Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഇസ്രായേലില്‍ ഹിസ്ബുള്ള ആക്രമണം: 22 പേര്‍ മരിച്ചെന്ന് റിപ്പോര്‍ട്ട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 24, 2024, 12:00 am IST
inWorld

ടെല്‍അവീവ്: ഇറാനും ഇസ്രായേലും തമ്മില്‍ സംഘര്‍ഷം രൂക്ഷമായിരിക്കെ ഇസ്രായേല്‍ സൈനിക കേന്ദ്രങ്ങള്‍ക്കു നേരെ ഹിസ്ബുള്ളയുടെ റോക്കറ്റാക്രമണം. ആക്രമണത്തില്‍ 22 പേര്‍ മരിച്ചതായും നിരവധി ആളുകള്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. വടക്കന്‍ ഇസ്രായേലിലെ സൈനിക ആസ്ഥാനത്തിനു നേരെയാണ് ഹിസ്ബുള്ള ആക്രമണം നടത്തിയത്.

ലെബനനില്‍ നിന്ന് 35 റോക്കറ്റുകളുടെ ഒരു ബാരേജാണ് ഇസ്രായേലിന് നേരെ തൊടുത്തുവിട്ടതെന്ന് ഹിസ്ബുള്ള അറിയിച്ചു. ആക്രമണത്തിന്പിന്നാലെ ഹിസ്ബുള്ളയില്‍ നിന്ന് റോക്കറ്റ് ആക്രമണം സ്ഥിരീകരിച്ചു കൊണ്ടുള്ള ഒരു പ്രസ്താവന പുറത്തുവന്നിരുന്നു. ഇസ്രായേലിന് നേരെ ഡസന്‍ കണക്കിന് റോക്കറ്റുകള്‍ വിക്ഷേപിച്ചതായി അവകാശപ്പെട്ടുള്ളതായിരുന്നു പ്രസ്താവന.

തെക്കന്‍ ലെബനനിലെ ഗ്രാമങ്ങളില്‍ ഇസ്രായേല്‍ കടന്നുകയറ്റം നടത്തിയതിനു തിരിച്ചടിയായാണ് ഹിസ്ബുള്ളയുടെ ആക്രമണമെന്നാണ് റിപ്പോര്‍ട്ട്. സിറിയയിലെ ദമാസ്‌കസിലുള്ള ഇറാന്റെ എംബസിക്കു നേരെ ഇസ്രായേല്‍ വ്യോമാക്രമണം നടത്തിയതോടെയാണ് മേഖലയില്‍ സംഘര്‍ഷം രൂക്ഷമായത്. ശക്തമായ തിരിച്ചടി നല്കുമെന്ന് ഇറാന്‍ വ്യക്തമാക്കുകയും ആക്രമണം നടത്തുകയും ചെയ്തു. ഇതിന്റെ ചുവടുപിടിച്ചാണ് ലെബനനില്‍ നിന്ന് ഹിസ്ബുള്ള ഇസ്രായേലിനെതിരെ നീക്കം നടത്തുന്നത്.

അതിനിടെ, ഇറാനിലെ ഇസ്ഫഹാനില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തെപ്പറ്റി കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു. റഷ്യന്‍ നിര്‍മിത എസ്-300 ആന്റി ബാലിസ്റ്റിക് മിസൈല്‍ പ്രതിരോധ സംവിധാനത്തെ ലക്ഷ്യമിട്ടായിരുന്നു ഇസ്രായേലിന്റെ ആക്രമണമെന്നാണ് റിപ്പോര്‍ട്ടുകളില്‍. എന്നാല്‍ ഒന്നും സംഭവിച്ചിട്ടില്ലെന്നായിരുന്നു ഇറാന്റെ പ്രതികരണം.

ഇറാനില്‍ ഡ്രോണുകളും മിസൈലും ഉപയോഗിച്ച് ഇസ്രായേല്‍ തകര്‍ത്ത പ്രദേശത്തിന്റെ ഉപഗ്രഹ ചിത്രങ്ങള്‍ താരതമ്യം ചെയ്യുമ്പോള്‍, ഏപ്രില്‍ 15ന് ഇറാനിലെ രഹസ്യ കേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന്ന എസ്- 300 കാണാം. ഗൂഗിള്‍ എര്‍ത്തിലെ ഏറ്റവും പുതിയ ചിത്രത്തിലാകട്ടെ എസ്-300 ഇല്ലാത്ത ശൂന്യസ്ഥലമാണു കാണുന്നത്. ഡ്രോണുകളും മിസൈലുകളും വ്യോമപ്രതിരോധ സംവിധാനത്തില്‍ പതിച്ചെന്നാണു സൂചന. എന്നാല്‍, ഇറാന്റെ വ്യോമാതിര്‍ത്തിയില്‍ സംശയകരമായി ഒന്നും സൈന്യം കണ്ടെത്തിയിട്ടില്ലെന്നാണു ഇറാന്‍ വൃത്തങ്ങള്‍ പറയുന്നത്.

ആക്രമണത്തില്‍ ഇരുപക്ഷവും അവകാശവാദങ്ങള്‍ ഉന്നയിക്കാത്തതിനാല്‍ ഇസ്രായേല്‍ എന്തുതരം ആയുധങ്ങളാണ് ഉപയോഗിച്ചതെന്നും വ്യക്തമല്ല. ഇറാന്റെ പ്രതിരോധ സംവിധാനങ്ങളെ മറികടക്കാന്‍ ഇസ്രായേലിന് കഴിയുമെന്ന സന്ദേശം നല്കുകയായിരുന്നു ലക്ഷ്യമെന്നാണ് വിലയിരുത്തല്‍.

Tags: IsraelHezbollah attack
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഫ്ലൈ ദുബായ് വിമാനം വെടിവച്ചിടാൻ ഇസ്രായേൽ തയ്യാറെടുത്തിരുന്നു; തീരുമാനം മാറ്റിയത് അവസാന നിമിഷം

India

ഇസ്രായേൽ സ്വാതന്ത്ര്യദിന ചടങ്ങിലേക്ക് ക്യാപ്റ്റൻ സ്മിത് മച്ചാറിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ക്ഷണിച്ച് നെതന്യാഹു

India

പൈലറ്റ് സ്മിത് മച്ചാറിന് ആദരവുമായി ഇസ്രായേൽ എംബസി; മുംബൈയിൽ നന്ദിപ്രകടനവുമായി കൂറ്റൻ ബോർഡുകൾ ഉയർന്നു

Kerala

അത് ഭീകരപ്രവർത്തനംതന്നെ; ദുബായ് വിമാനത്തിലെ ആക്രമണത്തെക്കുറിച്ച് യുഎഇ സർക്കാർ

India

ഫ്ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ചത് ഒമാന്‍ സ്വദേശിയായ പൈലറ്റ്, ഇയാളെ സൗദിയില്‍ ചോദ്യം ചെയ്യുന്നു, ഭീകരപരിശീലനം ലഭിച്ചയാളെന്ന് നെതന്യാഹു

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.