Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ഗുകേഷ്; നെപോമ് നിഷിയെ സമനിലയില്‍ തളച്ച് പ്രജ്ഞാനന്ദ; പ്രജ്ഞാനന്ദ കിരീടസാധ്യത കളഞ്ഞുകുളിച്ചു

പ്പോള്‍ ഏഴര പോയിന്‍റ് വീതം നേടി നെപോമ് നിച്ചിയും ഗുകേഷും അമേരിക്കയുടെ ഹികാരു നകാമുറയും ഒന്നാം സ്ഥാനത്ത് നില്‍ക്കുകയാണ്.

ഗിരീഷ്‌കുമാര്‍ പി. ബി. by ഗിരീഷ്‌കുമാര്‍ പി. ബി.
Apr 19, 2024, 03:06 pm IST
in Sports

ടൊറന്‍റോ:  ഒന്നാം റാങ്കില്‍ നിന്നിരുന്ന റഷ്യയുടെ ഇയാന്‍ നെപോമ് നിഷിയെ 12ാം റൗണ്ടില്‍ പ്രജ്ഞാനന്ദ സമനിലയില്‍ തളച്ചത് വാസ്തവത്തില്‍ അനുഗ്രഹമായത് ഇന്ത്യയുടെ ഡി.ഗുകേഷിനാണ്. അരപോയിന്‍റ് വ്യത്യാസത്തില്‍ രണ്ടാം സ്ഥാനത്ത് നിന്നിരുന്ന ഗുകേഷ് 12ാം റൗണ്ടില്‍ അസര്‍ബൈജാന്റെ നിജാത് അബസൊവിനെതിരെ വിജയം നേടിയതോടെ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തി. ഇപ്പോള്‍ ഏഴര പോയിന്‍റ് വീതം നേടി നെപോമ് നിഷിയും ഗുകേഷും അമേരിക്കയുടെ ഹികാരു നകാമുറയും ഒന്നാം സ്ഥാനത്ത് നില്‍ക്കുകയാണ്. ഇന്ത്യയുടെ വിദിത് ഗുജറാത്തിയെ തോല്‍പിച്ചതോടെ യുഎസിന്റെ ഫാബിയാനോ കരുവാനയ്‌ക്ക് ഏഴ് പോയിന്‍റായി. ഇപ്പോള്‍ കരുവാന ഏകനായ് രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു.

