Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അഭിപ്രായ സ്വാതന്ത്ര്യമെന്നത് ഭീകരതയെ പിന്തുണയ്‌ക്കാനുള്ളതല്ല: ജയശങ്കര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 10, 2024, 09:42 pm IST
inIndia

ന്യൂദല്‍ഹി: അഭിപ്രായ സ്വാതന്ത്ര്യമെന്നത് വിഘടനവാദത്തെയും ഭീകരതയെയും പിന്തുണയ്‌ക്കാനുള്ള സ്വാതന്ത്ര്യമല്ലെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. ഖാലിസ്ഥാന്‍ ഭീകരതയെ സംരക്ഷിക്കുന്ന കാനഡയുടെ സമീപനത്തെക്കുറിച്ച് വാര്‍ത്താ ഏജന്‍സിക്ക് നല്കിയ അഭിമുഖത്തില്‍ ഭാരതത്തിന്റെ നിലപാട് വ്യക്തമാക്കുകയായിരുന്നു അദ്ദേഹം.

നിയമത്തെക്കാളുപരി വോട്ട് ബാങ്ക് രാഷ്‌ട്രീയമാണ് കാനഡ കളിക്കുന്നത്. ഭാരതം അഭിപ്രായ സ്വാതന്ത്ര്യത്തെ ബഹുമാനിക്കുന്നു. എന്നാല്‍ അത് വിദേശ നയതന്ത്ര പ്രതിനിധികളെ ഭീഷണിപ്പെടുത്താനോ വിഘടനവാദികളെ പിന്തുണയ്‌ക്കാനോ വിധ്വംസക ശക്തികള്‍ക്ക് രാഷ്‌ട്രീയ അഭയം നല്കുവാനോ അല്ലെന്നും ജയശങ്കര്‍ വ്യക്തമാക്കി. പഞ്ചാബില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച് കുടിയേറുന്ന ഖാലിസ്ഥാന്‍ ഭീകരര്‍ക്ക് കാനഡ അഭയവും പിന്തുണയും നല്കുന്നത് ചോദ്യം ചെയ്യപ്പെടേണ്ടതു തന്നെയാണ്.

നിയമത്തിന്റെ അടിസ്ഥാനത്തില്‍ ഒരു വ്യക്തി ഒരു രാജ്യത്തേക്ക് പ്രവേശിക്കുമ്പോള്‍ പാസ്‌പോര്‍ട്ടും അയാളുടെ വിവരങ്ങളും ചരിത്രവും പരിശോധിക്കേണ്ടതല്ലെ. വ്യാജ രേഖകളുമായിട്ടാണ് എത്തിയതെങ്കില്‍ എന്താണ് ചെയ്യേണ്ടത്. വോട്ട് ബാങ്ക് രാഷ്‌ട്രീയത്തേക്കാള്‍ ശക്തമല്ലേ നിയമം. അതിനല്ലേ പ്രാധാന്യം നല്‌കേണ്ടതെന്നും ജയശങ്കര്‍ ചോദിച്ചു. എല്ലാവരുമായി നല്ല ബന്ധമാണ് ഭാരതം ആഗ്രഹിക്കുന്നത്. ഖാലിസ്ഥാന്‍ ഭീകരര്‍ ഭാരതത്തിന്റെ നയതന്ത്ര പ്രതിനിധികള്‍ക്കെതിരെ ഭീഷണിമുഴക്കുകയും നയതന്ത്ര കാര്യാലയങ്ങള്‍ ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. ഇത്തരത്തിലുള്ള രാഷ്‌ട്രവിരുദ്ധ ശക്തികള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ കാനഡ തയാറായില്ലെന്നും ജയശങ്കര്‍ ചൂണ്ടിക്കാട്ടി.

ഭാരതീയരെ വര്‍ണവെറിയുടെ അടിസ്ഥാനത്തില്‍ വിഭജിച്ച സാം പിത്രോദയുടെ അതേ മാനസികാവസ്ഥയാണ് കോണ്‍ഗ്രസുകാര്‍ക്കെന്നും അദ്ദേഹം പറഞ്ഞു. കൊളോണിയല്‍ രീതിയില്‍ വര്‍ണത്തിന്റെ അടിസ്ഥാനത്തില്‍ ഭാരതത്തെ കാണുവാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. രാജ്യത്ത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ വിദേശശക്തികള്‍ ശ്രമിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇത്തരത്തിലുള്ള ചിന്തകളും പ്രവര്‍ത്തനങ്ങളും. രാഹുല്‍ ഗാന്ധിയുടെ മുഖ്യ ഉപദേഷ്ടാവും മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഏറ്റവും അടുത്തയാളുമാണ് സാം പിത്രോദ. രാഹുല്‍ ഗാന്ധിയുടെ വിദേശ സന്ദര്‍ശനങ്ങളില്‍ ഒപ്പം പോകുന്നയാളുമാണ് പിത്രോദ.

