ന്യൂഡൽഹി : പാറ്റാപാർട്ടിയുടെ പാർലമെന്റ് സമരത്തിന് മുന്നോടിയായി ജന്തർമന്തറിന് സമീപത്ത് നിന്ന് കല്ലുകൾ നിറച്ച ട്രക്ക് കണ്ടെത്തി . ജന്തർ മന്തറിലും സമീപ പ്രദേശങ്ങളായ ജൻപത്, പട്ടേൽ ചൗക്ക്, രാജീവ് ചൗക്ക്, സെൻട്രൽ സെക്രട്ടേറിയറ്റ്, സേവ തീർത്ഥ് മെട്രോ സ്റ്റേഷനുകളിലും നിരോധനാജ്ഞ നിലവിലുണ്ട്. ഇത് ലംഘിച്ചായിരുന്നു പാറ്റകളുടെ മാർച്ച് .
അതിനു പിന്നാലെയാണ് കല്ലുകൾ നിറച്ച ട്രക്ക് കണ്ടെത്തിയത്. ഡൽഹിയിൽ കലാപം സൃഷ്ടിക്കുകയാണ് പാറ്റാ പാർട്ടിയുടെ ലക്ഷ്യമെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. അതിനു പിന്നാലെ റാപ്പിഡ് ആക്ഷൻ ഫോഴ്സിനെ അടക്കം വിന്യസിച്ച് സുരക്ഷ ശക്തമാക്കി. മുൻപ് സി എ എ വിരുദ്ധ കലാപങ്ങൾ നടന്നപ്പോഴും ഇത്തരത്തിൽ കല്ലുകൾ കണ്ടെത്തിയിരുന്നു. ഇതാണ് കലാപകാരികൾ പൊലീസിനെതിരെയുള്ള ആയുധമാക്കി മാറ്റിയത്. ഇന്നും സമാനമായ രീതിയിലുളള കലാപമാണ് ലക്ഷ്യമിട്ടതെന്ന് വ്യക്തമാണ് . എന്നാൽ നീക്കം പൊളിഞ്ഞതോടെ ട്രക്കുമായി തങ്ങൾക്ക് ബന്ധമൊന്നുമില്ലെന്നും ഇത് പൊലീസുകാർ കൊണ്ടുവന്നതാണെന്ന വിചിത്രവാദവുമാണ് ദീപ്കെ ഉന്നയിച്ചത്.
അതേസമയം പാറ്റകൾക്ക് പിന്തുണയുമായെത്തിയ എംപി ഡിംപിൾ യാദവിനെ കസ്റ്റഡിയിലെടുത്തുവെന്ന് സമാജ്‌വാദി പാർട്ടി ആരോപിച്ചു. ഡിംപിൾ യാദവിനെയും മറ്റ് എസ്പി എംപിമാരെയും കസ്റ്റഡിയിലെടുത്തതും വിദ്യാർത്ഥികൾക്കെതിരായ ലാത്തിചാർജും അങ്ങേയറ്റം അപലപനീയവും ജനാധിപത്യവിരുദ്ധവുമാണെന്ന് പാർട്ടി പറഞ്ഞു.
