തുടര്‍ച്ചയായ മൂന്ന് ജയങ്ങളിലൂടെ ഒന്നാം സ്ഥാനത്തേക്ക് കുതിച്ച അമേരിക്കയുടെ ഹികാരു നകാമുറ അക്ഷരാര്‍ത്ഥത്തില്‍ അമ്പരപ്പിക്കുന്ന തിരിച്ചുവരവാണ് നടത്തിയത്. 12ാം റൗണ്ടില്‍ ഫ്രാന്‍സിന്റെ അലിറെസ ഫിറൂസ്ജയെയാണ് നകാമുറ തോല്‍പിച്ചത്. കഴിഞ്ഞ രണ്ടു കളികളില്‍ പ്രജ്ഞാനന്ദയെയും നിജാത് അബസൊവിനെയും തോല്‍പിച്ചിരുന്നു. ആദ്യ റൗണ്ടുകളില്‍ ഇന്ത്യയുടെ വിദിത് ഗുജറാത്തി അനായാസം രണ്ടു തവണ തോല്‍പിച്ച കളിക്കാരനാണ് ഹികാരു നകാമുറ എന്നോര്‍ക്കണം. അപ്പോള്‍ ചെസ്സും ക്രിക്കറ്റ് പോലെ തന്നെ, നല്ല ഫോമിലായാല്‍ ആരേയും തോല്‍പിക്കും. ഫോമില്ലെങ്കില്‍ ആരുമായും തോല്‍ക്കുകയും ചെയ്യും. എന്നിട്ടും മനസ്സാന്നിധ്യം വീണ്ടെടുത്തുള്ള തിരിച്ചുവരവ് അത്യത്ഭുതം എന്നു തന്നെ പറയണം. അവസാന മൂന്ന് കളികളില്‍ തികഞ്ഞ ശാന്തതയോടെയാണ് നകാമുറ കളിച്ചത്. തന്റെ ഭാഗത്ത് നിന്നും ഒട്ടും പിഴവു വരുത്താതിരിക്കുക, ശത്രുവിന്റെ പിഴവുകളെ മുതലെടുത്ത് മുന്നേറുക. ഒരിക്കല്‍ ഒരല്‍പം മുന്‍തൂക്കം ലഭിച്ചാല്‍ പിന്നീട് അവസാനം വരെ അത് നിലനിര്‍ത്തുക. ഒരിയ്‌ക്കല്‍ പിഴവ് വരുത്തുന്ന ശത്രുവിനെ രണ്ടാമത് തിരിച്ചുകയറാന്‍ സമ്മതിക്കാതിരിക്കുക. ഈ സംയമനം പാലിച്ചുള്ള തന്ത്രമാണ് കഴിഞ്ഞ മൂന്ന് റൗണ്ടുകളില്‍ വിജയം കണ്ടത്. അതോടെ ഏറ്റവും കൂടുതല്‍ വിജയസാധ്യത ഇപ്പോള്‍ കണക്കാക്കുന്നത് ആദ്യ റൗണ്ടുകളില്‍ ഏറെ പിന്നില്‍ നില്‍ക്കുകയും അവസാന റൗണ്ടുകളില്‍ മുന്നിലേക്ക് കയറിവരികയും ചെയ്ത ഹികാരു നകാമുറയ്‌ക്കാണ്. 12 റൗണ്ടുകളില്‍ ഏറ്റവും കൂടുതല്‍ ജയം നേടിയത് ഹികാരു നകാമുറയാണ്. അഞ്ച് ജയങ്ങള്‍. രണ്ടു റൗണ്ട് കൂടി കളി ബാക്കിയുണ്ടെങ്കിലും ഇദ്ദേഹത്തിന് കല്‍പിക്കപ്പെടുന്ന വിജയസാധ്യത 40.6 ശതമാനമാണ്.

