Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പണിമൂല ദേവിക്ക് ചെമ്പുപായസ പൊങ്കാല

എസ്. ശരത് by എസ്. ശരത്
Apr 5, 2024, 01:39 am IST
in Samskriti

അടുപ്പുകൂട്ടി തീ പകര്‍ന്ന്, മണ്‍കലങ്ങളില്‍ അരിയിട്ടു വേവിച്ച് സ്ത്രീകള്‍ നിരയായി ഇരുന്ന് ദേവിക്ക് നിവേദ്യമൊരുക്കുന്ന കാഴ്ചയാണ് പൊങ്കാലയെന്നു കേള്‍ക്കുമ്പോള്‍ മനസ്സിലെത്തുക. എന്നാല്‍ തിരുവനന്തപുരത്ത് പോത്തന്‍കോടുള്ള പണിമൂല ദേവീക്ഷേത്രത്തിലെ ചെമ്പുപണ പാല്‍പ്പായസ പൊങ്കാല വേറിട്ടൊരു കാഴ്ചയാണ്. ഇവിടെ മണ്‍കലങ്ങളിലല്ല ചെമ്പു പാത്രങ്ങളിലാണ് പൊങ്കാല തയ്യാറാക്കുന്നത്. ഉത്സവത്തിന്റെ ആറുനാളുകളില്‍ ക്ഷേത്ര മൈതാനം ചെറുതും വലുതുമായ ചെമ്പുപാത്ര പൊങ്കാലകളാല്‍ നിറയും. പണിമൂല പൊങ്കാലയ്‌ക്ക് മറ്റൊരു പ്രത്യേകതകൂടിയുണ്ട്. പൊങ്കാല തയ്യാറാക്കുന്നത് പുരുഷന്‍മാരാണ്.

തെറ്റിയാറിന്റെ തീരത്തു വാഴുന്ന പണിമൂല അമ്മയുടെ ഇഷ്ടവഴിപാടാണ് ചെമ്പുപണപാല്‍പ്പായസ പൊങ്കാല. ക്ഷേത്രോത്സവ നാളുകളില്‍ ചെമ്പു പായസവും പാല്‍പ്പായസവും വഴിപാടായി നല്‍കാന്‍ നിരവധി ഭക്തരാണ് എത്തുന്നത്. വലിയ ചെമ്പു പാത്രങ്ങളിലാണ് ചെമ്പു പായസവും പാല്‍പ്പായസവും തയ്യാറാക്കുന്നത്. ചെറിയ പാത്രങ്ങളില്‍ പണപ്പായസവും തയ്യാറാക്കുന്നു. പൊങ്കാലയ്‌ക്കെത്തുന്ന സ്ത്രീകള്‍ പാത്രവും പൊങ്കാല സാധനങ്ങളും ക്ഷേത്രത്തില്‍ എത്തിക്കും. പൊങ്കാലയിട്ട് നിവേദിക്കുന്നതുവരെയുള്ള ജോലികള്‍ പുരുഷന്‍മാര്‍ ചെയ്യും.നിരവധി ഭക്തജനങ്ങളാണ് ദേവിയുടെ ഇഷ്ട വഴിപാടായ പണപ്പായസം ഭക്ഷിക്കാന്‍ എത്തുന്നത്. രണ്ടു വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ഉത്സവനാളുകളിലാണ് അപൂര്‍വവും ഭക്തി നിര്‍ഭരവുമായ ഈ പൊങ്കാലയിടല്‍ ചടങ്ങ് നടക്കുന്നത്.

ക്ഷേത്ര ഐതിഹ്യം
ദക്ഷിണകേരളത്തിലെ പ്രസിദ്ധമായ ദേവീക്ഷേത്രങ്ങളില്‍ ഒന്നാണ് പണിമൂല ദേവീക്ഷേത്രം. പത്ത് നൂറ്റാണ്ടോളം പഴക്കം ക്ഷേത്രത്തിനുണ്ടെന്ന് കരുതുന്നു. ക്ഷേത്ര ഉത്ഭവത്തെപ്പറ്റിയുള്ള ഐതിഹ്യം ഇതാണ്: രണ്ടു ദേവതമാര്‍ ഭൂ സഞ്ചാരത്തിനിടയില്‍ പണിമൂലയിലെത്തി. ഈ പ്രദേശത്തിന്റെ പ്രകൃതിരമണീയതയില്‍ ആകൃഷ്ടരായി ഇവിടെതന്നെ വസിക്കാന്‍ ദേവതമാരില്‍ മൂത്തയാള്‍ തീരുമാനിച്ചു. എന്നെ ഇവിടെ ഒരു ആലയം കെട്ടി ഇരുത്തി പൂജിച്ചാല്‍ ഈ നാടിനും നാട്ടുകാര്‍ക്കും സര്‍വഐശ്വര്യങ്ങളും ഉണ്ടാകും എന്നൊരു അശരീരി അന്നു രാത്രിയില്‍ പരിസരവാസികള്‍ കേട്ടു. അടുത്തദിവസം മുതല്‍ നാട്ടുകാര്‍ ഒരു ആലയം പണിത് ദേവിയെ സങ്കല്‍പിച്ച് പൂജ നടത്തിപ്പോന്നു. പൂജയ്‌ക്കായി പരിസരത്ത് ഉണ്ടായിരുന്ന ഒരു പോറ്റിയെ ചുമതലപ്പെടുത്തി. പോറ്റിയുടെ വകയായിരുന്നു സ്ഥലം. വര്‍ഷങ്ങള്‍ക്കുശേഷം പോറ്റി അവിടത്തെ ഏഴ് നായര്‍ കുടുംബങ്ങള്‍ക്ക് ഈ സ്ഥലം വാക്കാല്‍ നല്‍കി. ദേവതമാരില്‍ ഇളയവള്‍ പണിമൂല പരിസരത്ത് തന്നെയുള്ള മരുപ്പന്‍കോട് എന്ന സ്ഥലത്തും വാസമുറപ്പിച്ചതായി പറഞ്ഞുവരുന്നു.

