Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

അദാനിയ്‌ക്ക് പച്ചക്കൊടി വീശി പിണറായി സര്‍ക്കാര്‍; ഇനി 4000 കോടിയില്‍ തിരുവനന്തപുരം വിമാനത്താവളം കുതിച്ചയരും

യാത്രക്കാരുടെ തിരക്കിന്റെ കാര്യത്തില്‍ നെടുമ്പാശേരി വിമാനത്താവളത്തെപ്പോലും വെട്ടിച്ച് മുന്നേറുകയാണ് അദാനിയുടെ ഉടമസ്ഥതയിലുള്ള തിരുവനന്തപുരം അന്താരാഷ്‌ട്രവിമാനത്താവളം. ഇപ്പോള്‍ ഈ വിമാനത്താവളത്തിന്റെ പുതിയ വികസന പദ്ധികള്‍ക്ക് പിണറായി സര്‍ക്കാര്‍ പച്ചക്കൊടി വീശിയിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 12, 2024, 10:43 pm IST
inIndia

തിരുവനന്തപുരം: യാത്രക്കാരുടെ തിരക്കിന്റെ കാര്യത്തില്‍ നെടുമ്പാശേരി വിമാനത്താവളത്തെപ്പോലും വെട്ടിച്ച് മുന്നേറുകയാണ് അദാനിയുടെ ഉടമസ്ഥതയിലുള്ള തിരുവനന്തപുരം അന്താരാഷ്‌ട്രവിമാനത്താവളം. ഇപ്പോള്‍ ഈ വിമാനത്താവളത്തിന്റെ പുതിയ വികസന പദ്ധികള്‍ക്ക് പിണറായി സര്‍ക്കാര്‍ പച്ചക്കൊടി വീശിയിരിക്കുകയാണ്. ഇതോടെ 4000 കോടിയുടെ പുതിയ വികസന പദ്ധതികളാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ അദാനി നടപ്പാക്കുക. അതോടെ ഇന്ത്യയിലെ തന്നെ എണ്ണം പറഞ്ഞ വിമാനത്താവളങ്ങളില്‍ ഒന്നായി തിരുവനന്തപുരം അന്താരാഷ്‌ട്രവിമാനത്താവളം മാറും.

തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ തൊട്ടടുത്ത് 240 മുറികളുള്ള പഞ്ചനക്ഷത്ര ഹോട്ടല്‍ പണിയാനുള്ള അനുമതി പിണറായി സര്‍ക്കാര്‍ നല്‍കിക്കഴിഞ്ഞു. ചാക്കയിലെ ടെര്‍മിനലിന് വലതുഭാഗത്താണ് പഞ്ചനക്ഷത്ര ഹോട്ടല്‍ നിര്‍മ്മിക്കുക. 660 പേര്‍ക്ക് ഇവിടെ ഭക്ഷണം കഴിക്കാനുള്ള സൗകര്യമുണ്ടാകും. വിമാനത്താവളത്തിലേക്കുള്ള ഫ്ലൈ ഓവര്‍ ഇറങ്ങുന്നതിനടുത്താണ് ഹോട്ടല്‍ വരിക. ഒബറോയ് പോലുള്ള വലിയ ഗ്രൂപ്പാണ് ഹോട്ടല്‍ നിര്‍മ്മാണത്തിനെത്തുക. അന്താരാഷ്‌ട്ര ടെര്‍മിനലില്‍ നിന്നും ഹോട്ടലിലേക്ക് 150 മീറ്റര്‍ മാത്രം അകലെയാണ്.

പണ്ട് തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതല അദാനിയ്‌ക്ക് നല്‍കുന്നതില്‍ വലിയ കുണ്ഠിതമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മിനും. ഒടുവില്‍ തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനിക്ക് കിട്ടിയപ്പോള്‍ അതിനെതിരെ സമരം നടത്തുകപോലും ചെയ്തു സിപിഎം. പക്ഷെ അതിവേഗത്തിലായിരുന്നു ഈ വിമാനത്താവളത്തിന്റെ കുതിപ്പ്.

