ആലുവ : ബാറ്ററി മോഷണ കേസിലെ പ്രതി പോലീസ് പിടിയിൽ. ഐരാപുരം കൂഴൂർ പാറത്തട്ടേൽ മനുമോഹൻ (25) നെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്.
കഴിഞ്ഞ 29ന് രാത്രി വളയൻചിറങ്ങരയിലുള്ള ലൈറ്റ് ആൻഡ് സൗണ്ട് സ്ഥാപനത്തിൽ പാർക്ക് ചെയ്തിരുന്ന നാഷണൽ പെർമിറ്റ് ലോറിയുടെ ബാറ്ററി മോഷണം ചെയ്ത കേസിലാണ് അറസ്റ്റ്. നിരവധി മോഷണ കേസുകളിലെ പ്രതിയാണ്.
പോലീസ് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിലൂടെയാണ് പ്രതിയെ പിടികൂടിയത്. ഇയാൾക്ക് കുന്നത്തുനാട്, കുറുപ്പുംപടി, മൂവാറ്റുപുഴ, കോടനാട്, കാലടി പോലീസ് സ്റ്റേഷനുകളിലായി 9 കേസുകൾ നിലവിലുണ്ട്.
കോടനാട് സ്റ്റേഷനിലെ മോഷണ കേസിൽ രണ്ടാഴ്ച മുമ്പാണ് ജയിലിൽ നിന്ന് ഇറങ്ങിയത്. കാപ്പ പ്രകാരം ജയിൽശിക്ഷ അനുഭവിച്ചിട്ടുള്ള ആളാണ്. മോഷണം ചെയ്തെടുത്ത ബാറ്ററി പോലീസ് കണ്ടെടുത്തു.
ഇൻസ്പെക്ടർ എം.കെ.രാജേഷ് സബ് ഇൻസ്പെക്ടർ എൻ.പി.ശശി, എ.എസ്.ഐ പി.എ.അബ്ദുൽ മനാഫ്, സീനിയർ സി.പി.ഒമാരായ ടി.എൻ.മനോജ് കുമാർ, ടി.എ.അഫ്സൽ, ബെന്നി ഐസക് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: