Monday, July 14, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പൂജാപുഷ്പം; ശിവനു വിശേഷം കൂവളം

Janmabhumi Online by Janmabhumi Online
May 9, 2024, 06:41 pm IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

അടിസ്ഥാന പുഷ്പമായി കൂവളമാണ് ശൈവപൂജകള്‍ക്ക് വിധിച്ചിട്ടുള്ളത്. എന്നാല്‍ കൂവളം, എരിക്കിന്‍പൂവ്, തുമ്പ എന്നിവയും ക്രിയാപരമായി ഉപയോഗിച്ച് വരുന്നു. പരമശിവന്റെ അനുഗ്രഹത്തിനായി പ്രത്യേക പൂജകളില്‍ നീല ശംഖു പുഷ്പം ഉപയോഗിക്കുന്നു. കൂടാതെ ആയുര്‍വേദ പ്രകാരം നീല ശംഖുപുഷ്പം നല്ലൊരു ഔഷധവുമാണ്.

മഹാവിഷ്ണു
തുളസിയാണ് മഹാവിഷ്ണു പൂജകളുടെ അടിസ്ഥാന പുഷ്പം. പാരിജാതം മഹാവിഷ്ണുവിനും വൈഷ്ണവ ദേവതകള്‍ക്കും വളരെ പ്രിയകരമായ പുഷ്പമാണ് പാരിജാത പൂവ്. ഒരു ദിവ്യ പുഷ്പമായ പാരിജാതം, ദേവലോകത്ത് ഇന്ദ്രന്റെ ഉദ്യാനത്തിലെ പുഷ്പമാണെന്ന് കരുതുന്നു. മുല്ല, നന്ത്യാര്‍വട്ടം. ഇളംചെത്തി എന്നിവയും ഉപയോഗിച്ച് വരുന്നു. രാമതുളസിയും ശഖ്പുഷ്പവും അതിവിശിഷ്ടമാണ്.

നരസിംഹം
കടുംചുവപ്പ് നിറത്തിലുള്ള പൂക്കളാണ് നരസിംഹത്തിന് പ്രിയകരമായ പൂക്കള്‍. വൈഷ്ണവ സ്വഭാവമാണെങ്കിലും രൗദ്രഭാവമായതിനാല്‍ കടും നിറങ്ങളാണ് നരസിംഹത്തിന് പ്രാധാന്യം. ക്രിയാപരമായി തുളസി, താമര, ചെത്തി എന്നിവ ഉപയോഗിക്കാറുണ്ട്. ചെമ്പരത്തി, ചെത്തി മാലകളാണ് അതീവ പ്രാധാന്യം.

ശാസ്താവ്
കടുംവര്‍ണങ്ങളായ പൂക്കളും മാലകളുമാണ് ശാസ്താവിന് ഏറെ പ്രിയകരം. ഇതില്‍ എരിക്ക്, കൂവളം എന്നിവയുടെ മാലകള്‍ ദോഷദുരിതത്തിന് വളരെ വിശേഷമാണ്. ആഴിപൂജ, അയ്യപ്പന്‍പാട്ട്, കളംപൂജ എന്നിവയ്‌ക്ക് ചുവന്ന ചെത്തിയാണ് ഉപയോഗിക്കുക. എന്നാല്‍ അയ്യപ്പസ്വാമിയുടെ ഭാവത്തിലുള്ള പൂജകള്‍ക്ക് വൈഷ്ണവ പ്രാധാന്യമുള്ള പൂക്കളും ഉപയോഗിക്കും.

മുരുകന്‍
കൂവളം, തുമ്പപ്പൂവ് തുടങ്ങിയവയാണ് മുരുകസ്വാമിയുടെ അടിസ്ഥാന പൂഷ്പങ്ങള്‍. കദംബം, നാരങ്ങ, ജമന്ദി. ചെത്തി എന്നിവ മാലകള്‍ക്കും ഉപയോഗിക്കുന്നു. കലശാദി ക്രിയകള്‍ക്ക് തുളസിയും മുരുകന് ഉപയോഗിച്ച് വരുന്നു. വെള്ളത്താമര കൊണ്ടുള്ള അടുക്ക് മാല മുരുകന് ഏറെ വിശേഷകരമാണ്.

