Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കാവലും ആഗും പൊളിച്ച് ‘പോലീസ് ഗുണ്ടകള്‍’

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 29, 2024, 01:24 am IST
in Kerala

തിരുവനന്തപുരം: ഗുണ്ടകളെ അമര്‍ത്താന്‍ കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ സംസ്ഥാന പോലീസ് മേധാവി പ്രഖ്യാപിച്ച സ്‌പെഷല്‍ ഡ്രൈവായിരുന്നു ഓപ്പറേഷന്‍ കാവല്‍. ഇന്നത് ഓപ്പറേഷന്‍ ആഗ് ആയി. പക്ഷേ ഗുണ്ടകള്‍ മാത്രം പിടിയിലായില്ല. പകരം പുറത്തുവന്നത് പോലീസ്-ഗുണ്ട കൂട്ടുകെട്ടിന്റെ കഥകള്‍.

ഗുണ്ടാ മാഫിയയുമായി ബന്ധം സ്ഥാപിച്ച 21 പോലീസ് ഉദ്യോഗസ്ഥരെ ജോലിയില്‍ നിന്നു പിരിച്ചുവിട്ടെന്നാണ് 2023 ഫെബ്രുവരിയില്‍ നിയമസഭയെ അറിയിച്ചത്. അന്ന് 14 ഉദ്യോഗസ്ഥര്‍ സസ്‌പെന്‍ഷനിലായി. രണ്ടു ഡിവൈഎസ്പിമാര്‍, മൂന്ന് എസ്‌ഐമാര്‍ എന്നിവരടക്കമാണ് സസ്‌പെന്‍ഷനിലായത്. ഗുണ്ട-മാഫിയ ബന്ധത്തിന്റെയും അനധികൃത സ്വത്തു സമ്പാദനത്തിന്റെയും പേരില്‍ 23 പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ വിജിലന്‍സ് അന്വേഷണം നടത്തുന്നുണ്ടെന്നാണ് അന്നു മുഖ്യമന്ത്രി പറഞ്ഞത്. പക്ഷേ പിന്നീടങ്ങോട്ട് അന്വേഷണവും നടപടിയുമെല്ലാം കടലാസിലൊതുങ്ങി.

അന്ന് ഗുണ്ട-മാഫിയ ബന്ധത്തെ തുടര്‍ന്ന് മംഗലപുരം സ്റ്റേഷനിലെ മുഴുവന്‍ പോലീസുകാരും നടപടി നേരിട്ടത് ഞെട്ടലോടെയാണ് കേരളം കേട്ടത്. സംസ്ഥാന ചരിത്രത്തില്‍ത്തന്നെ ഒരു സ്റ്റേഷന്‍ മുഴുവന്‍ ഗുണ്ടാ ബന്ധത്തിന്റെ പേരില്‍ നടപടി നേരിടുന്നത് ആദ്യമാണ്. അന്ന് തലസ്ഥാനം കണ്ടത് ഗുണ്ടാ ആക്രമണങ്ങളുടെ നീണ്ട നിരയാണ്. ലഹരി സംഘങ്ങളുടെ കുടിപ്പകയിലുണ്ടായ ആക്രമണവും തട്ടിക്കൊണ്ടുപോകലും അന്വേഷിക്കാന്‍ ചെന്ന പോലീസിനു നേരേ ബോംബേര്‍ വരെയുണ്ടായി. പട്ടാപ്പകല്‍ യുവാവിന്റെ കാലുവെട്ടിയെടുത്ത ഗുണ്ടകള്‍ നഗരം ചുറ്റി. അന്നു പ്രഖ്യാപിച്ചതാണ് ഓപ്പറേഷന്‍ കാവല്‍. മൂവായിരത്തോളം ഗുണ്ടകളുടെ വിവരങ്ങള്‍ ശേഖരിച്ചു പിടികൂടാനായിരുന്നു കാവല്‍ പദ്ധതി. പക്ഷേ കാവല്‍ കാക്കിതന്നെ പൊളിച്ചു. ഗുണ്ടകള്‍ക്കു പോലീസുതന്നെ റെയ്ഡ് വിവരം ചോര്‍ത്തിക്കൊടുത്തു. ഒളിവില്‍ക്കഴിയാന്‍ സൗകര്യവുമൊരുക്കി.

സ്‌പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ഗുണ്ടാസംഘങ്ങളുടെ കൂട്ടുകരായി. 557 പേരെ കൂടി ഉള്‍പ്പെടുത്തി ഗുണ്ടാപ്പട്ടിക വിപുലീകരണമേ നടന്നുള്ളൂ. വര്‍ഷം ഒന്നുകഴിഞ്ഞ് പിന്നെയും സംസ്ഥാനത്ത് ഗുണ്ടകള്‍ യുവാവിനെ തല്ലിക്കൊന്നപ്പോഴാണ് പോലീസ് വീണ്ടും സടകുടഞ്ഞെഴുന്നേറ്റത്. അപ്പോള്‍ പ്രഖ്യാപിച്ച സ്‌പെഷല്‍ ഡ്രൈവാണ് ഓപ്പറേഷന്‍ ആഗ്. ഈ 16ന് സംസ്ഥാന പോലീസ് മേധാവിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് മുതിര്‍ന്ന പോലീസ് ഉദേ്യാഗസ്ഥര്‍ അവലോകനയോഗം ചേര്‍ന്നത് ഗുണ്ടകളെ അമര്‍ച്ച ചെയ്യാനായിരുന്നു. സമാധാനാന്തരീക്ഷം തകര്‍ക്കുന്നവര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കാന്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ച സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് സോണല്‍ ഐജിമാര്‍ക്കും റേഞ്ച് ഡിഐജിമാര്‍ക്കും ജില്ലാ പോലീസ് മേധാവിമാര്‍ക്കും നിര്‍ദേശവും നല്കി.

