവ പരത്തുന്ന രോഗങ്ങള്‍ പെരുകാന്‍ ഇടയാക്കും.

മൂളിപ്പറന്നെത്തി കൊതുകുകള്‍

മഴ ലഭിച്ചതോടെ നഗരഗ്രാമ വ്യത്യാസമില്ലാതെ കൊതുക് ശല്യം രൂക്ഷമായിരിക്കുകയാണ്. പകല്‍, രാത്രി സമയങ്ങളില്‍ വീടുകള്‍ക്കുള്ളില്‍ പോലും ഇരിക്കാന്‍ പറ്റാത്ത അവസ്ഥയാണ്. പുറത്തേക്ക് ഇറങ്ങിയാല്‍ കൊതുകുകള്‍ ചോരക്കുടിയ്‌ക്കാനായി മൂളി പറന്നെത്തുകയാണ്. ഇതിനൊപ്പം വലിപ്പം തീരെ കുറഞ്ഞ കൊതുകുകള്‍ ആയതിനാല്‍ ഇവയെ പെട്ടെന്ന് കാണാന്‍ പറ്റാത്തതും പ്രശ്നമാണ്. കൊതുക് കടിയേറ്റാല്‍ ചൊറിച്ചിലും ആ ഭാഗത്ത് തടിച്ച് വരുന്നതും ഇപ്പോള്‍ കൂടി വരികയാണ്.

റോഡുകളിലും വ്യാപാര സ്ഥാപനങ്ങളിലെത്തുന്നവരെയും കൊതുക് ശല്യം വലയ്‌ക്കുകയാണ്. ഇതിനൊപ്പം സര്‍ക്കാര്‍ ഓഫീസടക്കമുള്ള മേഖലയിലും കൊതുക് ശല്യം ജോലിയെ പോലും ബാധിക്കുന്ന സാഹചര്യം പലയിടത്തുമുണ്ട്.

 

Tags: CleaningKerala GovernmentPre-monsoon
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊച്ചി കപ്പല്‍ശാലയ്‌ക്ക് 18.16 ഏക്കര്‍ ലീസിന് നല്‍കും

Kerala

സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷ കാര്യക്ഷമമല്ല: കേന്ദ്ര അതോറിറ്റി

Kerala

ലോക്‌സഭ പാസാക്കിയ ഖനനനിയമ ഭേദഗതിക്കെതിരെ സര്‍ക്കാര്‍; ജനങ്ങളെ തെറ്റിധരിപ്പിക്കാന്‍ ശ്രമം

Kerala

‘എന്റെ തൊഴിൽ എന്റെ അഭിമാനം’ പദ്ധതി പൊളിച്ചെഴുതുന്നു: കെ-ഡിസ്കിൽ നിന്ന് കുടുംബശ്രീയെ ഒഴിവാക്കി സർക്കാർ ഉത്തരവ്

Kerala

കേരളത്തിലെ സര്‍ക്കാര്‍ ഭീകരവാദികള്‍ക്ക് ഒത്താശ ചെയ്യുന്നു: വി. മുരളീധരന്‍ എംഎല്‍എ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

പഞ്ചാബിലെയോ കര്‍ണ്ണാടകയിലെയോ തെലുങ്കാനയിലെയോ സ്കൂളുകളില്‍ പോകില്ല, സിജെപിക്കാര്‍ കറങ്ങുന്നത് ബിജെപി ഭരിയ്‌ക്കുന്ന സംസ്ഥാനങ്ങളില്‍

പാലത്തായി പോക്‌സോ കേസ് : പത്മരാജന്റെ ശിക്ഷാവിധി മരവിപ്പിച്ച് ഹൈക്കോടതി , ജാമ്യം അനുവദിച്ചു

ജുഡീഷ്യല്‍ ഓഫീസര്‍ നിയമനത്തിന് ഒരു വര്‍ഷത്തെ അഭിഭാഷക പ്രാക്ടീസ് മതി

നിങ്ങളുടെ ടീച്ചർ വിളി കേൾക്കാൻ വേണ്ടി എംഡി എം എ വിൽക്കാൻ പോകാനൊന്നും എനിക്ക് പറ്റില്ല മാഡം : ചിന്നൂസ് ചിലങ്കയ്‌ക്ക് മറുപടിയുമായി ശശികല ടീച്ചർ

മുംബൈ ഭീകരാക്രമണം: പ്രതികളായ പാക് തീവ്രവാദികളെ അസാന്നിധ്യത്തില്‍ വിചാരണ ചെയ്യണമെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍

സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയ 22 ഇന്ത്യക്കാരും സുരക്ഷിതരെന്ന് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍; ഇന്ത്യ സൊമാലിയയുമായി ചര്‍ച്ചയില്‍

ഞങ്ങൾക്ക് ബിജെപിയുമായി ബന്ധമൊന്നുമില്ല ; സിജെപിക്കാരോട് ഇവിടെ വരരുതെന്ന് പറഞ്ഞതാണ് , എന്നിട്ടും വന്നതെന്തിനാണ് ? 

ആറ് വര്‍ഷമായി വിചാരണത്തടവ്: ഭാര്യയെ കൊലപ്പെടുത്തിയ സെപ്റ്റിക് ടാങ്കില്‍ തള്ളിയ പ്രതിയോട് കരുണയില്ലെന്ന് കോടതി

ലോറിയിലെ ഇരുമ്പ് കമ്പികള്‍ ശരീരത്തിലേക്ക് വീണ് ബൈക്ക് യാത്രികന്‍ മരിച്ചു

ബിഐഎസ് നിബന്ധനകള്‍ പാലിക്കാത്ത കളിപ്പാട്ടങ്ങളുടെ വിതരണം: ഫ്‌ളിപ്കാര്‍ട്ടിന് 5 ലക്ഷം രൂപ പിഴ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.