Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സപ്ലൈകോ കടം 4169 കോടി: ഓണം മേള പ്രതിസന്ധിയിലാകും

എസ്. കൃഷ്ണകുമാര്‍byഎസ്. കൃഷ്ണകുമാര്‍
Jul 15, 2026, 10:55 am IST
inKerala

മട്ടാഞ്ചേരി: സപ്ലൈകോ സാമ്പത്തിക പ്രതിസന്ധി ഓണമേളകളെയും വിപണിയെയും ബാധിക്കുമെന്ന ആശങ്കയുയരുന്നു. മാര്‍ച്ച് 31 വരെ 4169 കോടി രൂപയുടെ കടബാധ്യതയാണ് സപ്ലൈകോയ്‌ക്കുള്ളത്. ബാങ്ക് വായ്‌പ തുക മുതല്‍ ചരക്ക് വാങ്ങിയവര്‍ക്ക് വരെ നല്‍കാനുള്ള ആകെ തുകയാണിത്. സാമ്പത്തിക പ്രതിസന്ധി മാവേലി സ്റ്റോറുകളടക്കമുള്ളവയെ ബാധിച്ചു തുടങ്ങി.

ഓണംമേള പ്രതിസന്ധിയിലായ സപ്ലൈകോയ്‌ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ 90 കോടി രൂപ സമാശ്വാസമായി. സംസ്ഥാനത്തെ 14 ജില്ലകളിലായി 25 ഓളം ഓണം ഫെയറുകളാണ് സപ്ലൈകോ നടത്തുക. പലവ്യഞ്ജനങ്ങള്‍ക്കൊപ്പം പച്ചക്കറി, പാലുത്പന്നങ്ങള്‍, കുടുംബശ്രീ ഉല്‍പ്പന്നങ്ങള്‍ എന്നിവ വിപണിയിലെത്താറുണ്ട്. 400 – 600 കോടി രൂപയാണ് സപ്ലൈകോയുടെ ഓണ വിപണി തോത്. പൊതു വിപണിയില്‍ വിലനിലവാരം പിടിച്ചുനിര്‍ത്തുന്നതിനൊപ്പം അവശ്യസാധന ലഭ്യത ഉറപ്പാക്കുകയുമാണ് സപ്ലൈകോയുടെ ദൗത്യം. 280 ഓളം ഇനങ്ങളില്‍ 13 ഇനങ്ങള്‍ മാത്രമാണ് നിശ്ചിത തോതില്‍ സപ്ലൈകോ സബ്‌സിഡി നിരക്കില്‍ വിതരണം ചെയ്യുന്നത്. ഇതിനായി സര്‍ക്കാരില്‍ നിന്ന് 1000 കോടിയിലേറെ രൂപയാണ് കിട്ടാനുള്ളത്. എല്‍ഡിഎഫ് ഭരണത്തില്‍ കഴിഞ്ഞ പത്ത് കൊല്ലം സര്‍ക്കാരില്‍ നിന്ന് 1813 കോടി രൂപ മാത്രമാണ് സപ്ലെകോയ്‌ക്ക് ലഭിച്ചത്.

കൊറോണ മഹാമാരിയിലും റേഷന്‍ വിതരണം, സൗജന്യ കിറ്റ് വിതരണം തുടങ്ങി ഒട്ടേറെ സൗജന്യങ്ങള്‍ സപ്ലൈകോയെ വന്‍ സാമ്പത്തിക പ്രതിസന്ധിയിലാക്കിയതായാണ് ചൂണ്ടിക്കാട്ടുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം ഒരു ഘട്ടത്തില്‍ ചരക്ക് വിതരണക്കാര്‍ ഉത്പന്നങ്ങള്‍ നല്‍കാത്ത സ്ഥിതിയുമുണ്ടായി. മെഡിക്കല്‍ സ്റ്റോറുകളെ വരെ പ്രതിസന്ധി ബാധിച്ചു. വിതരണക്കാര്‍ക്ക് നിലവിലുള്ള കുടിശിക മാത്രം 432 കോടിയാണ്.

നെല്ല് സംഭരണ ബാധ്യത 400 കോടിയോളം വരും. മുന്‍ സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിന് കൃത്യമായ കണക്കുകള്‍ ഹാജരാക്കാത്തത് മൂലം കേന്ദ്രഫണ്ട് ലഭ്യത കുറഞ്ഞു.

പ്രതിസന്ധി ഒഴിവാക്കാന്‍ ഭക്ഷ്യവകുപ്പ് നടപടികള്‍ തുടങ്ങിയിട്ടുണ്ട്. സ്വകാര്യ മില്ലുടമകള്‍, ചെറുകിട വ്യാപാരികള്‍, കച്ചവടക്കാര്‍ തുടങ്ങിയവരുടെ കടബാധ്യത സപ്ലൈകോയുടെ പ്രവര്‍ത്തനത്തെ ബാധിക്കുകയാണ്. മാവേലി സ്റ്റോര്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളില്‍ വില്പനയിനങ്ങളും കുറവാണ്. സമസ്ത മേഖലയിലും പൊതു വിപണി വിലവര്‍ധനവില്‍പ്പെട്ട് നട്ടം തിരിയുമ്പോള്‍ ഓണവിപണിക്ക് ആഴ്ചകള്‍ മാത്രമിരിക്കെ സപ്ലൈകോ പ്രതിസന്ധി ഭക്ഷ്യവകുപ്പിലും ആശങ്കയുയര്‍ത്തുകയാണ്.

അതേസമയം ഓണവിപണി നടത്തിപ്പിനായി സപ്ലൈകോയ്‌ക്കു സര്‍ക്കാര്‍ 200 കോടിയും എഎവൈ വിഭാഗത്തിന് ഓണക്കിറ്റിനായി 53 കോടിയും ഉള്‍പ്പെടെ 253 കോടി രൂപ അടിയന്തരമായി അനുവദിച്ചു. പുതുക്കിയ ബജറ്റില്‍ 315 കോടി രൂപ അനുവദിച്ചതില്‍ 20 കോടി ആദ്യം ലഭിച്ചിരുന്നെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്ബ് അറിയിച്ചു.

 

Tags: Ration distributionSupplyco Financial CrisisOnam festivalskerala civil supplies corporation
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

ഓരോ മലയാള മനസും ഓണമാഘോഷിക്കട്ടെ

Kerala

ഓണത്തിന് മുന്നേ റെക്കോര്‍ഡ്; സീസണിലെ ആദ്യ മൂന്ന് ദിവസങ്ങളിൽ വിറ്റത് 279.12 കോടി രൂപയുടെ മദ്യം

Article

സമൃദ്ധിയിലേക്ക് ഒരു പ്രകൃതിയാത്ര

Kerala

ഓണം വാരാഘോഷത്തില്‍ 8000 കലാകാരന്മാര്‍ പങ്കാളികളാകും

Samskriti

പൂക്കളത്തിന്റെ ചാരുതയും പൂവിളിയുടെ ധര്‍മ്മവും

പുതിയ വാര്‍ത്തകള്‍

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

സാമന്തയും ഭര്‍ത്താവ് രാജ് നിഡിമോരുവും (വലത്ത്)

സാമന്ത റൂത്ത് പ്രഭുവിന്റെ ഗര്‍ഭകാല ഭക്ഷണം ഇഡ്ഡലി സാമ്പാര്‍, തൈര് സാദം, ദോശ….തീക്കടല്‍ കടന്ന സാമന്തയുടെ ജീവിതത്തില്‍ മധുരം

പ്രശസ്ത ഗായിക എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതകഥ സിനിമയാകുന്നു…ഈ ബയോപികില്‍എംഎസ് സുബ്ബലക്ഷ്മിയാകാന്‍ രശ്മിക മന്ദാന

സർവേശ്വരകാരകനായ വ്യാഴം അനുകൂലമാവാൻ ഓരോ നാളുകാരും ചെയ്യേണ്ടത്

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

നടി ശ്രീദേവിയുടെ കുടുംബവുമായുള്ള സ്വത്തുതര്‍ക്കം മധ്യസ്ഥതയ്‌ക്ക് വിട്ട് സുപ്രീം കോടതി

ഇസ്ലാമിസ്റ്റുകളുടെ പരിഹാസവും, ഭീഷണിയും വിലപ്പോവില്ല : വിനായക പൂജ നടത്തി സൽമാൻ ഖാൻ

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

കേന്ദ്ര സര്‍ക്കാരിന്റെ ആര്‍ത്തവ ശുചിത്വ നയം സമ്പൂര്‍ണ്ണമായി നടപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി

രാജസ്ഥാനിലെ ബിജെപി മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു

രാജസ്ഥാനില്‍ ബിജെപിയ്‌ക്ക് ഇരട്ടി ആവേശം…ബിജെപി ഭരണം മൂന്ന് വര്‍ഷം പിന്നിട്ടെങ്കിലും ജനപിന്തുണയില്‍ മാറ്റമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.