Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Sports
Cricket

ലക്ഷ്യം ഫിനാലെ; രാജസ്ഥാന്‍ റോയല്‍സ്-സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 24, 2024, 12:34 am IST
inCricket

ചെന്നൈ: രണ്ട് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം വീണ്ടും ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്(ഐപിഎല്‍) കലാശപ്പോരാട്ടത്തിനര്‍ഹത നേടാന്‍ രാജസ്ഥാന്‍ റോയല്‍സ് ഇന്നിറങ്ങും. എതിരെ ഇറങ്ങുന്നത് സീസണില്‍ വമ്പന്‍ കുതിപ്പ് തുടര്‍ന്ന് വരുന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ആണ്. വൈകീട്ട് ഏഴരയ്‌ക്ക് ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയത്തിലാണ് 17-ാം സീസണ്‍ ഐപിഎലിലെ ക്വാളിഫയര്‍ രണ്ട് മത്സരം.

ഞായറാഴ്‌ച്ച ചെന്നൈയില്‍ നടക്കുന്ന ഫൈനലിലേക്ക് കൊല്‍ക്കത്ത പ്ലേഓഫിലെ ആദ്യ മത്സര വിജയത്തോടെ പാസ് നേടിക്കഴിഞ്ഞു. എതിരാളികളെ കാത്തിരിക്കുകയാണ് ടീം. സീസണില്‍ ആദ്യ മത്സരങ്ങളില്‍ തുടര്‍വിജയങ്ങള്‍ കൊണ്ട് അമ്പരപ്പ് സൃഷ്ടിച്ച രാജസ്ഥാന്‍ റോയല്‍സ് ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ തോല്‍ക്കാന്‍ തുടങ്ങി. സഞ്ജു വി. സാംസണ്‍ നയിക്കുന്ന ഈ ടീമിന്റെ തുടര്‍തോല്‍വികളുടെ തുടക്കം ഇന്നത്തെ എതിരാളികളായ സണ്‍റൈസേഴ്‌സിനോടായിരുന്നു എന്നതാണ് ശ്രദ്ധേയം. കഴിഞ്ഞ രണ്ടിന് ഹൈദരാബാദിന്റെ ഹോം ഗ്രൗണ്ടില്‍ നടന്ന ആവേശ മത്സരത്തില്‍ വെറും ഒരു റണ്‍സിനാണ് സഞ്ജുവും കൂട്ടരും പരാജയപ്പെട്ടത്. രാജസ്ഥാനെതിരെ ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്‌സ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സെടുത്തു. അതിനെ മറികടക്കാനിറങ്ങിയ രാജസ്ഥാന്‍ 20 ഓവറില്‍ 200 വരെ എത്തിക്കാനേ സാധിച്ചുള്ളൂ. ഇത്തവണ ഇതിന് മുമ്പ് ഇന്നത്തെ പോരാളികള്‍ ഏറ്റുമുട്ടിയ ഏക മത്സരമായിരുന്നു അത്.

