Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ലീഗ് ഘട്ടം ലാസ്റ്റ് ലാപ്പില്‍ രണ്ട് ടീമുകള്‍ കൊഴിഞ്ഞു; മുന്നേറിയത് കൊല്‍ക്കത്ത മാത്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 13, 2024, 01:15 am IST
inCricket

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഈ ഒരാഴ്‌ച്ച എന്ത് സംഭവിച്ചാലും ബാധിക്കാത്ത മൂന്നേ മൂന്ന് ടീമുകളേ നിലവിലുള്ളൂ. ഒന്ന്- പട്ടികയില്‍ ഒന്നാം സ്ഥാനക്കാരായി പ്ലേ ഓഫ് ഉറപ്പിച്ചുകഴിഞ്ഞ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. മറ്റ് രണ്ട് ടീമുകള്‍ ലീഗ് ഘട്ടം അവസാന ലാപ്പിലേക്ക് കടക്കും മുമ്പേ പുറത്തായ മുന്‍ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സും പഞ്ചാബ് കിങ്‌സും. ഇവര്‍ക്കിടയിലുള്ളവരുടെ കടുത്ത പരീക്ഷണ ഘട്ടമാണ് വരും ദിവസങ്ങളിലെ ഐപിഎല്‍ മത്സരങ്ങളിലൂടെ നടക്കാന്‍ പോകുന്നത്.

ഇതുവരെ കളിച്ച 12 കളികളില്‍ ഒമ്പത് വിജയത്തിന്റെ ബലത്തില്‍ 18 പോയിന്റ് നേടിക്കൊണ്ടാണ് കൊല്‍ക്കത്ത പ്ലേഓഫ് യോഗ്യത ഉറപ്പിച്ചിരിക്കുന്നത്. ബാക്കിയുള്ള ടീമുകളില്‍ സഞ്ജു വി. സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സിന്റെ നില ഏറെക്കുറേ ആശങ്കയ്‌ക്ക് വകയില്ലാത്തതാണ്. പക്ഷെ പ്ലേ ഓഫ് ഉറപ്പിക്കാന്‍ ടീമിന് ഇനിയും സാധിച്ചിട്ടില്ല. സാധാരണ ഗതിയില്‍ പ്ലേ ഓഫിന് ആവശ്യമായ 14 പോയിന്റ് നേടിയെടുത്ത ശേഷം രാജസ്ഥാന്‍ ഒരു മത്സരം പോലും ജയിച്ചിട്ടില്ല. അവരെ മറികടന്നാണ് ഇപ്പോള്‍ കൊല്‍ക്കത്ത ആദ്യമേ പ്ലേ ഓഫ് ഉറപ്പിച്ചിരിക്കുന്നത്. രാജസ്ഥാന് പ്ലേ ഓഫ് ലഭിക്കാതെ പോകണമെങ്കില്‍ മറ്റ് ടീമുകളില്‍ നിന്ന് വലിയ അത്ഭുതകരമായ പ്രകടനത്തോടുകൂടിയ മുന്നേറ്റം ഉണ്ടായെങ്കിലേ നടക്കൂ.

ബുധനാഴ്‌ച്ച പഞ്ചാബ് കിങ്‌സിനെതിരെയാണ് രാജസ്ഥാന്റെ അടുത്ത മത്സരം. ലീഗിലെ അവസാന മത്സരത്തില്‍ കൊല്‍ക്കത്തയോടാണ് രാജസ്ഥാന് മത്സരിക്കേണ്ടത്. ഇതില്‍ ഏതെങ്കിലും ഒരെണ്ണം ജയിച്ചെങ്കിലേ മറ്റ് ഘടകങ്ങളെ ഒന്നും നോക്കാതെ സഞ്ജുവിനും സംഘത്തിനും പ്ലേ ഓഫ് ബെര്‍ത്തില്‍ സ്ഥാനം ഉറപ്പിക്കാനാകൂ. അല്ലാത്ത പക്ഷം ടീം കടന്നുകൂടും. മറ്റ് ടീമുകളുടെ പ്രകടനത്തെ ആശ്രയിച്ചായിരിക്കും എന്നുമാത്രം. നിലവില്‍ 16 പോയിന്റാണ് രാജസ്ഥാനുള്ളത്.

രാജസ്ഥാന്‍ ഒഴികെ മറ്റ് ടീമുകളുടെ സ്ഥിതി അപ്രവചനീയമാണ്. ഇന്നലെ നേടിയ വിജയത്തോടെ 14 പോയിന്റുമായി ചെന്നൈ സൂപ്പര്‍ കിങ്‌സ് പ്രതീക്ഷ സജീവമാക്കിയിട്ടുണ്ട്. ടീമിന് ഇനി ഒരു മത്സരം മാത്രമാണ് ബാക്കിയുള്ളത്. അതില്‍ ജയിച്ചാല്‍ പോലും മറ്റ് ടീമുകളുടെ പ്രകടനത്തിനനുസരിച്ച് പ്ലേഓഫ് സാധ്യത മാറിമറിഞ്ഞേക്കും. 14 പോയിന്റുള്ള സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ചെന്നൈയ്‌ക്ക് താഴെയാണ്. പക്ഷെ അവര്‍ക്ക് ഇനി രണ്ട് മത്സരങ്ങള്‍ ബാക്കിയുണ്ടെന്നത് ശ്രദ്ധേയം. വ്യാഴാഴ്‌ച്ച ഗുജറാത്ത് ടൈറ്റന്‍സിനെതിരെയാണ് ആദ്യ പോരാട്ടം അടുത്ത ഞായറാഴ്ച നടക്കുന്ന മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനെതിരായ പോരാട്ടമായിരിക്കും ഹൈദരാബാദിന്റെ ഇത്തവണത്തെ അവസാന ലീഗ് മത്സരം.