ഏറ്റവും കൂടുതല്‍ വിജയസാധ്യതയുള്ള രണ്ടാമന്‍ ഇന്ത്യയുടെ ഡി.ഗുകേഷാണ്. ഏറെ പക്വതയോടെ കളിച്ച ഗുകേഷിന് 28 ശതമാനം വിജയസാധ്യതയാണ് പ്രവചിക്കുന്നത്. ഗുകേഷ് 12 റൗണ്ടുകളില്‍ നാല് ജയമാണ് നേടിയത്. അഞ്ചുതവണ ലോകചാമ്പ്യനായ, ലോകത്തിലെ ഒന്നാം നമ്പര്‍ റേറ്റിംഗും ഉള്ള മാഗ്നസ് കാള്‍സന്‍ പ്രവചിച്ചത് ഇന്ത്യക്കാരായ ഗുകേഷോ പ്രജ്ഞാനന്ദയോ വിജയിക്കില്ലെന്നാണ്. കാരണം ഗുകേഷ് നല്ല കളികളിലൂടെ ജയിക്കുന്ന ആളാണെങ്കിലും അതുപോലെ തന്നെ പരമാബദ്ധങ്ങള്‍ വരുത്തുന്ന ആളുമാണെന്നാണ് മാഗ്നസ് കാള്‍സന്റെ വിലയിരുത്തല്‍. ലോകത്തില്‍ ഏറെ മതിക്കപ്പെടുന്ന കാന്‍‍ഡിഡേറ്റ്സില്‍ ഇതാദ്യമായി മാറ്റുരയ്‌ക്കുന്ന ഗുകേഷ് ഇതുവരെയും വലിയ അബദ്ധങ്ങളൊന്നും വരുത്താതെ സാധ്യമായ വിജയങ്ങളും റിസ്കെടുക്കാതെയുള്ള സമനിലകളും വാങ്ങി മുന്നേറുകയാണ്. ആകെ ഒരു തോല്‍വിമാത്രമാണ് ഗുകേഷിനുണ്ടായത്. അത് ഫ്രാന്‍സിന്റെ അലിറെസ ഫിറൂസ് ജയില്‍ നിന്നാണ്. അലിറെസ ഫിറൂസ് ജ മോശക്കാരനല്ല. അടുത്ത രണ്ട് കളികളും ഗുകേഷിന് അഗ്നി പരീക്ഷകളാണ്. അടുത്ത റൗണ്ടില്‍ (13ാം റൗണ്ടില്‍) ഗുകേഷ് ഏറ്റുമുട്ടുന്നത് അലിറെസ ഫിറൂസ് ജയുമായാണ്. ആറാം റൗണ്ടില്‍ തോല്‍പ്പിച്ചതിനാല്‍ ഫിറൂസ് ജ ആ മുന്‍തൂക്കത്തോടെ ജയത്തിന് വേണ്ടി കളിക്കുമെന്നുറപ്പ്. 14ാം റൗണ്ടിലാകട്ടെ ഗുകേഷ് ഏറ്റുമുട്ടേണ്ടിവരുന്നത് ഹികാരു നകാമുറയുമായാണ്. ആദ്യ കളിയില്‍ ഇരുവരും സമനിലയില്‍ പിരിഞ്ഞിരുന്നു. ഫാബിയാനോ കരുവാനയും (2803) ഹികാരു നകാമുറയും (2789) കഴിഞ്ഞാല്‍ കാന്‍ഡിഡേറ്റ്സില്‍ പങ്കെടുക്കുന്ന കളിക്കാരില്‍ റേറ്റിംഗില്‍ മൂന്നാമനാണ് അലിറെസ ഫിറൂസ് ജ. റേറ്റിംഗ് 2760 ആണ്. ഫിറൂസ് ജ കഴിഞ്ഞേ ഇപ്പോള്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ഇയാന്‍ നെപോമ് നിച്ചിയുടെ റേറ്റിംഗ് വരുന്നുള്ളൂ.- 2758. പ്രജ്ഞാനന്ദയുടെയും ഗുകേഷിന്റെയും റേറ്റിംഗ് അത് കഴിഞ്ഞേ വരൂ. യഥാക്രമം 2747ഉം 2743ഉം. ഈ ടൂര്‍ണ്ണമെന്‍റില്‍ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരന്‍ കൂടിയാണ് ഗുകേഷ്-17 വയസ്സ്. പക്ഷെ കാന്‍ഡിഡേറ്റ്സിന്റെ ചരിത്രത്തില്‍ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരന്‍ ഗുകേഷല്ല. അമേരിക്കയുടെ ഇതിഹാസ ചെസ് താരം ബോബി ഫിഷറാണ്. 1958ല്‍ കാന്‍ഡിഡേറ്റ്സില്‍ കളിക്കാന്‍ യോഗ്യത നേടുമ്പോള്‍ ബോബി ഫിഷറുടെ പ്രായം 16 മാത്രം.

കഴിഞ്ഞ റൗണ്ടുകളിലെല്ലാം ഏറെ പക്വതയോടെ കളിച്ച് ഒന്നാം സ്ഥാനത്ത് തുടരുകയും 12ാം റൗണ്ട് കഴിഞ്ഞിട്ടും ഒന്നാം സ്ഥാനം നിലനിര്‍ത്തുകയും ചെയ്യുന്ന റഷ്യയുടെ ഇയാന്‍ നെപോംനിഷിക്ക് പക്ഷെ 23.2 ശതമാനം വിജയസാധ്യത മാത്രമേ കല്‍പിക്കുന്നുള്ളൂ. ഇദ്ദേഹം 12 റൗണ്ടുകളില്‍ എപ്പോഴും ഒന്നാം സ്ഥാനം നിലനിര്‍ത്തിയിരുന്നു. പക്ഷെ ജയിച്ചത് ആകെ മൂന്ന് കളികളാണ്. ബാക്കി 9 കളികളില്‍ സമനില പിടിച്ചു. ഇതാണ് കാന്‍ഡിഡേറ്റ്സില്‍ ജയിക്കാന്‍ വിജയത്തേക്കാളേറെ സമനിലയാണ് വേണ്ടതെന്ന്. തോല്‍ക്കാതിരിക്കുക എന്നതാണ് പ്രധാനം.

