Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പുതു ചരിത്രം കുറിച്ച് ഭാരതം: അഗ്നിബാന്‍ – സെമി ക്രയോജനിക് എഞ്ചിന്‍ ഉപയോഗിച്ചുള്ള ആദ്യ പരീക്ഷണം

ലോകത്തിലെ ആദ്യത്തെ സിംഗിള്‍ പീസ് ത്രീഡി പ്രിന്റ്ഡ് സെമി ക്രയോജനിക് റോക്കറ്റ് എഞ്ചിനായ അഗ്‌നിലെറ്റിന്റെ പരീക്ഷണമായിരുന്നു ദൗത്യത്തിന്റെ ലക്ഷ്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 31, 2024, 01:12 am IST
in India

ബെംഗളൂരു:  ഭാരതത്തിലെ സ്വകാര്യ ബഹിരാകാശ സ്റ്റാര്‍ട്ടപ്പായ അഗ്നികുല്‍ കോസ്മോസിന്റെ അഗ്നിബാന്‍ റോക്കറ്റ് വിക്ഷേപണം വിജയം. സെമി ക്രയോജനിക് എന്‍ജിന്‍ ഉപയോഗിച്ചിട്ടുള്ള ഭാരതത്തിന്റെ ആദ്യത്തെ റോക്കറ്റാണിത്. പൂ
ര്‍ണമായും തദ്ദേശീയമായാണ് അഗ്നിബാന്‍ സോര്‍ട്ടെഡ് (അഗ്നിബാന്‍ സബ് ഓര്‍ബിറ്റല്‍ ടെക് ഡെമോണ്‍സ്‌ട്രേറ്റര്‍) റോക്കറ്റ് വികസിപ്പിച്ചത്.

റോക്കറ്റ് വിക്ഷേപണം വിജയകരമായി പൂര്‍ത്തിയാക്കിയെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. ഇന്നലെ രാവിലെ 7.15ന് ശ്രീഹരിക്കോട്ട സതീഷ് ധവാന്‍ ബഹിരാകാശ നിലയത്തിലെ വിക്ഷേപണത്തറയില്‍ നിന്നായിരുന്നു വിക്ഷേപണം. ലോകത്തെ ആദ്യ സിംഗിള്‍ പീസ് ത്രീഡി പ്രിന്റഡ് സെമി ക്രയോജനിക് റോക്കറ്റ് എന്‍ജിനായ അഗ്നിലെറ്റിന്റെ പരീക്ഷണമായിരുന്നു ദൗത്യലക്ഷ്യം.

ഒരു സ്റ്റേജ് മാത്രമുള്ള പരീക്ഷണ റോക്കറ്റാണിത്. വിക്ഷേപണ ശേഷം റോക്കറ്റ് ബംഗാള്‍ ഉള്‍ക്കടലില്‍ പതിച്ചു. തദ്ദേശീയമായി വികസിപ്പിച്ച സബ്-കൂള്‍ഡ് ലിക്വിഡ് ഓക്സിജന്‍ അടിസ്ഥാനമാക്കിയുള്ള പ്രൊപ്പല്‍ഷന്‍ സിസ്റ്റമാണിത്.

കെറോസിനും മെഡിക്കല്‍ ഗ്രേഡ് ലിക്വിഡ് ഓക്സിജനും അടങ്ങുന്ന ഏവിയേഷന്‍ ടര്‍ബൈന്‍ ഇന്ധനമാണ് റോക്കറ്റില്‍ ഉപയോഗിച്ചിരിക്കുന്നതെന്ന് അഗ്‌നികുല്‍ കോസ്മോസ് പ്രൈവറ്റ് ലിമിറ്റഡിന്റെ സഹസ്ഥാപകന്‍ എസ്.പി.എം. മോയിന്‍ പറഞ്ഞു.

