Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ഉപ്പുതിന്നവന്‍ വെള്ളം കുടിക്കട്ടെ

ക്രമക്കേടുകളിലൂടെ ലഭിച്ച 100 കോടിയിലേറെ രൂപ ഗോവ-പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ എഎപി ഉപയോഗിച്ചു. 100 കോടി കൈമാറിയത് അറസ്റ്റിലായ കെ. കവിത കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. കെജരിവാളിന്റെ അറസ്റ്റ് കര്‍മഫലമാണെന്നാണ് മുന്‍ രാഷ്‌ട്രപതിയുടെ മകള്‍ ശര്‍മ്മിഷ്ഠ മുഖര്‍ജി പ്രതികരിച്ചത്. മുഖ്യമന്ത്രിയാണ് മദ്യനയത്തിന്റെ മുഖ്യശില്പി എന്നാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 23, 2024, 05:00 am IST
inEditorial

അഴിമതി കേസില്‍ എത്ര ഉന്നതരായാലും വെറുതെ വിടില്ലെന്ന കേന്ദ്രനയം വ്യക്തമാക്കുന്നതാണ് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ അറസ്റ്റ്. താനായിട്ട് ഒരുരൂപപോലും എടുക്കില്ലെന്നും എടുത്തവരാരായാലും വെറുതെ വിടില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കിയതാണ്. പത്തുവര്‍ഷമായി നരേന്ദ്രമോദി ഭരണത്തില്‍ അത് അക്ഷരംപ്രതി പാലിച്ചു. കേന്ദ്രഭരണത്തില്‍ ഒരഴിമതിയും ചൂണ്ടിക്കാണിക്കാന്‍ ഇതുവരെ ആര്‍ക്കും കഴിഞ്ഞിട്ടില്ല. അതേസമയം അഴിമതിക്കാരെ ഓരോരുത്തരെയായി അഴിക്കുള്ളിലാക്കാനും കഴിഞ്ഞു. അതില്‍ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ദല്‍ഹി മദ്യനയ കേസില്‍ അരവിന്ദ് കേജരിവാളിന്റെ അറസ്റ്റ്.

മദ്യനയ അഴിമതികേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഒന്‍പതു തവണയാണ് കേജരിവാളിന് ഇ ഡി നോട്ടീസ് നല്‍കിയത്. കോടതികളില്‍ കയറിയിറങ്ങി ഇ ഡി ചോദ്യംചെയ്യല്‍ ഒഴിവാക്കാന്‍ കേജരിവാള്‍ ശ്രമിച്ചുകൊണ്ടേയിരുന്നു. ഏറ്റവും ഒടുവില്‍ ദല്‍ഹി ഹൈക്കോടതി കൈ ഒഴിഞ്ഞതോടെയാണ് ചോദ്യം ചെയ്യാനും ഒടുവില്‍ അറസ്റ്റുചെയ്യാനും വഴിവച്ചത്. ദല്‍ഹി മുഖ്യമന്ത്രിയുടെ അറസ്റ്റിന് ഒരുവര്‍ഷം മുമ്പ് തന്നെ ഇതേ കേസില്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറസ്റ്റിലായിരുന്നു. ആംആദ്മിപാര്‍ട്ടിയുടെ ഒരു എംപിയും അറസ്റ്റിലാണ്. എന്നാല്‍ അഴിതിക്കേസില്‍ ഒരു മുഖ്യമന്ത്രി തന്നെ അറസ്റ്റിലാകുന്നത് ആദ്യത്തെ സംഭവമാണ്. അറസ്റ്റിലായാല്‍ മുഖ്യമന്ത്രി സ്ഥാനത്തു തുടരാന്‍ പാടില്ലെന്ന് നിയമത്തിലെവിടെയും പറയുന്നില്ല. പക്ഷേ സാങ്കേതികമായ നിരവധി പ്രശ്‌നങ്ങളുണ്ട്. മന്ത്രിസഭായോഗം ചേരാന്‍ കഴിയില്ല. ചീഫ് സെക്രട്ടറിയുമായി നിരന്തരം ബന്ധപ്പെടാനോ ഫയലുകളില്‍ തീര്‍പ്പാക്കാനോ ബുദ്ധിമുട്ട് നേരിടുന്നത് സ്വാഭാവികം.