വിജയസാധ്യതയുള്ള നാലാമന്‍ യുഎസിന്റെ തന്നെ ഫാബിയാനോ കരുവാനയാണ്. 12 റൗണ്ടില്‍ ഇദ്ദേഹം ഇന്ത്യയുടെ വിദിത് ഗുജറാത്തിയെയാണ് തോല്‍പിച്ചത്. ഫിഡേ റേറ്റിംഗില്‍ 2803 ഉള്ള ഫാബിയാനോ കരുവാന ലോകറാങ്കിങ്ങില്‍ രണ്ടാമതാണ്.

ഇനി പ്രജ്ഞാനന്ദയ്‌ക്ക് കിരീട സാധ്യതയില്ല

ഇനി അവശേഷിക്കുന്ന രണ്ട് കളികളില്‍ ജയിച്ചാലും പ്രജ്ഞാനന്ദയ്‌ക്ക് വിജയസാധ്യത ഒട്ടുമില്ല. ഇപ്പോള്‍ ആറ് പോയിന്‍റോടെ അഞ്ചാം സ്ഥാനത്താണ് പ്രജ്ഞാനന്ദയുടെ സ്ഥാനം. 11ാം റൗണ്ടില്‍ ഹികാരു നകാമുറയോടേറ്റ തോല്‍വിയാണ് പ്രജ്ഞാനന്ദയ്‌ക്ക് അടിയായത്. ഇനി പ്രജ്ഞാനന്ദയ്‌ക്ക് ആകെ പ്രതീക്ഷിക്കാവുന്നത് അടുത്ത രണ്ട് റൗണ്ടുകളില്‍ വിജയം നേടി ഈ കാന്‍‍ഡിഡേറ്റ്സില്‍ പരമാവധി മികച്ച സ്ഥാനം നേടുക എന്നത് മാത്രമാണ്. പക്ഷെ അടുത്ത രണ്ട് കളികള്‍ എളുപ്പമല്ല. അപകടകാരിയായ ഫാബിയാനോ കരുവാനയുമായാണ് 13ാം റൗണ്ടില്‍ മത്സരം. 14ാം റൗണ്ടില്‍ പ്രജ്ഞാനന്ദയ്‌ക്ക് ജയിക്കാം‍- അസര്‍ബൈജാന്റെ നിജാത് അബസൊവുമായാണ് മത്സരം.

Tags: PraggnanandhaaGukesh@DGukeshcandidates2024CandidatesChessFidecandidateschess2024Ian NeptomniatchiHikaruNakamura
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വൈശാലി, അച്ഛന്‍ രമേഷ് ബാബു, അമ്മ നാഗലക്ഷ്മി, അനുജന്‍ പ്രജ്ഞാനന്ദ (ഇടത്ത് നിന്നും വലത്തോട്ട്)
India

ചെസ്സില്‍ കാന്‍ഡിഡേറ്റ് കിരീടം നേടിയ വൈശാലിക്ക് കിരീടത്തുകയായി മാത്രം ലഭിക്കുക 30 ലക്ഷം രൂപ; മറ്റ് റൗണ്ടുകളിലെ വിജയത്തിന് വേറെ ലക്ഷങ്ങള്‍

India

പ്രജ്ഞാനന്ദ വീണുപോയ കാന്‍ഡിഡേറ്റ്സില്‍ വനിതാവിഭാഗത്തില്‍ കിരീടവുമായി ചേച്ചി വൈശാലി; കാന്‍ഡിഡേറ്റ് കിരീടം നേടുന്ന ചരിത്രത്തിലെ ആദ്യ ഇന്ത്യക്കാരി

India

ഇന്ത്യയുടെ അഭിമാനമായി പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി; നാല് റൗണ്ട് ബാക്കിനില്‍ക്കെ കൂടുതല്‍ പോയിന്‍റോടെ മുന്നില്‍

