Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

നേഹയുടെ മരണം ലവ് ജിഹാദ് മൂലമെന്ന് കോണ്‍ഗ്രസുകാരനായ അച്ഛന്‍ ഹിരേമത് പറഞ്ഞതോടെ സിദ്ധരാമയ്യ പ്രതിക്കൂട്ടില്‍; നേഹയെ കുത്തിയത് ഫയാസ്

കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസുകാരനായ കോര്‍പറേഷന്‍ അംഗം നിരഞ്ജന്‍ ഹിരേമതിന്റെ മകള്‍ നേഹ സഹപാഠിയായിരുന്ന ഫയാസിന്റെ കുത്തേറ്റ് മരിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2024, 09:09 pm IST
inIndia
നേഹയും അച്ഛന്‍ നിരഞ്ജന്‍ ഹിരേമതും (ഇടത്ത്) കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി സിദ്ധരാമയ്യ (വലത്ത്)

നേഹയും അച്ഛന്‍ നിരഞ്ജന്‍ ഹിരേമതും (ഇടത്ത്) കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി സിദ്ധരാമയ്യ (വലത്ത്)

ബെംഗളൂരു: കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസുകാരനായ കോര്‍പറേഷന്‍ അംഗം നിരഞ്ജന്‍ ഹിരേമതിന്റെ മകള്‍ നേഹ സഹപാഠിയായിരുന്ന ഫയാസിന്റെ കുത്തേറ്റ് മരിച്ചു. തന്റെ മകള്‍ ലവ് ജിഹാദിന് ഇരയാണെന്ന് ഹിരേമത് തന്നെ ആരോപിച്ചതോടെ കര്‍ണ്ണാടകയില്‍ സാഹചര്യം സംഘര്‍ഷഭരിതമായിരിക്കുകയാണ്.

ഹുബ്ബളിയിലെ ബിവിബി കോളെജില്‍ പിജിയ്‌ക്ക് പഠിക്കുകയായിരുന്നു 23 കാരിയായ നേഹ. കോളെജ് കാമ്പസില്‍ വെച്ച് തന്നെയാണ് ഏപ്രില്‍ 18 വ്യാഴാഴ്ച കുത്തേറ്റ് മരിച്ചത്. വിവാഹാഭ്യര്‍ത്ഥന നിഷേധിച്ചതിന് നേഹയെ ഫയാസ് ഏഴോ എട്ടോ തവണ കുത്തിയെന്നും അച്ഛന്‍ ഹിരേമത് പറയുന്നു.

” എനിക്ക് എന്റെ മകളാണ് നഷ്ടമായത്. ഇതുപോലെ പലര്‍ക്കും പെണ്‍മക്കളെ നഷ്ടപ്പെടുന്നുണ്ട്. ഇത്തരം ക്രൂരതകള്‍ വര്‍ധിക്കുകയാണ്. ഇനിയും കാര്യങ്ങള്‍ തുറന്നുപറയാതിരുന്നുകൂടാ എന്ന നിലയില്‍ എത്തിയിരിക്കുന്നു. ഈ ലവ് ജിഹാദ് വല്ലാതെ പരന്നിരിക്കുന്നു.”- നിരഞ്ജന്‍ ഹിരേമത് പറഞ്ഞു.

“ഇത്തരം പ്രതികള്‍ വീണ്ടും ജാമ്യമെടുത്ത് പുറത്ത് കറങ്ങുകയാണ്. ഇക്കുറി ആരും ഫയാസിന് ജാമ്യം നല്‍കാന്‍ വേണ്ടി പോകരുത്. പൊലീസും ബാര്‍ അസോസിയേഷനും ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കണം. നാലോ അഞ്ചോ കേസുകളില്‍ ഒരെണ്ണത്തില്‍ മാത്രമാണ് അറസ്റ്റ് നടക്കുന്നത്. ഇവിടെ ഇരയാക്കപ്പെടുന്നത് നല്ല കുടുംബങ്ങളിലെ പെണ്‍കുട്ടികളാണ്. പ്രതിക്ക് തൂക്കിക്കൊല വിധിക്കണം.”- നിരഞ്ജന്‍ ഹിരേമത് പറയുന്നു.

“ഞങ്ങളുടെ ജാതി വേറെയാണെന്നും അതിനാല്‍ ഇത് നടക്കില്ലെന്നും നേഹ പറഞ്ഞു. ഇതാണ് ഫയാസിനെ രോഷാകുലനാക്കിയത്”,-നിരഞ്ജന്‍ ഹിരേമത് പറയുന്നു. നേഹയെ കുത്തിക്കൊന്ന ശേഷം ഓടിരക്ഷപ്പെട്ട ഫയാസിനെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു.

നേഹയുടെ കൊലപാതകം ലവ് ജിഹാദ് തന്നെയെന്ന് ബിജെപിയും പറയുന്നു. കോണ്‍ഗ്രസ് ഭരണത്തില്‍ വന്നശേഷം ക്രമസമാധാനം നഷ്ടമായിരിക്കുകയാണെന്നും ബിജെപി പറയുന്നു. മതമൗലികവാദസംഭവങ്ങളും കൂടിവരികയാണ്. ഈയിടെ ഒരു കോണ്‍ഗ്രസിന്റെ നസീര്‍ ഹുസൈന്‍ രാജ്യസഭാ എംപിയായി തെരഞ്ഞെടുക്കപ്പെട്ടതായി വിധാന്‍സൗധയില്‍ പ്രഖ്യാപനം നടന്നപ്പോള്‍ പാകിസ്ഥാന്‍ സിന്ദാബാദ് വിളിച്ച സംഭവം വിവാദമായിരുന്നു. ഇത് കോണ്‍ഗ്രസ് മുഖ്യമന്ത്രി സിദ്ധരാമയ്യ നിഷേധിച്ചപ്പോള്‍ അതിന്റെ വീഡിയോ ബിജെപി തന്നെ ഹാജരാക്കി. തുടര്‍ന്ന് നടത്തിയ ഫോറന്‍സിക് പരിശോധനയില്‍ പാകിസ്ഥാന്‍ സിന്ദാബാദ് മുദ്രാവാക്യം വിളിച്ചതായി തെളിഞ്ഞു. ഇതോടെയാണ് മൂന്ന് പേരെ അറസ്റ്റ് ചെയ്യാന്‍ കര്‍ണ്ണാടകസര്‍ക്കാര്‍ തയ്യാറായത്.

കഴിഞ്ഞ ദിവസം ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ പോയ നടി ഹര്‍ഷിത പൂനാചയെയും ഭര്‍ത്താവിനെയും ഗുണ്ടകള്‍ ആക്രമിച്ച സംഭവമുണ്ടായി. കന്നട സംസാരിച്ചതിനാണ് ഗുണ്ടകള്‍ ആക്രമിച്ചതെന്ന് പറയുന്നു. ഭര്‍ത്താവിന്റെ സ്വര്‍ണ്ണമാലയും അക്രമികള്‍ പൊട്ടിച്ചു. എന്താ ഇത് പാകിസ്ഥാനോ അഫ്ഗാനിസ്ഥാനോ ആണോ എന്നാണ് ഹര്‍ഷിത പൂനാച്ച ചോദിച്ചത്.

 

 

 

 

 

Tags: JusticeforNehaJusticeforNehahiremathLove JihadLoveJihadNiranjan HiremathNehaNehaHiremathFayaz
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ അമ്മേ ഇവർ എന്നെ കൊല്ലും ‘ അർദ്ധരാത്രി വന്ന ഫോൺസന്ദേശം ; ലൗജിഹാദിൽ കുടുങ്ങിയ വിദ്യാർത്ഥിനിയ്‌ക്ക് ദാരുണാന്ത്യം ; ഒപ്പം താമസിച്ച ആഷിക് അലി പിടിയിൽ

Kerala

കേരളത്തിലെ മറ്റൊരു മതേതര ആത്മഹത്യ….ഒരിക്കലും ഇതിനെ ലവ് ജിഹാദ് എന്ന് വിളിക്കില്ല, വൃന്ദയുടെ മരണത്തെക്കുറിച്ച് കറുത്ത പരിഹാസം

India

10 ലക്ഷം പറഞ്ഞുറപ്പിച്ചു ; ലൗ ജിഹാദിൽ കുടുക്കി ബംഗ്ലാദേശിൽ വിൽക്കാൻ നീക്കം ; ഹിന്ദു പെൺകുട്ടികളെ രക്ഷിച്ച് ബജ്‌റംഗ് ദൾ

സാവരിയ ബസന്തിന്റെ കൊലപാതകം സിബിഐ
അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപി ആലപ്പുഴ
നോര്‍ത്ത് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കളക്ട്രേറ്റ് ധര്‍ണ
സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. സുരേഷ്
ഉദ്ഘാടനം ചെയ്യുന്നു
Kerala

സാവരിയയുടെ കൊലപാതകം: പ്രതിയെ രക്ഷിക്കാന്‍ സെക്രട്ടേറിയറ്റും മലപ്പുറവും കേന്ദ്രീകരിച്ച് നീക്കങ്ങള്‍: ബിജെപി

India

ഭർത്താവിന് ഇഷ്ടമല്ല , കാണാൻ വരരുതെന്ന് ബന്ധുക്കളോട് സോനം :  ലൗജിഹാദിൽ കുടുങ്ങിയ സോനത്തിന്റെ ജീവനെടുത്ത് ഭർത്താവ് സുൽത്താൻ ജുസാബ്

പുതിയ വാര്‍ത്തകള്‍

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ ആദ്യ വ്യക്തിഗത സ്വർണം; നീരു ദണ്ഡയുടെ നേട്ടം വനിതകളുടെ ട്രാപ്പ് ഷൂട്ടിംഗിൽ

കോൺഗ്രസിന്റെ വിഭജന രാഷ്‌ട്രീയം ഹിന്ദുക്കൾ തിരിച്ചറിയണം; രേവന്ത് റെഡ്ഡി ശ്രീരാമനും ശിവനും ഇടയിൽ രാഷ്‌ട്രീയ അതിർവരമ്പുകൾ സൃഷ്ടിക്കുന്നു: ബിജെപി

ഉജ്ജയിനിലെ ഷാഹി മസ്ജിദിന്റെ ഒരു ഭാഗം പള്ളി കമ്മിറ്റിയുടെ സഹകരണത്തോടെ പൊളിച്ചുമാറ്റൽ പുനരാരംഭിച്ചു: 15 പേർ അറസ്റ്റിൽ

ജയിലുകൾ കേന്ദ്രീകരിച്ച് ഖലിസ്ഥാൻ രഹസ്യ റിക്രൂട്ട്‌മെന്റ്: സർക്കാരിന് വിവരങ്ങൾ നൽകി രഹസ്യാന്വേഷണ ഏജൻസികൾ

36 രാജ്യങ്ങളിൽ നിന്ന് 288 ഒളിച്ചോടിയ കുറ്റവാളികളെ തിരികെ കൊണ്ടുവന്നു : പുതിയ കുറ്റവാളി കൈമാറ്റ പോർട്ടലിന് തുടക്കം കുറിച്ച് അമിത് ഷാ 

‘ശിവൻ പാവങ്ങളുടെയും രാമൻ സമ്പന്നരുടെയും ദൈവം’: ഭിന്നിപ്പിന്റെ പരാമർശവുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി

ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം വിദേശത്തുള്ള മകനെ ഫോണിൽ വിളിച്ചറിയിച്ചു; പ്രതി കസ്റ്റഡിയിൽ

ജമ്മു-കശ്മീർ എംഎൽഎമാരുടെ പ്രതിമാസ ശമ്പളം 1.8 ലക്ഷം രൂപയിൽ നിന്ന് 3 ലക്ഷം രൂപയായി വർധിക്കും; ബില്ല് അവതരിപ്പിച്ച് ഒമർ അബ്ദുള്ള

കുതിച്ചുയർന്ന് സ്വർണവില: പവന് ഒറ്റയടിക്ക് 880 രൂപ കൂടി

എഫ്ബിഐയുടെ ‘മോസ്റ്റ് വാണ്ടഡ് ഫ്യുജിറ്റീവുകളുടെ’ പട്ടികയിൽ ഗോൾഡി ബ്രാറിനെ ഉൾപ്പെടുത്തി : പിടികൂടാൻ സഹായിക്കുന്നവർക്ക് ഒരു മില്യൺ ഡോളർ പാരിതോഷികം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.