മുഖ്യമന്ത്രി സ്ഥലത്തില്ലാതായാല്‍ പകരം ആളെ നിശ്ചയിക്കാനോ ചുമതല ഏല്പിക്കാനോ സാധിക്കും. എന്നാല്‍ ജയിലില്‍ കിടന്ന് ഭരിക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഏറെയാണ്. പ്രതിപക്ഷം പറയുന്നതുപോലെ രാഷ്‌ട്രീയ ഇടപെടലാണ് അറസ്റ്റിനു പിന്നിലെന്നത് ശുദ്ധ അസംബന്ധമാണ്. 400 സീറ്റ് കിട്ടാനിടയില്ലെന്ന കണക്കുകൂട്ടലാണ് അറസ്റ്റിന് പിന്നിലെന്ന ആക്ഷേപം ദുരുപദിഷ്ടമാണ്. സീറ്റിന്റെ കാര്യത്തില്‍ കേന്ദ്രത്തിന് ഒരു വെപ്രാളവുമില്ല. കേന്ദ്ര ഏജന്‍സികളുടെ കാര്യത്തില്‍ പ്രധാനമന്ത്രി ഒരുഘട്ടത്തിലും ഇടപെടുന്നില്ലെന്ന് നരേന്ദ്രമോദി വ്യക്തമാക്കിയതാണ്. സ്വതന്ത്രവും നീതിപൂര്‍വകവുമായ അന്വേഷണമാണ് ഏജന്‍സികള്‍ നടത്തുന്നത്. അവരുടെ കണ്ടെത്തലുകള്‍ ഫലപ്രദവുമാണ്. ഏതാണ്ട് ഒരുലക്ഷം കോടിയുടെ സ്വത്തുവകകള്‍ ഇതിനകം കണ്ടുകെട്ടിയിട്ടുണ്ട്.

കേരളത്തില്‍ കേജരിവാളിന്റെ അറസ്റ്റിനെതിരെ ശക്തമായി രംഗത്തിറങ്ങിയത് കോണ്‍ഗ്രസ് നേതാക്കളാണ്. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലും പ്രതിപക്ഷനേതാവ് വി.ഡി. സതീശനും പറയുന്നത് ജനാധിപത്യത്തെ അട്ടിമറിക്കാനാണ് അറസ്റ്റെന്നാണ്. കേജരിവാളിനെ അറസ്റ്റുചെയ്താല്‍ അതെങ്ങനെ തെരഞ്ഞെടുപ്പിനെതിരാകുമെന്നറിയില്ല. അതേ സമയം കോണ്‍ഗ്രസ് ഫണ്ടിന് ആദായനികുതി ചുമത്താനുള്ള നീക്കത്തെ അപലപിക്കാനും അവര്‍ തയ്യാറാകുന്നു. 2014 മുതല്‍ 2017 വരെയുള്ള ഫണ്ടില്‍ പുതിയ നികുതി ചുമത്താനുള്ള നീക്കത്തിനെതിരെ കോടതിയെ സമീപിച്ചെങ്കിലും കോടതി അത് തള്ളിയിരിക്കുകയാണ്. 2018/19 ലെ നികുതി നല്‍കിയില്ലെന്നുകാട്ടി കോണ്‍ഗ്രസിന്റെ വിവിധ അക്കൗണ്ടുകളിലെ 105 കോടി രൂപ ആദായ നികുതി മരവിപ്പിച്ചിരുന്നു. കോണ്‍ഗ്രസ് നികുതി അടയ്‌ക്കാത്ത വരുമാനം 520 കോടിയിലധികം രൂപയാണെന്ന് ആദായനികുതി വകുപ്പ് കണ്ടെത്തിയിട്ടുണ്ട്.

ദല്‍ഹി സര്‍ക്കാരിന്റെ വിവിധ ഏജന്‍സികളുടെ കീഴിലായിരുന്ന മദ്യവില്പനയും ഇടപാടുകളും സ്വകാര്യമേഖലയ്‌ക്ക് കൈമാറാനുള്ള നയം 2021-ലാണ് പ്രാബല്യത്തില്‍ വന്നത്. ലഫ്. ഗവര്‍ണറായി വി.കെ. സക്‌സേന ചുമതല ഏറ്റതിന് പിന്നാലെയാണ് ലൈസന്‍സ് അനുവദിച്ചതിലെ അഴിമതി ചുരുളഴിയുന്നത്. ക്രമക്കേടുകളിലൂടെ ലഭിച്ച 100 കോടിയിലേറെ രൂപ ഗോവ-പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ എഎപി ഉപയോഗിച്ചു. 100 കോടി കൈമാറിയത് അറസ്റ്റിലായ കെ. കവിത കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. കെജരിവാളിന്റെ അറസ്റ്റ് കര്‍മഫലമാണെന്നാണ് മുന്‍ രാഷ്‌ട്രപതിയുടെ മകള്‍ ശര്‍മ്മിഷ്ഠ മുഖര്‍ജി പ്രതികരിച്ചത്. മുഖ്യമന്ത്രിയാണ് മദ്യനയത്തിന്റെ മുഖ്യശില്പി എന്നാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. അതുകൊണ്ടുതന്നെ അറസ്റ്റ് സ്വാഭാവികമാണല്ലോ. അഴിമതിക്കാര്‍ രക്ഷപ്പെടാന്‍ പാടില്ല. ഉപ്പുതിന്നുന്നവര്‍ വെള്ളം കുടിക്കുക തന്നെ വേണം.

