Wednesday, June 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഏരിയ കമ്മിറ്റിയംഗത്തിന്റെയും മകന്റെയും രാജി; അനുനയ നീക്കവുമായി സിപിഎം; പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി ബിപിന്റെ വെളിപ്പെടുത്തല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 14, 2024, 08:45 am IST
in Kerala

ആലപ്പുഴ: പാര്‍ട്ടി വിടുമെന്നറിയിച്ചു സിപിഎം സംസ്ഥാന സെക്രട്ടറിക്കു കത്തു നല്‍കിയ ജില്ലാ പഞ്ചായത്തംഗം ബിപിന്‍ സി.ബാബുവിനെയും, കായംകുളം ഏരിയ കമ്മിറ്റിയംഗമായ അമ്മ കെ.എല്‍. പ്രസന്നകുമാരിയെയും അനുനയിപ്പിക്കാന്‍ നേതൃത്വം ശ്രമം തുടങ്ങി. ഇരുവരും ബിഡിജെഎസില്‍ ചേരുമെന്ന് പ്രചാരണം ശക്തമായതോടെയാണ് അടവുനയവുമായി സിപിഎം നേതൃത്വം രംഗത്തെത്തിയത്. പ്രസന്നകുമാരിയെ കഴിഞ്ഞ ദിവസം ബിഡിജെഎസ് നേതാക്കള്‍ വീട്ടിലെത്തി കണ്ടിരുന്നു. പ്രസന്നകുമാരിയുടെയും മകന്റെയും പിന്നാലെ കുടൂതല്‍ പേര്‍ സിപിഎം വിടാനുള്ള നീക്കത്തിലാണ്. ഇതോടെയാണ് കൂടുതല്‍ കൊഴിഞ്ഞുപോക്ക് തടയുന്നതിനായി സിപിഎം ശ്രമം തുടങ്ങിയത്.

തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങളില്‍ ഇരുവരെയും പ്രവര്‍ത്തനങ്ങളില്‍ പങ്കെടുപ്പിക്കും. പ്രസന്നകുമാരിയുമായി ചര്‍ച്ച നടത്താന്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം എ. മഹേന്ദ്രനെയും ഏരിയ സെക്രട്ടറി പി. അരവിന്ദാക്ഷനെയും ചുമതലപ്പെടുത്തി. സംസ്ഥാന സെക്രട്ടേറിയറ്റംഗം മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് തീരുമാനമെടുത്തത്.

കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ സത്യനെ കൊലപ്പെടുത്തിയത് പാര്‍ട്ടിയാണെന്ന ബിപിന്റെ കത്ത് പുറത്തുവന്നത് സിപിഎമ്മിന് കനത്ത തിരിച്ചടിയായി. ബിപിനും, പ്രസന്ന കുമാരിയും സംസ്ഥാന സെക്രട്ടറിക്കു നല്‍കിയ കത്തു ചോര്‍ന്നത് ആസൂത്രിതമാണെന്നാണ് വിലയിരുത്തല്‍. പാര്‍ട്ടിക്കെതിരെ കൊലപാതക ആരോപണം വരെയുള്ള ബിപിന്റെ കത്ത് തെരഞ്ഞെടുപ്പു കാലത്തു പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.

തെരഞ്ഞെടുപ്പു കാലമായതിനാല്‍, തല്‍ക്കാലം കത്തു ചോര്‍ന്നതിന്റെ പേരില്‍ നടപടി വേണ്ടെന്നാണു നേതൃത്വത്തിലെ ധാരണ. ഭാര്യയുടെ പരാതിയെ തുടര്‍ന്ന് നേരത്തെ ആറു മാസത്തേക്കു സസ്‌പെന്‍ഷനിലായ ബിപിനെ തിരിച്ചെടുത്തപ്പോള്‍ ബ്രാഞ്ച് കമ്മറ്റിയിലാണ് ഉള്‍പ്പെടുത്തിയത്. പാര്‍ട്ടി ആലോചിച്ചു നടത്തിയ കൊലപാതകമാണു കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കളീക്കല്‍ സത്യന്റേതെന്നു ബിപിന്റെ കത്തില്‍ പറയുന്നുണ്ട്. സത്യന്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്നു എന്നാണ് കത്തിലുള്ളത്. എന്നാല്‍ ആര്‍എസ്എസ് വിട്ട സത്യന്‍ വര്‍ഷങ്ങളായി കോണ്‍ഗ്രസിലായിരുന്നെന്നുവെന്ന് സിപിഎം നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.

കോണ്‍ഗ്രസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുമുണ്ട്. എന്നിട്ടും ആര്‍എസ്എസ് പ്രവര്‍ത്തകന്‍ എന്നു കത്തില്‍ പരാമര്‍ശിച്ചതു ബോധപൂര്‍വമാണെന്ന് അവര്‍ ആരോപിച്ചു. സത്യന്‍ കൊലക്കേസില്‍ നിരപരാധിയായ തന്നെ പ്രതിയാക്കിയെന്നാണു ബിപിന്‍ പറയുന്നത്. എന്നാല്‍, തെരഞ്ഞെടുപ്പിനു ശേഷം ഇരുവര്‍ക്കും എതിരെ ശക്തമായ നടപടിയുണ്ടാകുമെന്നാണ് പാര്‍ട്ടിയിലെ മറുപക്ഷം പറയുന്നത്. ഇപ്പോഴത്തേത് താല്‍ക്കാലിക ഒത്തുതീര്‍പ്പ് മാത്രമാണെന്നും പാര്‍ട്ടിയെ വെല്ലുവിളിച്ചവര്‍ അധികനാള്‍ പാര്‍ട്ടിയില്‍ തുടരില്ലെന്നും അവര്‍ വ്യക്തമാക്കുന്നു.