ദശപുഷ്പം അതിവിശിഷ്ടം

അതിവിശിഷ്ടമായ ദേവതാ സാന്നിദ്ധ്യങ്ങളാണ് ദശപുഷ്പങ്ങള്‍. ഈ പത്ത് പുഷ്പങ്ങള്‍ പറിച്ചെടുക്കുന്നതിനു വരെ പ്രത്യേക വിധിയുണ്ട്. അംഗഭംഗംവരാതെ വേണം ഇവ ശേഖരിക്കാന്‍. സൂര്യോദയത്തിന് മുമ്പും അസ്തമയത്തിന് ശേഷവും ഇവയെ സ്പര്‍ശിക്കരുത്. വിഷ്ണുക്രാന്തി (ശ്രീകൃഷ്ണന്‍), കറുക (ആദിത്യന്‍), മുയല്‍ച്ചെവിയന്‍( കാമദേവന്‍), തിരുതാളി ( മഹാലക്ഷ്മി), ചെറൂള (യമദേവന്‍), നിലപ്പന(ഭൂമിദേവി), കയ്യോന്നി(ശിവന്‍),

പൂവാംകുറുന്നില ( ബ്രഹ്മാവ്), മുക്കുറ്റി (പാര്‍വതി), ഉഴിഞ്ഞ (ഇന്ദ്രന്‍) എന്നിവരാണ് ദശപുഷ്പങ്ങളെ പ്രതിനിധീകരിക്കുന്ന ദേവതകള്‍.

ഇവ ഔഷധഗുണം ഉള്ള പൂക്കള്‍കൂടിയാണ്.

വിഷ്ണുക്രാന്തി: ജ്വരം(പനി) ശമിപ്പിക്കും. ബുദ്ധിശക്തി വര്‍ധിപ്പിക്കും. രക്തശുദ്ധി ഉണ്ടാക്കും. തലമുടി വര്‍ധിക്കും.

ചെറൂള (ബലിപ്പൂവ്): മൂത്രാശയ കല്ലിനെ ക്രമേണയായി ദ്രവിപ്പിച്ചു കളയും. ഗര്‍ഭകാലത്തുണ്ടാകുന്ന രക്തസ്രാവം ശമിപ്പിക്കും. കൃമിനാശത്തിനും ജ്വരത്തിനും പ്രതിവിധിയാണ്.

തിരുതാളി: ത്രിദോഷങ്ങളെ(വാത, പിത്ത, കഫങ്ങളെ) അകറ്റും. വന്ധ്യതമാറും. ശുക്ലവര്‍ധനയും ഉണ്ടാകും.

ഉഴിഞ്ഞ: പനിശമിപ്പിക്കും. മലം അയഞ്ഞു പോകാന്‍ സഹായിക്കുന്നു. തലമുടിയിലെ അഴുക്കു കളയാനും മുടിവളരാനും നല്ലതാണ്. നീരും വാതവും ശമിപ്പിക്കും.

മുക്കുറ്റി: വയറിളക്കം മാറും. വ്രണരോപണമാണ്. ചുമ, കഫം ഇവ ശമിപ്പിക്കും. കടന്നല്‍ കുത്തിയാല്‍ മുക്കുറ്റി അരച്ച് വെണ്ണ ചേര്‍ത്ത് പുരട്ടിയാല്‍ വേദനയും അതുകൊണ്ടുണ്ടാകുന്ന മറ്റ് അസ്വാസ്ഥ്യങ്ങളും മാറും.

പൂവാങ്കുറുന്തല്‍: ശരീരതാപം കുറയ്‌ക്കും. ജ്വരം ശമിക്കും. മൂത്രതടസ്സം മാറും. മൂത്രം അധികമായി പോകുന്നതിനാല്‍ ശരീരത്തിലെ നീരും കുറയ്‌ക്കും. തേള്‍വിഷത്തിന് നല്ല പ്രതിവിധിയാണ്.

മുയല്‍ചെവി: പനിയും വയറ്റിലെ വിരയും ശമിപ്പിക്കും. നേത്രരോഗങ്ങള്‍ മാറാനും നല്ലതാണ്. കണ്ണിന് കുളിര്‍മ നല്‍കും. രക്തം പോകുന്ന അര്‍ശസ്സ് ശമിപ്പിക്കും.

കറുക: കഫ പിത്തരോഗങ്ങള്‍ ശമിപ്പിക്കും. മൂത്രം കൂടുതല്‍ പോകും. ത്വക്ക് രോഗം ഭേദമാക്കും. മുറിവില്‍ നിന്ന് രക്തം സ്രവിക്കുമ്പോള്‍ കറുക അരച്ചു കെട്ടിയാല്‍ രക്തസ്രാവം ഉടന്‍ നിലയ്‌ക്കും.

കഞ്ഞുണ്ണി (കയ്യോന്നി): കഫ-വാത രോഗങ്ങള്‍ ശമിപ്പിക്കുന്നു. വേദന കുറയ്‌ക്കുന്നു. തലമുടി വളരാന്‍ സഹായിക്കും. വ്രണരോപണമാണ്. കരളിന്റെ പ്രവര്‍ത്തനം ത്വരിതപ്പെടുത്തും. കാഴ്ചശക്തി വര്‍ധിപ്പിക്കും.