റണ്‍വേ വികസനത്തിന് വിഎസ്എസ് സിക്ക് അടുത്തുള്ള ഭൂമി വിട്ടുനല്‍കണമെന്ന അദാനിയുടെ ആവശ്യപ്രകാരം എയര്‍പോര്‍ട്ട് അതോറിറ്റി സര്‍ക്കാരിന് കത്ത് നല്‍കിയിട്ടുണ്ട്.

2070 വരെയുള്ള ആവശ്യങ്ങള്‍ കണക്കിലെടുത്തുള്ളവികസനമാണ് നടപ്പാക്കുക. അന്താരാഷ്‌ട്ര ടെര്‍മിനല്‍ കൂടുതല്‍ സൗകര്യത്തോടെ പുതുക്കിപ്പണിയും.

അദാനിയുടെ തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ 2023ല്‍ ആഭ്യന്തര യാത്രക്കാരുടെ എണ്ണം അന്താരാഷ്‌ട്ര യാത്രക്കാരുടെ എണ്ണത്തേക്കാള്‍ കൂടുതലായിരുന്നു. ഇത് പുതിയ ഒരു റെക്കോഡായിരുന്നു. കാരണം കേരളത്തിലെ വിമാനത്താവളങ്ങളില്‍ പൊതുവേ അന്താരാഷ്‌ട്ര യാത്രക്കാരുടെ എണ്ണം ആഭ്യന്തരയാത്രക്കാരേക്കാള്‍ എപ്പോഴും കൂടി നില്‍ക്കുകയാണ് പതിവ്. ഈ പതിവ് അദാനിയുടെ ഏറ്റെടുക്കലിന് ശേഷം തിരുവനന്തപുരം വിമാനത്താവളം തെറ്റിച്ചു. ഇന്ത്യയിലെ വിവിധ നഗരങ്ങളെ തമ്മില്‍ ബന്ധപ്പെടുത്തുന്ന കൂടുതല്‍ ഫ്ളൈറ്റുകള്‍ ആരംഭിച്ചതാണ് ഇവിടുത്തെ ആഭ്യന്തര യാത്രക്കാരുടെ എണ്ണം കുതിച്ചുയരാന്‍ കാരണമായത്. 2023ല്‍ ഇവിടെ 22 ലക്ഷത്തോളം ആഭ്യന്തരയാത്രികരാണ് തിരുവനന്തപുരം വിമാനത്താവളത്തെ ആശ്രയിച്ചത്. എന്നാല്‍ ഇവിടെ നിന്നും പറന്ന അന്താരാഷ്‌ട്ര യാത്രികരുടെ എണ്ണമാകട്ടെ 19 ലക്ഷം മാത്രമായിരുന്നു.

 

 

Tags: AdaniPinarayi GovernmentThiruvananthapuram International Airportfive star hoteldomestic passengersInternational passengers
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി വിജയനും കുടുംബത്തിനും എണ്ണപ്പെട്ട ദിനങ്ങള്‍ മാത്രം;അവരുടെ യഥാര്‍ത്ഥ നിറം പുറത്തുകൊണ്ടുവരും: സ്വപ്ന സുരേഷ്

Kerala

പിണറായി സര്‍ക്കാര്‍ കേസ് നടത്താന്‍ ഖജനാവില്‍ നിന്ന് ചെലവിട്ടത് 245 കോടി; ജയദീപ് ഗുപ്തയ്‌ക്ക് 9 കോടി, സിബലിന് 6 കോടി

India

അദാനിയെ കാണാന്‍ ഡി.കെ. ശിവകുമാറിന് രാഹുല്‍ ഗാന്ധി അനുമതി നല്‍കിയോ?- അദാനിക്ക് പിന്നാലെ കൂടിയ കര്‍ണ്ണാടക മുഖ്യമന്ത്രിയെ പരിഹസിച്ച് ആര്‍. അശോക

രവി നായരെ ഗുജറാത്ത് പൊലീസ് പീഢിപ്പിക്കുന്നു എന്ന പ്രതീതി ജനിപ്പിക്കാന്‍ വേണ്ടി മലയാള മാധ്യമത്തില്‍ വന്ന പോസ്റ്റ് (ഇടത്ത്) അദാനി (നടുവില്‍) ജേണലിസ്റ്റ് രവി നായര്‍ (വലത്ത്)
Kerala

മലയാളി ജേണലിസ്റ്റായ രവി നായരെ എന്തിനാണ് അറസ്റ്റ് ചെയ്തത്?

India

ആര്‍എസ്എസിനെ ബഹുമാനിച്ച ഇന്ദിരാഗാന്ധി…ആര്‍എസ്എസിനെ അധിക്ഷേപിച്ച് രാഹുല്‍ ഗാന്ധി…

പുതിയ വാര്‍ത്തകള്‍

വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ്; കേന്ദ്ര റെയിൽ മന്ത്രി അശ്വിനി വൈഷ്ണവിന് നന്ദി അറിയിച്ച് രാജീവ് ചന്ദ്രശേഖർ

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രാജ്യവ്യാപക പ്രതിഷേധത്തിന് ‘ഇൻഡി’ സഖ്യം; ബാലറ്റ് പേപ്പർ തിരികെ കൊണ്ടുവരണമെന്ന് ആവശ്യം

മറ്റുള്ളവരുടെ തൊലിക്കടിയിലുള്ള കൊഴുപ്പിൽ നിങ്ങളുടെ എന്താണ് എടുത്തുവച്ചിരിക്കുന്നത്!

‘കോഫി വിത്ത് കരൺ’ സീസൺ 9-ന്റെ റിലീസ് തീയതി പ്രഖ്യാപിച്ച് നിർമാതാക്കൾ; ഇത് അവസാന സീസണായിരിക്കുമെന്ന് കരൺ ജോഹർ

ആശങ്ക സൃഷ്ടിച്ച് റാഞ്ചൽ ഭീഷണി മുന്നറിയിപ്പ്; സന്ദേശം എത്തിയത് ഫ്ലൈദുബായ് വിമാനത്തിൽ നിന്നും, യുദ്ധവിമാനങ്ങൾ വിന്യസിച്ച് ഇസ്രായേൽ

ഗവിയിലെ ശ്രീലങ്കന്‍ അഭയാര്‍ത്ഥികള്‍ക്കു വേണ്ടി സീതത്തോട്ടില്‍ ലൈഫ് ഭവന പദ്ധതിയിലെ വീടുകളുടെ നിര്‍മ്മാണം സ്തംഭിച്ച നിലയില്‍

ഗവിയിൽ ശ്രീലങ്കന്‍ വംശജരുടെ പേരില്‍ ലൈഫ് ഭവന തട്ടിപ്പ്; കാലങ്ങള്‍ കഴിഞ്ഞിട്ടും വീട് നിര്‍മാണം പൂര്‍ത്തിയായില്ല

പുരുഷന്മാരുടെ കോമ്പൗണ്ട് ആർച്ചറിയിലും സ്വർണം; ആവേശകരമായ ഫൈനലിൽ ചൈനയെ പരാജയപ്പെടുത്തി ഇന്ത്യ

അപരിചിതമായ വ്യക്തിഗത വിവരങ്ങൾ പങ്ക് വെക്കുന്നതിനെതിരെ മുന്നറിയിപ്പ് നൽകി ഒമാൻ

പ്രണയപ്പക കൊലപാതകം മരവിച്ച മനസുമായി മാരാമണ്‍; മരണകാരണം കഴുത്തിനേറ്റ മുറിവ്

ആരാണ് ഭാരതസൈന്യം വധിച്ച ലഷ്‌കർ കമാൻഡർ തലവൻ ഹാഷിം മൂസ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.