എറണാകുളം : നടി മീരാ ജാസ്മിന്റെ പിതാവ് ജോസഫ് ഫിലിപ്പ് (83) അന്തരിച്ചു.വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്നാണ് അന്ത്യം.ഭാര്യ ഏലിയാമ്മ ജോസഫ്.
മറ്റു മക്കള്‍; ജിബി സാറാ ജോസഫ്, ജെനി സാറാ ജോസഫ്, ജോര്‍ജ്ജ്, ജോയ്.
2001ല്‍ ലോഹിതദാസ് സംവിധാനം ചെയ്ത ‘സൂത്രധാരന്‍’ എന്ന ചലച്ചിത്രത്തിലൂടെയാണ് മീരാ ജാസ്മിന് അഭിനയരംഗത്തെത്തുന്നത്. ശിവാനി എന്ന കഥാപാത്രത്തെയാണ് മീരാ ജാസ്മിന് ഈ ചിത്രത്തില്‍ അവതരിപ്പിച്ചത്.
ലോഹിതദാസാണ് മീരാ ജാസ്മിന് എന്ന പേരു നല്‍കിയത്. മികച്ച നടിക്കുളള ദേശീയ പുരസ്കാരവും മീര ജാസ്മിന് നേടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: