Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കേജ്‌രിവാളിന്റെ വീട്ടില്‍ സ്വാതിക്ക് നേരിട്ടത് ക്രൂരമര്‍ദ്ദനം; മുഖത്തടിച്ചു, നെഞ്ചിലും അടിവയറ്റിലും നിരവധി തവണ ചവിട്ടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 18, 2024, 11:31 am IST
inIndia
സ്വാതി മലിവാളിനെ ദല്‍ഹി പോലീസ് വൈദ്യപരിശോധനയ്‌ക്കെത്തിച്ചപ്പോള്‍

സ്വാതി മലിവാളിനെ ദല്‍ഹി പോലീസ് വൈദ്യപരിശോധനയ്‌ക്കെത്തിച്ചപ്പോള്‍

ന്യൂദല്‍ഹി: രാജ്യസഭാ എംപി സ്വാതി മലിവാളിന് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ ഔദ്യോഗിക വസതിയില്‍ നേരിട്ടത് അതിക്രൂരമര്‍ദ്ദനം. മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സെക്രട്ടറി വൈഭവ് കുമാര്‍ ഏഴുതവണ മുഖത്തടിച്ചു. നെഞ്ചിലും അടിവയറ്റിലും നിരവധി തവണചവിട്ടി, മുടിയില്‍ പിടിച്ച് വലിച്ചിഴച്ചു. തനിക്ക് ആര്‍ത്തവമാണെന്ന് കരഞ്ഞു പറഞ്ഞിട്ടും ക്രൂരമര്‍ദ്ദനം തുടര്‍ന്നെന്നും സ്വാതി മലിവാളിന്റെ മൊഴിയിലുണ്ടെന്നും പോലീസ് എഫ്ഐആറില്‍ പറയുന്നു. വിവരം പുറത്തുപറഞ്ഞാല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് വൈഭവ് കുമാര്‍ ഭീഷണിപ്പെടുത്തിയതായും എഫ്ഐആറിലുണ്ട്. കോടതി മുമ്പാകെയും സ്വാതി രഹസ്യമൊഴി നല്കിയിട്ടുണ്ട്.

മെയ് 13 ന് രാവിലെ ഒന്‍പത് മണിയോടെയാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലെത്തിയത്. അരവിന്ദ് കേജ്രിവാളിനെ കാത്ത് വീടിന്റെ ഡ്രോയിങ് റൂമില്‍ ഇരിക്കുമ്പോഴാണ് ക്രൂരമായ ആക്രമണമുണ്ടായത്. ഡ്രോയിങ് റൂമില്‍ ഇരിക്കുകയായിരുന്ന തന്നെ ഒരു പ്രകോപനവുമില്ലാതെ വൈഭവ് കുമാര്‍ അസഭ്യം പറയുകയായിരുന്നു. പിന്നാലെയാണ് ക്രൂരമര്‍ദ്ദനമുണ്ടായത്. പിടിച്ചു തള്ളി, മുറിയിലെ മേശയില്‍ തല ഇടിച്ച് വീണു. നിരവധി തവണ മുഖത്തടിച്ചു. നെഞ്ചിലും വയറിലും സ്വകാര്യഭാഗത്തും ചവിട്ടി. മുടിയില്‍ പിടിച്ച് മുറിയില്‍ വലിച്ചിഴച്ചു. ഉപദ്രവിക്കരുതെന്ന് കരഞ്ഞ് പറഞ്ഞെങ്കിലും കേട്ടഭാവം നടിച്ചില്ല. സംഭവസമയത്ത് മുഖ്യമന്ത്രി വസതിയില്‍ ഉണ്ടായിരുന്നതായും എഫ്ഐആറിലുണ്ട്.

സ്വാതിയെ ഇന്നലെ വൈകിട്ട് അരവിന്ദ് കേജ്രിവാളിന്റെ ഔദ്യോഗിക വസതിയിലെത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി. മെയ് 13ന് നടന്ന സംഭവങ്ങള്‍ പുനരാവിഷ്‌കരിക്കുകയായിരുന്നു പോലീസ്. ആദ്യം പോലീസും ഫോറന്‍സിക് വിദഗ്ധരും തെളിവെടുപ്പ് നടത്തിയതിനു പിന്നാലെയാണ് സ്വാതിയെ മുഖ്യമന്ത്രിയുടെ വസതിയിലെത്തിച്ചത്. തെളിവെടുപ്പിനുശേഷം വീടിനു പുറത്തുപോയ അഞ്ചംഗ ഫോറന്‍സിക് സംഘം, സ്വാതിയെ പോലീസ് വീട്ടിലെത്തിച്ചതോടെ തിരികെയെത്തി പരിശോധന തുടര്‍ന്നു.