എസ്ആര്‍ഒ ഇതുവരെ സെമിക്രയോജനിക് എഞ്ചിന്‍ റോക്കറ്റ് പരീക്ഷിച്ചിട്ടില്ല. 2000 കിലോ ന്യൂട്ടണ്‍സ് ത്രസ്റ്റ് സെമി-ക്രയോജനിക് എഞ്ചിന്‍ വികസിപ്പിക്കുകയാണ്. ഇതിന്റെ ആദ്യ ഇഗ്‌നിഷന്‍ ടെസ്റ്റ് മെയ് 2ന് നടത്തിയിരുന്നു. അഗ്‌നികുല്‍ കോസ്‌മോസിന് അഭിനന്ദനം അറിയിക്കുന്നുവെന്നും ഭാരതത്തിന് ഇത് വലിയ നാഴികക്കല്ലാണെന്നും ഐഎസ്ആര്‍ഒ എക്‌സില്‍ കുറിച്ചു.

വെറും രണ്ട് മിനിട്ട് മാത്രം ദൈര്‍ഘ്യമുള്ള വിക്ഷേപണ ദൗത്യമായിരുന്നു അഗ്നിബാന്‍ റോക്കറ്റിന്റേത്. വിക്ഷേപിച്ച് രണ്ട് മിനിട്ടിനുള്ളില്‍ റോക്കറ്റ് കടലില്‍ പതിച്ചു. 575 കിലോഗ്രാം ഭാരവും 6.2 മീറ്റര്‍ ഉയരവുമാണ് റോക്കറ്റിനുള്ളത്. ഭാരതത്തില്‍ നിന്നുള്ള ആദ്യത്തെ എഥര്‍നെറ്റ് അധിഷ്ഠിത ഏവിയോണിക് ആര്‍ക്കിടെക്ചറും ഓട്ടോപൈലറ്റ് സോഫ്റ്റ്‌വെയറും ഉപയോഗിച്ചാണ് ഇതിന്റെ നിര്‍മിതി. നാല് കാര്‍ബണ്‍ കോമ്പോസിറ്റ് ഫിനുകളും റോക്കറ്റില്‍ സ്ഥാപിച്ചിട്ടുണ്ട്.

സാങ്കേതിക പ്രശ്നങ്ങളെ തുടര്‍ന്ന് നേരത്തെ നാല് തവണ അഗ്‌നിബാന്‍ സോര്‍ട്ടഡ് റോക്കറ്റിന്റെ വിക്ഷേപണം മാറ്റിവച്ചിരുന്നു. 2017 ല്‍ എയറോസ്‌പേസ് എന്‍ജിനീയര്‍മാരായ ശ്രീനാഥ് രവിചന്ദ്രനും എസ്.പി.എം. മോയിനും ചേര്‍ന്നാണ് അഗ്നികുല്‍ കോസ്‌മോസിന് തുടക്കമിട്ടത്.

Tags: semi-cryogenic engineAgnibanAgnicul Cosmos
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉപഗ്രഹ വിക്ഷേപണത്തിന് തയാറെടുത്ത് അഗ്നികുല്‍; ദൗത്യം അടുത്തവര്‍ഷത്തോടെ, മുന്നൊരുക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞുവെന്ന് ശ്രീനാഥ് രവിചന്ദ്രന്‍

തമിഴ്നാട്ടിലെ മഹേന്ദ്രഗിരിയിലെ ഐഎസ്ആര്‍ഒയുടെ പ്രൊപ്പല്‍ഷന്‍ കോംപ്ലക്സില്‍ നടത്തിയ സെമി ക്രയോജനിക് പ്രീ ബര്‍ണറിന്റെ ജ്വലന പരീക്ഷണം
India

ഐഎസ്ആര്‍ഒയുടെ സെമി ക്രയോജനിക് എഞ്ചിന്‍ പരീക്ഷണം വിജയകരം

പുതിയ വാര്‍ത്തകള്‍

എറണാകുളത്ത് സംഘടിപ്പിച്ച ഹിന്ദു നേതൃസമ്മേളനത്തിന്റെ സമാപന സഭ സീമാജഗരണ്‍ മഞ്ച് അഖില ഭാരതീയ സംരക്ഷക് എ. ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

ഹിന്ദുക്കളുടെ പിന്നാക്കാവസ്ഥ പഠിക്കാന്‍ കമ്മിഷനെ വയ്‌ക്കണം: ഹിന്ദു നേതൃസമ്മേളനം

പൂര്‍വ്വമീമാംസ…

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.