Saturday, May 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

കക്കൂസ് മാലിന്യം തോട്ടിലൊഴുക്കുന്നു; ഹോട്ടലിനെതിരെ നാട്ടുകാര്‍

സ്വകാര്യഹോട്ടലിനെതിരെ ആരോപണവുമായി നാട്ടുകാര്‍. വിതുര പോലീസ് സ്‌റ്റേഷന്‍ റോഡിന് എതിര്‍വശം മൈലക്കോണത്തു നിന്ന് ഉദ്ഭവിക്കുന്ന തോട്ടില്‍ കാവുവിള ഭാഗത്ത് സമീപത്തു പ്രവര്‍ത്തിക്കുന്ന ഇറാനി ഹോട്ടലില്‍ നിന്നുള്ള മാലിന്യമാണ് ഒഴുകുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 4, 2024, 08:17 pm IST
in Thiruvananthapuram

വിതുര: വിതുരയിലെ കൈത്തോട്ടിലൂടെ വീണ്ടും കക്കൂസ് മാലിന്യം ഒഴുക്കിവിടുന്നതായി പരാതി. വിതുര കലുങ്കിലൂടെ ഒഴുകി വാമനപുരം ആറില്‍ ചേരുന്ന തോട്ടിലാണ് കക്കൂസ് മാലിന്യം ഒഴുക്കി വിടുന്നത്. പഞ്ചായത്ത് ഭരണസമിതി ഇടപെട്ട് വൃത്തിയാക്കിയ ജലസ്രോതസ്സിലാണ് വീണ്ടും മാലിന്യം ഒഴുക്കി വിടുന്നത്. സ്വകാര്യഹോട്ടലിനെതിരെ ആരോപണവുമായി നാട്ടുകാര്‍. വിതുര പോലീസ് സ്‌റ്റേഷന്‍ റോഡിന് എതിര്‍വശം മൈലക്കോണത്തു നിന്ന് ഉദ്ഭവിക്കുന്ന തോട്ടില്‍ കാവുവിള ഭാഗത്ത് സമീപത്തു പ്രവര്‍ത്തിക്കുന്ന ഇറാനി ഹോട്ടലില്‍ നിന്നുള്ള മാലിന്യമാണ് ഒഴുകുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്.

വ്യാഴാഴ്ച രാവിലെ രൂക്ഷമായ ദുര്‍ഗന്ധമുണ്ടായതോടെയാണ് നാട്ടുകാര്‍ സംഭവസ്ഥലം പരിശോധിച്ചത്. സംസ്‌കരണ സംവിധാനമില്ലാത്ത ഹോട്ടലിലെ പാര്‍ശ്വഭിത്തിയിലൂടെ തോട്ടിലേക്ക് മാലിന്യമൊഴുക്കുകയായിരുന്നെന്ന് നാട്ടുകാര്‍ കണ്ടെത്തി. മാലിന്യം ഒഴുക്കിയതിനെ തുടര്‍ന്ന് തോട്ടിലെ മീനുകളും ചത്തു പൊങ്ങിയിട്ടുണ്ട്. വിതുര കലുങ്ക്, ശിവക്ഷേത്ര ജങ്ഷന്‍ എന്നിവിടങ്ങളിലൂടെ ഒഴുകുന്ന തോട്ടില്‍ രാത്രി കാലങ്ങളിലാണ് കക്കൂസ് മാലിന്യം തള്ളുന്നത് പതിവാണ്. മൈലക്കോണം, ഇറയംകോട്, കലുങ്ക് ജങ്ഷന്‍, തള്ളച്ചിറ, മുളക്കോട്ടുകര എന്നിവിടങ്ങളിലൂടെ ഒഴുകിയെത്തുന്ന കൈത്തോടുകള്‍ ചേര്‍ന്ന് കോട്ടിയത്തറയിലൂടെ ഇറച്ചിപ്പാറയിലാണ് വാമനപുരം നദിയിലെ ചേരുന്നത്.

കലുങ്ക് ജങ്ഷനു സമീപത്തെ തോട്ടിലാണ് മാലിന്യ നിക്ഷേപം കൂടുതല്‍. ദുര്‍ഗന്ധവും കൊതുകുശല്യവും മൂലം ഏറെ ബുദ്ധിമുട്ടുന്നതായി കച്ചവടക്കാരും സമീപത്തെ താമസക്കാര്യം പറയുന്നു. കക്കൂസ് മാലിന്യത്തിനു പുറമെ പ്ലാസ്റ്റിക് കുപ്പികള്‍, കവറുകള്‍, പഴയ തുണികള്‍ തുടങ്ങിയവയാണ് തോടു നിറയെ. മാലിന്യം തള്ളുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

മാലിന്യ സംസ്‌കരണ സംവിധാനമില്ലാത്ത ഹോട്ടലുകളും അറവുശാലകളും അവശിഷ്ടങ്ങള്‍ നശിപ്പിക്കാന്‍ സ്വകാര്യ ഏജന്‍സികളെയാണ് ഏല്‍പ്പിക്കുന്നത്. ഉള്‍വനങ്ങളിലോ മാലിന്യ സംസ്‌കരണകേന്ദ്രങ്ങളിലോ നിക്ഷേപിക്കുന്നതിനു പകരം തോടുകളിലോ വിജനമായ റോഡരികുകളിലോ മാലിന്യം കൊണ്ടിടുകയാണ് ഇവരുടെ പതിവുരീതി.