Tags: indiaArvind KejriwalDelhi Liquor Policy Scam
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ചൈന അരുണാചലിൽ കടന്നോ? വ്യാജവാർത്തയെന്ന് ഭാരതം

World

സ്വാതന്ത്ര്യദിനത്തിൽ ഇന്ത്യൻ മാധ്യമങ്ങളെ പ്രശംസിച്ച് ബലൂചിസ്ഥാൻ : പാകിസ്ഥാനെ കാൻസർ എന്ന് വിശേഷിപ്പിച്ച് മിർ യാർ ബലൂച്

India

ഇന്ത്യ ഇസ്രയേലുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന് ആംനസ്റ്റി; അമേരിക്കയിലെ എന്‍ജിഒ ആണോ ഇന്ത്യയുടെ വിദേശനയം തീരുമാനിക്കുന്നത്?

World

“എന്റെ ഏറ്റവും വലിയ സ്വപ്നങ്ങൾ പൂവണിയുന്നു” : ഇന്ത്യയിലേക്ക് മാറുന്നതാണ് ഏറ്റവും നല്ല തീരുമാനമെന്ന് ഓസ്‌ട്രേലിയൻ പൗരൻ

India

നരേന്ദ്ര മോദിയെ സ്വേച്ഛാധിപതി എന്ന് വിളിക്കുമ്പോൾ അരവിന്ദ് കെജ്രിവാളിന്റെ സ്വേച്ഛാധിപത്യം ആരും അറിയുന്നില്ല;പക്ഷെ ഭുള്ളര്‍ക്ക് എല്ലാമറിയാം

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി മോദിയും ട്രംപും തമ്മിൽ നല്ല ബന്ധമാണുള്ളത്, അവർ അത് പരിഹരിക്കും : ഇന്ത്യയുടെ 100% താരിഫ് സംബന്ധിച്ച ചോദ്യത്തിന് മറുപടിയുമായി പീറ്റർ നവാരോ

സിബിഐ അന്വേഷണം വന്നില്ലെങ്കിൽ നിരാഹാരം: മുൻ ഝാർഖണ്ഡ് മുഖ്യമന്ത്രി

പ്രതിശ്രുതവധു ജീവനൊടുക്കിയതിന് പിന്നാലെ യുവാവും തൂങ്ങിമരിച്ചു

“പാർലമെന്റ് നടപടികൾ സ്തംഭിച്ചാൽ പൊതുജനങ്ങൾ കഷ്ടപ്പെടും” : പ്രതിപക്ഷത്തിന്റെ ബഹളത്തിനെതിരെ ആഞ്ഞടിച്ച് സ്വാതി മാലിവാൾ 

കാണാതായ ഇംതിയാസിനെ മഹാരാഷ്‌ട്രയിലെ നാഗ്പൂരില്‍ കണ്ടെത്തി

ആര്‍മേനിയന്‍ സൈനികസംഘത്തിന് ഇന്ത്യയുടെ ആകാശ് മിസൈലിനെക്കുറിച്ച് പറയാന്‍ പ്രശംസകള്‍ മാത്രം

15 സെക്കൻഡിനുള്ളിൽ 3 ആക്രമണങ്ങൾ ; 48 കിലോമീറ്റർ അകലെയുള്ള ശത്രു ബങ്കറുകൾ പോലും തകർക്കുന്ന കരുത്ത് : ചൈനയെ അമ്പരപ്പിച്ച് ഡിആർഡിഒയുടെ ATAGS

നേതാജി സുഭാഷ് ചന്ദ്രബോസിനെക്കുറിച്ച് അപകീർത്തികരമായ പരാമർശങ്ങൾ നടത്തുന്നവർ ആരായാലും അവരെ അറസ്റ്റ് ചെയ്യും ; പൊട്ടിത്തെറിച്ച് സുവേന്ദു അധികാരി

കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടി 13-ാം ദിവസം നടത്തിയ തെരച്ചിലിലും ഫലമില്ല

അസമിന് 10 കോടി രൂപ സഹായം പ്രഖ്യാപിച്ച് ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി : കൈവിടാതെ കേന്ദ്രസർക്കാരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.