Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ലോക ഒന്നാം നമ്പര്‍ താരം മാഗ്നസ് കാള്‍സനെ അട്ടിമറിച്ച ശേഷം, പ്രജ്ഞാനന്ദ ലോക രണ്ടാം നമ്പര്‍ താരം ഫാബിയാനോ കരുവാനയെയും തോല്‍പിച്ചു

നോര്‍വെ ചെസില്‍ ലോക ഒന്നാം നമ്പര്‍ താരം മാഗ്നസ് കാള്‍സനെ അട്ടിമറിച്ച ശേഷം ലോക രണ്ടാം നമ്പര്‍ താരം ഫാബിയാനോ കരുവാനയെയും തോല്‍പിച്ച് പ്രജ്ഞാനന്ദ. അഞ്ചാം റൗണ്ടില്‍ ക്ലാസിക്കല്‍ ഗെയിമില്‍ തന്നെ യുഎസിന്റെ ഫാബിയാനോ കരുവാനയെ തോല്‍പിച്ചതോടെ വീണ്ടും പ്രജ്ഞാനന്ദ വാര്‍ത്തകളില്‍ ഇടം പിടിച്ചു.

ഗിരീഷ്‌കുമാര്‍ പി. ബി. by ഗിരീഷ്‌കുമാര്‍ പി. ബി.
Jun 2, 2024, 11:35 am IST
in Sports

ഓസ് ലോ: നോര്‍വെ ചെസില്‍ ലോക ഒന്നാം നമ്പര്‍ താരം മാഗ്നസ് കാള്‍സനെ അട്ടിമറിച്ച ശേഷം ലോക രണ്ടാം നമ്പര്‍ താരം ഫാബിയാനോ കരുവാനയെയും തോല്‍പിച്ച് പ്രജ്ഞാനന്ദ. അഞ്ചാം റൗണ്ടില്‍ ക്ലാസിക്കല്‍ ഗെയിമില്‍ തന്നെ യുഎസിന്റെ ഫാബിയാനോ കരുവാനയെ തോല്‍പിച്ചതോടെ വീണ്ടും പ്രജ്ഞാനന്ദ വാര്‍ത്തകളില്‍ ഇടം പിടിച്ചു.

66ാം നീക്കത്തില്‍ ഫാബിയാനോ കരുവാന വരുത്തിയ പിഴവ് മുതലെടുത്താണ് പ്രജ്ഞാനന്ദ വിജയം കൊയ്തത്. പ്രജ്ഞാനന്ദയ്‌ക്ക് കുതിരയും രണ്ടു കാലാളും ഉള്ളപ്പോള്‍ ഫാബിയാനോ കരുവാനയ്‌ക്ക് കുതിരയും ഒരു കാലാളും മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവസാന ഘട്ട ഗെയിമില്‍ രണ്ട് കാലാളുള്ളയാളെ ഒരു കാലാളുള്ളയാള്‍ക്ക് പ്രതിരോധിക്കുക എളുപ്പമല്ലെന്ന് പ്രജ്ഞാനന്ദയ്‌ക്ക് അറിയാമായിരുന്നു. “ഈ എന്‍ഡ് ഗെയിം വളരെ രസകരമായി തോന്നി. സാധാരണ നിലയില്‍ ചിലപ്പോഴൊക്കെ സമനില ആകാന്‍ സാധ്യതയുള്ള ഗെയിമാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ രാജാവ് ശക്തമായ പൊസിഷനില്‍ ഉണ്ടെങ്കില്‍ ഇത്തരം ഗെയിമുകള്‍ പരീക്ഷണങ്ങള്‍ നിറഞ്ഞ ഒന്നായി മാറും.”- പ്രജ്ഞാനന്ദ പറയുന്നു. ഈ തോല്‍വിയോടെ ഫാബിയാനോ കരുവാനയുടെ ഇഎല്‍ഒ റേറ്റിംഗ് 2800ല്‍ നിന്നും താഴോട്ട് പോയി. പകരം ലോക മൂന്നാം നമ്പര്‍ താരമായ ഹികാരു നകാമുറ 2800 റേറ്റിംഗിലേക്ക് ഉയര്‍ന്ന് ലോക രണ്ടാം നമ്പര്‍ താരമായി. ഏറ്റവും താല്പര്യമുണര്‍ത്തുന്ന കാര്യം പ്രജ്ഞാനന്ദ വീണ്ടും റേറ്റിംഗില്‍ ലോക പത്താം നമ്പര്‍ താരമായി ഉയര്‍ന്നു എന്നതാണ്.

ഇതിന് തൊട്ടുമുമ്പത്തെ ഗെയിമില്‍ മാഗ്നസ് കാള്‍സനുമായുള്ള കളിയിലും 66ാം നീക്കത്തില്‍ ഫാബിയാനോ കരുവാന പിഴവ് വരുത്തിയിരുന്നു.പലപ്പോഴും സമ്മര്‍ദ്ദമുള്ള സമയങ്ങളില്‍ ഫാബിയാനോ കരുവാന ഇത്തരം പിഴവുകള്‍ വരുത്താറുണ്ടെന്ന് യുഎസിന്റെ തന്നെ താരം ഹികാരു നകാമുറ പറയുന്നു. ഈ വിജയത്തോടെ അഞ്ചാം സ്ഥാനത്ത് നിന്നും പ്രജ്ഞാനന്ദ മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു. .