ദല്‍ഹി എയിംസില്‍ മൂന്ന് മണിക്കൂറോളം സ്വാതിയെ വൈദ്യപരിശോധനയ്‌ക്ക് വിധേയയാക്കി. സ്വാതിയുടെ മുഖത്ത് ആന്തരിക മുറിവുകള്‍ ഉണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ നെഞ്ചിലും അടിവയറ്റിലും അടിയേറ്റ പാടുകള്‍ കണ്ടെത്തിയതായും റിപ്പോര്‍ട്ടുണ്ട്. സ്വാതി മലിവാള്‍ രേഖാമൂലം നല്കിയ പരാതിയില്‍ വൈഭവ് കുമാറിനെതിരെ ഐപിസി സെക്ഷന്‍ 354, 506, 509, 323 എന്നിവ പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. അഡീഷണല്‍ പോലീസ് കമ്മിഷണര്‍ പി.എസ്. കുശ്വാഹയുടെ നേതൃത്വത്തിലുള്ള ദല്‍ഹി പോലീസ് സംഘ സംഘം വ്യാഴാഴ്ച സ്വാതിയുടെ വീട്ടിലെത്തിയാണ് മൊഴി രേഖപ്പെടുത്തിയത്. തനിക്കുണ്ടായത് വളരെ മോശം അനുഭവമാണെന്ന് മൊഴി നല്കിയെന്നും പോലീസ് ഉചിതമായ നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സ്വാതി മലിവാള്‍ എക്സില്‍ കുറിച്ചു.

മുഖ്യമന്ത്രിയുടെ വസതിയില്‍ നിന്നുള്ള മെയ് 13ലെ വീഡിയോ ആപ്പ് പുറത്തുവിട്ടു. സ്വാതി മലിവാളിനെ കുറ്റപ്പെടുത്തിയുള്ളതാണ് വീഡിയോ. കേജ്രിവാളിന്റെ വസതിയില്‍ സുരക്ഷാ ഉദ്യോഗസ്ഥരുമായി സംസാരിക്കുന്ന വീഡിയോയാണ് പാര്‍ട്ടി പുറത്തുവിട്ടത്. അതേസമയം വൈഭവ് കുമാര്‍ മര്‍ദ്ദിച്ചെന്ന സ്വാതിയുടെ പരാതി ബിജെപിയുടെ ഗൂഢാലോചനയാണെന്ന ആരോപണവുമായി ആപ്പ് നേതാവും മന്ത്രിയുമായ അതിഷി ഇന്നലെ രംഗത്തെത്തി.

Tags: aapattackAravind KejiriwalSwatiMaliwal
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരത്ത് ബസ് കാത്ത് നിന്ന കോളേജ് വിദ്യാര്‍ഥിക്ക് വെട്ടേറ്റു

India

നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ഗുരുപ്രീത് സിംഗ് സെഖോൺ ആം ആദ്മി പാർട്ടിയിൽ, സെഖോൺ നാഭ ജയിൽചാട്ടക്കേസിലെ പ്രധാന പ്രതി

Entertainment

‘അവരെന്നെ വെട്ടാൻ വാളുമായി പിന്നാലെ വന്നു;നടൻ ദേവൻ

Kerala

സംസ്‌കൃത സര്‍വകലാശാലയില്‍ വി സി സിസ തോമസിനെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവം:16 വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്തു

World

ഇടവേളയ്‌ക്ക് ശേഷം പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; ഇറാന്റെ ലാറക്ക് ദ്വീപിൽ അമേരിക്കൻ ആക്രമണം, സൈനികരും സാധാരണക്കാരും കൊല്ലപ്പെട്ടു

