Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കെ.കരുണാകരന്റെ കുടുംബത്തെ ജയിപ്പിക്കാത്ത തൃശൂര്‍; മുരളീധരൻ വീണ്ടുമെത്തുമ്പോൾ പഴയ കഥകളെല്ലാം വീണ്ടും ഓര്‍ത്തെടുക്കുകയാണ് തൃശൂര്‍ക്കാര്‍

ടി. എസ്. നീലാംബരന്‍byടി. എസ്. നീലാംബരന്‍
Mar 11, 2024, 03:22 pm IST
inKerala, Thrissur

തൃശൂര്‍: തൃശൂര്‍ മണ്ഡലത്തിന് ഒരു പ്രത്യേകതയുണ്ട്. കെ.കരുണാകരന്റെ രാഷ്‌ട്രീയ തട്ടകം എന്ന് പറയുമ്പോഴും കരുണാകരനെയും മക്കളെയും തുടര്‍ച്ചയായി തോല്‍പ്പിച്ച മണ്ഡലമാണ് തൃശൂര്‍. 96 ലാണ് ലീഡര്‍ കെ.കരുണാകരന്‍ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ തോറ്റത്. വി.വി.രാഘവനായിരുന്നു എതിരാളി.

91 – ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ജയിച്ച് യുഡിഎഫ് കരുണാകരന്റെ നേതൃത്വത്തില്‍ ഭരിക്കുമ്പോഴാണ് 94 ല്‍ ചാരക്കേസില്‍ എ ഗ്രൂപ്പ് കരുണാകരനെ കുടുക്കിയത്. കാലാവധി പൂര്‍ത്തിയാവാന്‍ ഒരു വര്‍ഷം ബാക്കി നില്‍ക്കെ കരുണാകരന് 95 മാര്‍ച്ചില്‍ മുഖ്യമന്ത്രി പദം ഒഴിയേണ്ടിവന്നു. പകരം എ.കെ.ആന്റണി മുഖ്യമന്ത്രിയായി.
കരുണാകരനെ നരസിംഹറാവു ദല്‍ഹിക്ക് കൊണ്ടുപോയി കേന്ദ്ര മന്ത്രിയാക്കി. അങ്ങനെയാണ് 96 ല്‍ കരുണാകരന്‍ തൃശൂരില്‍ നിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ചത്. തോറ്റതിനു ശേഷം ലീഡര്‍ പറഞ്ഞ വാചകം പിന്നെ രാഷ്‌ട്രീയ കേരളം ഏറെ ചര്‍ച്ച ചെയ്തു. എന്നെ മുന്നില്‍ നിന്നും പിന്നില്‍ നിന്നും കുത്തിയെന്നായിരുന്നു കരുണാകരന്റെ കമന്റ്. എ ഗ്രൂപ്പിനെതിരായ ലീഡറുടെ കുത്തായിരുന്നു അത്.

96-ല്‍ കോഴിക്കോട് കെ.മുരളീധരന്‍ എം.പി.വീരേന്ദ്രകുമാറിനോടും തോറ്റു. 98-ല്‍ ഇടക്കാല തെരഞ്ഞെടുപ്പ് വന്നപ്പോള്‍ മുരളീധരന്‍ തൃശൂര്‍ക്ക് കളം മാറി. ഫലം ദയനീയമായിരുന്നു. വലിയ മാര്‍ജിനില്‍ വീണ്ടും തോറ്റു. പിന്നീട് 2016 ലും 2021 ലും ലീഡറുടെ മകള്‍ പദ്മജ തൃശൂരില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചു. രണ്ടു വട്ടവും തോല്‍വിയായിരുന്നു ഫലം. 2004 ല്‍ കുകുന്ദപുരം പാര്‍ലമെന്റ് മണ്ഡലത്തില്‍ ലോനപ്പന്‍ നമ്പാടനെതിരെ മത്സരത്തിനിറങ്ങിയപ്പോഴും പത്മജയെ കാത്തിരുന്നത് പരാജയം തന്നെ. 2004 ല്‍ മുരളീധരന്‍ എ.കെ.ആന്റണി മന്ത്രിസഭയില്‍ അംഗമായി. നിയമസഭാംഗമല്ലാതിരുന്ന മുരളീധരന് മന്ത്രിയായി തുടരാന്‍ ആറുമാസത്തിനകം എംഎല്‍എയാകണമായിരുന്നു. വടക്കാഞ്ചേരിയിലെ വി.ബലറാമിനെ കോണ്‍ഗ്രസ് രാജിവെയ്‌പിച്ചു. ഉപതെരഞ്ഞെടുപ്പില്‍ മുരളീധരന്‍ സ്ഥാനാര്‍ത്ഥിയായി. പക്ഷേ സിപിഎം പ്രാദേശിക നേതാവായിരുന്ന എ.സി.മൊയ്തീനോട് തോറ്റു.

