Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടെ ബംഗാളില്‍ വീണ്ടും സംഘര്‍ഷം: അടിച്ചമര്‍ത്താന്‍ ഗവര്‍ണറുടെ അടിയന്തര ഇടപെടല്‍

സംഭവത്തില്‍ സംസ്ഥാന പോലീസ് മേധാവിയോട് അപ്പോള്‍തന്നെ അടിയന്തര റിപ്പോര്‍ട്ട് തേടിയ ഗവര്‍ണര്‍ നിശ്ചിത പരിപാടികള്‍ റദ്ദാക്കി ബുധനാഴ്ച വൈകുന്നേരത്തോടെ സംഘര്‍ഷസ്ഥലത്ത് കുതിച്ചെത്തി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 21, 2024, 10:49 pm IST
inIndia

കൊല്‍ക്കത്ത: ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു പിന്നാലെ അക്രമം പൊട്ടിപ്പുറപ്പെട്ട പശ്ചിമബംഗാളിലെ കൂച്ച് ബെഹാര്‍ ജില്ലയില്‍ ഗവര്‍ണര്‍ ഡോ സി.വി ആനന്ദബോസിന്റെ അടിയന്തര ഇടപെടല്‍. ചൊവ്വാഴ്ച രാത്രിയാണ് കൂച്ച് ബെഹാര്‍ ജില്ലയിലെ ദിന്‍ഹത മേഖലയില്‍ തൃണമൂല്‍ ബിജെപി പ്രവര്‍ത്തകരുടെ ഏറ്റുമുട്ടല്‍ ഉണ്ടായത്. സംഭവത്തില്‍ സംസ്ഥാന പോലീസ് മേധാവിയോട് അപ്പോള്‍തന്നെ അടിയന്തര റിപ്പോര്‍ട്ട് തേടിയ ഗവര്‍ണര്‍ നിശ്ചിത പരിപാടികള്‍ റദ്ദാക്കി ബുധനാഴ്ച വൈകുന്നേരത്തോടെ സംഘര്‍ഷസ്ഥലത്ത് കുതിച്ചെത്തി.

ദിന്‍ഹതയില്‍ 45 മിനിറ്റോളം ഇരുപക്ഷത്തിന്റെയും പരാതികള്‍ ഗവര്‍ണര്‍ കേട്ടു. പൊതുജനങ്ങള്‍, വ്യാപാരികള്‍, ദിന്‍ഹത പോലീസ് സ്‌റ്റേഷന്‍ ഓഫീസര്‍, ജില്ലാ പോലീസ് ഓഫീസര്‍മാര്‍, റവന്യു ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുമായി ചര്‍ച്ചചെയ്ത് സ്ഥിതിഗതികള്‍ വിലയിരുത്തി. നിയമം കൈയിലെടുക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.

മൊബോക്രസി വേരോടെ പിഴുതെറിയാന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ ബാധ്യസ്ഥരാണെന്നും അതിനായി ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നിയമനിര്‍വ്വഹണ ഏജന്‍സികളുടെ ഭാഗത്ത് നിന്ന് ശക്തമായ നടപടിയുണ്ടാകും. കേന്ദ്ര സഹമന്ത്രി നിഷിത് പ്രമാണിക്കിന്റെയും സംസ്ഥാന മന്ത്രി ഉദയന്‍ഗുഹയുടെയും അനുഭാവികള്‍ തമ്മിലാണ് ചൊവ്വാഴ്ച രാത്രി ദിന്‍ഹതയില്‍ കൊമ്പുകോര്‍ത്തത്. ഇതേതുടര്‍ന്ന് ഇരുഭാഗത്തെയും അനുയായികള്‍ക്ക് പരിക്കേറ്റു.