പുതിയ വാര്‍ത്തകള്‍

രാമായണത്തിന് ദേശീയബോധം വളര്‍ത്താന്‍ സാധിച്ചു: കെ.കെ. വാമനന്‍

രാമായണം മിത്തല്ല, ചരിത്രമാണ്: ഡോ. വേദ ചൈതന്യ

രാമകഥ ഏറെ ജീവിതമൂല്യങ്ങള്‍ അടങ്ങിയത്: ഡോ. സുദര്‍ശന്‍ ചിപ്ലുങ്കര്‍

കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്ങിന് ജന്മഭൂമി ദിനപത്രം എംഡി എം. രാധാകൃഷ്ണന്‍ കൈമാറുന്നു, ജന്മഭൂമി കോണ്‍ക്ലേവ് സ്വാഗതസംഘം ജന. കണ്‍വീനര്‍ ആര്‍. രാജേഷ്, ചെയര്‍മാന്‍ കൈതപ്രം വാസുദേവന്‍ നമ്പൂതിരി, എഡിറ്റര്‍ കെ.എന്‍.ആര്‍. നമ്പൂതിരി സമീപം

സമ്പൂര്‍ണ ഭാരതത്തെയും അടയാളപ്പെടുത്താന്‍ രാമായണത്തിനായി: എം. രാധാകൃഷ്ണന്‍

ഏഷ്യാ പസഫിക് ഇന്റര്‍നാഷണല്‍ യോഗാസന ചാമ്പ്യന്‍ഷിപ്പില്‍ ഭാരതത്തെ പ്രതിനിധീകരിച്ച് ഇരട്ട വെങ്കല മെഡല്‍ നേടിയ എളമക്കര സരസ്വതി വിദ്യാനികേതന്‍ പബ്ലിക് സ്‌കൂളിലെ
വിദ്യാര്‍ത്ഥി ക്രിസ്റ്റ വര്‍ഗീസിനെ കേന്ദ്രമന്ത്രി രാജ്നാഥ് സിങ് ആദരിക്കുന്നു

പൊതുജന ബോധം ഉണര്‍ത്തുന്നതില്‍ ‘ജന്മഭൂമിയുടെ പങ്ക് മഹത്തരം’: കേന്ദ്രമന്ത്രി

സുകൃതം ഭാഗവത യജ്ഞസമിതിയുടെ നേതൃത്വത്തില്‍ 700ലധികം വരുന്ന സുകൃതികള്‍ പങ്കെടുത്ത 'സുകൃതം രാമായണാമൃതം' പാരായണം

ശ്രീരാമ രാമാ രാമാ…. ശ്രീരാമ ചന്ദ്ര ജയ; ശ്രീരാമ മന്ത്രങ്ങളിലലിഞ്ഞ് കോണ്‍ക്ലേവ്

ഭാരതീയ വിചാരകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ഡോ. ബി.എസ്. ഹരിശങ്കര്‍ സ്മാരകപ്രഭാഷണം ഡോ. നിജു പി. നിര്‍വഹിക്കുന്നു. ആര്‍. ശശിധരന്‍ പിള്ള, ആര്‍. സഞ്ജയന്‍ ഡോ. വി. സുജാത തുടങ്ങിയവര്‍ സമീപം

കൊളോണിയല്‍ സ്വാധീനം നമ്മുടെ ചിന്തയില്‍ ഇന്നും നിലനില്‍ക്കുന്നു: ഡോ. നിജു

ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി ജന്മഭൂമി പ്രസിദ്ധീകരിക്കുന്ന പ്രത്യേക പതിപ്പ് 'പ്രസര' യുടെ കവര്‍ ചിത്രത്തിന്റെ പ്രകാശനം രാമകഥാ കോണ്‍ക്ലേവ് ഉദ്ഘാടന വേദിയില്‍ കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് നിര്‍വഹിക്കുന്നു

ജന്മഭൂമി രാമകഥ കോണ്‍ക്ലേവ്: സാംസ്‌കാരിക നവോത്ഥാനം ഇത്രയും കാലം അപൂര്‍ണമായിരുന്നു: രാജ്‌നാഥ് സിങ്

മുംബൈയിലെ പ്രശസ്തമായ ലാൽബാഗ്ച രാജ പന്തലിൽ ദർശനം നടത്തി മുകേഷ് അംബാനിയും കുടുംബവും

കൃഷ്ണസ്പര്‍ശം: ഉദ്ധവസന്ദേശം- അകലം വന്നാലും സ്‌നേഹം അവസാനിക്കണമെന്നില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.