World

യുഎഇ -ഒമാന്‍ ട്രെയിന്‍ യാഥാര്‍ഥ്യമാകുന്നു

'ഹഫീത് റെയില്‍' എന്നാണ് പദ്ധതിക്ക് പേര് നല്‍കിയിട്ടുളളത്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

അബുദാബി : യുഎഇ -ഒമാന്‍ ട്രെയിന്‍ യാഥാര്‍ഥ്യത്തിലേക്ക്. ‘ഹഫീത് റെയില്‍’ എന്നാണ് പദ്ധതിക്ക് പേര് നല്‍കിയിട്ടുളളത്.

ഇത്തിഹാദ് റെയില്‍, ഒമാന്‍ റെയില്‍, മുബദാല ഇന്‍വെസ്റ്റ്മെന്റ് കമ്പനി എന്നിവ ഒമാനി-എമിറാത്തി റെയില്‍വേ ശൃംഖല പദ്ധതിയുടെ നിര്‍മാണം ആരംഭിക്കാന്‍ കരാര്‍ ഒപ്പുവച്ചു. ഒമാന്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക്ക് യുഎഇ സന്ദര്‍ശിച്ചപ്പോഴാണ് ഇത്.

ഷെയര്‍ഹോള്‍ഡര്‍ കരാറില്‍ ഒപ്പുവയ്‌ക്കുന്ന ചടങ്ങ് നടന്നു. ഡെവലപ്മെന്റ് ആന്‍ഡ് ഫാളന്‍ ഹീറോസ് അഫയേഴ്സ് പ്രസിഡന്‍ഷ്യല്‍ കോര്‍ട്ട് ഡെപ്യൂട്ടി ചെയര്‍മാനും ഇത്തിഹാദ് റെയില്‍ ചെയര്‍മാനുമായ ഷെയ്ഖ് തിയാബ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ചടങ്ങില്‍ പങ്കെടുത്തു.