ഇവിടെ ആദ്യം ക്ഷേത്രം ഇല്ലായിരുന്നു. ഉത്സവത്തിന് പച്ചപന്തല്‍ കെട്ടി ദേവിയെ കുടിയിരുത്തുകയായിരുന്നു പതിവ്. പച്ച പന്തലിനുള്ളില്‍ ശ്രീകോവില്‍ പണിത് (അടയ്‌ക്കാ മരത്തില്‍) അതിനുള്ളില്‍ വരിക്കപ്ലാവിന്റെ തടിയില്‍ ചിത്രപ്പണിയോടുകൂടിയ പീഠത്തില്‍ മുടിയാടയും മടിയാടയും ചേര്‍ത്ത് വാല്‍ക്കണ്ണാടി വച്ച് തോറ്റന്‍പാട്ട് പാടി ദേവിയെ കുടിയിരുത്തുന്നതായിരുന്നു ചടങ്ങ്.

ഏഴു ദിവസം നീളുന്നതാണ് ഇവിടുത്തെ ഉത്സവ ചടങ്ങുകള്‍. പണിമൂല ദേവീസന്നിധിയിലെത്തി നവദീപം തെളിയിച്ച് വലംവച്ച് തൊഴുതാല്‍ വൈകാതെമംഗല്യഭാഗ്യം സിദ്ധിക്കുമെന്നാണ് പറയപ്പെടുന്നത്.

Tags: TrivandrumPothencodeChembupayasa PongalaPanimoola Devi Temple
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജൻമദിനം ആഘോഷിക്കാൻ യാത്ര തിരിച്ച നവീനും മൃദുലയും മരിച്ചത് ബൈക്ക് മറിഞ്ഞല്ല ; അപകടം കാർ ഇടിച്ച് കയറി , പ്രതി അറസ്റ്റിൽ 

Kerala

സ്വാമി ചിന്താലയേശ ജയന്തി ആഘോഷവും; മഹാസമാധി വാര്‍ഷികവും ഇന്നു മുതല്‍

Samskriti

സ്വാമി ചിന്താലയേശ സ്വാമി: നിയതിയുടെ നറുനിലാവ്

Business

ഗ്ലോബല്‍ ട്രാവല്‍ മാര്‍ക്കറ്റ് 3ന് തുടങ്ങും

Kerala

തിരുവനന്തപുരത്ത് അക്രമങ്ങള്‍ അവസാനമില്ല; ബാറില്‍ ദേശീയ കബഡി താരത്തിന് കുത്തേറ്റു; തലയിലും മുതുകിലും സാരമായ പരിക്ക്

പുതിയ വാര്‍ത്തകള്‍

‘ഇന്ത്യ വ്യോമാക്രമണം നടത്താതെ പാകിസ്ഥാനികളെ കൊല്ലുന്നു’ ; സിന്ധു നദീജല കരാർ നിർത്തിവച്ചതിൽ ഭയന്ന് വിറച്ച് പാകിസ്ഥാൻ എംപിമാർ 

കോൺഗ്രസ്സിലെ കുട്ടിനേതാക്കളോടാണ്; മിണ്ടിപ്പോകരുത്, കെപിസിസി പറയുന്നു

സ്വാമി കൃഷ്ണമയാനന്ദ തീര്‍ത്ഥപാദര്‍: നൃത്തം ചെയ്യുന്ന സംന്യാസി

‘നെൽസൺ മണ്ടേലയെപ്പോലെ അദ്ദേഹത്തെ ജയിലിലടച്ചു ‘ ; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് സൊഹ്‌റാൻ മംദാനി , ഐക്യദാർഢ്യം നൽകണമെന്ന് ആഹ്വാനം 

ലോകകപ്പ് ട്രോഫി: അറിയേണ്ടതെല്ലാം…

യമാലിനെ നേരിടുന്നത് ക്രിഡിറ്റ്: മെസി

ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച കേസില്‍ സിപിഎം സസ്പെൻഡ് ചെയ്ത പഞ്ചായത്തംഗം രാജിവെച്ചു

അര്‍ജന്റീന- സ്‌പെയിന്‍: തന്ത്രങ്ങളുടെ ആശാന്മാര്‍

എല്‍ നിനോ ശക്തം; കേരളത്തില്‍ കാലവര്‍ഷവും തുലാമഴയും കുറയും

ന്യൂദല്‍ഹിയിലെ ചൈനീസ് എംബസി സംഘടിപ്പിച്ച സെമിനാറില്‍ എം.എ. ബേബി, ഡി. രാജ തുടങ്ങിയവര്‍ പങ്കെടുക്കുന്നു. ചൈനീസ് അംബാസഡര്‍ ഷു ഫീഹോങ് സമീപം

എല്‍ഡിഎഫ് നേതാക്കളുടെ ചൈന എംബസി സന്ദര്‍ശനം വിവാദത്തില്‍; സിജെപിയുടെ സമരത്തിന് പിന്തുണ നല്‍കലും വനിതാ ബില്‍ സമര പ്രഖ്യാപനവും സംശയനിഴലില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.