Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

എന്താണ് രാമരാജ്യം? വാല്‍മീകി രാമായണത്തിലെ രാഷ്‌ട്രീയം

ഈ കാര്യാലോചനകള്‍ രാജ്യത്ത് പരസ്യമാകാതെ ശ്രദ്ധിക്കുകയും വേണം. ഒരു നല്ല കാര്യം ചെയ്യാന്‍ അടിസ്ഥാനപരമായി ചിന്തിച്ചുറപ്പിക്കുകയും കാലതാമസമില്ലാതെ അതു ചെയ്യുകയും വേണം.

ലളിത ശ്രീകുമാര്‍byലളിത ശ്രീകുമാര്‍
May 31, 2024, 07:40 pm IST
inIndia, Samskriti

ആത്മതുല്യന്മാരും വീരന്മാരും ധര്‍മ്മശാസ്ത്രകുശലരും സത്കുലജാതന്മാരുമായ മന്ത്രിമാരെയല്ലേ തെരഞ്ഞെടുത്തിരിക്കുന്നത്. അവരോട് രഹസ്യാലോചന നടത്തുന്നില്ലേ? അധികം ഉറങ്ങുന്നില്ലല്ലോ? ഉചിത കാലത്തില്‍ ഉണരുന്നില്ലേ? രാത്രികളില്‍ ഒടുവിലത്തെ യാമങ്ങളില്‍ ഓരോകാര്യത്തിലും കഴിഞ്ഞതും, തത്കാല സ്ഥിതിയും, മേലില്‍ ചെയ്യാനുള്ളതും ഇങ്ങനെ മൂന്നിനേയും കുറിച്ച് ദീര്‍ഘാലോചന ചെയ്യുന്നില്ലേ? ഏകനായി ആലോചിച്ചു തീരുമാനമെടുക്കരുത്, പലരോടും കൂടി ആലോചിക്കാതിരിക്കുകയും വേണം. ഈ കാര്യാലോചനകള്‍ രാജ്യത്ത് പരസ്യമാകാതെ ശ്രദ്ധിക്കുകയും വേണം. ഒരു നല്ല കാര്യം ചെയ്യാന്‍ അടിസ്ഥാനപരമായി ചിന്തിച്ചുറപ്പിക്കുകയും കാലതാമസമില്ലാതെ അതു ചെയ്യുകയും വേണം.

പദ്ധതി പൂര്‍ത്തിയായ ശേഷമേ അന്യ രാജാക്കന്മാര്‍ അതറിയാവൂ. നിശ്ചയിക്കപ്പെട്ടവയേയും നിശ്ചയിക്കപ്പെടേണ്ടവയേയും അവര്‍ അറിയരുത്. രാജാവ് മന്ത്രിമാരുമായി ആലോചിച്ചുറപ്പിച്ച സംഗതികള്‍ ഊഹങ്ങള്‍ കെണ്ടോ അനുമാനം കൊണ്ടോ മുഖഭാവം കൊണ്ടോ ആര്‍ക്കും വെളിപ്പെടരുത്. അനേകം മൂഢന്മാരെക്കാളും ഒരു പണ്ഡിതനാണു നല്ലത്. അവര്‍ക്കേ ബുദ്ധിമുട്ടുകളില്‍ സഹായിക്കാനാവൂ.

പ്രധാനപ്പെട്ട ആളുകള്‍ മുഖ്യ കാര്യങ്ങളില്‍ മാത്രവും ഇടത്തരക്കാര്‍ ഇടമട്ടിലുള്ള കാര്യങ്ങളിലും സാധാരണക്കാര്‍ സാധാരണകൃത്യങ്ങളില്‍ തന്നെയും വിനിയോഗിക്കപ്പെടണം.പാരമ്പര്യമായുള്ളവരും പരിശുദ്ധരും, പരിശോധിച്ച് വിശ്വസ്തര്‍ എന്നറിഞ്ഞവരും ഉത്തമന്മാരുമായ മന്ത്രിമാരെയേ ശ്രേഷ്ഠ കാര്യങ്ങളില്‍ വിനിയോഗിക്കാവൂ. കുറ്റങ്ങള്‍ക്ക് അധികരിച്ച ശിക്ഷ നല്‍കുന്ന രക്ഷാധികാരികളെ കുറിച്ചു പരാതികള്‍ ലഭിക്കാറുണ്ടോ? അന്യായമായി കരം പിരിക്കരുത്. ഐശ്വര്യത്തെ കെടുത്തുന്ന, ദുര്‍മാര്‍ഗ്ഗങ്ങളില്‍ ചരിച്ച്, എന്തും ചെയ്യാമെന്നു കരുതി വിഹരിക്കുന്നവരുണ്ടെങ്കില്‍ അവരെ വധിക്കുക തന്നെ വേണം. ഇല്ലെങ്കില്‍ രാജാവ് കൊല്ലപ്പെടും എന്നും ശ്രീരാമചന്ദ്രന്‍ അനുജനായ ഭരതനെ ഉപദേശിക്കുന്നു.

സേനാധിപന്‍ ആയി തെരഞ്ഞെടുക്കേണ്ടത് ബുദ്ധിമാന്‍, ധീരന്‍, സ്ഥിരോത്സാഹി, സമര്‍ത്ഥന്‍, പരിശുദ്ധന്‍, സത്കുലജാതന്‍, രാജഭക്തിയുള്ളവന്‍, ദുരാഗ്രഹിയല്ലാത്തവന്‍ എന്നിങ്ങനെ ഉള്ളവനെ ആയിരിക്കണം. സൈന്യത്തിനു നിത്യച്ചെലവിനുള്ള പണവും സൈനികര്‍ക്കു ശമ്പളവും കൃത്യമായി നല്‍കണം. ഇല്ലെങ്കില്‍ അവര്‍ രാജാവില്‍ നീരസമുള്ളവരാകും. ഇത് ദൂഷ്യഫലങ്ങള്‍ ഉണ്ടാക്കും.

ദൂതനെ(ഡിപ്ലോമാറ്റ്) നിയമിക്കുമ്പോള്‍ നാട്ടിലുള്ളവന്‍, സമര്‍ത്ഥന്‍, പണ്ഡിതന്‍, ശാസ്ത്രങ്ങള്‍ അറിയുന്നവന്‍, സത്യവാദി, ബുദ്ധിമാന്‍ എന്നിങ്ങനെയുള്ളവരെ തെരഞ്ഞെടുക്കണം. 18 രാജ്യാധികാരികളില്‍ രാജാവിനു വ്യക്തമായറിയാവുന്ന മൂന്നു പേര്‍(മന്ത്രി, പുരോഹിതന്‍, യുവരാജാവ്) ഒഴികെ ബാക്കിയുള്ള 15 പേരുടെ പ്രവര്‍ത്തനവും മുമ്മൂന്നു ചാരന്മാരെ വച്ച് അന്വേഷിക്കണം. ഈ മൂന്നു ചാരന്‍മാരും ഇക്കാര്യം പരസ്പരം അറിയാതെ ശ്രദ്ധിക്കണം.

അക്കാലം ഭരണനിര്‍വഹണത്തിലും രാജ്യപാലനത്തിലും പ്രധാനികളായ ഈ 15 പേര്‍ ആരൊക്കെയെന്നതു നോക്കാം.
1) സൈന്യാധിപതി, 2) ദ്വാരപാലകന്‍ (ചീഫ് ഓഫ് ഗാര്‍ഡ്‌സ്), 3) അന്തപ്പുര കാര്യനിര്‍വ്വാഹകന്‍ (സെക്രട്ടറി), 4)ബന്ധനാധികാരി(ജയില്‍ സൂപ്രണ്ട്), 5) ധനാദ്ധ്യക്ഷന്‍(ധനമന്ത്രി), 6) രാജാവിന്റെ ആജ്ഞകളെ വിളംബരപ്പെടുത്തുന്നയാള്‍, 7) വ്യവഹാരാദ്ധ്യക്ഷന്‍(സോളിസിറ്റര്‍ ജനറല്‍), 8) ധര്‍മ്മാധികാരി(ചീഫ് ജസ്റ്റിസ്), 9) സഭാദ്ധ്യക്ഷന്‍ (സ്പീക്കര്‍), 10) സൈന്യത്തിന്റെ കാര്യം നോക്കുന്നയാള്‍, 11) പാലം, കെട്ടിടം മുതലായ പണികളുടെ(പൊതുമരാമത്ത്) അധികാരി, 12) നഗരാദ്ധ്യക്ഷന്‍ (മേയര്‍), 13) കലഹം, കളവ് മുതലായവ ഇല്ലാതെ നോക്കുന്നയാള്‍(പോലീസ് കമ്മീഷണര്‍), 14) ശിക്ഷാധികാരി (ചീഫ് എക്‌സിക്യൂഷണര്‍), 15) കടലോരം കാക്കുന്നയാള്‍ (ചീഫ് അഡ്മിറല്‍).
(തുടരും)

Tags: RamayanamLord RamaRamarajyam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോൺഗ്രസിന്റെ വിഭജന രാഷ്‌ട്രീയം ഹിന്ദുക്കൾ തിരിച്ചറിയണം; രേവന്ത് റെഡ്ഡി ശ്രീരാമനും ശിവനും ഇടയിൽ രാഷ്‌ട്രീയ അതിർവരമ്പുകൾ സൃഷ്ടിക്കുന്നു: ബിജെപി

Samskriti

രാമായണ മഴയില്‍

Kerala

രാമായണം ഒരു മതത്തിലും ഒതുങ്ങുന്നതല്ല; ഭഗവാൻ രാമൻ ഭാരത സംസ്ക്കാര പരിണാമത്തിന്റെ കേന്ദ്രബിന്ദു: കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്

Bollywood

‘റാം-സിയ’ പോസ്റ്ററിൽ സായ് പല്ലവിയുടെ മുടിയിൽ പൂവ് ചൂടിച്ച് രൺബീർ കപൂർ; ‘ജയ് ജയ് റാം’ എന്ന ആദ്യ ഗാനം ഉടൻ പുറത്തിറങ്ങും

Varadyam

രാമായണം നല്‍കുന്ന ജീവിതപാഠങ്ങള്‍-2: രാമായണത്തിന്റെ നിത്യവര്‍ത്തമാനം

പുതിയ വാര്‍ത്തകള്‍

ഒന്നല്ല, രണ്ട് തവണ ഹൗസിൽ നിന്ന് എവിക്റ്റായ മത്സരാർത്ഥിയായി ​ഗായത്രി സുരേഷ്

സാമ്പത്തികമായി നേട്ടങ്ങൾ, ക്ഷമയോടെ ചിന്തിച്ചു തീരുമാനങ്ങൾ എടുക്കുക.

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.