തിരുവനന്തപുരം: ലോകസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ് ശശി തരൂരിനെതിരെ മത്സരിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് വിമത വിഭാഗം നേതാവ്. യൂത്ത് കോണ്‍ഗ്രസില്‍ നിന്നും സംസ്ഥാന സെക്രട്ടറി പദം രാജിവച്ച അഡ്വ. ഷൈന്‍ ലാല്‍ ആണ് മത്സരിക്കുന്നത്.
യുവാക്കളെ പാര്‍ട്ടി പരിഗണിച്ചില്ലെന്ന് ഷൈന്‍ ലാല്‍ പറഞ്ഞു. ഒത്തുതീര്‍പ്പിന് വഴങ്ങില്ലെന്നും നാമ നിര്‍ദേശ പത്രിക പിന്‍വലിക്കില്ലെന്നും ഷൈന്‍ ലാല്‍ വെളിപ്പെടുത്തി.
ഇന്നലെയായിരുന്നു അഡ്വ.ഷൈന്‍ ലാല്‍ പ്രാഥമികാംഗത്വം രാജിവെച്ചത്. ഷൈന്‍ ലാലിനെയും യൂത്ത് കോണ്‍ഗ്രസ് നേതാവായ ഷാലിമാറിനെയും നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു. ജില്ലാ കമ്മിറ്റിയില്‍ അഖിലേന്ത്യാ സെക്രട്ടറിയോട് മോശമായി പെരുമാറിയെന്നാരോപിച്ചായിരുന്നു സസ്പന്‍ഷന്‍.
















