Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

വിവേകാനന്ദത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 31, 2024, 01:33 am IST
inIndia

കന്യാകുമാരി: നരേന്ദ്രന്‍ എന്ന സ്വാമി വിവേകാനന്ദനു മുന്നില്‍ തൊഴുകൈകളാല്‍ ചരിത്രമെഴുതി പ്രധാനമന്ത്രി നരേന്ദ്ര മോദി. മൂന്നു സാഗരങ്ങള്‍ സംഗമിക്കുന്ന, ഭാരതത്തിന്റെ തെക്കേയറ്റത്തെ കന്യാകുമാരിയെന്ന തപോഭൂമിയില്‍ മറ്റൊരു തപസ്വിയായെത്തിയ നരേന്ദ്ര ദാമോദര്‍ദാസ് മോദി, നരേന്ദ്രനു മുന്നില്‍ ധ്യാന നിമഗ്നനായി നിന്നു.

സ്വാമി വിവേകാനന്ദന്റെ പാദസ്പര്‍ശത്താല്‍ അനുഗൃഹീതമായ ശ്രീപാദപ്പാറയിലെ വിവേകാനന്ദ പ്രതിമയ്‌ക്കു മുന്നില്‍, രണ്ടു ദിവസം ധ്യാനിക്കാനാണ് മോദിയെത്തിയത്. ചിക്കാഗോ സര്‍വമത സമ്മേളനത്തിലെ സ്വാമി വിവേകാനന്ദന്റെ പ്രസംഗത്തിലൂടെ ഭാരതം ലോകശ്രദ്ധ പിടിച്ചുപറ്റിയെങ്കില്‍ തന്റെ നിസ്വാര്‍ഥ പ്രവര്‍ത്തനങ്ങളിലൂടെ ഭാരതത്തെ ലോകത്തിനു മുന്നിലെത്തിച്ച നരേന്ദ്ര മോദി വിവേകാനന്ദപ്പാറയിലും സ്മാരകത്തിലുമെത്തിയത് ചരിത്രമായി. 2019ലെ തെരഞ്ഞെടുപ്പിനുശേഷം കേദാര്‍നാഥിലെ രുദ്രഗുഹയായിരുന്നു പ്രധാനമന്ത്രി ധ്യാനത്തിനു തെരഞ്ഞെടുത്തതെങ്കില്‍ ഇത്തവണ കന്യാകുമാരിയാണ്.

സംഘടനാ പ്രവര്‍ത്തനത്തിനെത്തുമ്പോള്‍ വിവേകാനന്ദപ്പാറ മോദി സന്ദര്‍ശിച്ചിട്ടുണ്ടെങ്കിലും പ്രധാനമന്ത്രിയായ ശേഷം ആദ്യമാണ് ഇവിടെ യെത്തുന്നത്.

ഇന്നലെ വൈകിട്ട് നാലോടെ തിരുവനന്തപുരത്ത് പ്രത്യേക വിമാനത്തിലെത്തിയ പ്രധാനമന്ത്രി അവിടെ നിന്നു ഹെലികോപ്റ്ററിലാണ് കന്യാകുമാരിയിലേക്കു തിരിച്ചത്. 5.10ന് തമിഴ്‌നാട് സര്‍ക്കാര്‍ ഗസ്റ്റ്ഹൗസിലെ ഹെലിപ്പാഡിലിറങ്ങിയ പ്രധാനമന്ത്രി വിശ്രമശേഷം 5.40ന് കന്യാകുമാരി ക്ഷേത്രത്തിലെത്തി. ക്ഷേത്രം മാനേജര്‍ ആനന്ദ് പ്രധാനമന്ത്രിയെ സ്വീകരിച്ചു. ക്ഷേത്ര മേല്‍ശാന്തി ഫലങ്ങള്‍ നല്കി. ദേവി കന്യാകുമാരിയെ വണങ്ങി ക്ഷേത്രത്തിനു വലംവച്ചു. തുടര്‍ന്ന് വിവേകാനന്ദപ്പാറയിലേക്ക്. നാലു ബോട്ടുകള്‍ തയാറാക്കി നിര്‍ത്തിയിരുന്നെങ്കിലും വിവേകാനന്ദന്റെ പേരിലുള്ള ബോട്ടില്‍ത്തന്നെ കയറി. പാറയിലെത്തി വിവേകാനന്ദ സ്വാമിയുടെ പ്രതിമയില്‍ പുഷ്പങ്ങള്‍ അര്‍പ്പിച്ച ശേഷം ധ്യാനമണ്ഡപത്തിലെത്തി ശ്രീരാമകൃഷ്ണ പരമഹംസരുടെയും ശാരദാ ദേവിയുടെയും ചിത്രങ്ങള്‍ക്കു മുന്നില്‍ പുഷ്പങ്ങള്‍ അര്‍പ്പിച്ച് ധ്യാനത്തിലേക്കു കടന്നു. നാളെ രാവിലെ വരെ ധ്യാനം തുടരും.

കനത്ത സുരക്ഷയാണ് കന്യാകുമാരിയിലെങ്ങും ഏര്‍പ്പെടുത്തിയത്. കടലില്‍ നാവിക സേനയുടെ കപ്പലുകളും സുരക്ഷയൊരുക്കിയിട്ടുണ്ട്. തിരുവനന്തപുരത്തെയും കന്യാകുമാരിയിലെയും മഴ കണക്കിലെടുത്ത് റോഡുമാര്‍ഗം കന്യാകുമാരിയിലേക്കു പോകാന്‍ സൗകര്യങ്ങള്‍ പോലീസ് ഒരുക്കിയിരുന്നു. എന്നാല്‍ മഴ മാറിനിന്നതിനാല്‍ ഹെലികോപ്റ്ററില്‍ത്തന്നെ പോകുകയായിരുന്നു.

Tags: KanyakumariNarendra Modi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മാനവരുടെ മനമറിഞ്ഞ മോദി : പ്രധാനമന്ത്രിയുടെ 25 വർഷത്തെ പൊതുജീവിതത്തിൽ സാധാരണക്കാരുടെ ജീവിതത്തിൽ എത്രമാത്രം മാറ്റങ്ങൾ സംഭവിച്ചു ?

Article

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം നാളെ; മോദി യുഗത്തിലെ വികസനഗാഥകള്‍

India

ബ്രിക്സ് ഉച്ചകോടി ആർക്കും എതിരല്ല; ആഗോള ഭരണനിർവഹണത്തിനായി 10 ഇന കർമപദ്ധതി മുന്നോട്ട് വച്ച് പ്രധാനമന്ത്രി മോദി

India

പശ്ചിമേഷ്യന്‍ സംഘര്‍ഷം ചര്‍ച്ചയിലൂടെ പരിഹരിക്കണം: ഇറാന്‍ പ്രസിഡന്റുമായി നടത്തിയ കൂടിക്കാഴ്ചയില്‍ നരേന്ദ്ര മോദി

India

ബ്രിക്സ് ഉച്ചകോടിക്ക് നാളെ തുടക്കം; മോദി-പുടിൻ കൂടിക്കാഴ്ച ഇന്ന്

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

‘ ഞങ്ങളുടെ കഠിനാധ്വാനത്തെ സ്നേഹത്തോടെ സ്വീകരിച്ചവരാണ് മലയാളികൾ ‘ ; കാന്താര 3 യും പ്രേക്ഷകരിലേയ്‌ക്ക് എത്തുമെന്ന് ഋഷഭ് ഷെട്ടി

തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു, അധികൃതരുടെ വീഴ്ചയെന്ന് ആരോപണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.