മറ്റ് ടീമുകളില്‍ ദല്‍ഹി ക്യാപിറ്റല്‍സ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ടീമുകള്‍ക്ക് ഇപ്പോഴും പ്ലേ ഓഫ് യോഗ്യതയ്‌ക്ക് വിദൂര സാധ്യതയുണ്ട്. അതേ സമയം റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനും ഗുജറാത്ത് ടൈറ്റന്‍സിനും പ്ലേ ഓഫില്‍ കയറിപ്പറ്റാന്‍ മൊത്തം മത്സരങ്ങളില്‍ വലിയ അത്ഭുതകരമായ മാറ്റം സംഭവിക്കേണ്ടിവരും.

Tags: Indian Premier LeagueKolkata knight Riders
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്: എലിമിനേറ്ററില്‍ ഇന്ന് രാജസ്ഥാന്‍- ഹൈദരാബാദ് പോരാട്ടം

കൊല്‍ക്കത്തയ്‌ക്കെതിരായ മത്സരത്തില്‍ ദല്‍ഹി കാപിറ്റല്‍സ് ബാറ്റര്‍ ട്രിസ്റ്റന്‍ സ്റ്റബ്‌സ് ക്ലീന്‍ ബൗള്‍ഡ് ആകുന്നു
Cricket

ഐപിഎല്‍: എറിഞ്ഞു പിടിച്ച് കൊല്‍ക്കത്ത

Cricket

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്: രാജസ്ഥാന്‍ റോയല്‍സിന് പുതിയ ഉടമകള്‍

സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരങ്ങളായ അംഗ്‌ക്രിഷ് രഘുവംശിയും അജിൻക്യ രഹാനെയും
Cricket

ഐപിഎല്‍: ഹൈദരാബാദിന് കൊല്‍ക്കത്ത ഷോക്ക്

രാജസ്ഥാന്‍ ബാറ്റര്‍ ധ്രുവ് ജുറെലിനെ കൊല്‍ക്കത്ത വിക്കറ്റ് കീപ്പര്‍ ടിം സെയ്‌ഫേര്‍ട്ട് സ്റ്റംപിങ്ങിലൂടെ പുറത്താക്കുന്നു
Cricket

ഐപിഎല്‍: കൊല്‍ക്കത്തയ്‌ക്ക് ആദ്യ മധുരം

പുതിയ വാര്‍ത്തകള്‍

എന്റെ ചോദ്യങ്ങൾക്ക് ഉത്തരം തരാൻ ഇവിടെ ആരുമില്ല ; അമിത് ഷായ്‌ക്ക് ഞങ്ങളുടെ മുന്നിൽ വരാൻ ധൈര്യമില്ല : വീമ്പിളക്കി വീണ്ടും രാഹുൽ

അൽഗോരിതങ്ങൾ പരിഷ്ക്കരിക്കണം ; സോഷ്യൽ മീഡിയ വഴിയുള്ള വ്യാജപ്രചാരണങ്ങൾക്ക് ഉടനടി പൂട്ടിടണം : മെറ്റയ്‌ക്ക് കർശന നിർദേശം നൽകി കേന്ദ്രസർക്കാർ

കണ്ണൂരില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കുഴഞ്ഞു വീണ് മരിച്ചത് രാഷ്‌ട്രീയ വിരോധം മൂലമുളള സ്ഥലം മാറ്റത്തിലുളള ആഘാതത്താലെന്ന് സി പി എം

ഫൊക്കാന കൺവെൻഷനിൽ ലാസ്യസുന്ദര ഗിന്നസ്: കടലുകൾ കടന്ന് മോഹിനിയാട്ടത്തിന് ഗിന്നസ്സ് റെക്കോർഡ് തിളക്കം

കോടതിയില്‍ നിന്നും ജാമ്യം ലഭിച്ച ശേഷം അഭിഭാഷകനൊപ്പം പുറത്തുവരുന്ന ടിജി മോഹന്‍ദാസ് (ഇടത്ത്)

എന്തൊക്കെ നുണകളാണ് ഭാഗ്യലക്ഷ്മി ടി.ജി. മോഹന്‍ദാസിനെക്കുറിച്ച് പറഞ്ഞത്…

രാഹുൽ നിലപാട് വ്യക്തമാക്കണമെന്ന് റാഞ്ചിയിലെ പ്രതിഷേധക്കാർ : ഗത്യന്തരമില്ലാതെ ഹേമന്ത് സോറനെ തള്ളി രാഹുൽ ; സർക്കാർ ചർച്ചയ്‌ക്ക് തയ്യാറാകണം

ചോദ്യപേപ്പര്‍ തയ്യാറാക്കിയത് കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ അധ്യാപിക: പരിശോധിക്കാതെ എഇഒമാര്‍, ശിക്ഷ സോഷ്യല്‍ സയന്‍സ് ക്ലബ് സെക്രട്ടറിക്ക് മാത്രം

മധ്യപ്രദേശിൽ വെള്ളപ്പൊക്കത്തിനിടെ അഴുക്കുചാല്‍ മുറിച്ചുകടക്കുന്നതിനിടെ വാൻ ഒഴുക്കിൽപ്പെട്ടു : 9 പേർ മരിച്ചു

വീര്‍ സവര്‍ക്കറെയും വന്ദേമാതരത്തെയും താഴ്‌ത്തിക്കെട്ടാനുള്ള നീക്കം അനുവദിക്കില്ല: എം.എല്‍. അശ്വിനി

ശബരിമല നെയ്യ് ക്രമക്കേട്: ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് വിജിലന്‍സ് പരിശോധന , ഫയലുകള്‍ പപിടിച്ചെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.