Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘സ്‌നേഹത്തിന്റെ കടയില്‍ അവര്‍ വ്യാജ വീഡിയോയും വില്‍ക്കും’

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2024, 09:43 pm IST
inIndia

ധാരാശിവ്(മഹാരാഷ്‌ട്ര): തെരഞ്ഞെടുപ്പ് തോല്‍വി ഉറപ്പായ കോണ്‍ഗ്രസും കൂട്ടാളികളും നുണവീഡിയോകള്‍ വ്യാപകമായി പ്രചരിപ്പിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസ് അവരുടെ ‘സ്‌നേഹത്തിന്റെ കട’യില്‍ വില്‍ക്കാന്‍ എഐ ഉപയോഗിച്ച് വ്യാജ വീഡിയോകള്‍ നിര്‍മ്മിക്കുന്ന തിരക്കിലാണ്, മോദി പറഞ്ഞു. മഹാരാഷ്‌ട്രയിലെ ധാരാശിവില്‍ എന്‍ഡിഎ തെരഞ്ഞെടുപ്പ് റാലിയെ അഭിവാദ്യം ചെയ്യുകയായിരുന്നു അദ്ദേഹം.

അവര്‍ മോദിയെ അസഭ്യം പറയുന്ന തിരക്കിലാണ്. എല്ലാ ദിവസവും ഇതുതന്നെയാണ് അവരുടെ പണി. അതിന് പച്ചക്കള്ളങ്ങള്‍ നിറഞ്ഞ ആരോപണം തട്ടിവിടുന്നു. മോദി സംവരണം എടുത്തുകളയും, ഭരണഘടന തകര്‍ത്തുകളയും എന്നൊക്കെയാണ് പറയുന്നത്. എന്തിനാണ് ഇവരിങ്ങനെ കള്ളം മാത്രം പറയുന്നത്? പട്ടിക ജാതി, പട്ടിക വര്‍ഗ, പിന്നാക്ക ജനവിഭാഗങ്ങളില്‍നിന്ന് ഏറ്റവും കൂടുതല്‍ എംഎല്‍സിമാരും എംഎല്‍എമാരും എംപിമാരുമുള്ള പാര്‍ട്ടി ബിജെപിയാണ്. കള്ളം പറഞ്ഞിട്ട് ജനങ്ങള്‍ വിശ്വസിക്കാതായപ്പോള്‍ കള്ള വീഡിയോ ഇറക്കുകയാണ്. മോദിയുടെ പ്രസംഗങ്ങളും ശബ്ദവും ഉപയോഗിച്ചാണ് ഈ എഐ വീഡിയോകള്‍ ഇറക്കുന്നത്, പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

രാജ്യത്തെ ജനങ്ങളുടെ ജീവിതനിലവാരം മാറ്റുകയാണ് പത്ത് വര്‍ഷത്തെ മോദിസര്‍ക്കാര്‍ ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. മോദി രാപകല്‍ ജോലി ചെയ്യുന്നത് ജനങ്ങളുടെ ജീവിതത്തെ മാറ്റിയെടുക്കാനാണ്. ഇന്‍ഡി മുന്നണിക്കാര്‍ പണിയെടുക്കുന്നത് മോദിയെ മാറ്റാനും. കോണ്‍ഗ്രസിന് എന്നും ഒരു മുഖമേയുള്ളൂ. അത് ചതിയുടേതാണ്. മറാത്ത്‌വാദയുടെ മണ്ണിനെ അവര്‍ വഞ്ചിച്ചത് പല തവണയാണ്. അറുപത് വര്‍ഷം അവര്‍ രാജ്യം ഭരിച്ചു. മഹാരാഷ്‌ട്രയിലെ കര്‍ഷകര്‍ക്ക് കൃഷിഭൂമിയില്‍ വെള്ളമെത്തിക്കാന്‍ പോലും അവര്‍ക്ക് കഴിഞ്ഞിട്ടില്ല. അവര്‍ ദുര്‍ബലരാണ്. ഒരു ദുര്‍ബല സര്‍ക്കാരിന് രാജ്യത്തെ നയിക്കാനാകുമോ, ഉയര്‍ത്താനാകുമോ. മോദി ചോദിച്ചു.

