Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സദ്ഭരണത്തിന്റെ റിക്കാര്‍ഡുമായി ബിജെപി; നയവും നിലപാടുമില്ല, നയിക്കാനാളില്ലാതെ ഇന്‍ഡി സഖ്യം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 17, 2024, 03:55 am IST
inIndia

ന്യൂദല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പു തീയതികള്‍ പ്രഖ്യാപിച്ചതോടെ രാജ്യം വീണ്ടും തെരഞ്ഞെടുപ്പു ചൂടിലേക്ക്. ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയും പ്രതിപക്ഷ പാര്‍ട്ടികള്‍ ചേര്‍ന്നു രൂപീകരിച്ച ഇന്‍ഡി സഖ്യവും തമ്മിലാണ് തെരഞ്ഞെടുപ്പിലെ പോരാട്ടം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ 10 വര്‍ഷം കാഴ്ചവച്ച സദ്ഭരണത്തിന്റെ റിക്കാര്‍ഡുമായാണ് എന്‍ഡിഎ തെരഞ്ഞെടുപ്പിനെ നേരിടുന്നത്.
നാനൂറിലധികം സീറ്റ് നേടി വീണ്ടും അധികാരത്തിലെത്താനാണ് എന്‍ഡിഎ ലക്ഷ്യം. വീണ്ടും മോദി സര്‍ക്കാര്‍ എന്ന കാമ്പയിനിലാണ് ബിജെപി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. 2047ല്‍ വികസിത ഭാരതമെന്ന ലക്ഷ്യവും ബിജെപിയും നരേന്ദ്ര മോദിയും മുന്നോട്ടുവയ്‌ക്കുന്നു. തെരഞ്ഞെടുപ്പു തീയതി പ്രഖ്യാപിക്കും മുമ്പുതന്നെ 267 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബിജെപി രംഗത്തിറങ്ങിയിരുന്നു.

കൃത്യമായ നയമില്ലാതെ പോകുകയാണ് ഇന്‍ഡി സഖ്യം. കേരളം, ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഒറ്റയ്‌ക്കും ചിലയിടങ്ങളില്‍ ഒന്നിച്ചുമാണ് സഖ്യത്തിലെ പാര്‍ട്ടികള്‍ മത്സരത്തിനിറങ്ങുന്നത്. കേരളത്തില്‍ പരസ്പരം പോരടിക്കുന്ന ഇന്‍ഡി സഖ്യകക്ഷികളായ കോണ്‍ഗ്രസും സിപിഎമ്മും കേരളം കടന്നാല്‍ ഒറ്റക്കെട്ടാണ്. ഈ ഇരട്ട നിലപാട് വോട്ടര്‍മാര്‍ക്കു മുന്നില്‍ വിശദീകരിക്കാനാകാത്ത അവസ്ഥയിലാണവര്‍. രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിലും സമാന സാഹചര്യമാണ്. ഏതു മാര്‍ഗത്തിലൂടെയും ബിജെപിയെ തോല്‍പ്പിക്കുകയെന്ന ചിന്ത മാത്രമാണ് ഇന്‍ഡി സഖ്യ രൂപീകരണത്തിനു കാരണമായത്. തെരഞ്ഞെടുപ്പിനു മുന്നോടിയായി പാര്‍ട്ടിയെ ശക്തിപ്പെടുത്തുക ലക്ഷ്യമിട്ട് രാഹുല്‍ ഗാന്ധി നയിച്ച ജോഡോ യാത്ര കോണ്‍ഗ്രസിന് ഗുണം ചെയ്തില്ലെന്നു മാത്രമല്ല, കൂടുതല്‍ നേതാക്കള്‍ പാര്‍ട്ടി വിട്ടുപോകുന്നതിനുമിടയാക്കി. സഖ്യ രൂപീകരണത്തിനു നേതൃത്വം നല്കിയ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാര്‍ സഖ്യം ഉപേക്ഷിച്ച് എന്‍ഡിഎയുടെ ഭാഗമായതും ബംഗാളില്‍ കോണ്‍ഗ്രസുമായി സഖ്യമില്ലെന്ന് മുഖ്യമന്ത്രിയും ടിഎംസി നേതാവുമായ മമത ബാനര്‍ജി പ്രഖ്യാപിച്ചതും സഖ്യത്തിന് കനത്ത തിരിച്ചടിയായി.

കേന്ദ്ര സര്‍ക്കാരിന്റെ 10 വര്‍ഷത്തെ ഭരണ നേട്ടങ്ങളും ജനക്ഷേമ, വികസന പദ്ധതികളുമാണ് ബിജെപി മുന്നോട്ടുവയ്‌ക്കുന്നത്. പത്തു വര്‍ഷത്തിനുള്ളില്‍ 25 കോടിയോളം ജനങ്ങളെ ദാരിദ്ര്യത്തില്‍ നിന്നു മുക്തരാക്കി, 80 കോടിയിലധികം ഗുണഭോക്താക്കള്‍ക്ക് പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന പ്രകാരം സൗജന്യ ഭക്ഷ്യധാന്യവിതരണം, ആരോഗ്യം, അടിസ്ഥാന സൗകര്യങ്ങള്‍, വിദ്യാഭ്യാസം, തൊഴില്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ കൈവരിച്ച നേട്ടങ്ങളെല്ലാം വോട്ടായി മാറുമെന്ന് ബിജെപി ഉറപ്പിക്കുന്നു. വനിതാ സംവരണ ബില്‍, ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കല്‍, സിഎഎ നടപ്പാക്കല്‍, വിജയകരമായ ജി20 അധ്യക്ഷത, മംഗള്‍യാനില്‍ നിന്ന് ചന്ദ്രയാന്‍ 3ലേക്കുള്ള യാത്ര തുടങ്ങിയവയെല്ലാം ബിജെപി ഉയര്‍ത്തിക്കാട്ടുന്നു. വിവിധ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ലഭിച്ച വിജയവും ബിജെപിയുടെ ആത്മവിശ്വാസം ഉയര്‍ത്തുന്നു.

2014ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 282 സീറ്റ് നേടിയാണ് ബിജെപി കോണ്‍ഗ്രസില്‍ നിന്ന് അധികാരം പിടിച്ചെടുത്തത്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് 303 ആയി ഉയര്‍ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ വീണ്ടും അധികാരത്തിലെത്തി.

Tags: Modiyude GuaranteestancebjpNDANarendra Modigood governanceIndi coalitionLoksabha Election 2024
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിൽ ബിജെപിക്ക് കടന്നുകയറാനുള്ള അവസരം യുഡിഎഫ് സർക്കാർ ഒരുക്കുന്നു: സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി

Kerala

മുകേഷ് അംബാനിയുടെ നിർദ്ദേശം: തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ പിറന്നാളിന്‌ നരേന്ദ്ര മോദിക്കായി പ്രത്യേക വഴിപാടുകൾ

Article

പ്രധാനമന്ത്രി നരേന്ദ്ര മോദിയും വലിയ ചിന്തകളുടെ കരുത്തും

India

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

Kerala

സിപിഎമ്മിന്റെ തെറ്റ് തിരുത്തല്‍ നാടകം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍: കെ സുരേന്ദ്രന്‍

പുതിയ വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.