ഭാരതത്തിന് മഹത്തായ പാരമ്പര്യവും സംസ്‌കാരവുമുണ്ട്. ഭാരതത്തിന് വ്യക്തമായ ഒരു ജീവിതരീതിയുമുണ്ട്. ഇതെല്ലാം നമ്മുടെ ആത്മാവിന്റെ ഭാഗമാണ്. അതൊരിക്കലും പങ്കുവയ്‌ക്കാനാകില്ല. ജയശങ്കര്‍ വ്യക്തമാക്കി.

Tags: S JaishankarKhalistan terrorismsupporting terrorismFreedom of speech
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കേന്ദ്രമന്ത്രി ജയശങ്കര്‍ (ഇടത്ത്) ജോര്‍ജ്ജ് സോറോസ് (വലത്ത്)
India

ഇന്ത്യന്‍ ജനാധിപത്യത്തെക്കുറിച്ച് കള്ളക്കണ്ണീരൊഴുക്കുന്ന ജോര്‍ജ്ജ് സോറോസിന്റെ കള്ളത്തരം പൊളിച്ചുകാട്ടി കേന്ദ്രമന്ത്രി ജയശങ്കര്‍

India

അത്തരം ആക്രമണത്തെ ഇന്ത്യ അപലപിക്കുന്നുവെന്ന് ഇറാന്‍ വിദേശ കാര്യമന്ത്രിയോട് ഫോണില്‍ എസ് ജയശങ്കര്‍

Main Article

അതിര്‍ത്തി കടക്കുന്ന ഭീഷണി: ലക്ഷ്യം ഭാരതം

Main Article

അസര്‍ബൈജാന്‍: ഖാലിസ്ഥാന്‍ ഭീകരരുടെ പുതിയ താവളം

Kerala

‘ഉദ്യോഗസ്ഥര്‍ക്ക് സംസാര സ്വാതന്ത്ര്യം നിഷേധിക്കുന്നു’: സര്‍ക്കാരിനെതിരെ മാധ്യമങ്ങളോട് സംസാരിച്ചു; എന്‍ പ്രശാന്തിനെതിരെ വീണ്ടും അച്ചടക്ക നടപടി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

ജലോത്സവത്തിനിടെ ബോട്ടില്‍നിന്ന് അച്ചന്‍കോവിലാറ്റിലേക്കു കുഴഞ്ഞു വീണ് യുവാവ് മരിച്ചു

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞ് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഡിസിസി അംഗത്തിനെതിരെ കേസ്

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

സുരക്ഷിതമല്ലാത്ത ഭക്ഷണസാധനങ്ങൾ കഴിക്കുന്നത് ഒഴിവാക്കണം : പൊതുജനങ്ങൾക്കായി ഭക്ഷ്യ സുരക്ഷാ നിർദേശങ്ങളുമായി ഒമാൻ

‘മതമാണ് മതമാണ് പ്രശ്‌നം’ എന്ന് ഞാനാണ് പറഞ്ഞതെങ്കില്‍ എന്റെ തല എടുത്തേനെ: വെള്ളാപ്പള്ളി

വടകര മണിയൂര്‍ ചൊവ്വാ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

എണ്ണാമെങ്കില്‍ എണ്ണിക്കോ…ഇന്ത്യയുടെ മിസൈല്‍ ആവനാഴി ബ്രഹ്മോസില്‍ അവസാനിക്കില്ല….മിസൈലുകളുടെ തമ്പുരാനായി ഇന്ത്യ

ബലൂച് പോരാളികളുടെ മുന്നിൽ മുട്ടുകുത്തി പാക് സൈന്യം : ഇറാനോട് സഹായത്തിനായി അഭ്യർത്ഥിച്ച് അസിം മുനീർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.