Tags: CPM Area Committee MemberalappuzhaBDJSLoksabha Election 2024Modiyude Guarantee
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റോഡരികിലെ കടയ്‌ക്കുമുന്നിൽ ചായകുടിച്ചുനിന്ന യുവാവ് കാർ ഇടിച്ചു മരിച്ചു; സുധീഷിനെ കാർ ഇടിച്ചുതെറിപ്പിച്ചത് ഭാര്യയുടെ കൺമുന്നിൽ വച്ച്

Kerala

ഹോസ്റ്റലില്‍ ഉറങ്ങിക്കിടന്ന യുവതിയെ പീഡിപ്പിക്കാൻ ശ്രമം; ആലപ്പുഴ സ്വദേശി അറസ്റ്റില്‍

Kerala

വ​നി​ത-​ശി​ശു​ക്ഷേ​മ വ​കു​പ്പ് ജീ​വ​ന​ക്കാ​രെ പൂ​ട്ടി​യി​ട്ട് മ​ർ​ദി​ച്ച സം​ഭ​വം; സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി പി​ടി​യി​ൽ

Kerala

തുറവൂരില്‍ ഉയരപ്പാതയുടെ രണ്ടാംഘട്ട നിര്‍മാണ പ്രവര്‍ത്തനം ആരംഭിച്ചു; രാജ്യത്തെ ഏറ്റവും വലിയ ഉയരപ്പാത ഓഗസ്റ്റിൽ പൂർത്തിയാക്കും

Kerala

ആലപ്പുഴയില്‍ വികസനം നടക്കാത്തത് അന്ധമായ വിപ്ലവം മൂലം, കാസര്‍ഗോഡില്‍ അതിന് കാരണം അന്ധമായ മതം::ലക്ഷ്മിപ്രിയ

പുതിയ വാര്‍ത്തകള്‍

ഹോര്‍മുസ് കടലിടുക്കില്‍ നിരീക്ഷണപ്പറക്കല്‍ നടത്തിയിരുന്ന 333 കോടി രൂപ വിലയുള്ള യുഎസിന്റെ അപാച്ചെ ഹെലികോപ്റ്റര്‍ വെടിവെച്ചിട്ട് ഇറാന്‍

പഴയ കടം വീട്ടുകയാണ്….ശ്യാമപ്രസാദ് മുഖര്‍ജിയുടെ 125ാം ജന്മദിനത്തിന് 125 അടി ഉയരമുള്ള പ്രതിമ സ്ഥാപിക്കാന്‍ ബംഗാളിലെ ബിജെപി സര്‍ക്കാര്‍

പാകിസ്ഥാനിലെ ലാഹോറിലെ തകര്‍ന്ന ജെയിന്‍ ക്ഷേത്രം

ബാബറി മസ്ജിദിന്റെ പേരില്‍ കലാപം നടത്തുന്ന മുസ്ലിങ്ങള്‍ അറിയണം;1947ല്‍ പാകിസ്ഥാനില്‍ 1817 ഹിന്ദു, സിഖ് ക്ഷേത്രങ്ങളുണ്ടായിരുന്നു, ഇന്ന് 37 എണ്ണം മാത്രം

അമ്മസ്നേഹം അമൂല്യമാണ്….സിംഹക്കുഞ്ഞിനെ റാഞ്ചിപ്പറക്കുന്ന കഴുകനെ വിടാതെ പിന്തുടര്‍ന്ന് അമ്മ സിംഹം…പിന്നെ സംഭവിച്ചത്.

ഹനുമാൻ ചാലിസ ഇങ്ങനെ ചൊല്ലിയാൽ ഫലം വായുവേഗത്തിൽ

ഇത്തിരി നാണം വേണം, നട്ടെല്ല് വേണം….ഇര്‍ഫാന്‍ പത്താനെ മോശമായി ചീത്തവിളിച്ച് മഹുവ മൊയ്ത്ര; പത്താന്‍ ദല്‍ഹിയിലേക്ക്, ബിജെപിയിലേക്കെന്ന് അഭ്യൂഹം

ഗംഗാ നദിയിൽ നിന്ന് 2,500 വർഷം പഴക്കമുള്ള ശിവലിംഗം കണ്ടെത്തി ; മൗര്യ കാലഘട്ടത്തിലേതെന്ന് സൂചന ; 200 കിലോ ഭാരം

മതസ്നേഹം പ്രകടിപ്പിക്കാൻ ഇറാന് സഹായമായി 200 റിയാൽ അയച്ചു ; സൗദിയിൽ മുസ്ലീം സഹോദരങ്ങൾ അറസ്റ്റിൽ ; മക്കളെ രക്ഷിക്കാൻ മോദിയുടെ സഹായം തേടി മാതാപിതാക്കൾ

ആദ്യം 5 ലക്ഷം , മാസം തോറും 5000 രൂപ ; ക്രിസ്ത്യാനിയാകാൻ ഓഫറുമായി മിഷനറിമാർ ; തടഞ്ഞ് ഗ്രാമവാസികൾ ; രജിസ്റ്റർ ചെയ്ത് 7 പരാതികൾ

എട്ട് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച പ്രതി ഫർമാൻ ഖാന് ഇനി വീടില്ല ; എട്ട് മണിക്കൂറിനുള്ളിൽ വീട് ബുൾഡോസർ കൊണ്ട് തകർത്ത് യുപി പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.