Tags: HotelWaste Disposal
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാചകവാതകത്തിന്റെ പേരില്‍ ഭക്ഷണസാധനവില തോന്നുംപടി; നട്ടം തിരിഞ്ഞു ജനങ്ങള്‍

Kerala

തിരുവനന്തപുരത്ത് ഹോട്ടലിൽ ഗ്യാസ് സിലിണ്ടർ മോഷണം പോയി; ആശങ്കയിൽ വ്യാപാരികൾ, സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം

Kasargod

പാചകവാതകക്ഷാമം രൂക്ഷം; ഹോട്ടലുകളും വാതകശ്മശാനവും പ്രതിസന്ധിയില്‍

Kerala

ഷാനിമോള്‍ ഉസ്മാനെതിരെ ആരോപണം: 100 കോടി വിലമതിക്കുന്ന ഹോട്ടല്‍ അപ്പാര്‍ട്ട്‌മെന്റുകള്‍ തട്ടിയെടുക്കാന്‍ ശ്രമം

Kerala

പത്തനംതിട്ടയില്‍ തട്ടുകടയില്‍ തീപ്പിടിത്തം 2 ബൈക്കുകളും കത്തി

പുതിയ വാര്‍ത്തകള്‍

ഇബ്രാഹിംഹാജിയുടെ ആത്മഹത്യയില്‍ സഹകരണബാങ്ക് ഭാരവാഹികളായ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് പ്രഫുല്‍കൃഷ്ണന്‍

മമതയുടെ മരുമകന്‍ അഭിഷേക് ബാനര്‍ജിക്ക് നേരെ ആക്രോശിക്കുന്ന നാട്ടുകാര്‍. ഹെല്‍മെറ്റ് ധരിച്ച അഭിഷേക് ബാനര്‍ജി ചുവന്ന വളയത്തിനുള്ളില്‍ (വലത്ത്) ഹെല്‍മെറ്റ് ധരിപ്പിച്ച് അഭിഷേക് ബാനര്‍ജിയെ പുറത്തേക്ക് സുരക്ഷാ ഉദ്യോഗസ്ഥര്‍ രക്ഷിച്ചുകൊണ്ടുപോകുന്നു (ഇടത്ത്)

മമതയുടെ മരുമകന്‍ അഭിഷേക് ബാനര്‍ജിയ്‌ക്ക് മുട്ടയേറ്, കല്ലേറ്…ആക്രമണം അനുഭാവികളെ സന്ദര്‍ശിക്കാന്‍ ചെന്നപ്പോള്‍

കഴക്കൂട്ടത്ത് തന്നെ തോല്‍പിച്ചത് എം എ യൂസഫലിയാണെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആര്‍. ശരത്ചന്ദ്ര പ്രസാദ്

നടൻ അജിത് കുമാറിന്റെ അമ്മ അന്തരിച്ചു; ദുഃഖം താങ്ങാനാകാതെ കുടുംബം; ആദരാഞ്ജലികൾ അർപ്പിച്ച് സിനിമാലോകം

മാസപ്പടിക്കേസ്; പണം വിദേശ അക്കൗണ്ടുകളിലേക്ക് കൈമാറി, അന്വേഷണം ആവശ്യപ്പെട്ട് ഇഡിക്ക് കത്തയച്ച് ഷോൺ ജോർജ്

മെയ് 31 രാജീവ് ചന്ദ്രശേഖർ എംഎൽഎയുടെ ജന്മദിനം: കൗൺസിലർമാരുടെ ആഭിമുഖ്യത്തിൽ സേവന പ്രവർത്തനങ്ങൾ നടത്തും

ദൽഹിയിൽ ഒമ്പത് ഭീകരർ അറസ്റ്റിൽ: ഐഎസ്‌ഐ-അധോലോക ശൃംഖല തകർത്ത് ദൽഹി പോലീസ്, പിടിയിലായത് ഭീകരാക്രമണം നടത്താനിരിക്കെ

തേങ്ങയും, ചിക്കനും, മട്ടനുമെല്ലാം വാങ്ങി പണം നൽകാതെ മുങ്ങി : ആഷിഖ് അബുവിന്റെ സിനിമാസംഘത്തിനെതിരെ നാട്ടുകാർ

നാളെ ഹരിയാനയിലെ പഞ്ച്കുലയിൽ അതിശക്തമായ ബോംബ് പരീക്ഷണം; പ്രദേശവാസികൾ വീടിനുള്ളിൽ തന്നെ കഴിയാൻ നിർദ്ദേശം

വിജയന്റെ നവകേരളവും ദാസന്റെ പുതുയുഗവും : കേരള ജനത ഇന്നും വറുതിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.