നാഗ്പുര്‍: എം.എ. സാര്‍ എന്ന് വ്യാപകമായി അറിയപ്പെടുന്ന, എം.എ. കൃഷ്ണന്റെ വിയോഗത്തോടെ നമുക്ക് നഷ്ടമായത് കേരളത്തില്‍ നിന്നുള്ള പ്രതിബദ്ധതയും ആത്മാര്‍പ്പണവുമുള്ള മുതിര്‍ന്ന പ്രചാരകനെ മാത്രമല്ല, കേരളത്തിലെ ദേശീയ പ്രസ്ഥാനങ്ങളുടെ പ്രതീകങ്ങളായി മാറിയ തപസ്യയുടേയും ബാലഗോകുലത്തിന്റെയും സ്ഥാപകനായ ബഹുമുഖ പ്രതിഭയേക്കൂടിയാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയും എണ്ണമറ്റ ആരാധകരെയും അദ്ദേഹത്താല്‍ പ്രചോദിതരായവരെയും അനുശോചനം അറിയിക്കുന്നു. സംഘത്തിന്റെ ആദ്യകാല സ്തംഭങ്ങളില്‍ ഒരാളായ അദ്ദേഹം വെല്ലുവിളികള്‍ നിറഞ്ഞ മേഖലകളില്‍ ക്ലേശകരമായ സമയത്ത്, പ്രസ്ഥാനം കെട്ടിപ്പടുക്കാന്‍ അനവരതം പ്രയത്നിച്ചയാളാണ്. എം.എ. കൃഷ്ണന് ആദരാഞ്ജലി. അദ്ദേഹത്തിന്റെ ആത്മാവിന് സദ്ഗതി നേരുന്നു.
ദത്താത്രേയ ഹൊസബാളെ
(ആര്‍എസ്എസ് സര്‍കാര്യവാഹ്)
സമര്‍പ്പണത്തിന്റെയും പ്രതിബദ്ധതയുടെയും സുദീര്‍ഘമായ ഒരദ്ധ്യായം, ഒട്ടേറെ കഴിവുകളും അനുഭവങ്ങളും നിറഞ്ഞൊരു ജീവിതം സമാപിച്ചിരിക്കുന്നു. ആ മഹാനായ പോരാളി വിടവാങ്ങി; അദ്ദേഹത്തിന്റെ സ്മരണ എന്നും നിലനില്‍ക്കട്ടെ! ഓം ശാന്തി.
രാം ദത്ത് ചക്രധര്‍ (സഹസര്‍കാര്യവാഹ്)
എം.എ. കൃഷ്ണന്‍ജിയുടെ പാദങ്ങളില്‍ അന്തിമ പ്രണാമം. ബാലഗോകുലത്തെ വളര്‍ത്തിയതിലുള്ള അദ്ദേഹത്തിന്റെ മഹത്തായ പങ്കാളിത്തം എന്നെന്നും ഓര്‍മിക്കപ്പെടും. ഓം ശാന്തി!
