കഴിഞ്ഞ തദ്ദേശഭരണതിരഞ്ഞെടുപ്പുകാലത്ത് വന്‍സംഘര്‍ഷം നടന്ന പ്രദേശമാണിത്. അന്നും ഗവര്‍ണറുടെ ശക്തമായ ഇടപെടലാണ് സമാധാനം പുനഃസ്ഥാപിക്കാന്‍ സഹായകമായത്. സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ പോലീസിന് ലാത്തിച്ചാര്‍ജ് നടത്തേണ്ടി വന്നു. ഒരു സബ്ഡിവിഷണല്‍ പോലീസ് ഓഫീസര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച ദിന്‍ഹതയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് 24 മണിക്കൂര്‍ ബന്ദ് ആഹ്വാനം ചെയ്‌തെങ്കിലും ചര്‍ച്ചകളുടെയടിസ്ഥാനത്തില്‍ അത് പിന്‍വലിച്ചു.

ജനങ്ങള്‍ക്ക് മതിയായ സുരക്ഷ ഒരുക്കുന്നതിന് പോലീസിന് കര്‍ശനനിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ജനങ്ങള്‍ സമാധാനത്തോടെയും ജനങ്ങള്‍ സമാധാനത്തോടെയും സൗഹാര്‍ദ്ദത്തോടെയും ജീവിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും ഗവര്‍ണര്‍ ആനന്ദബോസ് പറഞ്ഞു.

‘എവിടെ പ്രശ്‌നമുണ്ടായാലും അവിടെ വേണ്ടത് പരിഹാരമാണ്. തീര്‍ച്ചയായും അതുണ്ടാവും. ഇത്തവണ തിരഞ്ഞെടുപ്പ് സമാധാനപരമായി നടത്താന്‍ വേണ്ടതെല്ലാം ചെയ്യും’ ഗവര്‍ണര്‍ പറഞ്ഞു. കേന്ദ്രമന്ത്രി നിഷിത്പ്രമാണികിന്റെ വാഹനവ്യൂഹത്തിനു നേരെയുണ്ടായ ആക്രമണത്തെത്തുടര്‍ന്നാണ് ബിജെപിതൃണമൂല്‍ അനുഭാവികള്‍ തമ്മിലുള്ള സംഘര്‍ഷം പൊട്ടിപുറപ്പെട്ടതെന്ന് ബിജെപി നേതാക്കള്‍ ആരോപിച്ചു.

സംഘര്‍ഷത്തെക്കുറിച്ച് ആനന്ദബോസ് ബുധനാഴ്ച സംസ്ഥാന സര്‍ക്കാരിനോട് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. പ്രാദേശിക ലോക് സഭാംഗമായ കേന്ദ്ര സഹമന്ത്രിയും പ്രാദേശിക എംഎല്‍എയായ സംസ്ഥാന മന്ത്രിയും ഉള്‍പ്പെട്ട വിഷയം ഗവര്‍ണര്‍ ഏറെ ഗൗരവത്തോടെയാണ് വീക്ഷിക്കുന്നതെന്ന് രാജ്ഭവന്‍ വൃത്തങ്ങള്‍ പറഞ്ഞു.

പുതിയതായി നിയമിതനായ ഡിജിപി സഞ്‌ജോയ് മുഖര്‍ജിയോട് ഗവര്‍ണര്‍ നേരിട്ട് റിപ്പോര്‍ട്ട് തേടി. സംഘര്‍ഷം തടയാനുള്ള ശ്രമത്തിനിടെ പരിക്കേറ്റ പ്രാദേശിക സബ് ഡിവിഷണല്‍ പോലീസ് ഓഫീസര്‍ ധിമന്‍ മിത്രയുടെ ആരോഗ്യനിലയെ കുറിച്ചും അദ്ദേഹം റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.

