കൽപ്പറ്റ: നേതാക്കളുടെയും പ്രവർത്തകരുടെയും അകമ്പടിയോടെ വയനാട് പാർലമെൻ്റ് മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി കെ.സുരേന്ദ്രൻ നാമനിർദേശ പത്രിക സമർപ്പിച്ചു. രാവിലെ പതിനൊന്ന് മണിക്ക് വയനാട് കളക്ടർ ഡോ. രേണുരാജ് മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്. കേന്ദ്രമന്ത്രിയും അമേഠി എം.പിയുമായ സ്മൃതി ഇറാനിയും സുരേന്ദ്രനൊപ്പം ഉണ്ടായിരുന്നു.
സ്മൃതി ഇറാനിക്കൊപ്പം റോഡ് ഷോ ആയാണ് സുരേന്ദ്രൻ പത്രിക സമർപ്പിക്കാനെത്തിയത്. വൻ സ്വീകരണമാണ് ജനങ്ങളും പ്രവർത്തകരും അവർക്ക് നൽകിയത്. ആയിരങ്ങൾ റോഡ് ഷോയിൽ പങ്കെടുത്തു. പൊന്നാട അണിയിച്ചാണ് സുരേന്ദ്രൻ സ്മൃതി ഇറാനിയെ സ്വാഗതം ചെയ്തത്. പിന്നാലെ അമ്പും വില്ലും നൽകി. റോഡ് ഷോയ്ക്കിടെ ജനങ്ങളെ സ്മൃതി ഇ റാനി അഭിസംബോധന ചെയ്യുകയും ചെയ്തു.
സ്മൃതിയുടെ വരവ് കോൺഗ്രസിനും രാഹുലിനും വൻ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ. സ്മൃതിയുടെ വരവ് കോൺഗ്രസിനെ ഭയപ്പാടിലാക്കിയെന്ന പരിഹാസവും വിവിധ കോണുകളിൽ നിന്ന് ഉയരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: