Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മതത്തിന്റെ പേരിലല്ല, വികസനത്തിന്റ രാഷ്‌ട്രീയമാണ് മോദി നയിക്കുന്നത്; കോണ്‍ഗ്രസിന്റേത് വിഭാഗീയ രാഷ്‌ട്രീയം: രാജ്‌നാഥ് സിങ്

ദാദ്രിയിലെ ബിസദ ഗ്രാമത്തില്‍ ചേര്‍ന്ന എന്‍ഡിഎ പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രാജ്‌നാഥ് സിങ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 24, 2024, 11:02 am IST
inIndia

ഗൗതം ബുദ്ധനഗര്‍ (ഉത്തര്‍പ്രദേശ്): മതത്തിന്റെ പേരില്‍ രാജ്യത്തെ വിഭജിച്ചവര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ന്യൂനപക്ഷവിരുദ്ധനെന്ന് മുദ്രകുത്താന്‍ പരിശ്രമിക്കുന്നത് പരിഹാസ്യമാണെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ആ പാരമ്പര്യം അവരുടേതാണ്. അവര്‍ വീണ്ടും രാജ്യത്ത് മതവിഭാഗീയത സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. ദാദ്രിയിലെ ബിസദ ഗ്രാമത്തില്‍ ചേര്‍ന്ന എന്‍ഡിഎ പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രാജ്‌നാഥ് സിങ്.

എനിക്ക് നരേന്ദ്ര മോദിയെ വര്‍ഷങ്ങളായി അടുത്ത് അറിയാം. അദ്ദേഹത്തിന് എല്ലാവരും തുല്യരാണ്. അദ്ദേഹം എല്ലാ മതങ്ങളെയും ആദരവോട് കാണുന്നയാളാണ്. മതത്തിന്റെ പേരിലല്ല, വികസനത്തിന്റ രാഷ്‌ട്രീയമാണ് മോദി നയിക്കുന്നത്, രാജ്‌നാഥ് പറഞ്ഞു. കോണ്‍ഗ്രസ് അവരുടെ പ്രകടനപത്രികയില്‍ വ്യക്തികളുടെ സ്വത്തുവിവര സര്‍വെ എടുക്കുമെന്ന് പറയുന്നു. ഇത് രാജ്യത്തെ വിഭവങ്ങളെ വിഭജിക്കാനുള്ള നീക്കമാണ്. ഇക്കാര്യത്തില്‍ ലക്ഷ്യം വ്യക്തമാക്കേണ്ടത് കോണ്‍ഗ്രസാണ്.

2006 ഡിസംബര്‍ 9ന് അന്നത്തെ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് നാഷണല്‍ ഡിഫന്‍സ് കൗണ്‍സില്‍ യോഗത്തില്‍ പറഞ്ഞത് എനിക്ക് ഓര്‍മ്മയുണ്ട്. രാജ്യത്തെ വിഭവങ്ങളുടെ ആദ്യ അവകാശികള്‍ ന്യൂനപക്ഷങ്ങള്‍, പ്രത്യേകിച്ച് മുസ്ലീങ്ങള്‍ ആണെന്ന് അദ്ദേഹം പറഞ്ഞു. എല്ലാത്തിനും എല്ലാവര്‍ക്കും തുല്യഅവകാശമാണെന്ന് ഞാന്‍ ചൂണ്ടിക്കാട്ടി, പ്രതിരോധമന്ത്രി പറഞ്ഞു.

കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്ത് ജാമിയ മിലിയ ഇസ്ലാമിയ, അലിഗഡ് മുസ്ലീം യൂണിവേഴ്‌സിറ്റി തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്ന് പട്ടികജാതി, പട്ടിക വര്‍ഗ സംവരണം എടുത്തുമാറ്റി. കോണ്‍ഗ്രസ് രൂപം കൊടുത്ത നിരവധി കമ്മിഷനുകള്‍ 27 ശതമാനം ഒബിസി സംവരണം വേണമെന്ന് ശിപാര്‍ശ ചെയ്തു. ആ ഇരുപത്തേഴ് ശതമാനത്തില്‍ ആറ് ശതമാനം മുസ്ലീങ്ങള്‍ക്കും രണ്ട് ശതമാനം മറ്റ് ന്യൂനപക്ഷങ്ങള്‍ക്കും വേണമെന്നായിരുന്നു ശിപാര്‍ശ, രാജ്‌നാഥ് സിങ് ചൂണ്ടിക്കാട്ടി.

രാജ്യത്തെ വികസനത്തിന്റെ പുത്തന്‍ ഉയരങ്ങളിലേക്ക് നയിക്കാന്‍ ബിജെപി പരിശ്രമിക്കുമ്പോള്‍ കോണ്‍ഗ്രസ് എക്കാലത്തെയും പോലെ ഹിന്ദു-മുസ്ലീം വിഭാഗീയത സൃഷ്ടിക്കാന്‍ പണിപ്പെടുകയാണ്. സൂററ്റിലെ എതിരില്ലാത്ത വിജയത്തിലൂടെ ബിജെപി അതിന്റെ വിജയപരമ്പരയ്‌ക്ക് തുടക്കം കുറിച്ചുകഴിഞ്ഞു. എതിരില്ലാതെ ജയിക്കുന്നത് ജനാധിപത്യത്തിന് വിരുദ്ധമാണെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. അവരുടെ സ്ഥാനാര്‍ത്ഥികള്‍ മുമ്പ് പലപ്പോഴും എതിരില്ലാതെ ജയിച്ചിട്ടുണ്ടല്ലോ. അപ്പോഴൊന്നും കാണാത്ത ഭീഷണി ഇപ്പോള്‍ ഉണ്ടെന്ന് പറയുന്നത് പരിഹാസ്യമാണ്, രാജ്‌നാഥ് സിങ് പറഞ്ഞു.

Tags: indiabjpcongressRajnath SinghLoksabha Election 2024Modiyude Guarantee
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

46 കിണറുകള്‍ കുഴിച്ചിട്ടും എണ്ണകിട്ടാത്ത ഗയാന ഒടുവില്‍ കണ്ടെത്തി വന്‍എണ്ണശേഖരം..ഈ പാഠം ഉള്‍ക്കൊണ്ട് ആന്‍ഡമാനില്‍ എണ്ണപര്യവേക്ഷണത്തിന് ഇന്ത്യ

India

നന്ദിഗ്രാമില്‍ ഹസിരാനിയുടെ സ്ഥാനാര്‍ത്ഥിത്വം തടയാനുള്ള കോണ്‍ഗ്രസ് ശ്രമം പാളി, ഹര്‍ജി തള്ളി ഹൈക്കോടതി

Kerala

കോൺഗ്രസ് രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നു: അഡ്വ. വി.വി രാജേഷ്

India

കോൺഗ്രസിന്റെ വിഭജന രാഷ്‌ട്രീയം ഹിന്ദുക്കൾ തിരിച്ചറിയണം; രേവന്ത് റെഡ്ഡി ശ്രീരാമനും ശിവനും ഇടയിൽ രാഷ്‌ട്രീയ അതിർവരമ്പുകൾ സൃഷ്ടിക്കുന്നു: ബിജെപി

ഇപ്പോള്‍ എന്‍സിപിഐ അധ്യക്ഷനായ ബിജെപിയുടെ യുവനേതാവായും മീഡിയ പാനലിസ്റ്റായും പ്രവർത്തിച്ചിരുന്ന ജ്യോതിപ്രകാശ് ചാറ്റർജി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)
India

തൃണമൂല്‍ വിമതരെ വിഴുങ്ങിയ എന്‍സിപിഐ എന്ന പാര്‍ട്ടിയും ബിജെപിയുടെ സൃഷ്ടിയോ? മമതയ്‌ക്കും കൂട്ടര്‍ക്കും സംശയം

പുതിയ വാര്‍ത്തകള്‍

“ഡ്രിങ്ക് & ഡ്രൈവ് – ഒരു അനാവശ്യ ത്രില്ലർ”; അശ്വന്ത് കോക്കിനെ ട്രോളി കേരള പോലീസ്

ഇലക്ഷൻ കഴിഞ്ഞില്ലേ, ഇനിയല്പം ഇരുട്ടാവാം! വീണ്ടും പവർ കട്ട്, 6:45 മുതൽ രാത്രി 12 മണി വരെ നിയന്ത്രണമെന്ന് കെഎസ്ഇബി

സ്വകാര്യ ആശുപത്രികള്‍ ലാഭം മാത്രം ലക്ഷ്യമിടുന്ന വ്യവസായങ്ങളായി മാറിയെന്ന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം

നഷ്ടമായത് തപസ്വിയായ മഹാസംഘാടകനെ : തപസ്യ

റബർ ടാപ്പർമാരുടെ ചരിത്രസംഗമത്തിന് വേദിയായി റബർ ബോർഡ്; ഇൻഷുറൻസ് പരിരക്ഷ വിപുലീകരിക്കും

ഇയോണ്‍ കാറില്‍ പനച്ചിക്കാട് നിന്ന് പുറപ്പെട്ട ആ ദമ്പതികളും മകനും എവിടെ? തെരഞ്ഞ് പൊലീസ്

ഏഷ്യന്‍ ഗെയിംസില്‍ അത്ലറ്റിക്സിലെ സ്വര്‍ണ്ണക്ഷാമം തീര്‍ത്ത് പെണ്‍കുട്ടികളുടെ 400 മീറ്റര്‍ റിലേ ടീം; പി.ടി. ഉഷയുടെ മാനം കാത്ത് ഈ പെണ്‍പുലികള്‍

വൈകുന്നേരം ടാപ്പിംഗ് ; വൈകിട്ട് 5 മുതൽ 8.30 വരെ റബർ വെട്ടിയാൽ പാൽ കൂടുതൽ; റബർ ബോർഡ് ഗവേഷണ വിഭാഗം കണ്ടെത്തൽ

സുഹൃത്തായ യുവതിയെ കഴുത്തറുത്തു കൊന്ന് കഷ്ണങ്ങളാക്കി കനാലിൽ തള്ളി; ഇറച്ചിവെട്ടുകാരനായ ഷാഫി അറസ്റ്റിൽ

ഊര്‍ജ്ജപ്രതിസന്ധിയില്‍ വലഞ്ഞ് ബംഗ്ലാദേശ്, എങ്ങിനെയെങ്കിലും ആണവനിലവം പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ അതിന് തടയിട്ട് പാകിസ്ഥാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.