യുപിഎ സര്‍ക്കാരിന്റെ കാലത്ത് ആത്മഹത്യയായിരുന്നു കര്‍ഷകന്റെ വേതനമെന്ന് സോലാപൂരിലെ മാധയില്‍ പതിനായിരക്കണക്കിന് കര്‍ഷക കുടുംബങ്ങള്‍ അണിനിരന്ന മെഗാറാലിയില്‍ പ്രധാനമന്ത്രി പറഞ്ഞു. കോണ്‍ഗ്രസിന് ആറ് പതിറ്റാണ്ട് ജനങ്ങള്‍ അവസരം നല്കി. ഇത്രയും കാലം കൊണ്ട് മറ്റ് രാജ്യങ്ങള്‍ വ്യത്യസ്ത മേഖലകളില്‍ പുതിയ ഉയരങ്ങള്‍ താണ്ടി. എന്നാല്‍ ഇവിടെ നമ്മുടെ കര്‍ഷകര്‍ക്ക് വെള്ളം പോലും നല്കാന്‍ കോണ്‍ഗ്രസിനായില്ല. 2014ല്‍ ഞാന്‍ അധികാരത്തില്‍ വരുമ്പോള്‍ നൂറോളം ജലസേചനപദ്ധതികള്‍ ചുവപ്പുനാടയില്‍ പതിറ്റാണ്ടുകളായി കുരുങ്ങിക്കിടക്കുകയാണ്. അതില്‍ ഇരുപത്താറും മഹാരാഷ്‌ട്രയിലാണ്. എന്തൊരു കൊടിയ വഞ്ചനയാണ് ഇക്കൂട്ടര്‍ കര്‍ഷകരോട് കാട്ടിയതെന്ന് ആലോചിച്ചുനോക്കൂ, മോദി പറഞ്ഞു.

Tags: congressNarendra ModimaharashtraLoksabha Election 2024Modiyude Guarantee
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

ഭാരതം മാറുമ്പോള്‍; 2014 ന് ശേഷമുള്ള വികസന വിപ്ലവം

India

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

India

‘Get Ready With Me’; ദേശീയ കൈത്തറി ദിനത്തിൽ പങ്കാളികളാകാൻ യുവതയോട് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി

India

ഇന്ത്യ ഹിന്ദു രാഷ്‌ട്രമായാൽ അടിച്ചമർത്തലുകൾ ഉണ്ടാകുമെന്ന് യതീന്ദ്ര സിദ്ധരാമയ്യ ; ശരീയത്ത് രാജ്യമാക്കി മാറ്റാൻ നിൽക്കുന്നവർക്ക് വളമിട്ട് കോൺഗ്രസ്

Main Article

സൗരോര്‍ജ്ജ രംഗത്ത് പുതുചരിത്രമെഴുതി ഭാരതം; പി.എം സൂര്യ ഘര്‍: 50 ലക്ഷം പുരപ്പുറ സൗര പാനലുകളുമായി രാജ്യത്ത് ഹരിത ഊര്‍ജ്ജ വിപ്ലവം 

പുതിയ വാര്‍ത്തകള്‍

45 ദിവസത്തെ അവധി പറഞ്ഞ് പി എസ് സി സമരത്തെ തണുപ്പിക്കാമെന്ന് സർക്കാർ കരുതേണ്ട: ബി.ബി. ഗോപകുമാർ എംഎല്‍എ

മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങൾക്ക് മാപ്പില്ല : സിറിയൻ മുൻ പ്രസിഡന്റ് ബഷർ അൽ അസാദിന് വധശിക്ഷ വിധിച്ചു

മുട്ടില്‍ മരംമുറിക്കേസ്; അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കെതിരെ ജാമ്യമില്ലാ വാറന്റ്

ബസിൽ യുവതിയോട് അപമര‍്യാദ‍യായി പെരുമാറി; വി. ശിവൻകുട്ടിയുടെ മുൻ ഗൺമാനെതിരേ നടപടി

പോലീസ് ഭീഷണി കേസ്; അർജുൻ ആയങ്കി മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ  വിട്ടു

ഗ്രീന്‍ ഓക്ക് കല്ല്യാണമണ്ഡപത്തില്‍ ജോലി ചെയ്യുന്ന ഹിന്ദു സ്ത്രീകള്‍ നെറ്റിയിലെ സിന്ദൂപൊട്ട് മായ്‌ക്കാനും തട്ടം ധരിക്കാനും നിര്‍ബന്ധിച്ചെന്ന് പരാതി

സെക്രട്ടറിയേറ്റിന് മുന്നിൽ എൽപിഎസ്ടി ഉദ്യോഗാർഥികൾ നടത്തിവന്ന സമരം ഒത്തുതീർപ്പായി

ലോക പോരാട്ടം വീണ്ടും… ഹോക്കി 2026; ഭാരതത്തിന്റെ കിരീടനേട്ടത്തിന് 51 വയസ്

ചിങ്ങത്തില്‍ കല്ല്യാണപൂരം; ചരിത്രത്തില്‍ ആദ്യമായി ഗുരുവായൂരില്‍ നാനൂറില്‍ അധികം കല്ല്യാണങ്ങള്‍

വിശ്വാസികളെ വെല്ലുവിളിച്ച് വീണ്ടും സിപിഎം ; കർക്കടകവാവ് ദിനത്തിൽ പടിയൂരിൽ പന്നിയിറച്ചി ചാലഞ്ച്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.