ഡിജിപി ഇതിനകം തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സാധാരണജനങ്ങളുടെ പരാതികള്‍ പരിഹരിക്കുന്നതിനായി കഴിഞ്ഞ തദ്ദേശഭരണ തിരഞ്ഞെടുപ്പുകാലത്തെപ്പോലെ രാജ്ഭവനില്‍ ഒരു പോര്‍ട്ടലും പീസ്‌റൂമും ഏര്‍പ്പെടുത്തുമെന്ന് ഗവര്‍ണര്‍ പ്രഖ്യാപിച്ചിരുന്നു. വോട്ടെടുപ്പിന്റെ ആദ്യദിവസം മുതല്‍ രാവിലെ ആറുമണി മുതല്‍ ‘സഞ്ചരിക്കുന്ന രാജ്ഭവന്‍’ തെരുവിലിറങ്ങുമെന്നും ആനന്ദബോസ് പറഞ്ഞു.

‘ഏത് സാഹചര്യത്തിലും വോട്ടെടുപ്പ് ഉത്സവഭാവത്തില്‍ നടത്തണം. എല്ലാ തലത്തിലുള്ള കീഴുദ്യോഗസ്ഥരിലേക്കും സന്ദേശം എത്തിക്കാന്‍ ഉന്നത അഡ്മിനിസ്‌ട്രേറ്റീവ്, പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാന ഭരണകൂടവും പോലീസും അത് ചെയ്യുന്നില്ലെങ്കില്‍, അത് ചെയ്യുന്നുവെന്ന് രാജ്ഭവന്‍ ഉറപ്പുവരുത്തും’ ആനന്ദബോസ് പറഞ്ഞു.

തിരഞ്ഞെടുപ്പ്ചട്ടങ്ങള്‍ നിലവില്‍വന്ന സാഹചര്യത്തില്‍ അത് പൂര്‍ണമായും നടപ്പാക്കാന്‍ വേണ്ടതെല്ലാം ചെയ്യും. ഒരുതരത്തിലുള്ള സംഘര്‍ഷവും അനുവദിക്കില്ല. തന്നോട് സംസാരിക്കാന്‍ ദിന്‍ഹത നിവാസികള്‍ ഒത്തുകൂടിയ രീതിയെ അദ്ദേഹം പ്രശംസിച്ചു. ‘അവിടെ രാഷ്‌ട്രീയ കാലാവസ്ഥ നല്ലതല്ല. തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവര്‍ത്തനങ്ങളില്‍ ഞാന്‍ ഇടപെടില്ല. അതേസമയം തിരഞ്ഞെടുപ്പ് വേളയില്‍ അക്രമങ്ങള്‍ ഉണ്ടാകുന്നത് അനുവദിക്കാനാവില്ല.

കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ അക്രമം നടന്നിരുന്നു. അത് ഇനി സംഭവിക്കാന്‍ പാടില്ല’, അദ്ദേഹം പറഞ്ഞു. ‘അക്രമം നടക്കുന്നിടത്തെല്ലാം ഞാന്‍ നിരത്തിലുണ്ടാവും. അക്രമം നടക്കാതിരിക്കാന്‍ സജീവമായ നടപടികള്‍ സ്വീകരിക്കും. താഴെത്തട്ടിലെ സ്ഥിതിഗതികള്‍ ഞാന്‍ സസൂക്ഷ്മം വിലയിരുത്തും’, ആനന്ദബോസ് കൂട്ടിച്ചേര്‍ത്തു.

Tags: West BengalAnanda Bose
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മദ്രസകളിൽ വന്ദേമാതരം ചൊല്ലിയാൽ ആകാശം ഇടിഞ്ഞുവീഴില്ല; കൊൽക്കത്ത ഹൈക്കോടതി

India

ഭീകരരുടെ ഹണിട്രാപ്പ് ബന്ധം ! തീവ്രവാദി ഹമീം മണ്ഡലിന്റെ കാമുകി അറസ്റ്റിൽ , ലക്ഷ്യം വച്ചത് മുതിർന്ന ബിജെപി നേതാക്കളെ : ഞെട്ടിക്കുന്ന രഹസ്യങ്ങൾ പുറത്ത്