Chess

കളിയിലേക്ക് തിരിച്ചുവന്ന് പ്രജ്ഞാനന്ദ, യുഎസ് താരം ഹികാരുവിനെ സമനിലയില്‍ തളച്ചു, മൂന്നര പോയിന്റെങ്കിലും ഇനിയുള്ള ഏഴ് റൗണ്ടില്‍ തിരിച്ചുവരാം

Chess

ജയിക്കാനുള്ള അവസരം കളഞ്ഞുകുളിച്ചു,  പ്രജ്ഞാനന്ദയുടെ കാന്‍ഡിഡേറ്റ് മോഹം കെട്ടു; ഹികാരുവിനെ അട്ടിമറിച്ച ജവോഖിര്‍ സിന്‍ഡൊറോവ് മുന്നില്‍ 

പുതിയ വാര്‍ത്തകള്‍

നെയ്‌മര്‍ ഡാ സില്‍വ സാന്റോസ് ജൂനിയര്‍… തിരിച്ചുവരവുകളുടെ രാജകുമാരന്‍

സ്വദേശി വ്യാപാരി മഞ്ചിന്റെ ദ്വിദിന ദേശീയ ആസൂത്രണ യോഗത്തില്‍ പങ്കെടുത്ത ദേശീയ സംയോജകന്‍ കാശ്മീരി ലാലിന് ഉപഹാരം നല്‍കുന്നു

എല്ലാ ജില്ലകളിലും വ്യാപാരിക്ഷേമ ബോര്‍ഡ്; സ്വദേശി വ്യാപാരി മഞ്ച് രാജ്യമൊട്ടാകെ വ്യാപിപ്പിക്കും

കൂന്തലുകളുടെ പ്രത്യുത്പാദന രീതി വെളിപ്പെടുത്തി പഠനം

തകർന്നതോ ഉപേക്ഷിച്ചതോ ആയ വിഗ്രഹങ്ങൾ ശേഖരിക്കുന്നതിനായി ഡൽഹി സർക്കാർ ശേഖരണ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നു: അറിയിപ്പുമായി മുഖ്യമന്ത്രി രേഖ ഗുപ്ത

ക്ഷേത്രങ്ങള്‍ക്ക് മേല്‍ സര്‍ക്കാര്‍ നിയന്ത്രണം; സാധുത പരിശോധിക്കാന്‍ സുപ്രീംകോടതി

ചാവറ കള്‍ച്ചറല്‍ സെന്ററില്‍ നടന്ന വാഗ്ദത്ത ഭൂമിയുടെ ട്രെയിലര്‍ പുറത്തിറക്കുന്ന ചടങ്ങ് നിര്‍മാതാവും നടനുമായ ഷാജു വാലപ്പനും ഭാര്യ ലിന്‍സി ഷാജു വാലപ്പനും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യുന്നു

മലയാളത്തിലെ ആദ്യ എഐ ചിത്രം വാഗ്ദത്ത ഭൂമിയുടെ ട്രെയിലര്‍ പുറത്തിറങ്ങി

ഉന്നത വിദ്യാഭ്യാസം കോൺഗ്രസിന്, ലത്തീൻ സഭയുടെ എതിർപ്പിനിടെ ഫിഷറീസ് മുസ്ലിം ലീഗിന്

വര്‍ക്ക് ബുക്ക് അച്ചടിപോലും തുടങ്ങിയിട്ടില്ല; സ്‌കൂള്‍ തുറന്നാലും പുസ്തകമെത്തില്ല, ബൈന്‍ഡ് ചെയ്യാനുള്ളത് 1.8 കോടി പാഠപുസ്തകം

ഏകദിന ടീമില്‍ സഞ്ജു ഇല്ല; അഫ്ഗാനെതിരായ പരമ്പരയ്‌ക്കുള്ള ടീമിനെ പ്രഖ്യാപിച്ചു

കെ.വി. തോമസ് കേരള സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിസ്ഥാനം ഒഴിഞ്ഞു, കേരളഹൗസിലെ മുറിയും വിട്ടുനൽകി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.