Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സലീം അനാഥനായില്ല; അന്ത്യകര്‍മങ്ങള്‍ ഒരുക്കി സുരഭി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 11, 2024, 01:59 am IST
inKerala
ജില്ലാ ആശുപത്രി സീനിയര്‍ നേഴ്‌സിങ് ഓഫീസര്‍ സുരഭി മോഹനനെ മഹത്മാഗാന്ധി സാംസ്‌കാരിക സമിതി ആദരിക്കുന്നു

ജില്ലാ ആശുപത്രി സീനിയര്‍ നേഴ്‌സിങ് ഓഫീസര്‍ സുരഭി മോഹനനെ മഹത്മാഗാന്ധി സാംസ്‌കാരിക സമിതി ആദരിക്കുന്നു

കൊല്ലം: അനാഥനായി മരിച്ച് അഞ്ചുമാസം ബന്ധുക്കളെ കാത്തുകിടന്ന സലീമിന് അന്ത്യകര്‍മങ്ങള്‍ ഒരുക്കി നഴ്‌സിങ് ഓഫീസര്‍ സുരഭി മോഹനന്‍.

കൊല്ലം ജില്ലാ ആശുപത്രിയില്‍ മരണപ്പെട്ട സലീമിന്റെ (54) മൃതദേഹമാണ് അഞ്ച് മാസം ഏറ്റെടുക്കാന്‍ ആരും എത്താതെ കിടന്നത്. സര്‍ക്കാര്‍ ഉത്തരവനുസരിച്ച് മൃതദേഹം പഠനാവശ്യത്തിന് വിട്ടുനല്‍കുന്നതിന് മുമ്പാണ് മതാചാരപ്രകാരമുള്ള
അന്ത്യകര്‍മ്മങ്ങള്‍ സുരഭി ഏര്‍പ്പെടുത്തിയത്. കൊല്ലം ജില്ലാ ആശുപത്രിയിലെ സീനിയര്‍ നഴ്‌സിംഗ് ഓഫീസര്‍ പടിഞ്ഞാറെ കല്ലട സ്വദേശിനി സുരഭിയാണ് സലീമിന്റെ അന്ത്യയാത്രയില്‍ ബന്ധുവായത്.

കഴിഞ്ഞ ഡിസംബറില്‍ സുരഭിയുടെ അച്ഛന് പക്ഷാഘാതം ബാധിച്ചതിനെ തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഈസമയത്താണ് വഴിയോരത്ത് വീണുകിടന്ന സലിമിനെ പോലീസ് ആശുപത്രിയില്‍ എത്തിക്കുന്നത്. സുരഭിയുടെ അച്ഛന്റെ തൊട്ടടുത്തുള്ള കിടക്കയിലായിരുന്നു സലീം, എല്ലാദിവസവും അച്ഛനുള്ള ഭക്ഷണത്തിനൊപ്പം സുരഭി സലീമിനുള്ള ഭക്ഷണവും കരുതി. അധിക ദിവസം കഴിയുന്നതിനു മുമ്പ് സലിം മരിച്ചു. മൃതദേഹം ഏറ്റുവാങ്ങുവാന്‍ ആരും എത്താത്തതിനെ തുടര്‍ന്ന് മോര്‍ച്ചറിയിലേക്ക് മാറ്റി.

അന്ന് പോലീസ് സര്‍ജനോട് അവകാശികള്‍ ആരുംതന്നെ എത്തിയില്ലെങ്കില്‍ സലീമിന് മതാചാരപ്രകാരമുള്ള മരണാനന്തര കര്‍മ്മങ്ങള്‍ ചെയ്യുവാന്‍ തനിക്ക് അവസരം തരണമെന്ന് സുരഭി അഭ്യര്‍ത്ഥിച്ചിരുന്നു. അഞ്ചുമാസമായി ആരും എത്തിയില്ല. കഴിഞ്ഞദിവസം സലീമിന്റെ മൃതദേഹം കൊല്ലം ട്രാവന്‍കൂര്‍ മെഡിക്കല്‍ കോളേജിലെ കുട്ടികളുടെ പഠനാവശ്യത്തിനായി നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവായ വിവരം പോലീസ് അറിയിച്ചു.

വിവരമറിഞ്ഞ് സുരഭി കൊല്ലം ജുമാമസ്ജിദില്‍ നിന്ന് മതപണ്ഡിതരെ ക്ഷണിച്ചു വരുത്തി മരണാനന്തര കര്‍മ്മങ്ങളും പ്രാര്‍ത്ഥനകളും നടത്തി. ഇതിനു ശേഷമാണ് മൃതദേഹം മെഡിക്കല്‍ കോളേജിന് കൈമാറിയത്. ഇതിനായി വേണ്ടിവന്ന ചെലവുകള്‍ മുഴുവന്‍ സുരഭി വഹിച്ചു.

റിട്ട. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മോഹനനാണ് സുരഭിയുടെ ഭര്‍ത്താവ്. മക്കള്‍: ആവണിമോഹന്‍ നൃത്തഅദ്ധ്യാപികയാണ്. അല്‍ക്ക മോഹന്‍ കൊല്ലംജില്ലാ ആശുപത്രിയിലെ രണ്ടാം വര്‍ഷ നഴ്സിങ് വിദ്യാര്‍ത്ഥിനിയും.