പക്ഷേ ഓപ്പറേഷന്‍ ആഗും പോലീസ് ഉദ്യോഗസ്ഥര്‍ത്തന്നെ പൊളിച്ചു. പരിശോധനയ്‌ക്കെത്തും മുന്നേ പോലീസുകാര്‍ തന്നെ വിവരങ്ങള്‍ ചോര്‍ത്തിക്കൊടുത്തു. ഗുണ്ടകളൊക്കെ സുരക്ഷിതരുമായി. അതിന്റെ അവസാനത്തെ ഉദാഹരണമാണ് അങ്കമാലിയിലെ ഗുണ്ടാ വിരുന്നും ഡിവൈഎസ്പിയുടെ സാന്നിധ്യവും.

Tags: Kerala PolicePolice hooligansOperation KavalOperation Aag
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എംആര്‍ അജിത്കുമാറിനെതിരെ വകുപ്പുതല നടപടിക്കൊരുങ്ങി ആഭ്യന്തരവകുപ്പ്; സസ്‌പെൻഷന് സാധ്യത

Kerala

ഗോപകുമാര്‍ എംഎല്‍എയ്‌ക്ക് വധഭീഷണി, അന്വേഷണം മന്ദഗതിയില്‍

Kerala

പീഡിപ്പിച്ചുവെന്ന 13 കാരിയുടെ വ്യാജ പരാതി ; നരകവേദന അനുഭവിപ്പിച്ച പോലിസുകാരെ വെറുതെ വിടില്ല , ആഭ്യന്തരമന്ത്രിക്ക് പരാതി നൽകി മർദ്ദനമേറ്റ 20കാരൻ

Kerala

പണം തട്ടിയെടുക്കാന്‍ പുതിയ മാര്‍ഗം: ‘ബോസ് സ്‌കാമി’നെതിരെ ജാഗ്രത പാലിക്കണമെന്ന് പോലീസ്

Article

കേരളം ഭീകരാലയം: തിളയ്‌ക്കുന്ന തീവ്രവാദം

പുതിയ വാര്‍ത്തകള്‍

ചരിത്രം വീണ്ടും… ലോകകപ്പ് രണ്ടാം സെമിയില്‍ ഇന്ന് അര്‍ജന്റീന-ഇംഗ്ലണ്ട് പോരാട്ടം, മത്സരം രാത്രി 12.30ന്

മിക്സ്ചർ കഴിക്കുന്നതിനിടെ കടല തൊണ്ടയിൽ കുടുങ്ങി: മലപ്പുറത്ത് മൂന്നുവയസുകാരന് ദാരുണാന്ത്യം

കായിക ക്ലബ്ബുകളുടെ മറവിൽ പോപ്പുലർ ഫ്രണ്ട് യുവാക്കൾക്ക് ആയുധപരിശീലനം നൽകുന്നു ; കേരളത്തിലെ ജിഹാദി ഭീകരവാദ ശൃംഖലകളെ പൂട്ടാൻ അമിത് ഷാ

കെഎസ്‌യു അല്ല കാര്യങ്ങൾ തീരുമാനിക്കുന്നത്, അഭിപ്രായം പറയാൻ അവർ ആരാണ്?; സർക്കാർ അഭിഭാഷക നിയമനത്തിൽ മുഖ്യമന്ത്രി

സ്വർണവില കൂടി; നാലുദിവസത്തെ ഇടിവിന് ശേഷം വർധന, ഒറ്റയടിക്ക് വര്‍ധിച്ചത് 560 രൂപ

പത്മശ്രീ മോനിപ്പള്ളി പങ്കജാക്ഷി അന്തരിച്ചു; വിട പറഞ്ഞത് പാരമ്പര്യ കലയായ നോക്കുവിദ്യ പാവകളിയിലെ അവസാന കണ്ണി

ഹര്‍ജി തള്ളി; ഭാരത – പാക് അതിര്‍ത്തിയിലെ മോസ്‌കുകളും മദ്രസകളും പൊളിക്കും പ്രധാനം രാജ്യസുരക്ഷയെന്ന് കോടതി

സപ്ലൈകോ കടം 4169 കോടി: ഓണം മേള പ്രതിസന്ധിയിലാകും

പ്രതിമാസ സാമ്പത്തിക റിപ്പോർട്ട് അവതരിപ്പിക്കും: എൻഡിഎ മുഖ്യമന്ത്രി നായിഡു

പ്രഥമ തീര്‍ത്ഥസ്വാമി സാഹിതി പുരസ്‌കാരം ഡോ. സുരേഷ് മാധവിന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.