ലീഗിന്റെ പ്രഥമ സീസണിലെ വിജയികളാണ് രാജസ്ഥാന്‍ റോയല്‍സ്. 2008ലെ ആ സീസണില്‍ ഇതിഹാസ താരം ഷെയ്ന്‍ വോണ്‍ ആണ് ടീമിന് കിരീടം നേടിക്കൊടുത്തത്. അതില്‍ പിന്നെ ഇതേവരെ കപ്പില്‍ മുത്തമിട്ടിട്ടില്ല. പിന്നീട് ടീമിന് വലിയ മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചത് സഞ്ജു സാംസണ്‍ നായകനായ ശേഷമാണ്. താരം നായകനായുള്ള ആദ്യ മുഴുനീള സീസണില്‍ ടീമിനെ ഫൈനലിലെത്തിച്ചു. 2022ല്‍ ഫൈനലിലെത്തിയെങ്കിലും ഗുജറാത്ത് ടൈറ്റന്‍സിനോട് പരാജയപ്പെട്ടു. അതിന് ശേഷം ഇത്തവണയാണ് വമ്പന്‍ പ്രകടനവുമായി തുടങ്ങി പ്ലേ ഓഫ് വരെ എത്തിയത്. പ്ലേ ഓഫില്‍ എലിമിനേറ്റര്‍ മത്സരത്തില്‍ കരുത്താര്‍ജ്ജിച്ചു വന്ന റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ നാല് വിക്കറ്റിന് പരാജയപ്പെടുത്തി ഇന്നത്തെ ക്വാളിഫയര്‍ രണ്ടാം മത്സരത്തിന് യോഗ്യത നേടി. ഇനി ലക്ഷ്യം ഫൈനല്‍ അതിലേക്കെത്താന്‍ ശക്തമായ ഓള്‍റൗണ്ട് നിര ടീമിനൊപ്പമുണ്ട്. പക്ഷെ കഴിഞ്ഞ മത്സര ശേഷം നായകന്‍ പറഞ്ഞ വാക്കുകളില്‍ ടീമിന്റെ ആശങ്കയും മറഞ്ഞിരിപ്പുണ്ട്. താരങ്ങള്‍ പലരും പരിക്കിലാണ്. ടീം നൂറ് ശതമാനം ഫിറ്റല്ല. എന്നാല്‍ ഇന്നത്തെ മത്സരത്തിന് ആരെയും ഒഴിവാക്കി നിര്‍ത്തേണ്ടിവന്നിട്ടില്ലെന്നതാണ് വലിയ ആശ്വാസം.

മറുവശത്ത് ബാറ്റുകൊണ്ടും ബോളുകൊണ്ടും സംഹാരതാണ്ഡവമാടാന്‍ സാധിക്കുന്ന ടീം ആണ് സണ്‍റൈസേഴ്‌സ്. നാല് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് ഇത്തവണ പ്ലേ ഓഫില്‍ സ്ഥാനം പിടിച്ചത്. 2020ന് ശേഷം ടീം അവസാന സ്ഥാനക്കാരായി നിലംപതിക്കുന്ന ദയനീയ കാഴ്‌ച്ചയാണ് കണ്ടുവന്നത്. ഇക്കുറി പക്ഷെ കഥമാറി. ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സ്‌കോര്‍ കണ്ടെത്തി. അത് പിന്നെയും തിരുത്തിക്കുറിച്ചു. ബൗളിങ്ങിലാണെങ്കില്‍ ഫോം നഷ്ടപ്പെട്ട് ഭാരത ടീമില്‍ പോലും സ്ഥാനമില്ലാണ്ടായ ഭുവനേശ്വര്‍ കുമാര്‍ ടീമിന്റെ കുന്തമുനയായി മാറിയിരിക്കുന്നു. തകര്‍ക്കാന്‍ തുടങ്ങിയല്‍ പിടിച്ചാല്‍ കിട്ടാത്ത ടീം ആണ്. പക്ഷെ തകര്‍ന്നുവീണാല്‍ ചാരമായി നിലംപതിക്കും. അതാണ് സണ്‍റൈസേഴ്‌സിന്റെ പ്രത്യേകത. കണ്ടറിയണം ഇന്ന് രാത്രിയോടെ ഇവരില്‍ ഏത് ടീമാകും ചെപ്പോക്കില്‍ നിന്നും മറ്റന്നാള്‍ വീണ്ടും ഇവിടേക്കെത്താന്‍ തയ്യാറായി പിരിഞ്ഞുപോകുകയെന്നറിയാന്‍.

Tags: sunrisers hyderabadIndian Premier LeagueRajasthan Royals
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ റണ്ണെടുത്തതിനുള്ള ഓറഞ്ച് തൊപ്പി 15 കാരന്‍ വൈഭവ് സൂര്യവംശിക്ക്

Cricket

വൈഭവ് സൂര്യവംശിക്ക് ലോകറെക്കോര്‍ഡ്; ഒരു ടി20 ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടുന്ന താരം; രാജസ്ഥാന്‍ റോയല്‍സിന് ജയം

Cricket

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്: എലിമിനേറ്ററില്‍ ഇന്ന് രാജസ്ഥാന്‍- ഹൈദരാബാദ് പോരാട്ടം

India

സംഗീത സംവിധായകന്‍ അനിരുദ്ധിനും ഐപിഎല്‍ ക്ലബ്ബായ എസ് ആര്‍എച്ച് ഉടമ കാവ്യ മാരനും സ്പെയിനില്‍ വിവാഹം?

പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഇഷാന്‍ കിഷന്റെ ബാറ്റിങ്‌
Cricket

പഞ്ചാബിന് തുടര്‍ച്ചയായ മൂന്നാം തോൽവി സമ്മാനിച്ച് സൺറൈസേഴ്സ്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

അമ്പലത്തിൽ ഒരു പോറ്റിയും ‘ഹിന്ദു വോട്ട് ചെയ്യണം’ എന്ന് പറയാറില്ല ; പക്ഷെ പള്ളിയിൽ കുർബാനയ്‌ക്ക് എന്താണ് പറയുന്നത് , ഇതാണ് മലപ്പുറത്തും സംഭവിക്കുന്നത്

കോടതി വിധി ലംഘിച്ച് സംസ്ഥാന സർക്കാർ : വഖഫ് ബോർഡ് പുനസംഘടിപ്പിച്ചത് അമുസ്ലീം അംഗങ്ങൾ ഇല്ലാതെ

ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ‌ തെറിച്ചു വീണു; ബൈക്ക് യാത്രികന് ദാരുണാന്ത്യം

ഉമ്മൻചാണ്ടിയെ 10 വർഷം രാഷ്‌ട്രീയ വിരോധം കൊണ്ട് വേട്ടയാടി ; ഇനി ആരെയും കള്ളക്കേസിൽ കുടുക്കാതിരിക്കട്ടെ ; ചാണ്ടി ഉമ്മൻ

നവരാത്രിയുടെ ഏഴാം നാൾ: നവരാത്രിയിലെ ഏറ്റവും ശക്തിയേറിയ ദിവസങ്ങളിലൊന്നായ സപ്തമി, ദുർഗാദേവിയുടെ ഉഗ്രരൂപമായ കാളരാത്രി ദേവിയെ ആരാധിക്കുന്നു

ഹൂതി വിമതർക്കെതിരായ പോരാട്ടത്തിൽ സൗദി അറേബ്യ ഇസ്രായേൽ വാഗ്ദാനം ചെയ്ത സഹായം സ്വീകരിക്കണമെന്ന് ഡൊണാൾഡ് ട്രംപ്

ലഭിക്കാനുള്ള ആനുകൂല്യങ്ങൾ തടസ്സം കൂടാതെ ലഭിക്കും, മേലധികാരികളിൽ നിന്ന് പ്രശംസ ലഭിക്കും

മുംബൈയിൽ സിജെപി നടത്തിയ പ്രതിഷേധം പരാജയപ്പെട്ടു : 50 പേർ പോലും ഒരുമിച്ച് എത്തിയില്ല , നാണം കെട്ട് പാറ്റകൾ

ഇന്ത്യയ്‌ക്ക് ബംഗ്ലാദേശിൽ നിന്ന് പ്രചോദനം വേണ്ട , ഇതിനായി ശ്രമിക്കുന്നവർക്ക് ബുൾഡോസർ വിധി നേരിടേണ്ടിവരും : നേഹ ബോറയ്‌ക്ക് കനത്ത മറുപടി നൽകി ബാഗേശ്വർ ബാബ

ഇന്ത്യയ്‌ക്ക് ഒരിക്കലും നേപ്പാളോ ബംഗ്ലാദേശോ ആകാൻ കഴിയില്ല : യോഗിയുടെ സർക്കാരിന് നൂറ് ശതമാനം മാർക്കിട്ട് മൗലാന റാസ്വിയും 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.