മാതൃകാ സേവനം നടത്തിയ സുരഭി മോഹനനെ മഹാത്മാഗാന്ധി സാംസ്‌കാരിക സമിതി ആദരിച്ചു. പ്രസിഡന്റ് സജീവ് പരിശവിള സമ്മേളനം ഉദ്ഘാടനം ചെയ്തു. കുരീപ്പുഴ ഷാനവാസ് അധ്യക്ഷനായി. എം. മാത്യൂസ്, പേരയം വിനോദ്, ചീഫ് നഴ്‌സിങ്് ഓഫീസര്‍ കെ. ഷര്‍മ്മിള, ഡെപ്യൂട്ടി നഴ്‌സിങ്, സൂപ്രണ്ട് കെ. ശ്രീകല, എ. രതി, സി.എല്‍. സരിത, സ്വപ്‌ന എന്നിവര്‍ സംസാരിച്ചു.

Tags: SalimNursing Officer Surabhi MohananKollam District Hospital
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദേവസ്വം മന്ത്രിയെ ‘മിത്തിസം മന്ത്രി’യെന്നും ഭണ്ഡാരത്തിലെ പണത്തെ ‘മിത്ത് മണി’യെന്നും വിളിച്ച സലിംകുമാറിന്റെ കമന്‍റ് ദേവസ്വം മന്ത്രിയ്‌ക്ക് കൊണ്ടു

സൗരഭ് എന്ന മുഹമ്മദ് സലിം (ഇടത്ത്) സക്കീര്‍ നായിക്ക് (ഇടത്ത് നിന്നും രണ്ടാമത്) അശോക് രാജ് വൈദ്യ (ഇടത്ത് നിന്നും മൂന്നാമത്) വാസന്തി ജെയിന്‍ (വലത്ത്)
India

സൗരഭിനെ സലീമാക്കി: സാക്കിർ നായിക്കിന്റെ അനുയായി തന്റെ മകനെ മതം മാറ്റിയെന്ന് അറസ്റ്റിലായ തീവ്രവാദിയുടെ പിതാവ്

Kerala

പോപ്പുലർ ഫ്രണ്ട് ഭീകരനായി അന്വേഷണം ഊർജിതം; സലിം കർണാടകയിലേക്ക് കടന്നതായി സൂചന, റെയ്ഡിൽ വടിവാളുകൾ കണ്ടെടുത്തു

പുതിയ വാര്‍ത്തകള്‍

ശിശുക്കളുടെ ഭക്ഷണ ഉൽപ്പന്നങ്ങളിലെ ചട്ടലംഘനം; നെസ്‌ലെ ഇന്ത്യക്കെതിരെ നിയമനടപടിയുമായി ഫുഡ് സേഫ്റ്റി അതോറിറ്റി

സമാന ജോലി, സമാന വേതനം; കേരളത്തിലെ എച്ച്എസ്എസ്ടി ജൂനിയര്‍ അദ്ധ്യാപകര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി

ഏഷ്യന്‍ ഗെയിംസ് വേദിയില്‍ പത്താം ക്ലാസുകാരി ജ്യോതിക വരച്ച ചിത്രവും

ലോകത്തെവിടെയായാലും പെരുമാറ്റത്തില്‍ ഭാരതീയനാവുക: സര്‍സംഘചാലക്

സംസ്ഥാനത്തിന് പുറത്ത് തൊഴില്‍ തേടി പോയവരെ തിരിച്ചെത്തിക്കും: പ്രവതി

റെയില്‍വേ സ്‌റ്റേഷനുകളിലെ പാര്‍ക്കിങ്; 7.56 കോടിയുടെ നികുതി വെട്ടിപ്പ് കണ്ടെത്തി

കേരളാ പോസ്റ്റല്‍ റോഡ് ട്രാന്‍സ്‌പോര്‍ട്ട് നെറ്റ്‌വര്‍ക്ക് കേരളാ സര്‍ക്കിള്‍ ചീഫ് പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ അമിതാഭ് സിങ് ഫ്‌ലാഗ് ഓഫ് ചെയ്യുന്നു

കേരളാ പോസ്റ്റല്‍ റോഡ് ട്രാന്‍സ്‌പോര്‍ട്ട് നെറ്റ്‌വര്‍ക്ക് സേവനം തുടങ്ങി

പിണറായിക്ക് നേരെ ഒളിയമ്പ്; സഖാക്കളെ കേള്‍ക്കാത്തത് തോല്‍വിക്ക് കാരണമായി: ബിനോയ് വിശ്വം

അഗസ്റ്റിന്‍ സഹോദരങ്ങള്‍ക്കെതിരെ ഇ ഡിയും; പിണറായിയും സംശയത്തില്‍

സഞ്ജു സാംസണ്‍ ദല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്തയുമായി നടത്തിയ കൂടികാഴ്ച്ചയില്‍ നിന്ന്‌

സഞ്ജു ദല്‍ഹി സര്‍ക്കാരിന്റെ ബ്രാന്‍ഡ് അംബാസഡര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.