Kerala

പാക് സ്വദേശിയുമായി നിരന്തരം ചാറ്റ്; ബേപ്പൂരിൽ പശ്ചിമബംഗൾ സ്വദേശി പോലീസ് കസ്റ്റഡിയിൽ, കോസ്റ്റ് ഗാർഡും ചോദ്യം ചെയ്യുന്നു

India

പശ്ചിമ ബംഗാളിലെ എസ്.ഐ.ആര്‍ ഹര്‍ജികള്‍ ആഗസ്റ്റില്‍ പരിഗണിക്കാന്‍ സുപ്രീം കോടതി

India

ട്രെയിൻ വരുന്നത് ശ്രദ്ധിക്കാതെ ഗേറ്റ് തുറന്നു; സ്കൂള്‍ വാനില്‍ ട്രെയിന്‍ ഇടിച്ച് 3 കുട്ടികൾ ഉൾപ്പടെ 4 മരണം, നിരവധി കുട്ടികൾക്ക് ഗുരുതര പരിക്ക്

പുതിയ വാര്‍ത്തകള്‍

ടി. ജി മോഹന്‍ദാസിന്റെ അറസ്റ്റ് വിവേചനപരം: ബിജെപി

അര്‍ജുന്‍ ആയങ്കിയെ കുടുക്കാന്‍ വിവരംനല്‍കിയ ഓട്ടോ ഡ്രൈവര്‍ക്ക് സ്വകാര്യവ്യക്തി 1 ലക്ഷം രൂപ നല്‍കുമെന്ന് ചെന്നിത്തല

നരേന്ദ്ര മോദിയെ സ്വേച്ഛാധിപതി എന്ന് വിളിക്കുമ്പോൾ അരവിന്ദ് കെജ്രിവാളിന്റെ സ്വേച്ഛാധിപത്യം ആരും അറിയുന്നില്ല;പക്ഷെ ഭുള്ളര്‍ക്ക് എല്ലാമറിയാം

റഷ്യയ്‌ക്ക് വേണം ഇന്ത്യയിലേക്ക് ഒരു റെയില്‍പ്പാത: റഷ്യയുടെ ഉപപ്രധാനമന്ത്രി

എ‍യര്‍ ഇന്ത്യ വിമാനത്തെ അപകടത്തിലേക്ക് തള്ളിവിട്ടത് മയക്കമരുന്നടിച്ച പൈലറ്റോ?

കൊലപാതകികളും മോഷ്ടാക്കളും പൊലീസ് വലയില്‍ കുടുങ്ങുന്നത് എന്തുകൊണ്ട്? അറിയാം കുറ്റവാളികളെ കുടുക്കുന്ന ലോകാര്‍ഡ്സ് എക്സ്ചേഞ്ച് തത്വം….

ഭാവിയുടെ കാറുകള്‍ വരുന്നത് ഈ രാജ്യത്ത് നിന്ന്….ഈ കമ്പനി അതിനായി സ്വയം സമര്‍പ്പിക്കുന്നു

ഹര്‍ഷ് മാന്ദര്‍ (ഇടത്ത്) ശബാന ആസ്മി (വലത്ത്)

സിജെപി സമരത്തിന് എത്തിയവര്‍ക്കെല്ലാം സ്വന്തമായി എന്‍ജിഒകള്‍ ഉള്ളവര്‍;,ഇവര്‍ സമരത്തില്‍ പങ്കെടുത്തത് വിദേശത്ത് നിന്നുള്ള കോടികള്‍ തടയപ്പെടാതിരിക്കാന്‍

പുതിയ സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് നടിയെ പീഡിപ്പിച്ചു ; 73 കാരനായ സംവിധായകൻ ഷക്കീൽ നൂറാനി അറസ്റ്റിൽ

കോംഗോയിൽ ഭീകരാക്രമണം, ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമുള്ള തീവ്രവാദികൾ 13 പേരെ കൊലപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.