അഞ്ചാം റൗണ്ടില്‍ ഹികാരു നകാമുറ ഡിങ്ങ് ലിറനെയും മാഗ്നസ് കാള്‍സന്‍
ഫ്രാന്‍സിന്റെ അലിറെസ ഫിറൂഷയെയും തോല്‍പിച്ചു. ഹികാരു നകാമുറ അപാരഫോമിലാണ്. കഴിഞ്ഞ വര്‍ഷത്തെ നോര്‍വെ ചെസ് ചാമ്പ്യന് മാഗ്നസ് കാള്‍സനോട് മാത്രമാണ് ക്ലാസിക്കല്‍ ഗെയിമില്‍ തോറ്റുപോയത്. ഹികാരു പ്രജ്ഞാനന്ദയെ നാലാം റൗണ്ടില്‍ അട്ടമറിക്കുകയും ചെയ്തു. അഞ്ചാം റൗണ്ടില്‍ ചൈനയുടെ ഡിങ് ലിറനെ ക്ലാസിക്കല്‍ ഗെയിമില്‍ തന്നെ ഹികാരു തോല്‍പിച്ചു. നിലവില്‍ ഫിഡെ ലോകചാമ്പ്യനാണെങ്കിലും തീരെ മോശം ഫോമിലാണ് ഡിങ് ലിറന്‍. പ്രജ്ഞാനന്ദയെ ആര്‍മഗെഡ്ഡോണ്‍ ഗെയിമില്‍ തോല്‍പിച്ചെങ്കിലും മറ്റ് എല്ലാ കളിക്കാരുമായി പരാജയം ഏറ്റുവാങ്ങിയിരുന്നു.

മാഗ്നസ് കാള്‍സന്‍ എപ്പോഴത്തേയും പോലെ ടൂര്‍ണ്ണമെന്‍റ് മുന്നേറുന്നതോടെ കൂടുതല്‍ കൂടുതല്‍ ഫോമിലേക്ക് ഉയരുന്ന കളിക്കാരനാണ്. അത് തന്നെയാണ് ഇവിടെയും കാണുന്നത്. പ്രജ്ഞാനന്ദയോട് മൂന്നാം റൗണ്ടില്‍ ഏറ്റ തോല്‍വിക്ക് ശേഷം അടുത്ത രണ്ട് കളികളില്‍ മാഗ്നസ് കാള്‍സന്‍ വിജയിക്കുകയായിരുന്നു. അതുവരെ നല്ല രീതിയില്‍ പോരാടിയിരുന്ന അലിറെസ ഫിറൂഷ പക്ഷെ ഈ പരാജയത്തോടെ വളരെ പിറകിലായി. 26ാം നീക്കത്തില്‍ അതീവ സമ്മര്‍ദ്ദത്തിലായ ഫിറൂഷ അടുത്ത കരുനീക്കം നടത്തിയത് 42 മിനിറ്റ് നേരം ചിന്തിച്ചതിന് ശേഷമാണ്. പക്ഷെ ഫിറൂഷയുടെ ഈ നീക്കം അത്രയ്‌ക്ക് നല്ലതായിരുന്നില്ല എന്നും മാഗ്നസ് കാള്‍സന്‍ പറയുന്നു. 27ാം നീക്കത്തിന് ശേഷം മത്സരം സമനിലയില്‍ കലാശിക്കും എന്ന മാഗ്നസ് കാള്‍സന്‍ കരുതിയിരുന്നു. പക്ഷെ മുന്‍പൊരിയ്‌ക്കല്‍ ബിഷപ്പ് (ആന) ഉള്ള എന്‍ഡ് ഗെയിമില്‍ നോര്‍വ്വെയില്‍ തന്നെ നടന്ന ഒരു മത്സരത്തില്‍ മാഗ്നസ് കാള്‍സന്‍ ഫിറൂഷയെ തോല്‍പിച്ചിട്ടുണ്ട്. അതുപോലെ തന്നെ സംഭവിക്കുകയും ചെയ്തു.

ഇതോടെ ഹികാരു നകാമുറ 10 പോയിന്‍റോടെ ഒന്നാം സ്ഥാനത്ത്.നില്‍ക്കുന്നു. തൊട്ടുപിന്നില്‍ ഒമ്പത് പോയിന്‍റോടെ മാഗ്നസ് കാള്‍സന്‍ രണ്ടാമതായി. പ്രജ്ഞാനന്ദയ്‌ക്ക് എട്ടര പോയിന്‍റുണ്ട്.

 

Tags: Magnus carlsenChessFabiano caruanaPraggnandhaaNorwaychessNorwayChess2024Praggnanandhaa
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Chess

നോര്‍വ്വെ ചെസ്സില്‍ കിരീടം നേടി പ്രജ്ഞാനന്ദ, മാഗ്നസ് കാള്‍സനെ സ്വന്തം രാജ്യത്ത് കെട്ടികെട്ടിച്ച പ്രകടനം, കിട്ടുക 70 ലക്ഷം സമ്മാനത്തുക

വിവിധ പ്രായത്തില്‍ പ്രജ്ഞാനന്ദ.
Sports

മാഗ്നസ് കാള്‍സന്റെ നാട്ടില്‍ കാള്‍സനെ രണ്ട് തവണ തോല്‍പിച്ചു, ഇപ്പോള്‍ ഗുകേഷിനെതിരെയും വിജയം, നോര്‍വ്വെ ചെസ്സില്‍ പ്രജ്ഞാനന്ദ കിരീടത്തിലേക്ക്

Sports

നോര്‍വ്വെ ചെസ്സില്‍ ഗുകേഷും പ്രജ്ഞാനന്ദയും തമ്മില്‍ ഇന്ന് പോര് വീണ്ടും; ഈ മത്സരം നിര്‍ണ്ണായകം

Sports

രണ്ട് തോല്‍വിക്ക് ശേഷം പ്രജ്ഞാനന്ദ ഉണര്‍ന്നു, ഏഴാം റൗണ്ടില്‍ അലിറെസ ഫിറൂഷ, എട്ടാം റൗണ്ടില്‍ മാഗ്നസ് കാള്‍സന്‍….നോര്‍വ്വെ ചെസ് കിരീടം നേടുമോ?

Chess

എനിക്ക് വയസ്സായി….നോര്‍വ്വെ ചെസ്സില്‍ പ്രജ്ഞാനന്ദയോടേറ്റ പരാജയത്തിന് ശേഷം മാഗ്നസ് കാള്‍സന്‍

പുതിയ വാര്‍ത്തകള്‍

വന്യജീവി ആക്രമണങ്ങളിൽ ജീവനുകൾ പൊലിയുമ്പോൾ ഇടതും വലതും നോക്കുകുത്തികൾ: രാജീവ് ചന്ദ്രശേഖർ എംഎൽഎ

പ്രായപൂർത്തിയായവർ തമ്മിലുള്ള ലൈംഗികബന്ധം മോശം സ്വഭാവമല്ല: പീഡനക്കേസിൽ നിരീക്ഷണവുമായി സുപ്രീംകോടതി

മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളില്‍ അഡ്മിഷന്‍ നിഷേധിക്കുന്നുവെന്ന് പരാതി; ശക്തമായ നടപടിയെന്ന് മന്ത്രി എന്‍ ഷംസുദ്ദീന്‍

ടിഎംസിയുടെ ആറ് നേതാക്കൾ ബിജെപിയിലേക്ക്; ഭൂപേന്ദർ യാദവിന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി

കുടിശ്ശികത്തുക 138 കോടി; കോട്ടയം മെഡി. കോളേജ് ആശുപത്രിയിൽ മരുന്നു വിതരണം നിര്‍ത്തി കമ്പനികള്‍

ഓൺലൈൻ മാധ്യമങ്ങൾക്ക് നേരെ പൊട്ടിത്തെറിച്ച് ചന്തു ; പിന്നാലെ താക്കീതുമായി പൊലീസ് ; സ്വകാര്യത ലംഘിച്ച് ദൃശ്യങ്ങൾ പകർത്തിയാൽ 3 വർഷം തടവ്

ഇന്ത്യയുടെ ആണവായുധങ്ങളുടെ എണ്ണത്തിൽ വർധനവ് : യുദ്ധമല്ലാത്ത സമയത്തും മിസൈലുകളിൽ ഘടിപ്പിച്ച ആണവായുധങ്ങൾ വിന്യസിക്കാൻ ശേഷി

‘മുസ്ലീങ്ങളേക്കാൾ കൂടുതൽ വെറുപ്പാണ് ഈഴവർക്ക് വെള്ളാപ്പള്ളിയോട് ‘ ; കുറ്റപ്പെടുത്തി അശോകൻ ചരുവിൽ

പുഷ്പയാണെന്ന് പറഞ്ഞ് സുവേന്ദുവിനെ വെല്ലുവിളിച്ചു : ഒടുവിൽ തൃണമൂൽ ഗുണ്ട ജഹാംഗീർ ഖാനെ നേപ്പാൾ അതിർത്തിയിൽ നിന്ന് പിടികൂടി എസ്ടിഎഫ്

മുൻ പ്രധാനമന്ത്രിയുടെ മകനുമായി ബന്ധമുണ്ടെന്ന് വീരപ്പന്റെ ആരോപണം; നടി സുകന്യയുടെ നിയമപോരാട്ടത്തിന് അവസാനം, സൺ ടിവിക്ക് 10 ലക്ഷം രൂപ പിഴ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.