കെ.കരുണാകരന്റെ കുടുംബത്തില്‍ നിന്നൊരാളെ തൃശൂര്‍ വിജയിപ്പിക്കില്ല. അതാണ് ചരിത്രം. കരുണാകരന് തൃശൂരില്‍ ആഴത്തില്‍ വ്യക്തി ബന്ധങ്ങളുണ്ടായിരുന്നു. അത്ര തന്നെ ശത്രുക്കളും. ട്രേഡ് യൂണിയന്‍ നേതാവില്‍ നിന്ന് കേരളത്തിലെ കോണ്‍ഗ്രസിന്റെ ഒരേയൊരു ലീഡര്‍ എന്ന നിലയിലേക്കുള്ള വളര്‍ച്ചയില്‍ കെ.കരുണാകരന്‍ നേരിട്ട വിവാദങ്ങളേറെയാണ്. അതില്‍ ഏറെയും തൃശൂര്‍ കേന്ദ്രമായ വിവാദങ്ങള്‍. തട്ടില്‍ എസ്റ്റേറ്റ് കൊലപാതകം, അഴീക്കോടന്‍ രാഘവന്‍ വധക്കേസ്, അടിയന്തരാവസ്ഥയിലെ രാജന്‍ കേസ്, നവാബ് രാജേന്ദ്രന്‍ തുടങ്ങി ഏതാണ്ടെല്ലാ വിവാദങ്ങളും തൃശൂര്‍ കേന്ദ്രീകരിച്ചായിരുന്നു.

കരുണാകരനെയും മുരളീധരനെയും ഒരു കാലത്തും അംഗീകരിക്കാന്‍ തൃശൂരിലെ ഒരു വിഭാഗം തയ്യാറായിരുന്നില്ല. തുടര്‍ച്ചയായ തോല്‍വികള്‍ അതിന്റെ ഫലമായിരുന്നു. ഇക്കുറി മുരളീധരന്‍ ഒരിക്കല്‍ കൂടി മത്സരത്തിനെത്തുമ്പോള്‍ ഈ കഥകളെല്ലാം വീണ്ടും ഓര്‍ത്തെടുക്കുകയാണ് തൃശൂര്‍ക്കാര്‍.

Tags: ThrissurelectionLoksabha Election 2024K KarunakaranK muraleedhran
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഉദ്ഘാടനം കഴിഞ്ഞിട്ടും പ്രവര്‍ത്തനരഹിതമായ ഏങ്ങണ്ടിയൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടം
Thrissur

പണിതീര്‍ന്നു, വില്ലേജ് ഓഫീസ് റെഡി താമസം പക്ഷേ… നാടോടികള്‍

India

രാജ്യസഭാ തെരഞ്ഞെടുപ്പ്; ഉത്തർപ്രദേശിൽ ധരംപാൽ സിംഗ് ഉൾപ്പടെ 8 പേരെ സ്ഥാനാർത്ഥികളായി പ്രഖ്യാപിച്ച് ബിജെപി

Kerala

ശബരിമല മേല്‍ശാന്തി തിരഞ്ഞെടുപ്പ് : ജസ്റ്റിസ് വി.ജി. അരുണിനെ നിരീക്ഷകനായി നിയമിച്ച് ഹൈക്കോടതി

Kerala

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

Kerala

യുപി രാഷ്‌ട്രീയം:’സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.