നിലപ്പന: മൂത്രരോഗങ്ങള്‍ ശമിപ്പിക്കും. വിഷശമനിയാണ്. യോനീ രോഗങ്ങള്‍ക്കും രക്തശുദ്ധിക്കും നല്ലതാണ്.

Tags: TemplesLord Shivapooja flower
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Lord Shiva
Samskriti

സന്യാസിയും അതേസമയം ഗൃഹസ്ഥാശ്രമിയുമായ സാക്ഷാൽ പരമ ശിവൻ വാഴുന്ന കേരളത്തിലെ ക്ഷേത്രങ്ങൾ

India

മുഹറം ഘോഷയാത്രയ്‌ക്കിടെ അക്രമം ; ‘ഹിന്ദു രാഷ്‌ട്ര’ ബാനർ കത്തിച്ച് ഇസ്ലാമിസ്റ്റുകൾ ; ബിലാസ്പൂരിൽ ക്ഷേത്രത്തിനു മുകളിൽ ഇസ്ലാമിക പതാക സ്ഥാപിച്ചു

India

തമിഴ്നാട്ടില്‍ അലയടിക്കുന്നൂ മുരുകന്റെ സ്കന്ദ ഷഷ്ടി ശ്ലോകം….ദ്രാവിഡ നാട്ടില്‍ ഹിന്ദുത്വം ഉണരുന്നു

Kerala

പതിനാലടി ഉയരമുള്ള ശിവന്റെ വെങ്കല ശില്പം ഇന്ന് ഗവര്‍ണര്‍ അനാച്ഛാദനം ചെയ്യും

Kerala

ക്‌ഷേത്രങ്ങളില്‍ അന്നദാനം നിലയ്‌ക്കുന്നു, കര്‍ക്കശ നിലപാടുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

പുതിയ വാര്‍ത്തകള്‍

‘ വളരെയധികം ആലോചിച്ച ശേഷം ഞാനും കശ്യപും വേർപിരിയാൻ തീരുമാനിച്ചു ‘ : ആരാധകരെ ഞെട്ടിച്ച് ബാഡ്മിന്റൺ താരം സൈന നെഹ്‌വാൾ 

ആശുപത്രിയില്‍ നിന്നും ഡയാലിസിസ് കഴിഞ്ഞ് ഓട്ടോയിൽ മടങ്ങവെ ലോറി ഇടിച്ച് അപകടം ; പാലാക്കാട് വയോധികയ്‌ക്ക് ദാരുണാന്ത്യം

യാത്രക്കാരുടെ സുരക്ഷയ്‌ക്കായി ട്രെയിനുകളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കും ; 74000 കോച്ചുകൾ, 15000 ലോക്കോമോട്ടീവുകൾ ഇതിനായി നവീകരിക്കും

ഹിസ്ബുള്ള തലവൻ നസ്‌റല്ലയെ കൊലപ്പെടുത്തിയ അതേ രീതിയിൽ ഇറാൻ പ്രസിഡൻ്റിനെയും ഇസ്രായേൽ ആക്രമിച്ചു ; ആയുസിന്റെ ബലത്തിൽ ജീവൻ തിരിച്ച് കിട്ടി

സംസ്ഥാനത്ത് ബുധനാഴ്ച മുതൽ തീവ്ര മഴയ്‌ക്ക് സാധ്യത ; വിവിധ ജില്ലകളിൽ യെല്ലോ, ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു

സിംഗപ്പൂരിൽ ഉപപ്രധാനമന്ത്രി ഗാൻ കിം യോങ്ങുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ ; ഉഭയകക്ഷി ബന്ധം കൂടുതൽ ആഴത്തിലാക്കും

ബിഗ് ബോസിൽ പ്രണയപരാജയത്തെ തുടർന്ന് നടി ജീവനൊടുക്കാൻ ശ്രമിച്ചു, ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

ബീഹാറിലെ വോട്ടര്‍പട്ടികയില്‍ നേപ്പാളികളും ബംഗ്ലാദേശികളുമെന്ന് ഇലക്ഷന്‍ കമ്മീഷന് റിപ്പോര്‍ട്ട്; ആരോപണം വ്യാജമെന്ന് തേജസ്വി യാദവ്

വരുണ്‍ മോഹനെ ഗൂഗിളില്‍ നിന്നും 20605 കോടി രൂപ നേടിയ ബിസിനസുകാരനാക്കിയതിന് പിന്നില്‍ വിദ്യാഭ്യാസം, ദീര്‍ഘവീക്ഷണം, ടെക്നോളജി കോമ്പോ

ഇന്ത്യയിലെ 87ാം ഗ്രാന്‍റ് മാസ്റ്ററായി തമിഴ്നാട്ടില്‍ നിന്നും മറ്റൊരു പ്രതിഭകൂടി-ഹരികൃഷ്ണന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies